Activate your premium subscription today
കായംകുളം∙ വയനാട് ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസത്തിൽ കേന്ദ്ര സർക്കാർ ചിറ്റമ്മ നയമാണ് പുലർത്തുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. വയനാട് ഫണ്ട് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ വഞ്ചിയൂരില് റോഡ് കെട്ടിയടച്ച് സിപിഎം സമ്മേളനത്തിന് വേദി ഒരുക്കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്ശിച്ചതു കണക്കിലെടുക്കാതെ തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നില് ഗതാഗതം തടസപ്പെടുത്തി സിപിഐ അനുകൂല സംഘടനയായ ജോയിന്റെ കൗണ്സിലിന്റെ രാപ്പകല് സമരം. വിഷയത്തില് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100 പേര്ക്കെതിരെയാണ് കേസെടുത്തത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുള്ള സമരം ആവര്ത്തിക്കാതിരിക്കാന് നിര്ദേശം നല്കിയിട്ടുണ്ടെന്ന് പരിപാടിയില് പങ്കെടുക്കാന് എത്തിയ സിപിഐ നേതാവ് പന്ന്യന് രവീന്ദ്രന് പറഞ്ഞു.
പാലക്കാട് ∙ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കേ, സേവ് സിപിഐ ഫോറത്തിൽ ഉൾപ്പെടെയുള്ള വിമതരെ ഉപാധികളോടെ സ്വീകരിക്കാമെന്ന് സിപിഐ നിലപാടെടുത്തു. വിമതരോടു ദാക്ഷിണ്യം വേണ്ടെന്ന മുൻനിലപാടാണു തിരുത്തിയത്.
പത്തനംതിട്ട ∙ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ മാധ്യമങ്ങൾക്കു കൊത്തിപ്പറിക്കാൻ പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം ഇട്ടുകൊടുത്തെന്ന് അടൂർ ഏരിയ സമ്മേളനത്തിൽ വിമർശനം.
കോട്ടയം∙ തിരുവനന്തപുരത്തുനിന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു ചികിത്സക്കായി പോകുന്ന അവസാനനാളുകിൽ കാനം പറയും ആലപ്പുഴ വഴി പോകേണ്ട, കോട്ടയം വഴി മതി. പെട്ടെന്ന് ആശുപത്രിയിൽ പോകേണ്ട സാഹചര്യം വന്നാലും കോട്ടയം വഴി പോകണമെന്നു കട്ടായം പറയും. കാനത്തെ വീട്ടിൽ വരാനായിരുന്നു ഈ പിടിവാശി. വീടു നോക്കാൻ നിൽക്കുന്ന സാജുവിനെ വിളിച്ചു ഊണു തയാറാക്കാൻ നിർദേശം നൽകും. വീട്ടിലെത്തി ആഹാരം കഴിച്ച് ഒരു മണിക്കൂർ വിശ്രമിച്ച ശേഷമേ കൊച്ചിയിലേക്കു മടങ്ങൂ. ആശുപത്രിയിലേക്കുള്ള അവസാന യാത്രയിലും വീട്ടിൽ വരണമെന്നായിരുന്നു ആഗ്രഹം. ആരു പറഞ്ഞിട്ടും കേൾക്കാതെ വീട്ടിലെത്തി. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചു ബന്ധുക്കളോടൊക്കെ സംസാരിച്ച ശേഷമാണു മടങ്ങിയത്.
ഇടതുമുന്നണിയിൽ കാനത്തിന്റെ സ്വരം താഴുമ്പോഴെല്ലാം കേട്ടിരുന്ന വിമർശനമായിരുന്നു മകന്റെ പേരു പറഞ്ഞ് സിപിഎം അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നത്. തന്നെ ഈ എഴുപതാം വയസ്സിൽ ആര് ഭീഷണിപ്പെടുത്താനാണ് എന്നായിരുന്നു കാനം അന്ന് പറഞ്ഞത്. കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ താനുമായി ബന്ധപ്പെട്ട് ഒരുകാലത്ത് ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയുകയാണ് മകൻ സന്ദീപ് രാജേന്ദ്രൻ. കുടുംബവുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉന്നയിച്ച് തളർത്താൻ നോക്കിയപ്പോഴും കാനം രാജേന്ദ്രൻ പതറിയിട്ടില്ലെന്ന് മകൻ ഓർക്കുന്നു. 2016ൽ എൽഡിഎഫ് മന്ത്രിസഭ വന്നപ്പോൾ, ‘‘ഒരു മന്ത്രി ഓഫിസുകളിലും സെക്രട്ടേറിയറ്റിലും പോകരുത്, ആരെയും ഒരു ആവശ്യങ്ങൾക്കുമായി വിളിക്കരുത് എന്നെല്ലാം അച്ഛൻ എന്നോട് പറഞ്ഞിരുന്നു. എന്തുണ്ടെങ്കിലും താൻ ചെയ്തു തരും, അല്ലാത്ത ഒരു കാര്യങ്ങളും വേണ്ടെന്നാണ് അച്ഛൻ പറഞ്ഞിരുന്നത്.’’ കാനം ഇല്ലാത്ത ഒരു വർഷത്തിനുശേഷം മകന് സന്ദീപ് രാജേന്ദ്രൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു.
തിരുവനന്തപുരം ∙ സിപിഐ ബ്രാഞ്ച് മുതൽ ജില്ലാ കൗൺസിൽ വരെ ഉള്ള ഘടകങ്ങളിൽ 75 വയസ്സ് പരിധി തീരുമാനിക്കാനുള്ള അധികാരം പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിനു വിട്ടു. ജനുവരിയിൽ സമ്മേളനങ്ങൾ ആരംഭിക്കുന്നതിനു മുൻപായി സംസ്ഥാന കൗൺസിൽ ഇക്കാര്യം തീരുമാനിക്കും. ബ്രാഞ്ച്, ലോക്കൽ, മണ്ഡലം, ജില്ലാ സമ്മേളനങ്ങൾക്കായി സംസ്ഥാന കൗൺസിൽ തയാറാക്കുന്ന പ്രത്യേക മാർഗരേഖയിലാവും പ്രായത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തുക.
എഡിഎം നവീന് ബാബുവിന്റെ മരണത്തില് സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട് സര്ക്കാരും പാര്ട്ടിയും വേട്ടക്കാര്ക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പി.പി. ദിവ്യ രഹസ്യങ്ങള് വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് എം.വി ഗോവിന്ദന്.
വയനാട് ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ വോട്ടുവിഹിതം കുറഞ്ഞതിനു പിന്നിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള ഉൾപ്പോരും. പാർട്ടി അംഗബലം കുറവായതിനാൽ പ്രചാണത്തിൽ സിപിഎം സൗകര്യങ്ങളാണ് സിപിഐ ആശ്രയിക്കുന്നത്. സത്യൻ മൊകേരിക്കായി പ്രചാരണത്തിൽ സിപിഎം സജീവമായി പങ്കെടുത്തില്ലെന്നാണ് സിപിഐയുടെ പരാതി. സ്ഥാനാർഥി പര്യടനത്തിന് കൂടെ പോകാൻ പോലും പലയിടത്തും ആളില്ലാത്ത അവസ്ഥയായിരുന്നു.
കൽപറ്റ ∙ വയനാട് ഉപതിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിൽ സിപിഐ. 2014ൽ 356,165 വോട്ടു നേടിയ സത്യൻ മൊകേരിക്ക് ഇത്തവണ 2.1 ലക്ഷം വോട്ടാണ് നേടാനായത്. 1.4 ലക്ഷത്തോളം വോട്ടിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ തവണ ആനി രാജ മത്സരിച്ചപ്പോൾ 283,023 വോട്ടും 2019ൽ പി.പി.സുനീർ മത്സരിച്ചപ്പോൾ 274,597 വോട്ടും നേടിയിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ടാണ് ഇത്തവണ എൽഡിഎഫിനു ലഭിച്ചത്. എൽഡിഎഫിനു വേണ്ടി ഏറ്റവും കൂടുതൽ വോട്ടു പിടിച്ച ആൾ തന്നെ ഏറ്റവും കുറവ് വോട്ടും നേടി.
Results 1-10 of 1516