Activate your premium subscription today
തിരുവനന്തപുരം ∙ തിരുവനന്തപുരം– കാസർകോട് സിൽവർലൈൻ പദ്ധതി റെയിൽവേ നിർദേശിക്കുന്ന രീതിയിൽ ബ്രോഡ്ഗേജാക്കി പുതിയ അലൈൻമെന്റിൽ നിർമിക്കണമെങ്കിൽ ചെലവ് 1,40,000 കോടി രൂപ കടക്കും. സ്റ്റാൻഡേഡ് ഗേജിലുള്ള പദ്ധതിക്കു കേരളം കണക്കാക്കിയിരുന്നത് 63,941 കോടി രൂപയാണെങ്കിലും പദ്ധതി പൂർത്തിയാകുമ്പോൾ ചെലവ് 1,26,000 കോടി രൂപ കവിയുമെന്നായിരുന്നു മുൻപു നിതി ആയോഗ് കണ്ടെത്തിയിരുന്നത്. പാത ബ്രോഡ്ഗേജാകുമ്പോൾ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കൂടും. ഇത് പദ്ധതിച്ചെലവു കൂട്ടുമെന്നു വിദഗ്ധർ പറയുന്നു.
ആലപ്പുഴ∙ സിൽവർലൈൻ പദ്ധതിരേഖയിൽ മാറ്റം വരുത്തണമെങ്കിൽ മാറ്റുമെന്ന് മന്ത്രി സജി ചെറിയാൻ. പദ്ധതി നടപ്പാക്കില്ലെന്നു പറയാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരാണെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിക്കെതിരായ സമരമല്ല, സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണു വ്യക്തമാകുന്നത്. സർക്കാരിനെ താറടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൊച്ചി∙ മന്ത്രി സജി ചെറിയാന്റെ വിവാദ മല്ലപ്പള്ളി പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
തിരുവനന്തപുരം ∙ ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ലോഗോ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. ‘ഇന്റർസെക്ഷനാലിറ്റി’ എന്ന ആശയത്തെ അടിസ്ഥാനമാക്കി തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എംഎഫ്എ വിദ്യാർഥി എ.അശ്വന്താണ് ലോഗോ തയാറാക്കിയത്.
കൊല്ലം ∙ നിലവിലെ സ്കൂൾ വിദ്യാഭ്യാസ രീതിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ. എന്താണ് ഈ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പഠിപ്പിക്കുന്നത്? എന്ത് പഠിപ്പാണ് ഇത്? പിള്ളാരെ കാണാൻ പോലും മാതാപിതാക്കൾക്ക് സമയമില്ല. കെട്ടിച്ചു വിട്ടിട്ടും പഠിച്ചുകൊണ്ടേയിരിക്കുകയാണ്. എന്റെ അപ്പനോടുള്ള ഏറ്റവും വലിയ
കരിപ്പുഴ ∙ ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ നിർമാണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു മന്ത്രി സജി ചെറിയാന്റെ ഉറപ്പ്. നിലവിലുള്ള റോഡിന്റെ വീതി കുറയുന്നതു സംബന്ധിച്ചു പ്രദേശവാസികൾ ഉയർത്തിയ ആശങ്ക ശ്രദ്ധയിൽപെട്ട മന്ത്രി ഇന്നലെ സ്ഥലം സന്ദർശിച്ചു.
മുതുകുളം ∙ വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്റർ ഇനി ഹാർബർ. ഡ്രജിങ്ങിന് 5.53 കോടി രൂപ അനുവദിച്ചതായും നാലുമാസത്തിനുള്ളിൽ ഇടമുട്ട് നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ നാലാം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്ററിലെ
ചാലക്കുടി ∙ കലാഭവൻ മണി സ്മാരകത്തിന്റെ ശിലാസ്ഥാപനം ഈ മാസം നടത്താൻ തീരുമാനിച്ചതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. മൂന്നു കോടി രൂപ ചെലവിലാണു നിർമാണം.നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ കോഓപ്പറേറ്റീവ് സൊസൈറ്റി
കൊച്ചി ∙ ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ചു മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന കേസിൽ അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി പൊലീസിനു നിർദേശം നൽകി. മന്ത്രിയുടെ ചില പരാമർശങ്ങളിൽ ഭരണഘടനയോടുള്ള അനാദരവുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ പറഞ്ഞു. ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ ഉൾപ്പെടെയുള്ളവയെ അവഹേളിക്കുന്നതു തടഞ്ഞുള്ള നാഷനൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്നാണ് കോടതി പറഞ്ഞത്.
ചാലക്കുടി ∙ കലാഭവൻ മണി സ്മാരകത്തിന്റെ നിർമാണം എത്രയും വേഗം ആരംഭിക്കുമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. സ്മാരകത്തിന്റെ നിർമാണം ഏറ്റെടുത്ത കരാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമർപ്പിച്ച വിശദമായ പദ്ധതിരേഖ സർക്കാർ
Results 1-10 of 459