Activate your premium subscription today
2008ൽ എംബിഎ കഴിഞ്ഞ് ടാറ്റ സൺസിൽ ജോലി ലഭിച്ചു. മുംബൈ ഫോർട്ടിലെ ബോംബെ ഹൗസ് എന്ന ഹെഡ് ക്വാർട്ടേഴ്സിൽ എന്നെ ഏറ്റവും ആകർഷിച്ചത്, നാലാം നിലയിലെ ഓഫിസിലേക്ക് രാവിലെ തന്നെ എത്തുന്ന ചെയർമാൻ രത്തൻ ടാറ്റ ആയിരുന്നു. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്നായിരുന്നു ആഗ്രഹം. 4 വർഷത്തിനു ശേഷം അതു
ശ്രീ രത്തൻ ടാറ്റ മരണപ്പെട്ട വാർത്ത അറിഞ്ഞ നിമിഷം മുതൽ മനസ്സിൽ ഓർമകളുടെ വേലിയേറ്റമാണ്. ഓരോ ഇന്ത്യക്കാരനും സ്വന്തം വീട്ടിലെ ഒരു പിതാമഹൻ മരണപ്പെട്ട വികാരമാകും ഉണ്ടാകുക. അദ്ദേഹവുമായി ഇടപഴകാനും ഒപ്പം പ്രവർത്തിക്കുവാനും അദ്ദേഹത്തിൽനിന്നു മൂല്യങ്ങൾ പഠിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായാണ് ഞാൻ കരുതുന്നത്. 2008 ലാണ് എംബിഎ കഴിഞ്ഞ് ക്യാംപസ് പ്ലേസ്മെന്റിലൂടെ എനിക്ക് ടാറ്റ ഗ്രൂപ്പിന്റെ മാതൃ സ്ഥാപനമായ ടാറ്റ സൺസിൽ ജോലി ലഭിക്കുന്നത്. ഇതിഹാസത്തിന്റെ തലപ്പൊക്കമുള്ള, മുംബൈ ഫോർട്ടിലെ ബോംബെ ഹൗസ് എന്ന ഹെഡ് ക്വാർട്ടേഴ്സിൽ ആദ്യമായി പ്രവേശിക്കുമ്പോൾ അനുഭവിച്ച പ്രൗഢിയും അഭിമാനവും ഇന്നലെയെന്ന പോലെ ഓർക്കുന്നു. ഓഫിസിലെ മറ്റു ആളുകളെപ്പോലെ ജോലിയിൽ എന്നെ ഏറ്റവും ആകർഷിച്ചത് നാലാം നിലയിലെ ഓഫിസിലേക്ക് രാവിലെ കയറിവരുന്ന ചെയർമാൻ രത്തൻ ടാറ്റയെ (രത്തന് നവൽ ടാറ്റയെന്ന പേര് ലോപിച്ച് ആർഎൻടിയെന്നും വിളിപ്പേര്) അടുത്തുനിന്ന് കാണുന്നതായിരുന്നു. എന്നെങ്കിലും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കണം എന്നത് ലക്ഷക്കണക്കിനു ചെറുപ്പക്കാരെപ്പോലെ എന്റെ സ്വപ്നവുമായിരുന്നു. 2012ൽ ആണ് അത് സഫലമായത്. ടാറ്റ സൺസ് ചെയർമാൻ പദവി ഒഴിയുന്ന അദ്ദേഹം ടാറ്റയുടെ ഹോൾഡിങ് ട്രസ്റ്റായ ടാറ്റ ട്രസ്റ്റിനായി മുഴുവൻ സമയവും മാറ്റിവച്ചു. ലോകത്തുതന്നെ ഏറ്റവുമധികം കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനമാണ് ടാറ്റ ട്രസ്റ്റ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐഎസ്സി. ടിഐഎസ്എസ്, ടിഐഎഫ്ആർ, ടാറ്റ കാൻസർ സെന്റർ തുടങ്ങിയവ അതിന്റെ കീഴിലെ ചില സ്ഥാപനങ്ങൾ മാത്രമാണ്. ഇന്ത്യയിലെ ആയിരത്തോളം ചെറുതും വലുതുമായ എൻജിഒകൾ വളർത്തിയത് ടാറ്റയാണ്. ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യയുടെ ആരോഗ്യമേഖലയിലും പോഷകാഹാരക്കുറവ് അടക്കമുള്ള പ്രശ്നങ്ങളിലും പൂർണസമയം ശ്രദ്ധ ചെലുത്താൻ പോകുന്നു എന്ന വാർത്ത രാജ്യാന്തര, ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സമയം. അദ്ദേഹത്തെ ഈ ഉദ്യമത്തിൽ സഹായിക്കുന്ന ടാറ്റ ട്രസ്റ്റ് സിഇഒ വെങ്കട്ടിനോട്,
‘‘ഓരോ വിഷയത്തിലും തീരുമാനം എടുക്കുമ്പോൾ എന്നെയും എന്റെ കസേരയെയും അത് എങ്ങനെ ബാധിക്കുമെന്നതിലല്ല, മറിച്ച് ആ തീരുമാനങ്ങൾ ഭാവി തലമുറയെ എങ്ങനെ ബാധിക്കും എന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നാണ് എന്റെ വിശ്വാസം’’. കസേരകളിൽ കടിച്ചു തൂങ്ങിക്കിടന്ന്, അത് നഷ്ടമാകുമ്പോൾ അതുവരെയെടുത്ത നിലപാടു പോലും മാറ്റുന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ആധിക്യമുള്ള ഒരു കാലത്ത് മേൽപ്പറഞ്ഞതു പോലുള്ള വാക്കുകൾ പലപ്പോഴും നമുക്ക് വലിയ ആശ്വാസമാകും. ജനഹിതം മനസ്സിലാക്കി സർക്കാരിന് വേണ്ടി പ്രവർത്തിക്കുക എന്നതിൽ മാത്രമാണ് താൻ ശ്രദ്ധവച്ചിട്ടുള്ളതെന്നു കൂടി പറഞ്ഞുവയ്ക്കുകയാണ് വിഴിഞ്ഞം ഇന്റര്നാഷണല് സീപോര്ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര് ഡോ. ദിവ്യ എസ് അയ്യര്. തൊടുന്നതെല്ലാം വിജയം. അതിപ്പോൾ വിഴിഞ്ഞമായാലും സംഗീതമായാലും നൃത്തമായാലും. ഒപ്പം വിവാദങ്ങൾക്കും ഒട്ടും കുറവില്ല. 2024ൽ ഇതുവരെ ഏറ്റവുമധികം വൈറലായ, ചർച്ചയായ കേരളത്തിലെ വനിതകളെയെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്നിൽ ദിവ്യ എസ്. അയ്യരുണ്ടാകും. ബോധപൂർവമായ ഒരു വൈറൽ ശ്രമം അല്ല അത്. ദിവ്യയെ അടുത്തറിയാവുന്നവർക്ക് മനസ്സിലാകും അതിന്റെ രഹസ്യം. അക്കാര്യം ദിവ്യ തന്നെ തുറന്നു പറയുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിലെ ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ. കോൺഗ്രസിന്റെ തീപ്പൊരി നേതാവിന്റെ ഭാര്യയായിരിക്കെത്തന്നെ, ഇടതുപക്ഷ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്ന നിർണായക വിഴിഞ്ഞം പദ്ധതിയുടെ തലപ്പത്തു വരിക. അതിന്റെ പേരിൽ വിവാദങ്ങളുണ്ടാകുക. എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചുതന്നെ പറയും ദിവ്യ എസ്. അയ്യർ. ജീവിതം, കുടുംബം, വിഴിഞ്ഞം, വിവാദം, നിലപാടുകൾ, രാഷ്ട്രീയം... എല്ലാം തുറന്നു പറയുകയാണ് ദിവ്യ ഇവിടെ. ഭാവിയിൽ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിനു പോലും കൃത്യമായ ഉത്തരമുണ്ട്. മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജിനു ജോസഫുമായി ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ സംസാരിക്കുകയാണ് ദിവ്യ എസ്. അയ്യർ.
‘മഹി ബേബിയും ഷാഫിയും ഒരു സംഭവ ബഹുലമായ തീവണ്ടിയാത്രയിൽ...’ എന്ന അടിക്കുറിപ്പോടെ കെ.എസ്.ശബരീനാഥൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ആരുടെയും ശ്രദ്ധ കവരും. മഹി ബേബിയെ മടിയിലിരുത്തി സെൽഫി എടുക്കുകയാണ് ഷാഫി പറമ്പിൽ. ഇടതുകൈ കൊണ്ട് കുഞ്ഞു മഹിയെ ചേർത്തു പിടിക്കുമ്പോൾ വിജയ ചിഹ്നം കാണിക്കാനും ഷാഫി മറന്നില്ല.
തിരക്കുള്ള ഉദ്യോഗസ്ഥയാണെങ്കിലും സോഷ്യൽ മീഡിയയിലും സജീവമാണ് ദിവ്യ എസ്, അയ്യർ ഐ.എ.സ്. കുഞ്ഞുമകൻ മൽഹാറിനൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ദിവ്യ ഐ.എ.എസ് പങ്കു വെയ്ക്കാറുണ്ട്. മൽഹാറിന്റെ കുസൃതികൾക്കും കുഞ്ഞുകുഞ്ഞു കുറുമ്പുകൾക്കും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇത്തവണ എന്തായാലും
നാടെങ്ങും തെരഞ്ഞെടുപ്പിന്റെ ബഹളത്തിലാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ തെരഞ്ഞെടുപ്പ് ചൂടിലാണ്. ചൂട് കൂടിയതോടെ വീടു കയറിയുള്ള വോട്ട് പിടുത്തത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ, സോഷ്യൽ മീഡിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ സജീവമാണ്. മാതാപിതാക്കളുടെ തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ കേട്ട് വളരുന്ന
കുട്ടികളുടെ ഇടയിൽ എല്ലാക്കാലവും പ്രിയമുള്ള പാട്ടാണ് 'മീശക്കാരൻ മാധവന് ദോശ തിന്നാൻ ആശ' എന്നത്. ദോശയ്ക്കൊപ്പം തന്നെ മീശയും ഈ വരികളിൽ താരമാണ്. മീശ വെച്ചുള്ള പോസ് ആണെങ്കിൽ ഈ പാട്ട് നിർബന്ധവുമാണ്. രണ്ട് അടിപൊളി മീശക്കാരാണ് ഈ പാട്ടിനൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. മറ്റാരുമല്ല സോഷ്യൽ
ഒരിക്കൽ ഓൺലൈനിൽ ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടം കണ്ട മൽഹാർ തനിക്ക് അത് വാങ്ങി തരണമെന്ന് അമ്മയായ ദിവ്യ എസ് അയ്യരോട് പറഞ്ഞു. എന്നാൽ മറുപടിയായി, ഇപ്പോൾ വാങ്ങാൻ പറ്റില്ലല്ലോ അമ്മയുടെ കയ്യിൽ അത്രയും പണമില്ല എന്നാണ് ദിവ്യ പറഞ്ഞത്. എന്നാൽ ഇത് കേട്ട നാല് വയസുകാരൻ മൽഹാർ, സാരമില്ല ആമസോണിൽ ഓർഡർ ചെയ്ത് താൻ തന്നെ
സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളിലും വിഡിയോകളിലും മകൻ മൽഹാറും ഈ അമ്മയ്ക്ക് ഒപ്പം കാണും. അമ്മ ദിവ്യ എസ് അയ്യർ ഐ എ എസ് തിരക്കുള്ള ഉദ്യോഗസ്ഥ ആണെങ്കിലും വീണു കിട്ടുന്ന ചെറിയ നിമിഷങ്ങൾ കുഞ്ഞിന് വേണ്ടി മാറ്റി വെക്കാറുണ്ട്. അതാണ് നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന മനോഹരമായ കുടുംബ നിമിഷങ്ങളും. കെ
നിറങ്ങൾ ഇഷ്ടപ്പെടാത്ത കുട്ടികൾ ഉണ്ടാകില്ല. പുസ്തകത്താളുകളിൽ മാത്രമല്ലാതെ, ചുവരുകളെയും ക്യാൻവാസാക്കുന്നവരാണ് ചെറുപ്രായക്കാർ. എന്നാലിവിടെ അമ്മയുടെ ദേഹമാണ് ക്യാൻവാസ്. അവിടെ വിരിയുന്നതോ വിവിധങ്ങളായ നിറങ്ങളുടെ കൂട്ടുകൾ. അതാസ്വദിച്ചു കൊണ്ട് ചിരിക്കുന്ന അമ്മയും. ആ അമ്മ മറ്റാരുമല്ല, ഡോ. ദിവ്യ എസ്. അയ്യർ ഐ
Results 1-10 of 91