Activate your premium subscription today
തിരുവനന്തപുരം∙ ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. വിമാന ടിക്കറ്റെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകി. കായികതാരങ്ങൾക്ക് മന്ത്രി വിജയാശംസകളും നേർന്നു. നാളെ 15 പേർ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും എട്ടുപേർ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഭോപ്പാലിലേക്ക് തിരിക്കും.
ഏഷ്യന്‍ഗെയിംസിലെ ചരിത്ര മെഡല്‍നേട്ടത്തിനു പിന്നാലെ കേരളത്തിന്റെ പ്രിയപ്പെട്ട ബാഡ്മിന്റന്‍ താരം എച്ച്.എസ്.പ്രണോയ് തമിഴ്നാട്ടിലേക്ക് കൂടുമാറിയതിന്റെ വാര്‍ത്ത കേട്ട് കേരളത്തിന്റെ കായികലോകം അമ്പരന്ന് കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍ നാഷനല്‍ സ്കൂള്‍ ഗെയിംസില്‍ കേരളത്തിനുവേണ്ടി കളിക്കേണ്ട കുട്ടികള്‍ മധ്യപ്രദേശിനു പോകാന്‍ ടിക്കറ്റില്ലാതെ എറണാകുളം ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുന്നു. 16ന് പുലർച്ചെ
ദോഹ ∙ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. പാദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണിന്റെയും ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡിയുടെയും സഹകരണത്തോടെ ബീറ്റ കാംബ്രിഡ്ജ് സ്കൂളിലെ അത്ലന്‍ സ്പോര്‍ട്സില്‍ നാലു ദിവസങ്ങളിലായി നടന്ന
ശാരീരിക വെല്ലുവിളികളെ നേരിട്ട് സ്കൂൾ കായിക മേളയിലെ ബാഡ്മിന്റൻ മത്സരത്തിൽ ഉജ്വല പ്രകടനം കാഴ്ചവച്ച മുണ്ടക്കയം സ്വദേശി പി.എസ്.ജ്യോതിഷ് കുമാറിന് സ്നേഹ സമ്മാനവുമായി സാമൂഹിക പ്രവർത്തകനായ ജോസ് മാവേലി. മുരിക്കുംവയൽ ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ ജ്യോതിഷിന്റെ പ്രകടനം സംബന്ധിച്ചു മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം 10000 രൂപയുടെ ക്യാഷ് അവാർഡുമായി മേള വേദിയിൽ എത്തിയത്.
കൊച്ചി ∙ കരുത്തു പകരാൻ ഒറ്റക്കാലും ഒറ്റക്കയ്യും മാത്രം. ഒരു കാലിനും ഒരു കയ്യിനും സ്വാധീനം കുറവാണ്. പോരാത്തതിന് വളവുള്ള നട്ടെല്ലും. എന്നിട്ടും പോരാട്ടവീര്യത്തോടെ തല ഉയർത്തി കോർട്ടിൽ പറന്നു കളിച്ച ജ്യോതിഷിനു മുന്നിൽ അത്തരം ശാരീരിക വെല്ലുവിളികളൊന്നുമില്ലാത്ത എതിരാളികളും നന്നേ വിയർത്തു. 14 വയസ്സിൽ താഴെയുള്ളവരുടെ മിക്സ്ഡ് ഡബിൾസിൽ ആദ്യ റൗണ്ടിൽ കണ്ണൂരിനെയും ക്വാർട്ടറിൽ എറണാകുളത്തെയും കോട്ടയം കീഴടക്കിയത് ടോപ് സ്കോററായ ജ്യോതിഷിന്റെ മികവിലായിരുന്നു.
ഒഡൻസ് (ഡെന്മാർക്ക്) ∙ ലോക ഏഴാം നമ്പർ താരം ചൈനയുടെ ഹാൻ യുയിയെ തോൽപിച്ച് ഇന്ത്യയുടെ പി.വി.സിന്ധു ഡെന്മാർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിലെത്തി. 18–ാം റാങ്കുകാരിയായ സിന്ധു ആദ്യ സെറ്റ് നഷ്ടമാക്കിയതിനു ശേഷമാണ് 63 മിനിറ്റ് പോരാട്ടത്തിൽ ചൈനീസ് താരത്തെ കീഴടക്കിയത്. സ്കോർ: 18-21, 21-12, 21-16.
മസ്കത്ത് ∙ ബൗഷർ മേഖലയിലെ കായിക പ്രേമികളുടെ കൂട്ടായ്മയായ ടീം ബോഷറിന്റെ നേതൃത്വത്തിൽ ബൗഷർ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് 2024 ഒക്ടോബർ 25ന് ഗാലയിലെ ഒയാസിസ് ബാഡ്മിന്റൺ അക്കാദമിയിൽ വച്ച് സംഘടിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മത്സരയിനങ്ങൾ അരങ്ങേറും.
മലയാളി വിദ്യാർഥിക്ക് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റനിൽ ഇരട്ട കിരീടം.
കൊച്ചി∙ ഇന്ത്യൻ സീനിയർ ബാഡ്മിന്റൻ ടീം കോച്ചായി മുൻ രാജ്യാന്തര താരം ജോയ് ടി.ആന്റണിയെ തിരഞ്ഞെടുത്തു. ഓസ്ട്രേലിയയിൽ ഇന്നലെ ആരംഭിച്ച ബെൻഡിഗോ ഓപ്പൺ ടൂർണമെന്റിലും 16 മുതൽ 20 വരെ നടക്കുന്ന റോക്കെറ്റോ സിഡ്നി ഓപ്പൺ ടൂർണമെന്റിലും ഇന്ത്യൻ ടീമിനെ ജോയ് പരിശീലിപ്പിക്കും. കൊച്ചി റീജനൽ സ്പോർട്സ് സെന്ററിൽ പരിശീലകനാണ് ജോയ്.
സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റനിൽ സ്വർണത്തിളക്കത്തിൽ മലയാളി. കോഴിക്കോട് സ്വദേശി മുട്ടമ്മല്‍ ഷാമിലാണ് മലയാളികളുടെ അഭിമാനമായി സ്വർണ മെഡൽ നേടിയത്.
Results 1-10 of 388