Activate your premium subscription today
പാലക്കാട്∙ കോൺഗ്രസിൽ ചേർന്ന മുൻ ബിജെപി നേതാവ് സന്ദീപ് വാരിയർ ഇടതുപക്ഷത്തിനൊപ്പം ചേരാത്തതിൽ ഒരു വിഷമവും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഞങ്ങൾക്കു നയമാണ് പ്രധാനം. നയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പാർട്ടി നിലപാട് എടുക്കൂ. ഒരാൾ ഇങ്ങോട്ടു വരുന്നതോ പോകുന്നതോ അല്ല പ്രശ്നം. ഇന്നലെ വരെ
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടില്ലാത്ത ഗുരുതര പരാമർശം പറഞ്ഞതായി അച്ചടിച്ചു വരുന്നു. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.ജയരാജൻ എഴുതാത്ത കാര്യം അദ്ദേഹത്തിന്റെ ‘ആത്മകഥ’ യായി പുറത്തുവരുന്നു. തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് സിപിഎമ്മിൽ നടക്കുന്നത്. പിണറായിയുടെ അഭിമുഖത്തിനു പിന്നിൽ പ്രവർത്തിച്ച ‘പി ആറും’ ജയരാജന്റെ ‘ആത്മകഥയ്ക്കു’ പിന്നിലെ ആ കരങ്ങളും അജ്ഞാതം. അതു കണ്ടുപിടിക്കണമെന്ന വാശി പോയിട്ട് ആഗ്രഹംപോലും സർക്കാരിനോ പാർട്ടിക്കോ ഇല്ല! കണ്ണൂരിൽനിന്നു തന്നെയുള്ള മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജയുടെ ആത്മകഥ ഇതിനു മുൻപു പുറത്തുവന്നിരുന്നു. ശൈലജ അങ്ങനെയൊന്ന് എഴുതാൻ പോകുന്നെന്നു കേട്ടപ്പോൾ കേരളത്തിലെ പാർട്ടി ആധിപൂണ്ടതാണ്. രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതിലും തേടിയെത്തിയ മാഗ്സസെ അവാർഡ് പാർട്ടി തട്ടിത്തെറിപ്പിച്ചതിലും അവർക്കുള്ള അനിഷ്ടം
തിരുവനന്തപുരം∙ വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേരളത്തിന്റെ അത്ര ഗുരുതരമല്ലാത്ത ദുരന്തങ്ങള്‍ നടന്ന സംസ്ഥാനത്ത് ഇതിനകം തന്നെ സഹായം നല്കാന് ബിജെപി സര്‍ക്കാര്‍ തയാറായിട്ടുണ്ട്.
കണ്ണൂർ ∙ ‘കട്ടൻചായയും പരിപ്പുവടയും’ എന്ന ഒറ്റവെടിയിലൂടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ലക്ഷ്യമിട്ടത് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും. രണ്ടാം പിണറായി സർക്കാരിന് നല്ല അഭിപ്രായം ഉണ്ടാക്കാനായില്ല, മന്ത്രിമാരെല്ലാം ദുർബലരാണ് എന്ന വാക്കുകളിലൂടെ ജയരാജൻ ഒളിയമ്പെയ്തത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം പാളിയെന്ന അഭിപ്രായം ചെന്നുതറയ്ക്കുന്നതു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനിലാണ്. 3 ജില്ലാ സെക്രട്ടറിമാരെ സ്ഥാനാർഥിയാക്കിയതു തെറ്റായെന്നു ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദനെതിരെ ജയരാജൻ വാദം നിരത്തുന്നത്.
എടവൻ പുതിയവീട്ടിൽ ജയരാജൻ എന്നു പറഞ്ഞാൽ ചിലപ്പോൾ കണ്ണൂരിലെ സഖാക്കൾവരെ തിരിച്ചറിഞ്ഞെന്നു വരില്ല. എന്നാൽ ഇപി എന്ന രണ്ടക്ഷരം മതി ആളെ മനസ്സിലാക്കാൻ. കണ്ണൂരിൽ കെ.സുധാകരെ പ്രതിരോധിക്കുന്നതിൽ മലപോലെ ഉറച്ചുനിന്ന ജയരാജൻ ഇപ്പോൾ തൊട്ടതെല്ലാം വിവാദമാക്കുന്ന രാഷ്ട്രീയ നേതാവാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ജയരാജൻ വായ തുറന്നാലോ എന്തെങ്കിലും ചെയ്താലോ അതെല്ലാം വിവാദത്തിൽ കലാശിക്കും. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പുസ്തകം. ഇതെന്റെ ആത്മകഥയല്ല, എന്റെ ആത്മകഥ ഇങ്ങനെയല്ല എന്നു പറഞ്ഞ് ജയരാജൻ കൈകഴുകാൻ ശ്രമിക്കുമ്പോഴും പുസ്തത്തിലെ ഉള്ളടക്കം മുഴുവൻ ജയരാജന്റെ ജീവിതമാണ്. കുട്ടിക്കാലം മുതൽ ഇന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ ജയരാജൻ പറയുമ്പോൾ കട്ടൻചായയും പരിപ്പുവടയും കഴിച്ചു ശീലിച്ചിരുന്ന കമ്യൂണിസ്റ്റുകാരെങ്കിലും അവിശ്വസിക്കുമെന്ന് ജയരാജൻ വിശ്വസിച്ചെങ്കിൽ അതു തെറ്റിയെന്നേ പറയൂ. കാരണം പറയുന്നത് ജയരാജനാണ്. പറഞ്ഞത് ആദ്യം അതെന്റേതല്ലെന്നു പറയുകയും പിന്നീട് അതിലേക്കു തന്നെ എത്തുകയും ചെയ്യുന്നതാണ് ജയരാജൻ ശൈലി. തെറ്റു ചെയ്യും, പാർട്ടി ശാസന ഏറ്റുവാങ്ങും വീണ്ടും തെറ്റിക്കും, പിന്നെയും തിരുത്തും. അങ്ങനെ ചെയ്തും തിരുത്തിയും വളർന്നുവന്നതാണ് ജയരാജൻ ശൈലിയെന്നു പറയാം.
ആത്മകഥാ വിവാദത്തിൽ ഇ.പി.ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുസ്തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജയരാജൻ പറഞ്ഞിട്ടുണ്ട്. വിവാദം അദ്ദേഹത്തിന്റെ അറിവോടെയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ജയരാജൻ പറഞ്ഞത് വിശ്വസിക്കുകയാണ് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
ചേലക്കര ∙ കെ.രാധാകൃഷ്ണനെ എംപിയാക്കിയതു വഴി സംസ്ഥാന മന്ത്രിസഭയിൽ പട്ടികജാതി പ്രാതിനിധ്യം ഇല്ലാതാക്കുകയാണു മുഖ്യമന്ത്രി ചെയ്തതെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം മണ്ഡലത്തിൽ രാഷ്ട്രീയച്ചൂടേറ്റി.
കോട്ടയം∙ വയനാട്ടിൽ എൽഡിഎഫ് നല്ല മത്സരമാണു നടത്തിയതെന്നും ചേലക്കരയിൽ വിജയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലക്കാട് കള്ളപ്പണത്തിനൊപ്പം സ്പിരിറ്റും കൂടി ഒഴുക്കിയാണു തിരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിടുന്നത്. ദിവ്യയുടെ പേരു പറഞ്ഞു വോട്ടു പിടിക്കാമെന്ന് ബിജെപിയും കോൺഗ്രസും കരുതേണ്ട. മുനമ്പത്ത് ആരെയും ഒഴുപ്പിക്കുന്ന പ്രശ്നമില്ല. കൈവശക്കാർക്കും കുടികിടപ്പുകാർക്കും കൃഷിക്കാർക്കും വേണ്ടി ഇടതുപക്ഷ സർക്കാർ നിലകൊണ്ടതിന്റെ ഉൽപനമാണ് ആധുനിക കേരളം. എക്കാലത്തും ആ നിലപാട് തുടരുമെന്നും എം.വി. ഗോവിന്ദൻ മനോരമ ഓൺലൈനോടു പറഞ്ഞു.
പാലക്കാട്ടെ പെട്ടിവിഷയം ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താന്‍ പറഞ്ഞതാണ് പാര്‍ട്ടി അഭിപ്രായം. അതല്ലാത്തത് സിപിഎമ്മിന്റെ അഭിപ്രായമല്ല. ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാര്‍ട്ടിയല്ല സിപിഎം. ബാഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ്. രാഷ്ട്രീയ പ്രശ്നമായി വന്നതല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കള്ളപ്പണമാകരുത് പ്രചാരണ വിഷയമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എൻ.എൻ.കൃഷ്ണദാസ് വ്യക്തമാക്കിയതിനു പിന്നാലെ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും. പാലക്കാട്ട് പ്രചാരണവിഷയം പെട്ടിയിൽ മാത്രം ഒതുക്കേണ്ടെന്ന് എം.വി.ഗോവിന്ദൻ മനോരമ ന്യൂസിനോടു
Results 1-10 of 950