Activate your premium subscription today
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജില് ഭിന്നശേഷിക്കാരനായ വിദ്യാര്ഥിയെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫിസില് ഒരു മണിക്കൂറോളം ബന്ദിയാക്കി ക്രൂരമായി മര്ദിച്ച സംഭവം വന്വിവാദമായതോടെ ഇടപെട്ട് സിപിഎം. കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടാന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിര്ദേശിച്ചു. എസ്എഫ്ഐ പ്രവര്ത്തകനായ വിദ്യാര്ഥിയെ തന്നെ മര്ദിച്ച സംഭവം പ്രതിപക്ഷം ഉള്പ്പെടെ ഏറ്റെടുക്കുകയും പാര്ട്ടിക്കുള്ളില്നിന്നു തന്നെ വിമര്ശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് യൂണിറ്റ് പിരിച്ചുവിടാന് പാര്ട്ടി നിര്ദേശിച്ചത്.
കോഴിക്കോട്∙ സിപിഎം നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി അക്ബർ അലി കോയമ്പത്ത് കോൺഗ്രസിൽ ചേർന്നു. മെക് 7നെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഷാൾ അണിയിച്ചു സ്വീകരിച്ചു.
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില് ബിയര് കുപ്പിയില് കുടിവെള്ളം നല്കിയ സംഭവം ചര്ച്ചയായിരുന്നു. ഹരിതചട്ടം പാലിക്കുന്നതിനു വേണ്ടി ചില്ലു കുപ്പി ഉപയോഗിച്ചതാണെങ്കിലും ഇതിനായി ബിയര് ബോട്ടില് തിരഞ്ഞെടുത്തതാണ് വിമര്ശനങ്ങള്ക്കിടയാക്കിയത്. കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ലേബല് ഒട്ടിച്ചാണ്
കോഴിക്കോട്∙ മെക്ക് 7ന് നിരോധിത ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽനിന്നു സിപിഎം മലക്കം മറിഞ്ഞത് മതഭീകരരെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
‘‘ സർക്കാരിനു വേറെ എന്താണു വഴി? കേസുമായി ബന്ധപ്പെട്ട വനിത സർക്കാരിന് അപേക്ഷ നൽകുകയാണ്. കേസ് സിബിഐക്കു വിടണം. അവർക്കു പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ല. പരാതി സർക്കാർ അംഗീകരിച്ചില്ലെന്നു സങ്കൽപിക്കുക. എത്ര വലിയ വിമർശനത്തിന് അത് ഇടയാക്കും. അവരുടെ ആവശ്യം അംഗീകരിക്കുന്ന നിലയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.’’
കേരളത്തിൽ വർധിച്ചു വരുന്ന റോഡപകടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളനം നടത്തിയതിൽ രൂക്ഷവിമർശനം തുടർന്നും ഹൈക്കോടതി. സംസ്ഥാനത്ത് അലക്ഷ്യമായ വാഹനമോടിക്കൽ വർധിച്ചുവരികയാണെന്നും ഇത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.
മൂന്നാർ ∙ അടിച്ചാൽ തിരിച്ചടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദേഹം കടിച്ചുപറിക്കണമെന്ന ആഹ്വാനവുമായി എം.എം.മണി എംഎൽഎ രംഗത്ത്. മൂന്നാർ ടൗണിൽ നടന്ന സിപിഎം മൂന്നാർ ഏരിയ സമ്മേളനത്തിന്റെ സമാപന യോഗത്തിലാണ് എം.എം.മണി പ്രവർത്തകരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കോഴിക്കോട് ∙ വടക്കൻ കേരളത്തിൽ അതിവേഗം പ്രചരിക്കുന്ന ‘മെക്ക് 7’ എന്ന വ്യായാമ കൂട്ടായ്മയ്ക്കെതിരെ ഉന്നയിച്ച വിമർശനത്തിൽനിന്നു പിന്നാക്കം പോയി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. ജീവിത ശൈലീരോഗങ്ങളെ ചെറുക്കാനുള്ള ഒരു വ്യായാമകൂട്ടായ്മയാണ് അത്. അതിനെ എതിർക്കേണ്ട കാര്യമില്ല. അത്തരം പൊതു വേദികളിൽ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, സംഘപരിവാർ തുടങ്ങിയ വർഗീയ ശക്തികൾ നുഴഞ്ഞു കയറി അവരുടെ അജൻഡകൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നാണു പറഞ്ഞതെന്നും മോഹനന് പറഞ്ഞു. മെക്ക് 7 നു പിന്നിൽ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്നായിരുന്നു കഴിഞ്ഞ ദിവസം മോഹനന്റെ വിമർശനം.
തിരുവനന്തപുരം∙ വഞ്ചിയൂരിൽ സിപിഎം സമ്മേളനത്തിനായി റോഡ് തടസ്സപ്പെടുത്തിയ സംഭവത്തിൽ സ്റ്റേജിലുണ്ടായിരുന്ന നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്താൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കം പ്രതികളാകും. സമ്മേളനത്തിനായി സ്ഥാപിച്ച സ്റ്റേജിലുണ്ടായിരുന്ന നേതാക്കൾക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി ആരാഞ്ഞ സാഹചര്യത്തിൽ നേതാക്കളെ ‘കണ്ടില്ലെന്നു നടിക്കാൻ’ ഇനി പൊലീസിനാവില്ല.
വടകര ∙ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സിപിഎം അനൂകൂല ഫെയ്സ്ബുക് അഡ്മിൻമാർക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി.
Results 1-10 of 8627