Activate your premium subscription today
ചെന്നൈ∙ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ രോഗിയുടെ മകൻ കത്തികൊണ്ട് ഏഴ് തവണ കുത്തി. ചെന്നൈ കലൈഞ്ജർ സെന്റിനറി ആശുപത്രിയിലാണ് സംഭവം. കഴുത്ത്, ചെവി, വയർ എന്നീ ശരീര ഭാഗങ്ങളിൽ പരുക്കേറ്റ ഡോക്ടർ ബാലാജി ജഗനാഥൻ ഐസിയുവിൽ ചികിത്സയിലാണ്. പ്രതി ചെന്നൈ സ്വദേശി വിഘ്നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാൻസർ രോഗിയായ
ചെന്നൈ ∙ കുട്ടികളുടെ എണ്ണം കൂട്ടണമെന്ന ആഹ്വാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിൽ ജനസംഖ്യ കുറയുന്നതിനാൽ ലോക്സഭാ സീറ്റുകൾ നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു പരാമർശം. നേരത്തേ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്.ചന്ദ്രബാബു നായിഡുവും സമാന ആവശ്യം ഉന്നയിച്ചിരുന്നു. ചെന്നൈയില് സമൂഹവിവാഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റാലിൻ.
ചെന്നൈ∙ തമിഴ്നാട് ഗവർണർ മുഖ്യാതിഥിയായ ദൂരദർശൻ ചടങ്ങിൽ സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഗവർണർക്ക് പങ്കില്ലെന്ന് പ്രതികരിച്ച രാജ്ഭവന് മുഖ്യമന്ത്രി വംശീയമായി അധിക്ഷേപിച്ചുവെന്നും ആരോപിച്ചു.
ചെന്നൈ∙ രാജ്യത്തെ രണ്ടര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി – ഷാർജ വിമാനത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, വിമാനത്തിന്റെ പൈലറ്റിനും സഹപൈലറ്റിനും രാജ്യമൊട്ടാകെ അഭിനന്ദനപ്രവാഹം. സമ്മർദ്ദങ്ങൾക്ക് നടുവിലും കുഞ്ഞുങ്ങളടക്കം 141 പേരുടെ ജീവൻ കയ്യിൽ പിടിച്ചാണ് ഇഖ്റോ റിഫാദലിയും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയും ചേർന്ന് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്.
ചെന്നൈ ∙ സാംസങ് പ്ലാന്റിലെ ഒരു മാസമായി തുടരുന്ന സിഐടിയു സമരം തീർക്കാൻ സിപിഎം നേതാക്കൾ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ഉടൻ കണ്ടേക്കും. സഖ്യ കക്ഷിയുടെ തൊഴിലാളി സംഘടന നടത്തുന്ന സമരം സംസ്ഥാനത്തിന്റെ വ്യവസായ സൗഹൃദ പ്രതിഛായ തകർക്കുന്നതിൽ ഡിഎംകെ കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഡിഎംകെയുമായി സഖ്യം രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ മോഹം പൊലിയുന്നതായി സൂചന. പാർട്ടിയിലോ മുന്നണിയിലോ അൻവറിനെ സഹകരിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് ഡിഎംകെ കടക്കുന്നതായാണ് വിവരം
ചെന്നൈ ∙ പി.വി.അൻവർ പ്രഖ്യാപിക്കുന്ന പാർട്ടിയുടെ പേര് ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ). ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച മഞ്ചേരിയിൽ നടക്കും. തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി അൻവർ ചെന്നൈയിൽ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും.
ചെന്നൈ ∙ ഡിഎംകെയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുന്നിൽനിന്നു നയിച്ചപ്പോൾ ഉടലും ഉയിരും ഉദയനിധിയായിരുന്നു. രാഷ്ട്രീയ തന്ത്രങ്ങൾ ഒന്നൊന്നായി കൃത്യമായി പ്രയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ സീറ്റും പിടിച്ചെടുത്തതോടെ പാർട്ടിയുടെ സൈന്യാധിപനായി മാറിയ ഉദയനിധിയെ ഉപമുഖ്യമന്ത്രി കസേരയിൽ ഇരുത്താൻ സ്റ്റാലിന് ഏറെ വിയർക്കേണ്ടിവന്നില്ല.
ചെന്നൈ∙ തമിഴ്നാടിന്റെ മൂന്നാമത് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനെ നിയമിച്ചതിന് പിന്നാലെ ഡിഎംകെ മന്ത്രിസഭ പുനസംഘടിപ്പിച്ചു. കായിക – യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ.രവി, പുതിയതായി മന്ത്രിസഭയിൽ
ചെന്നൈ ∙ ഡിഎംകെ ഭരണത്തിലെത്തി ഒന്നര വർഷം പൂർത്തിയായതിനു പിന്നാലെ മന്ത്രിസഭയിലെത്തിയപ്പോൾ തന്നെ ഉദയനിധി സ്റ്റാലിൻ ‘അദൃശ്യമായ’ ഉപമുഖ്യമന്ത്രി കസേരയിലാണ് ഇരുന്നത്. മൂന്നുവർഷം പിന്നിട്ട ഡിഎംകെ സർക്കാർ ഇപ്പോൾ അത് ഔദ്യോഗികമാക്കിയെന്നു മാത്രം. തിരക്കിട്ടു മകനെ ‘വലിയ കസേര’കളിൽ ഇരുത്തിയാൽ അതു പാർട്ടിയുടെയും
Results 1-10 of 495