Activate your premium subscription today
Wednesday, Mar 26, 2025
മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ പരിശോധിച്ചതിലൂടെ 250 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്നും ക്രിപ്റ്റോ ആസ്തികളെക്കുറിപ്പ് വാട്ട്സാപ് സന്ദേശങ്ങളിൽ നിന്നുള്ള തെളിവുകളും ഇത്തരം പണം കണ്ടെത്താൻ സഹായിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻപണം ഒളിപ്പിച്ച സ്ഥലങ്ങൾ ട്രാക്ക്
ന്യൂഡൽഹി ∙ ആദായനികുതി പരിശോധനയിൽ കംപ്യൂട്ടർ സംവിധാനത്തിന്റെ ആക്സസ് കോഡ് (പാസ്വേഡ്) ലഭ്യമല്ലെങ്കിൽ അതു മറികടന്നു ഡേറ്റ പരിശോധിക്കാനുള്ള അധികാരം നിലവിലുള്ളതാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ധനബില്ലിന്റെ മറുപടിപ്രസംഗത്തിലാണ് പുതിയ ആദായനികുതി ബില്ലിലെ വിവാദവ്യവസ്ഥയെക്കുറിച്ചു നിർമല ആദ്യമായി പ്രതികരിച്ചത്. ധനബിൽ ലോക്സഭ പാസാക്കി.
മുഖ്യമന്ത്രിയുടെ ഒരു മണിക്കൂറും പ്രഭാത ഭക്ഷണവും പാഴായി. ആറാം ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി എന്തിനാണ് കൂടിക്കണ്ടത്? ഉരുകിയ മഞ്ഞ് ഇത്രവേഗം പഴയ രൂപത്തിലായത് എന്തുകൊണ്ടാണ്? സിപിഎമ്മിനെ ഉൾപ്പെടെ കുഴയ്ക്കുന്നതാണ് പ്രശ്നം. മുഖ്യമന്ത്രിയെ ധനമന്ത്രി കേരള ഹൗസിൽ ചെന്നു കണ്ടതിനെച്ചൊല്ലി ബിജെപിയിൽ അതൃപ്തി നുരഞ്ഞു പൊന്തുകയായിരുന്നു. അതിനെ തടുക്കാൻ രാജ്യസഭയിൽ കിട്ടിയ അവസരം ധനമന്ത്രി മുതലാക്കി. സിപിഎമ്മിന്റെ വ്യവസായ നയമാണ് കേരളം രക്ഷപ്പെടാത്തതിനു കാരണമെന്ന് ആരോപിച്ച ധനമന്ത്രി, സംസ്ഥാനത്തെ ‘നോക്കുകൂലി’യെക്കുറിച്ച് സഭയ്ക്കാകെ ക്ലാസുമെടുത്തു. സഭാരേഖകളിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: കേരളത്തിന്റെ പേരു പറഞ്ഞ് ധനമന്ത്രി വിമർശിച്ചപ്പോൾ എതിർക്കാൻ ശ്രമിച്ചത് സിപിഐയിലെ പി.സന്തോഷ് കുമാർ മാത്രമാണ്. അതിന് അരമണിക്കൂർ മുൻപ്, ചോദ്യോത്തരവേളയിൽ സിപിഎമ്മിലെ ജോൺ ബ്രിട്ടാസ് ധനമന്ത്രിക്ക് പ്രത്യേകം നന്ദി പറഞ്ഞിരുന്നു, കേരള ഹൗസിൽ പോയി മുഖ്യമന്ത്രിയുമൊത്ത് പ്രാതൽ കഴിച്ചതിന്. ബാങ്കുകളിലെ കിട്ടാക്കടത്തെക്കുറിച്ച് ചോദ്യമുന്നയിക്കുന്നതിനു മുൻപാണ് ഈ നന്ദിപ്രകടനം ബ്രിട്ടാസ് നടത്തിയത്.
വെള്ളറട ( തിരുവനന്തപുരം) ∙ മൂന്നു കിലോമീറ്റർ വ്യത്യാസത്തിൽ ഒരു ചെറിയ മേശയുടെ ഇറക്കു കൂലി ഒരിടത്ത് 110 രൂപയും മറ്റൊരിടത്ത് 25 രൂപയും. പട്ടികജാതി വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി ആര്യങ്കോട് പഞ്ചായത്ത് ഒരെണ്ണത്തിന് 2200 രൂപയ്ക്കു വാങ്ങിയ 24 ചെറിയ ഇരുമ്പു മേശകൾ ലോറിയിൽ നിന്ന് ഇറക്കാനാണ് ആര്യങ്കോട് ജംക്ഷനിലെ ചുമട്ടു തൊഴിലാളികൾ യൂണിയൻ വ്യത്യാസമില്ലാതെ സംഘടിതമായി മേശയൊന്നിന് 110 രൂപ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം∙ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്ത സംഭവം വിടാതെ കോണ്‍ഗ്രസ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ എസ്.നായര്‍, നിര്‍മല സീതാരാമന് കത്തയച്ചു. കത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ വീണ ട്വീറ്റ് ചെയ്തു.
ന്യൂഡൽഹി ∙ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചതെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ. ‘‘കേരളത്തിൽ ഇപ്പോൾ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനർഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ. ഇത്തരം കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചത്’’ – എന്നായിരുന്നു നിർമലയുടെ പരാമർശം. സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്ജൻ ഭട്ടാചാര്യ മണിപ്പുർ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് നിർമല കേരളത്തിലെ കമ്യൂണിസത്തിന് എതിരെ സംസാരിച്ചത്.
ഗവര്‍ണര്‍ക്കൊപ്പം ഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ടതില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനത്തിനു സഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി അങ്ങോട്ട് പോയതല്ലെന്നും രാഷ്ട്രീയമുള്ള രണ്ട് പേര് കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ∙ കേരളത്തോടുള്ള നയം തിരുത്തുന്നതിനോ കേരളത്തിനു ലഭിക്കാനുള്ള പണം വാങ്ങുന്നതിനോ അല്ല കേന്ദ്ര ധമന്ത്രി നിർമലാ സീതാരാമൻ കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതെന്ന് പി.വി. അൻവർ. എം.ആർ.അജിത് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചു കൊണ്ടുള്ള ലിസ്റ്റ് കേന്ദ്ര സർക്കാരിനു സംസ്ഥാന സർക്കാർ കൈമാറിയിട്ടുണ്ട്.
തിരുവനന്തപുരം ∙ കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു കേരളത്തിനു അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.
വെടിനിർത്തലിന് തയാറെന്ന് യുക്രെയ്ൻ, നിർമല സീതാരാമനെ കണ്ട് പിണറായി വിജയൻ, കൊച്ചിയിൽ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കൾ കണ്ടുകെട്ടും, ഹൈദരാബാദിൽ മാധ്യമപ്രവർത്തകയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു – തുടങ്ങിയവയായിരുന്നു ഇന്നത്തെ
Results 1-10 of 714
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.