Activate your premium subscription today
ചെന്നൈ∙ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടി ഷർട്ട് ധരിച്ച് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെയുള്ള ഹർജിയിൽ ഇരുവിഭാഗത്തോടും ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചു. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഡ്രസ് കോഡ് ഭരണഘടനാ പദവികൾ വഹിക്കുന്നവർക്കു ബാധകമാണോയെന്നും ടി ഷർട്ട് ‘കാഷ്വൽ വസ്ത്രം’ എന്ന നിർവചനത്തിൽ വരുമോയെന്നുമാണ് ജസ്റ്റിസ് ഡി.കൃഷ്ണകുമാറും ജസ്റ്റിസ് പി.ബി.ബാലാജിയും ഉൾപ്പെട്ട ബെഞ്ച് ചോദിച്ചത്.
തമിഴകം തിരയിൽ കണ്ടു ശീലിച്ച അതേ ദളപതിയായിരുന്നു വിക്രവണ്ടിയിലെ കൂറ്റൻ വേദിയിൽ, ആർത്തിരമ്പുന്ന രണ്ടു ലക്ഷത്തോളം ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മാരകശേഷിയുള്ള മാസ് ഡയലോഗുകൾ കൊണ്ട് സ്ക്രീനിലെ വില്ലന്മാരെ തവിടുപൊടിയാക്കുന്ന നായകന്റെ, മൂർച്ചയുള്ള ഭാഷയും അപാര ആത്മവിശ്വാസമുള്ള ശരീരഭാഷയും കൊണ്ട് സദസ്സിനെ ഇളക്കി മറിച്ച വിജയ്, ഇതേ മാസ് പ്രകടനം രാഷ്ട്രീയക്കളത്തിലും കാഴ്ച വച്ചാൽ തമിഴ്നാട് രാഷ്ട്രീയത്തിന്റെ നിലവിലെ സമവാക്യങ്ങളെല്ലാം തകിടംമറിഞ്ഞേക്കാം.
ചെന്നൈ∙ തമിഴ്നാട് ഗവർണർ മുഖ്യാതിഥിയായ ദൂരദർശൻ ചടങ്ങിൽ സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഗവർണർക്ക് പങ്കില്ലെന്ന് പ്രതികരിച്ച രാജ്ഭവന് മുഖ്യമന്ത്രി വംശീയമായി അധിക്ഷേപിച്ചുവെന്നും ആരോപിച്ചു.
മലപ്പുറം∙ പി.വി. അൻവർ വിളിച്ചുചേർത്ത നയ വിശദീകരണ യോഗം ആരംഭിച്ചിരിക്കെ മഞ്ചേരിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും മഞ്ചേരിയിലേക്ക് നൂറു കണക്കിന് പേരാണ് എത്തുന്നത്. എന്നാൽ പ്രവർത്തകർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടിയുടെ അറിവോടെയല്ലെന്നാണ് ഡിഎംകെയുടെ
ഡിഎംകെയുമായി സഖ്യം രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ മോഹം പൊലിയുന്നതായി സൂചന. പാർട്ടിയിലോ മുന്നണിയിലോ അൻവറിനെ സഹകരിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് ഡിഎംകെ കടക്കുന്നതായാണ് വിവരം
മലപ്പുറം∙ രാഷ്ട്രീയ പാർട്ടിയല്ല രൂപീകരിക്കുന്നതെന്ന് നിലമ്പൂർ എംഎൽഎ പി.വിഅൻവർ. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിൽ സാമൂഹിക സംഘടനയാണ് രൂപീകരിക്കുന്നത്. തമിഴ്നാട്ടിലെ ഡിഎംകെ നേതാക്കൾ സമ്മേളനം കാണാനെത്തും. സമ്മേളനത്തിനുശേഷം താൻ അറസ്റ്റു ചെയ്യപ്പെടാമെന്നും പി.വി.അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് അൻവർ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു
ചെന്നൈ ∙ പി.വി.അൻവർ പ്രഖ്യാപിക്കുന്ന പാർട്ടിയുടെ പേര് ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ). ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച മഞ്ചേരിയിൽ നടക്കും. തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി അൻവർ ചെന്നൈയിൽ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും.
ചെന്നൈ∙ രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി പി.വി. അൻവർ എംഎൽഎ. നാളെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത കൂടിക്കാഴ്ച. തമിഴ്നാട്ടിലെ ലീഗ് നേതാക്കളെയും അൻവർ കണ്ടു. ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്ലിം ലീഗിന്റെ
ചെന്നൈ ∙ ഡിഎംകെയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുന്നിൽനിന്നു നയിച്ചപ്പോൾ ഉടലും ഉയിരും ഉദയനിധിയായിരുന്നു. രാഷ്ട്രീയ തന്ത്രങ്ങൾ ഒന്നൊന്നായി കൃത്യമായി പ്രയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ സീറ്റും പിടിച്ചെടുത്തതോടെ പാർട്ടിയുടെ സൈന്യാധിപനായി മാറിയ ഉദയനിധിയെ ഉപമുഖ്യമന്ത്രി കസേരയിൽ ഇരുത്താൻ സ്റ്റാലിന് ഏറെ വിയർക്കേണ്ടിവന്നില്ല.
ചെന്നൈ∙ തമിഴ്നാടിന്റെ മൂന്നാമത് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനെ നിയമിച്ചതിന് പിന്നാലെ ഡിഎംകെ മന്ത്രിസഭ പുനസംഘടിപ്പിച്ചു. കായിക – യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ.രവി, പുതിയതായി മന്ത്രിസഭയിൽ
Results 1-10 of 342