Activate your premium subscription today
കാലാവസ്ഥയും സാങ്കേതികതയും മറ്റെല്ലാ കാര്യങ്ങളും തുണച്ചാൽ ഓഗസ്റ്റ് 27 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ അത് സംഭവിക്കും. ഒരു സ്വകാര്യ കമ്പനി നടത്തുന്ന ആദ്യ ബഹിരാകാശ നടത്തത്തിനു (സ്പേസ് വോക്ക്) വേണ്ടിയുള്ള സംഘം ഭൂമിയില്‍നിന്ന് യാത്രതിരിക്കും. ഇക്കഴിഞ്ഞ 50 വർഷത്തിനിടെ ഭൂമിയിൽനിന്ന് ഇത്രയേറെ അകലെ ഒരു സംഘം ബഹിരാകാശഭ്രമണം നടത്തുന്നത് ഇതാദ്യമായാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ്എക്സിന്റെ പിന്തുണയോടെയാണ് ‘പൊലാരിസ് ഡോൺ’ ദൗത്യം നടപ്പാക്കുന്നത്. എന്നാൽ പണം മുടക്കുന്നത് അദ്ദേഹമല്ല. നാലു പേർ അടങ്ങുന്ന ഈ സംഘത്തിൽ മറ്റൊരു കൗതുകം കൂടിയുണ്ട്– കൂട്ടത്തിലൊരാൾ മലയാളത്തിന്റെ മരുമകളാണ്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ഏറെ ഉപകാരപ്പെടുന്നതാകും ഈ ദൗത്യം. അതേസമയംതന്നെ ഏറെ അപകടകരവും. രണ്ട് വർഷം മുൻപ് സ്പേസ് എക്സ് പ്രഖ്യാപിച്ച ദൗത്യമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് ഇവരുടെ യാത്ര. ഒരേസമയം ഏറെ കൗതുകകരവും ഒപ്പം അപകടകരവുമായ യാത്രയാണിതെന്ന് നിസ്സംശയം പറയാം. എന്താണ് ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ? എന്തുകൊണ്ടാണിത് അപകടം നിറഞ്ഞതാണെന്നു പറയുന്നത്?
Results 1-1