Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. 1ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരും. പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു. 1ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 2ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെലോ അലർട്ട് ആയിരിക്കും.
ചെന്നൈ∙ തമിഴ്നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ആഴത്തിലുള്ള ന്യൂനമർദമായി മാറിയെന്നും നവംബർ 27 ബുധനാഴ്ച ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചെന്നൈയിലും സമീപ പ്രദേശങ്ങളായ ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിലും മഴ തുടരുകയാണ്.
പത്തനംതിട്ട ∙ തുലാമഴ ശക്തമായിരിക്കെ ശബരിമല മേഖലയിലെ വിവരങ്ങൾ ശേഖരിക്കാൻ ഇപ്പോളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കൃത്യമായ സംവിധാനങ്ങളില്ല. 2018ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് നൂറിലേറെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകൾ (എഡബ്ല്യുഎസ്) സ്ഥാപിച്ചിരുന്നു. എന്നാൽ ഇപ്പോഴും ശബരിമല, പമ്പ, നിലയ്ക്കൽ തുടങ്ങി ലക്ഷക്കണക്കിനു തീർഥാടകരെത്തുന്ന സ്ഥലങ്ങളിലെ കാലാവസ്ഥാ വിവരങ്ങൾ അറിയാൻ സംവിധാനമില്ല.
തിരുവനന്തപുരം ∙ വെള്ളി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദേശം നൽകി. സമീപകാലത്ത് മിന്നലിനും മഴയ്ക്കുമൊപ്പം വീശുന്ന കാറ്റാണ് പലയിടങ്ങളിലും അപകടം വിതയ്ക്കുന്നതെന്നാണു വിലയിരുത്തൽ . പടിഞ്ഞാറൻ കാറ്റിന്റെ ശക്തി മണിക്കൂറിൽ ചിലപ്പോൾ 55 കിലോമീറ്റർ വരെ വേഗം ആർജിക്കുന്നതും ജനജീവിതത്തിനു ഭീഷണിയാണ്. അതേസമയം, വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മറ്റു ജില്ലകളിൽ സാധാരണ മഴയാണു പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 5 ദിവസം കടുത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ ഒറ്റപ്പെട്ടയിടങ്ങളിൽ രാത്രി കനത്ത മഴയ്ക്കും സാധ്യതയുണ്ട്. 20.4 സെന്റീമീറ്റർ വരെ മഴ ലഭിച്ചേക്കും.
തിരുവനന്തപുരം ∙ കേരള തീരത്തിന് അരികെ തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇടിയും മിന്നലും കാറ്റും ഇതോടൊപ്പമുണ്ടാകും. കാലവർഷം തുടങ്ങി രണ്ടാം ദിവസമാണ് കേരള തീരത്തിനരികെ ചക്രവാതച്ചുഴി രൂപപ്പെട്ടത്. മേയ് അവസാനവാരം അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നെങ്കിലും ഇതു കരയിലെത്താതെ ദുർബലമാവുകയായിരുന്നു.
തിരുവനന്തപുരം ∙ തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്നു കേരളത്തിലെത്തുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ എത്തുമെന്നു പ്രവചിച്ചിരുന്ന കാലവർഷമാണ് ഒരുദിവസം നേരത്തേ എത്തുന്നത്. വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്നു യെലോ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ തെക്കൻ, മധ്യ മേഖലകളിൽ ഇന്നലെയും കനത്ത മഴ തുടർന്നു. ആറുകൾ പലതും കരകവിഞ്ഞു. എറണാകുളത്ത് കളമശേരി, ഇടപ്പള്ളി, കാക്കനാട് മേഖലകൾ വീണ്ടും വെള്ളത്തിലായി. കഴിഞ്ഞദിവസം വെള്ളം കയറിയ കളമശേരി മൂലേപ്പാടത്തെ വീടുകളിലെല്ലാം ഇന്നലെ വീണ്ടും വെള്ളം കയറി. ഇൻഫോപാർക്ക് മേഖലയിലും കനത്ത വെള്ളക്കെട്ടായിരുന്നു. ആലപ്പുഴ ജില്ലയിൽ 2018ലെ പ്രളയ
തിരുവനന്തപുരം/ ന്യൂഡൽഹി ∙ കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം സാധാരണയിലും കൂടുതലായിരിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് 106% മഴ അധികം ലഭിക്കുമെന്നാണു പ്രവചനം. ജൂലൈ–സെപ്റ്റംബർ മാസങ്ങളിലായിരിക്കും അധികമഴ പെയ്യുക. സംസ്ഥാനത്ത് 5 ദിവസത്തിനകം കാലവർഷം എത്തുമെന്നും അറിയിച്ചു. കഴിഞ്ഞവർഷം ജൂൺ എട്ടിനാണു കാലവർഷമെത്തിയത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇന്നു മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന 5 ദിവസം കേരളത്തിൽ പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള–കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
തിരുവനന്തപുരം ∙ പാലക്കാടിനു പിന്നാലെ തൃശൂർ ജില്ലയിലും ഉഷ്ണതരംഗം. പാലക്കാട് ജില്ലയിൽ അതിതീവ്ര ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. താപനില പതിവിലും 5 ഡിഗ്രി കൂടുമ്പോഴാണ് ഒാറഞ്ച് അലർട്ട് പ്രഖ്യാപിക്കുക.
Results 1-10 of 41