Activate your premium subscription today
ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ താരം സർഫറാസ് ഖാനെ എട്ടാം നമ്പരിൽ ബാറ്റു ചെയ്യാൻ ഇറക്കിയതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഫോമിലുള്ള ഒരു താരത്തെയാണ് ഇന്ത്യൻ ടീം ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറക്കിയതെന്ന് സഞ്ജയ് മഞ്ജരേക്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മുംബൈ ടെസ്റ്റിൽ നാലു പന്തുകൾ നേരിട്ട സർഫറാസ് റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.
മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ ഇന്ത്യൻ ഫീൽഡർ സർഫറാസ് ഖാനെതിരെ പരാതി പറഞ്ഞ് ന്യൂസീലൻഡ് ബാറ്റര് ഡാരില് മിച്ചൽ. സില്ലി പോയിന്റിൽ ഫീൽഡറായ സർഫറാസ് ശ്രദ്ധയോടെ ബാറ്റു ചെയ്യാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഡാരിൽ മിച്ചലിന്റെ പരാതി. ബാറ്റിങ്ങിനിടെ മിച്ചൽ ഇക്കാര്യം അംപയർമാരെ അറിയിക്കുകയും ചെയ്തു.
മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് ബാറ്റർ രചിൻ രവീന്ദ്ര പുറത്തായതിനു പിന്നാലെ താരത്തെ പരിഹസിച്ച് ഇന്ത്യൻ താരം സർഫറാസ് ഖാന്റെ ആഘോഷപ്രകടനം. വാഷിങ്ടൻ സുന്ദറിന്റെ പന്തിൽ രചിന്റെ വിക്കറ്റ് തെറിച്ചതോടെയാണ് ഫീൽഡ് ചെയ്യുകയായിരുന്ന സർഫറാസിന്റെ ‘പ്രകടനം’.
മുംബൈ∙ അമിത വണ്ണത്തിന്റെയും ശരീര ഭാരത്തിന്റെയും പേരിലാണ് മുംബൈ ക്രിക്കറ്റ് ടീമിൽനിന്ന് യുവ ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കിയതെങ്കിൽ, അത് ശരിയല്ലെന്ന നിലപാടുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ക്രിക്കറ്റിൽ കായികക്ഷമത തീരുമാനിക്കേണ്ടത് ശരീരഭാരമോ വണ്ണമോ നോക്കിയല്ലെന്ന് അദ്ദേഹം
പുണെ∙ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ടതിന്റെ പേരിൽ കെ.എൽ. രാഹുലിനെ പുറത്താക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. സമൂഹമാധ്യമങ്ങളിൽ പല ചർച്ചകളും നടക്കുമെന്നും ടീം തിരഞ്ഞെടുപ്പിൽ അതൊന്നും ഒരു ശതമാനം പോലും സ്വാധീനം ചെലുത്തില്ലെന്നും ഗംഭീർ വ്യക്തമാക്കി. ഇന്ത്യ എട്ടു
ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന് ആൺകുഞ്ഞ് പിറന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പൊരുതിനേടിയ സെഞ്ചറിയുമായി വരവറിയിച്ചതിനു പിന്നാലെയാണ്, ഇരുപത്തേഴുകാരനായ സർഫറാസിന് കുഞ്ഞുപിറന്നത്. കുഞ്ഞുമായി നിൽക്കുന്ന ചിത്രം സർഫറാസ്
ഇന്ത്യൻ ബാറ്റർ സർഫറാസ് ഖാനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സർഫറാസ് ഖാനെപ്പോലൊരു താരത്തെ ഫിറ്റ്നസിന്റെ പേരുപറഞ്ഞ് ഒരിക്കലും മാറ്റിനിർത്താൻ സാധിക്കില്ലെന്നാണു കൈഫിന്റെ നിലപാട്. ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ സർഫറാസ് സെഞ്ചറി നേടിയതിനു പിന്നാലെയാണ് കൈഫിന്റെ പ്രതികരണം.
ബെംഗളൂരു ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിനു പുറത്ത്. ആദ്യ ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, 106 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. നാലാം ദിനം ന്യൂസീലൻഡ് ബാറ്റിങ് തുടങ്ങിയെങ്കിലും മഴ മൂലം മത്സരം നേരത്തെ നിർത്തിയതിനാൽ നാല് പന്തുകൾ മാത്രമാണ് എറിയാൻ സാധിച്ചത്. ഒരു ദിവസം മുഴുവൻ ബാക്കി നിൽക്കെ ന്യൂസീലൻഡിന് 107 റൺസാണ് വിജയത്തിലേക്ക് വേണ്ടത്.
ലക്നൗ∙ ഇറാനി കപ്പിൽ ഒന്നാം ഇന്നിങ്സിൽ തകർപ്പൻ ഇരട്ടസെഞ്ചറിയുമായി പുറത്താകാതെ നിന്ന സർഫറാസ് ഖാനെ പുറത്താക്കാൻ, രണ്ടാം ഇന്നിങ്സിൽ ഫീൽഡിങ് തടസപ്പെടുത്തിയെന്ന ആരോപണവുമായി റെസ്റ്റ് ഓഫ് ഇന്ത്യ നായകൻ ഋതുരാജ് ഗെയ്ക്വാദ്. മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് മുംബൈ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ്
ലക്നൗ∙ ഇറാനി കപ്പിൽ മുംബൈ – റെസ്റ്റ് ഓഫ് ഇന്ത്യ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ 121 റൺസിന്റെ മികച്ച ലീഡ് സ്വന്തമാക്കിയ മുംബൈ, നാലാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 40 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന നിലയിലാണ്. നാലു വിക്കറ്റ് കയ്യിലിരിക്കെ ആകെ ലീഡ് 274 റൺസ്. ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ എത്രയും വേഗം മികച്ച ലീഡ് സ്വന്തമാക്കി റെസ്റ്റ് ഓഫ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കാനാകും മുംബൈയുടെ ശ്രമം.
Results 1-10 of 22