Activate your premium subscription today
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോൺഫറൻസ് ഓഫ് പാർട്ടീസിനായി (സിഒപി 29) ലോകത്തിലെ വിവിധരാജ്യങ്ങളുടെ നേതാക്കളായ ഇരുനൂറോളം പേരും 72,000 പ്രതിനിധികളും നവംബർ 11 മുതൽ ഒത്തുചേർന്നിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ചൂടാണ് അവരുടെ മുന്നിൽ. 22 വരെ നീളുന്ന സമ്മേളനത്തിന്റെ അധ്യക്ഷനായ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം ആലിയേവ്, ശക്തമായ ഭാഷയിൽ അമേരിക്കയ്ക്കെതിരെ പ്രതികരിച്ചു. കാറ്റ്, പെട്രോളിയം എണ്ണ-പ്രകൃതിവാതകം, സൗരോർജം, സ്വർണം, ചെമ്പ് എന്നീ വിഭവങ്ങൾ പ്രകൃതിദത്തമായി ലഭ്യമായതിന്റെ പേരിലും അക്കാരണത്താൽ അതു കമ്പോളത്തിലെത്തിക്കുന്നതിന്റെ പേരിലും ഒരു രാജ്യത്തെയും പഴിചാരരുതെന്ന് അദ്ദേഹം പറഞ്ഞു. വലിയ എണ്ണ– വാതക പാടങ്ങളുള്ള അമേരിക്ക മറ്റുള്ളവരോട് അതു കച്ചവടച്ചരക്കാക്കരുതെന്നാണു നിർദേശിക്കുന്നത്. അമേരിക്ക സ്വയംചികിത്സ വേണ്ട വൈദ്യരുടെ ദുരവസ്ഥയിലാണെന്ന് ആലിയേവ് ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റായി ട്രംപിന്റെ രണ്ടാമൂഴം കാലാവസ്ഥമാറ്റ നയങ്ങൾക്കു മുകളിൽ കാർമേഘപടലങ്ങൾ ഉയർത്തുന്നു. ട്രംപ് കാലാവസ്ഥമാറ്റത്തെ അത്ര കാര്യമായെടുക്കാത്ത സംശയാലുവാണ്. വിഭവങ്ങൾക്കായി കുഴിക്കൂ, കുഴിക്കൂ; ഇനിയും ആവുന്നത്ര ആഴത്തിൽ കുഴിക്കൂ എന്നാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഫ്രാൻസിനെയും സമ്മേളനത്തിന്റെ അധ്യക്ഷൻ വിമർശിച്ചു. ഫ്രാൻസ് സ്വന്തം അധീനതയിലുള്ള
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടില്ലാത്ത ഗുരുതര പരാമർശം പറഞ്ഞതായി അച്ചടിച്ചു വരുന്നു. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.ജയരാജൻ എഴുതാത്ത കാര്യം അദ്ദേഹത്തിന്റെ ‘ആത്മകഥ’ യായി പുറത്തുവരുന്നു. തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് സിപിഎമ്മിൽ നടക്കുന്നത്. പിണറായിയുടെ അഭിമുഖത്തിനു പിന്നിൽ പ്രവർത്തിച്ച ‘പി ആറും’ ജയരാജന്റെ ‘ആത്മകഥയ്ക്കു’ പിന്നിലെ ആ കരങ്ങളും അജ്ഞാതം. അതു കണ്ടുപിടിക്കണമെന്ന വാശി പോയിട്ട് ആഗ്രഹംപോലും സർക്കാരിനോ പാർട്ടിക്കോ ഇല്ല! കണ്ണൂരിൽനിന്നു തന്നെയുള്ള മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജയുടെ ആത്മകഥ ഇതിനു മുൻപു പുറത്തുവന്നിരുന്നു. ശൈലജ അങ്ങനെയൊന്ന് എഴുതാൻ പോകുന്നെന്നു കേട്ടപ്പോൾ കേരളത്തിലെ പാർട്ടി ആധിപൂണ്ടതാണ്. രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതിലും തേടിയെത്തിയ മാഗ്സസെ അവാർഡ് പാർട്ടി തട്ടിത്തെറിപ്പിച്ചതിലും അവർക്കുള്ള അനിഷ്ടം
കടലിൽ നിന്നു മുത്തുച്ചിപ്പി വാരി ജീവിക്കുന്ന പാവമാണ് കീനോ എന്ന ബൊളീവിയക്കാരൻ. ഭാര്യ ജുവാനയും പൊടിക്കുഞ്ഞും കൂടെത്താമസമുണ്ട്. (മുത്തുച്ചിപ്പി മികച്ച പോഷകാഹാരമായി ഉപയോഗിക്കാറുണ്ടെങ്കിലും, പതിനായിരക്കണക്കിനു മുത്തുച്ചിപ്പികളിൽ ഒന്നിൽനിന്നേ വിലയേറിയ മുത്തു കിട്ടൂ). കുഞ്ഞിന്റെ തൊട്ടിക്കയറിൽക്കണ്ട തേളിനെ കീനോ തട്ടിക്കളയാൻ ശ്രമിച്ചപ്പോൾ, അത് തൊട്ടിയിൽ വീണ് കുഞ്ഞിനെ കടിച്ചു. ഡോക്ടറെ കാണിക്കാനെത്തി. ദരിദ്രന്റെ കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടർ വിസമ്മതിച്ചു. മടങ്ങിയെത്തിയ കീനോ ചികിത്സയ്ക്കുവേണ്ട പണമെങ്കിലും തികയുന്ന മുത്തുച്ചിപ്പി കിട്ടുമെന്ന പ്രതീക്ഷയിൽ ആഴത്തിൽ മുങ്ങി. പക്ഷേ കിട്ടിയത് വിലമതിക്കനാവാത്ത മുത്തുണ്ടാക്കാവുന്ന അസാധാരണ ചിപ്പിയായിരുന്നു. കീനോയെ ഭാഗ്യം അതിരറ്റ് കടാക്ഷിച്ചു. കീനോയ്ക്ക് അമൂല്യമായ മുത്തു കിട്ടിയ വാർത്ത കാട്ടുതീയ്പോലെ പരന്നു. അയൽപക്കക്കാർ പല തരത്തിലും പ്രതികരിച്ചു. മുത്തുവിറ്റ് കുടുംബം മെച്ചപ്പെടുത്താമെന്ന് കീനോ കരുതി. പഴയ ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാമെന്നു പറഞ്ഞ് വീട്ടിലെത്തി. രാത്രിയിൽ വീട്ടിൽ കയറാൻ വന്ന അപരിചിതനുമായി പൊരുതിയ കീനോയ്ക്കു പരുക്കു പറ്റി. കുടുംബം തകർക്കുമെന്നതിനാൽ ആ മുത്ത് കളയാൻ ജുവാന പറഞ്ഞെങ്കിലും കീനോ അനുസരിച്ചില്ല. മുത്തിന്റെ യഥാർത്ഥവില 50,000 പെസോ വരുമെങ്കിലും ആഭരണവ്യാപാരികൾ ഒത്തുകളിച്ച് 1500 പെസോയ്ക്ക് അതു തട്ടിയെടുക്കാൻ ശ്രമിച്ചു. സൂത്രം തിരിച്ചറിഞ്ഞ കീനോ അത് വേറെ പട്ടണത്തിൽച്ചെന്നു വിൽക്കാനുറച്ചു. അന്നു രാത്രി ‘ശപിക്കപ്പെട്ട’ മുത്തു കടിലിലെറിയാൻ ജുവാന രഹസ്യമായിപ്പോയി.
രാഷ്ട്രീയ സത്യസന്ധത, നീതിബോധം, നിർഭയ നിലപാടുകൾ, അചഞ്ചലമായ രാജ്യസ്നേഹം, ആത്മത്യാഗം, ബഹുസ്വരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറ്... കേരളത്തിന്റെ ദേശീയപ്രസ്ഥാന ചരിത്രത്തിൽ ഈ വിശേഷണങ്ങൾക്കൊപ്പം ചൂണ്ടിക്കാണിക്കേണ്ട ആദ്യപേര് ഒരുപക്ഷേ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്നായിരിക്കും. അതുകൊണ്ടാണ് അബ്ദുറഹ്മാൻ സാഹിബിനെപ്പോലെ അദ്ദേഹം മാത്രമേയുള്ളൂ എന്ന് സുകുമാർ അഴീക്കോട് പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന് അഭയവും തണലും ആയിരുന്നു സാഹിബെങ്കിൽ, ഗാന്ധിജിക്കു ധീരനായ സേനാനിയും രാജാജിക്കു സത്യസന്ധതയുടെ ആൾരൂപവും ആയിരുന്നു. സ്വന്തം രാജ്യത്തോടും തന്റെ രാഷ്ട്രീയപ്രസ്ഥാനത്തോടും മതവിശ്വാസത്തോടും ഒരുപോലെ ‘വിശ്വസ്തൻ’ ആയിരുന്നു അബ്ദുറഹ്മാൻ സാഹിബ്. അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ പേരും അൽ അമീൻ (വിശ്വസ്തൻ) എന്നു തന്നെയായിരുന്നു. കൊടുങ്ങല്ലൂരിലെ, അഴീക്കോടിനടുത്തുള്ള കറുകപ്പാടത്ത് പുന്നച്ചാൽ വീട്ടിൽ അബ്ദുറഹ്മാന്റെയും കൊച്ചൈശുമ്മയുടെയും മകനായി, 1898ൽ ജനിച്ച അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോട് ബാസൽ മിഷൻ കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ ശേഷം മദ്രാസിലെ മുഹമ്മദൻ കോളജിൽ ബിരുദത്തിനു ചേർന്നു. നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനം സജീവമായിരുന്ന നാളുകളായിരുന്നു അത്. ഒന്നാം ലോകയുദ്ധവും ഗാന്ധിജിയുടെ കടന്നുവരവും ജാലിയൻ വാലാബാഗ് സംഭവവും നിസ്സഹകരണപ്രസ്ഥാനവും മൗലാനാ അബുൽകലാം ആസാദിന്റെ ‘അൽ ഹിലാൽ’ പത്രവും രാജ്യമെമ്പാടുമുള്ള ദേശീയവാദികളായ മുസ്ലിം ചെറുപ്പക്കാരെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിച്ച കാലമായിരുന്നു അത്.
കാല്പന്ത് കളിയിലെ പ്രാവീണ്യം വഴി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച രാജ്യമാണ് ബ്രസീല്‍. പെലെയുടെയും സീക്കോയുടെയും റൊണാൾഡോയുടെയും ആരാധകരില്ലാത്ത ഒരു രാജ്യവും ഇന്ന് ലോകത്തുണ്ടാകില്ല. തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമെന്നതിനു പുറമെ ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ വിസ്തീര്‍ണമുള്ള രാജ്യവുമാണ് (ബ്രസീല്‍. ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ജലം പ്രവഹിക്കുന്ന ആമസോണ്‍ നദി ഏതാണ്ട് മുഴുവനായും ബ്രസീലില്‍ കൂടിയാണ് ഒഴുകുന്നത്. ഇതിന്റെ ഇരു ഭാഗങ്ങളിലും ഘോരവനങ്ങളും നിര്ണയിക്കുവാന് പോലും സാധിക്കാത്തത്ര സസ്യജാലങ്ങളും നിറഞ്ഞു നില്ക്കുന്നു. 1825 വരെ പോർച്ചുഗലിന്റെ അധീശത്തിലായിരുന്നത് കൊണ്ടാകാം പോര്‍ച്ചുഗീസ് ആണ് ബ്രസീലിന്റെ രാഷ്ട്രഭാഷ; ഇവരുടെ തലസ്ഥാനം ബ്രസീലിയയും. 2014 മുതല്‍ നിലവില്‍ വന്ന ‘ബ്രിക്സ്’ എന്ന ഓദ്യോഗിക കൂട്ടായ്മയില്‍ ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം ബ്രസീലും ഒരു സ്ഥാപക രാജ്യമാണ്. സാധാരണ അന്താരാഷ്ട്ര രംഗത്ത് ഉടലെടുക്കുന്ന വിവാദങ്ങളില്‍ ബ്രസീല്‍ ഭാഗമാകാറില്ല. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഈ രാജ്യം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. ബ്രസീല്‍ ചൈനയുടെ ‘ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗം ആകുമോ എന്നതായിരുന്നു വാര്‍ത്തയ്ക്ക് കാരണമായ വിഷയം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ബിആർഐയുടെ ഭാഗമാകുവാന്‍ നിശ്ചയിച്ചു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ദേശീയ ദിനപത്രങ്ങളും മാധ്യമങ്ങളും ബ്രസീൽ ബിആർഐയുടെ ഭാഗമാകേണ്ട എന്ന് തീരുമാനിച്ചു എന്നറിയിച്ചു കൊണ്ടുള്ള വാർത്തകള്‍ പുറത്തുവിട്ടു. പ്രധാനപ്പെട്ട നയപരമായ കാര്യങ്ങളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു നിലപാടുമാറ്റം വളരെ വിരളമായി മാത്രമേ ഉണ്ടാകാറുള്ളൂ. അത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് കൂടുതല്‍ ഗഹനമായ പഠനം ആവശ്യമാണ്.
ആഘോഷാരവങ്ങൾ അവസാനിച്ചതോടെ ഓഹരി വിപണിയിൽ വീണ്ടും ഇടിവിന്റെ ദിനങ്ങൾ. ട്രംപിന്റെ വിജയം ഇന്ത്യൻ വിപണിക്ക് ആഘോഷിക്കാനുള്ളതെല്ലെന്ന തിരിച്ചറിവുണ്ടാകാൻ ഒരു ദിവസം വൈകി. ട്രംപിന്റെ ചില പ്രഖ്യാപനങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന വസ്തുത വിസ്മരിച്ചതിനു വിപണി നൽകേണ്ടിവന്നതാകട്ടെ വലിയ വിലയും. തിരിച്ചറിവിനെ തുടർന്നു വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവിനെ ഏതാനും ആഴ്ചകളായി തുടരുന്ന തിരുത്തലിന്റെ ഭാഗമായി കണക്കാക്കാം. എന്നാൽ സാങ്കേതികാർഥത്തിലുള്ള തിരുത്തൽ മാത്രമോ ഇത് എന്നു സംശയിക്കണം. തിരുത്തലിൽ നിക്ഷേപകരുടെ പരിഭ്രാന്തിയും പ്രതിഫലിക്കുന്നുണ്ടെന്നതാണു യാഥാർഥ്യം. തിരുത്തൽ അവസാന
ഇടവേളയെടുക്കാനാവാതെ മൃതദേഹങ്ങൾ വന്നു നിറഞ്ഞ കാലം എന്ന് ഒറ്റവാചകത്തിൽ കോവിഡ്കാലത്തെ സംഗ്രഹിക്കാം. മോർച്ചറിയുടെ പ്രവർത്തനചര്യ തന്നെ മാറ്റിയെഴുതപ്പെട്ട സമയം. പക്ഷേ, ഈ പ്രതിസന്ധിയൊക്കെ ആരംഭിക്കും മുൻപ് ഒരു സംഭവമുണ്ടായി. കോവിഡിന്റെ ഇരുണ്ട കാലഘട്ടത്തിലെ പ്രയാണം തുടങ്ങിവച്ചത് ഒരർഥത്തിൽ ആ പ്രതിസന്ധിയോടെയായിരുന്നു. ഒരു വെള്ളിയാഴ്ച ദിവസം പതിവുപോലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടങ്ങൾ നടക്കുന്നു. എന്റെയൊപ്പം അജിത് കുമാറും ഉണ്ണികുമാരനും ഡ്യൂട്ടിയിലുണ്ട്. മോർച്ചറിയോട് അടുത്തൊരു കെട്ടിടത്തിലിരുന്നാണ് രണ്ടാളും ഉച്ചയൂണ് കഴിക്കുന്നതും വിശ്രമിക്കുന്നതും ഒക്കെ. കോവിഡിനെ വളരെ ഭീതിയോടെ കണുന്ന സമയമാണല്ലോ അത്. സുരക്ഷ ഉറപ്പുവരുത്താൻ മൂന്ന് മാസ്ക്കാണ് അന്ന് ഞാൻ ധരിക്കുക. അതിനൊപ്പം കർശനമായ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുമുണ്ട്. പിറ്റേന്ന് പോസ്റ്റ്മോർട്ടം നടക്കുമ്പോ ഉണ്ണികുമാരൻ പറയുന്നു, ‘ചെറിയ ദേഹവേദന പോലെ തോന്നുന്നുണ്ട്’. അതിന്റെ പിറ്റേന്ന് രാവിലെ പനിക്കുന്നുണ്ടെന്ന് പറഞ്ഞ് അജിതും വിളിച്ചു. തിങ്കളാഴ്ച കോവിഡ് പരിശോധന ഫലം വന്നപ്പോൾ ഇരുവരും പോസിറ്റീവ്. പ്രൈമറി കോൺടാക്ട് ആയാൽപ്പോലും ആ സമയത്ത് ക്വാറന്റീൻ നിർബന്ധമാണ്. ആംബുലൻസ് വരുന്നു, നേരേ എഫ്എൽടിസിയിലേക്ക് കൊണ്ടുപോകുന്നു എന്നതായിരുന്നു അന്നത്തെ രീതി. അതിനു രണ്ട് ദിവസം മുൻപ് ആരോഗ്യപ്രവർത്തകർ പ്രൈമറി കോൺടാക്ട് ആയാൽ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയാമെന്ന സർക്കുലർ ഇറങ്ങിയിരുന്നു. ഞാൻ ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങി, ക്വാറന്റീനിൽ പോയി. മോർച്ചറിയിൽ അണുനശീകരണം നടത്താനുള്ള ഏർപ്പാട് ചെയ്തു. രണ്ടാഴ്ചയിലേക്ക് മോർച്ചറിയിൽ പുതിയ ജീവനക്കാരെ ഏർപ്പെടുത്തണമെന്ന് ആർഎംഒയെ അറിയിച്ചു. ക്വാറന്റീൻ തുടങ്ങി രണ്ടാം ദിനം രാവിലെ എനിക്ക് ഒരു ഫോൺ വരുന്നു; ‘‘സാർ, ഒരു പ്രശ്നമുണ്ട്.
മനുഷ്യർ അങ്ങനെയാണ്. പറയത്തക്ക യാതൊരു പ്രയോജനവുമില്ലാത്തതാണെങ്കിലും സൗന്ദര്യമുണ്ടെന്ന ഒറ്റക്കാരണംകൊണ്ട് തത്തയെ നാം പുകഴ്ത്തും. പല തരത്തിലും നമ്മെ സഹായിക്കുന്ന കഴുതയെ ഒരു കാരണവുമില്ലാതെ ഇകഴ്ത്തും. കഴുതയോട് അനീതി കാട്ടുന്ന ചില കഥകൾ കേൾക്കുക. അധ്യാപകൻ: പരന്ന പാത്രത്തിൽ പാലും മറ്റൊന്നിൽ വെള്ളവും വച്ചിട്ട്, കഴുതയെ അങ്ങോട്ടു വിട്ടാൽ കഴുത ഏതു കുടിക്കും വിദ്യാർഥി: വെള്ളം അധ്യാപകൻ: എന്തുകൊണ്ട്? വിദ്യാർഥി: അതു കഴുതയായതുകൊണ്ട്. വിശന്നുവിഷമിക്കുന്ന കഴുതയുടെ ഇരുവശത്തും ഓരോ കെട്ട് പച്ചപ്പുല്ല് വച്ചാൽ അത് എന്തു ചെയ്യും? ആദ്യം ഇടതുവശത്തെ പുൽക്കെട്ടിലേക്കു തിരിയും. അപ്പോൾ തോന്നും വലത്തെ കെട്ടാണു നല്ലതെന്ന്. അതിലേക്കു തിരിയുമ്പോൾ തോന്നും, ഇടത്തേതാണു മെച്ചമെന്ന്. അങ്ങനെ മാറിമാറി ഇരുവശങ്ങളിലേക്കും കഴുത്തു തിരിച്ച് ഒരു വശത്തെയും പുല്ലു തിന്നാതെ കഴുത പട്ടിണികിടന്നു ചാകും. ഒരാൾ നീണ്ട കയറിന്റെ രണ്ടറ്റത്തും ഓരോ കഴുതയെ കെട്ടി. കയറുവലിച്ചുനിർത്തി. ഇരുവശങ്ങളിലും കഴുതകളിൽ നിന്ന് തെല്ലു ദൂരെ ഓരോ കെട്ട് പച്ചപ്പുല്ലു വച്ചു. ഇടതു വശത്തെ കഴുത ഇടത്തോട്ടും വലതു വശത്തെ കഴുത വലത്തോട്ടും ആഞ്ഞാഞ്ഞു വലിച്ചുകൊണ്ടിരുന്നു. എന്റെ വശത്തെ പുല്ലാണു തിന്നേണ്ടത്, ഞാനാണു പ്രധാനി എന്ന് ഓരോ കഴുതയും അഹങ്കാരത്തോടെ ചിന്തിച്ചു. ഇരുവശങ്ങളിലേക്കും വീണ്ടും വീണ്ടും വലിച്ച് കഴുത്തിറുകി, കഴുത രണ്ടും ചത്തു. ഏതെങ്കിലും ഒരു വശത്തേക്കു ഇരുവരും പോയിരുന്നെങ്കിൽ സുഖമായി പുല്ലു തിന്നാമായിരുന്നു. തുടർന്നു മറുവശത്തേക്കും പോകാമായിരുന്നു.
രണ്ടു വർഷം നീണ്ട കാലാവധി അവസാനിക്കാറായിരിക്കെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പരസ്യകുമ്പസാരത്തിനൊത്ത ചില ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ‘ഞാൻ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടന്നോ? ചരിത്രം എന്റെ കാലാവധിയെ എങ്ങനെ വിലയിരുത്തും? മറ്റേതെങ്കിലും രീതിയിൽ പ്രവർത്തിക്കാമായിരുന്നോ? ജഡ്ജിമാരുൾപ്പെടെ നിയമമേഖലയിലുള്ളവർക്കു ഞാൻ കൈമാറുന്ന പൈതൃകമെന്ത്?’ ചോദ്യങ്ങളിൽ പലതും ഉത്തരമില്ലാതെ അവശേഷിക്കുമെന്നും തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തിച്ചുവെന്നതു തനിക്ക് ആശ്വാസം നൽകുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തുടർന്നുപറയുന്നു. ലക്ഷ്യത്തെക്കാൾ മാർഗത്തിലാണ് താൻ ശ്രദ്ധകേന്ദ്രീകരിച്ചത് എന്നൊരു ന്യായവാദവും അദ്ദേഹത്തിനുണ്ട്. ആദ്യ ചോദ്യത്തിന് ഉത്തരം നൽകേണ്ടതു ചീഫ് ജസ്റ്റിസ് തന്നെയാണ്. താൻ എന്താണ് ആഗ്രഹിച്ചതെന്നു കൃത്യമായി അറിയാവുന്നത് അദ്ദേഹത്തിനു മാത്രമാണ്. വാക്കുകളെക്കാൾ, പ്രവൃത്തിയിലൂടെയാവും താൻ സംസാരിക്കുകയെന്നും എല്ലാവിധത്തിലും താൻ പൗരരെ സംരക്ഷിക്കുമെന്നും പദവിയേൽക്കുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നു. അവ മാത്രമാണോ ആഗ്രഹിച്ചത്? അതിലേറെയെന്തെങ്കിലും? ആഗ്രഹിച്ചതുപോലെയൊക്കെ സംഭവിച്ചോ ഇല്ലയോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ചീഫ് ജസ്റ്റിസ് എപ്പോഴെങ്കിലും പറയുമായിരിക്കും.
ബ്യൂറോക്രാറ്റുകളും എഴുത്തുകാരും നയതന്ത്രവിദഗ്ധരും ബുദ്ധിജീവികളും പ്രഭാഷകരുമൊക്കെ വിരമിച്ചശേഷം സജീവരാഷ്ട്രീയത്തിലേക്കു കടക്കുന്നതും വളരെപ്പെട്ടെന്ന് അധികാരത്തിന്റെ ഭാഗമാകുന്നതും ഇന്ത്യയിലെ പതിവുകാഴ്ചയാണ്. ഇവരിൽ പലരും സ്വയം താരതമ്യം ചെയ്യുന്നത് എഴുത്തുകാരനും ദാർശനികനുമായിരുന്ന ജവാഹർലാൽ നെഹ്റുവുമായിട്ടാണ് എന്നതു രസകരമാണ്. എന്നാൽ, 1919ൽ സജീവരാഷ്ട്രീയത്തിലേക്കു കടന്നുവന്ന നെഹ്റു പത്തു വർഷത്തിനകം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയത് അദ്ദേഹം ബുദ്ധിജീവിയായതുകൊണ്ടാണെന്ന വാദം സത്യവിരുദ്ധമാണ്. കിഴക്കൻ യുപിയിലെ കർഷകരെയും തൊഴിലാളികളെയും വിദ്യാർഥി-യുവജനങ്ങളെയും സംഘടിപ്പിക്കാനും ഗാന്ധിയൻ സന്നദ്ധപ്രവർത്തനങ്ങളുടെ ഗ്രാമീണതലപ്രചാരണം ഏറ്റെടുക്കാനും മാത്രമല്ല, സാമ്രാജ്യത്വവിരുദ്ധലീഗിന്റെ രാജ്യാന്തര നേതൃത്വത്തെ നയിക്കാനും ചുരുങ്ങിയ കാലയളവു കൊണ്ടുതന്നെ അദ്ദേഹം പ്രാപ്തനായിരുന്നു. ഇന്ത്യയിലെ വിദൂരഗ്രാമങ്ങൾ മുതൽ യൂറോപ്പുവരെ പരന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. അതിലെ അവിസ്മരണീയമായ ഒരേടാണ് അദ്ദേഹം അലഹാബാദ് മുനിസിപ്പാലിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ച കാലയളവ്. പക്ഷേ, നെഹ്റുവിന്റെ ഭരണനിർവഹണപാടവവും നീതിബോധവും കൃത്യമായി അടയാളപ്പെടുത്തപ്പെട്ട ആ കാലത്തെക്കുറിച്ചു പലർക്കും അറിയില്ല.
Results 1-10 of 114