Activate your premium subscription today
ഉത്തർപ്രദേശിലെ വാരാണസിയിലെ ഏറ്റവും പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ് കാലഭൈരവ ക്ഷേത്രം. വിശ്വേശ്വരർഗഞ്ചിലെ അഥവാ വാരാണസി ഭരോനാഥിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന്ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്; പ്രത്യേകിച്ച് പ്രദേശ വാസികൾക്കിടയിൽ. ശിവന്റെ ഒരു പ്രചണ്ഡമായ രൂപമാണ് കാലഭൈരവൻ. വിനാശകാരിയായ
കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിൽ അട്ടേങ്ങാനത്ത് സ്ഥിതിചെയ്യുന്ന അതിപുരാതനമായ ശിവ ക്ഷേത്രമാണ് ബേളൂർ ശ്രീ മഹാശിവ ക്ഷേത്രം. കുംഭമാസത്തിൽ ശിവരാത്രിയോടനുബന്ധിച്ച് അഞ്ചു ദിവസമാണ് ഇവിടെ ഉത്സവം നടക്കുന്നത് .കൊടിയേറ്റിന് തലേദി വസത്തെ കലവറ നിറയ്ക്കൽചടങ്ങിനായി നാടിന്റെ നാനഭാഗങ്ങളിൽ നിന്നും
'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണല്ലോ ശിവപുരാണത്തിൽ പറയുന്നത്. 1200 മലയാള പുതുവർഷദിനം ആരംഭിക്കുന്ന ഓഗസ്റ്റ് 17 ശനിയാഴ്ച പ്രദോഷം വരുന്നു. അന്നേദിവസം ശ്രവണ മാസത്തിൽ വരുന്ന മുപ്പെട്ടു ശനി പ്രദോഷവും ചിങ്ങമാസം മാസം ഒന്നാം തീയതിയും കൂടെ ആയതിനാൽ വ്രതം അനുഷ്ഠിക്കുന്നത് നാലിരട്ടി ഫലദായകമാണ്.
ശ്രാവണ മാസം ഭഗവാൻ മഹാവിഷ്ണുവിന് പ്രാധാന്യം ഉള്ള പോലെ മഹാദേവനും പ്രധാനമാണ് . ഈ പുണ്യമാസത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ടിച്ചു ഭഗവാനെ ഭജിക്കുന്നത് അത്യുത്തമമാണ് . സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ.
ഇന്ന് കർക്കടക മാസത്തിലെ മുപ്പെട്ടു തിങ്കൾ. ശിവപാർവതീ ഭജനത്തിനു അത്യുത്തമമായ ദിനം. ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവതീ ദേവിയായതിനാൽ ഈ ദിനത്തിൽ ശിവപാര്‍വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. 'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്.
ഇന്ന് മിഥുനമാസത്തിലെ പ്രദോഷദിനം. സന്ധ്യയ്ക്കു ത്രയോദശി വരുന്ന ദിവസം ഭഗവാൻ ശിവശങ്കരൻ നടരാജഭാവത്തിൽ പാർവതീ ദേവിയുടെ മുന്നിൽ ആനന്ദനടനമാടുന്നു . ഈ സമയത്ത് കൈലാസത്തിൽ സകലദേവതകളും സന്നിഹിതരായിരിക്കും. സർവദോഷങ്ങളെയും നീക്കുന്ന പ്രദോഷസമയത്ത് ഭസ്മധാരണത്തോടെ പഞ്ചാക്ഷരീമന്ത്രം ( ഓം നമഃ ശിവായ ) ജപിച്ച്
പ്രദോഷദിനവും തിങ്കളാഴ്ചകളും മഹാദേവ ഭജനത്തിനു പ്രധാനമാണ് . ഇന്ന് ഇടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായ മുപ്പെട്ടു തിങ്കളും പ്രദോഷവും ചേർന്ന് വരുന്ന സവിശേഷ ദിനം . ഈ ദിനത്തിലെ ശിവപാർവതീ ഭജനം പതിന്മടങ്ങു ഫലദായകമാണ്. ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനം
ക്ഷിപ്രകോപിയും ഭക്തരിൽ ക്ഷിപ്രപ്രസാദിയുമാണ് മഹാദേവൻ. അതിനാൽ ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ വളരെയധികം ശ്രദ്ധയും ചിട്ടയും പാലിക്കണം. ഹൈന്ദവ വിശ്വാസപ്രകാരം പൂർണതയുടെ ദേവനാണ് മഹാദേവൻ. അതിനാൽ ഭഗവാനു പൂർണ പ്രദക്ഷിണം പാടില്ല എന്നാണ് വിശ്വാസം. ശ്രീകോവിലിൽ നിന്നുള്ള ഓവിലൂടെ ഒഴുകുന്ന ധാരാജലം ഭഗവാന്റെ ജടയിൽ
എറണാകുളം ജില്ലയിൽ ഇടപ്പള്ളി ചേരാനല്ലൂർ ദേശത്ത് രാമൻ കർത്താ റോഡിൽ കണ്ടെയ്നർ റോഡിന്റെ പടിഞ്ഞാറു വശത്തായി ഏതാണ്ട് 200 മീറ്റർ ദൂരെയാണ് വൈദ്യനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവാലയങ്ങളിൽ ഒന്നാണിത്. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഗണപതി, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ഭഗവതി, ധർമ്മശാസ്താവ്, നാഗങ്ങൾ എന്നിവർ
ഭഗവാൻ ശിവശങ്കരനു പ്രധാനമായ പ്രദോഷം മാസത്തിൽ രണ്ടുതവണയാണ് വരുന്നത്. മേടമാസത്തിലെ ആദ്യത്തെ പ്രദോഷം 2024 ഏപ്രിൽ 21 ഞായറാഴ്ച്ച വരുന്നു. ഇത് രവിപ്രദോഷം എന്നും അറിയപ്പെടുന്നു. അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ മഹാദേവനെ ഭജിക്കുന്നതിലൂടെ സന്താനസൗഖ്യം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, ദാരിദ്ര്യദുഃഖശമനം,
Results 1-10 of 85