Activate your premium subscription today
കാഞ്ഞങ്ങാട് ∙ മൻസൂർ നഴ്സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കണമെന്നു പറഞ്ഞ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ വാട്സാപ് സ്റ്റാറ്റസ്. സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. പണം കൈപ്പറ്റി കോളജ് മാനേജ്മെന്റിനെ സഹായിക്കാനാണ് ഡിവൈഎസ്പി ശ്രമിക്കുന്നതെന്നും സമരം ചെയ്ത വിദ്യാർഥികളെ തല്ലിച്ചതച്ചത് അതുകൊണ്ടാണെന്നും ആരോപിച്ചിരുന്നു. തെരുവിൽ നേരിടുമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
കാഞ്ഞങ്ങാട് ∙ നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമത്തെത്തുടർന്ന് തിങ്കളാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളെ തല്ലിച്ചതച്ച സംഭവത്തിൽ ഡിവൈഎസ്പിയെ ഡിവൈഎഫ്ഐ വെല്ലുവിളിച്ചു. ഇന്നലെ നടത്തിയ പ്രകടനത്തിൽ ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആണ് വിവാദപ്രസംഗം നടത്തിയത്. ‘ന്യായമായ വിദ്യാർഥി സമരത്തെ ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ഭീകരമായി വേട്ടയാടി.
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണമുയർത്തിയ എ.കെ.ഷാനിബ് ഡിവൈഎഫ്ഐയിലേക്കെന്ന് സൂചന. പ്രഖ്യാപനം ഉടനുണ്ടാകുമെന്നും കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കില്ലെന്നും ഷാനിബ് ആവർത്തിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഇടതു സ്ഥാനാർഥി പി.സരിനു വേണ്ടി പ്രവർത്തിക്കുമെന്നു ഷാനിബ് വ്യക്തമാക്കിയിരുന്നു. പിന്നീട് കോൺഗ്രസ് നേതൃത്വം തന്നെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം നിലപാട് വ്യക്തമാക്കും.
എലത്തൂർ (കോഴിക്കോട്) ∙ അറ്റകുറ്റപ്പണിക്കിടെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിനു മുൻവശത്തെ ഓടയിലേക്ക് ഡീസൽ ചോർന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാത്ത അധികൃതർക്കെതിരെ നാട്ടുകാരുടെ വൻ പ്രതിഷേധം. രാത്രി അസിസ്റ്റന്റ് കലക്ടർ ഉൾപ്പെടെയുള്ളവർ എത്തി നാട്ടുകാരുമായി ചർച്ച നടത്തി.
തിരുവനന്തപുരം∙ സിപിഎം വിട്ട മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കും മകന് മിഥുന് മുല്ലശേരിക്കും ബിജെപി അംഗത്വം നല്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്. പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു.
മേപ്പാടി∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ വഞ്ചനക്കെതിരെ മേപ്പാടിയിൽ ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല. ദുരന്തബാധിതരുടെ കണ്ണീരൊപ്പാനുള്ള പോരാട്ടത്തിൽ തോരാമഴയിലും നാട് കൈകോർത്തു. ഉരുൾപൊട്ടി നാലുമാസം പിന്നിട്ടിട്ടും ദുരന്തബാധിതരുടെ പുനരധിവാസത്തിന് നയാപൈസ അനുവദിക്കാത്ത
കരുനാഗപ്പള്ളി ∙ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പ്രവർത്തകർ തമ്മിലടി.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ബി.കെ.ഹാഷിമിനും അനുജനും ഡിവൈഎഫ്ഐ മേഖലാ ട്രഷററും സിപിഎം കുലശേഖരപുരം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ ഹാരിസിനും ആണു മർദനമേറ്റത്. ഇവർ
കാസർകോട് ∙ ഡിവൈഎഫ്ഐ മുൻ നേതാവ് ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയിലേറെ രൂപ തട്ടിയെടുത്തു എന്ന പരാതികളിലായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണം വഴിമുട്ടിയോ? കേസിലെ മുഖ്യപ്രതിയായ ബാഡൂർ എഎൽപി സ്കൂളിലെ അധ്യാപികയും ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി മുൻ അംഗവുമായിരുന്ന
കുറുമ്പനാടം ∙ ഇതു വേർതിരിവുകളില്ലാത്ത സ്നേഹത്തിന്റെ കട. ഡിവൈഎഫ്യുടെ ‘സ്നേഹത്തിന്റെ കട’യിൽ അപ്രതീക്ഷിത അതിഥിയായി ചാണ്ടി ഉമ്മൻ എംഎൽഎ. സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചങ്ങനാശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ മാടപ്പള്ളി മേഖലാ കമ്മിറ്റി ഒരുക്കിയ സ്നേഹത്തിന്റെ
പത്തനംതിട്ട : വാഹനഗതാഗതം തടസ്സപ്പെടുത്തിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടു സൃഷ്ടിച്ചും വാഹനറാലി നടത്തി പൊതുനിരത്തിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച യുവാക്കൾക്കെതിരെ കേസ്. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാർ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്സ് ജംക്ഷനിൽ നടന്ന റാലിയിൽ ഇരുപതോളം കാറുകൾ അണിനരന്നു. അൻപതോളം യുവാക്കളാണ് ആഘോഷത്തിൽ പങ്കെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി ഷിയാസിനെ അറസ്റ്റുചെയ്തു.
Results 1-10 of 706