Activate your premium subscription today
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്നു ചോദിച്ചാല്, നിസംശയം പറയാം, അത് ഫൈനൽ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കപ്പ് നേടിയത് തന്നെയാണ്. ലോകകപ്പിൽ സെമി ഉൾപ്പെടെ അതുവരെ നടന്ന 10 മത്സരങ്ങളിൽ ഒന്നിൽപോലും പരാജയമറിയാതെ കുതിച്ചുകയറിയ ഇന്ത്യയെ ആണ് ഓസീസ് തകർത്തെറിഞ്ഞത്. ഏകദിന ക്രിക്കറ്റിന്റെ എക്കാലത്തെയും ചരിത്രം പരിശോധിച്ചാൽ, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇന്ത്യയുടെ എത്രയോ മേലെ ആണെന്നത് നിസംശയം പറയാം. എന്നാൽ, ഈ ലോകകപ്പിലെ പ്രകടനം വച്ചു നോക്കുമ്പോൾ ടീം ഓസീസ് ടീം ഇന്ത്യയെക്കാൾ വളരെ പിന്നിലായിരുന്നു. പ്രാഥമികഘട്ട മത്സരത്തിൽ ഓസീസിനെ ഉൾപ്പെടെ പരാജയപ്പെടുത്തി മുന്നേറിയ ടീം ഇന്ത്യയുടെ ഫൈനൽ പരാജയം ആർക്കും വിശ്വസിക്കാന് പോലും പറ്റുന്നതിനും അപ്പുറമായിരുന്നു.
ലക്നൗവിൽ മുഹമ്മദ് ഷമിയും ജസ്പ്രിത് ബുമ്രയും ഇംഗ്ലണ്ടിന്റെ ഹൃദയം തകർത്തു. ലോകചാംപ്യന്മാർക്ക് നേരെ ഇരുവരും ചേർന്ന് ഒരു ബുൾഡോസർ ഓടിച്ചതു പോലെ! എന്തുകൊണ്ടാണ് ഈ ഇന്ത്യൻ ടീം തുടർച്ചയായ ആറാം ജയവും നേടി സ്വപ്നതുല്യ പടയോട്ടം നടത്തുന്നതെന്നു ചോദിച്ചാൽ ബോളിങ് നിരയിലേക്കു കൈ ചൂണ്ടിക്കാട്ടേണ്ടിവരും. സമീപകാല ചരിത്രത്തിൽ ഇന്ത്യയുടെ ഒരു ബോളിങ് നിര ഇത്രയും നാശവും ഭീതിയും എതിർ ടീമുകളിൽ വിതച്ചിട്ടില്ല. അവരിൽ ആരും തന്നെ എതിർടീമിന് ശ്വാസം വിടാൻ അനുവാദം നൽകുന്നില്ല. ലക്നൗവിൽ വീണ 10 ഇംഗ്ലിഷ് വിക്കറ്റുകളിൽ ഏഴും ബുമ്രയും ഷമിയും നേടി– 54 റൺസിന് ഏഴ്! ഒരു ഘട്ടത്തിൽ നാലു റൺസിന് രണ്ട് വിക്കറ്റ് എന്നതായിരുന്നു ഷമിയുടെ ബോളിങ് ഫിഗർ. ബുമ്രയോ? 5–2–17.
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ പതിമൂന്നാം ലോകകപ്പിനാണ് ഇത്തവണ ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. മുൻപ് രണ്ടു തവണ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ടെങ്കിലും പൂർണമായും ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ലോകകപ്പാണ് ഇത്തവണത്തേത്. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള 10 വേദികളിലായി നടക്കുന്ന പോരാട്ടത്തിന്റെ വിജയികൾ ആരെന്ന് നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിനൊടുവിൽ അറിയാം. അവസാനമായി ഇന്ത്യൻ മണ്ണ് ലോകകപ്പിന് വേദിയായ 2011ന് സമാനമായി ഇത്തവണയും ഇന്ത്യയുടെ നീലക്കുപ്പായക്കാർ കപ്പ് ഉയർത്തുമെന്നു തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ഈ പ്രതീക്ഷകളുടെയെല്ലാം അടിത്തറ 1983 ൽ കപിൽ ദേവും കൂട്ടരും സ്വന്തമാക്കിയ കിരീട നേട്ടംതന്നെയാണ്. ഏകദിന ക്രിക്കറ്റിൽ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമായി ഇല്ലാതിരുന്ന ഇന്ത്യൻ ടീം കരുത്തരായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് നേടിയ ആ വിജയത്തിന് ഇന്നും മാറ്റ് കുറഞ്ഞിട്ടില്ല. ആദ്യ രണ്ട് ലോകകപ്പുകളിൽ കളത്തിലിറങ്ങിയ 6 മത്സരങ്ങളിൽ ഒരേ ഒരു വിജയം മാത്രം സ്വന്തമായിരുന്ന ടീമാണ് തൊട്ടടുത്ത ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയത്. ഒന്നുമില്ലായ്മയിൽനിന്ന് ലോക കിരീടത്തിലേക്ക് പറന്നുയർന്ന ആ കഥയറിയാം...
ഒക്ടോബർ ഒൻപത്, 1987. മുൻ വർഷത്തെ കിരീട നേട്ടവുമായി എത്തിയ കപിൽ ദേവും കൂട്ടരും ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ചെന്നൈയിൽ ഓസ്ട്രേലിയയെ നേരിടുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് പോരാട്ടമായി ഈ മത്സരത്തെ മാറ്റിയത് ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ ഒരു തീരുമാനമാണ്. അതേ തീരുമാനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതും. മത്സരത്തിനിടെ ഇന്ത്യൻ താരം മനീന്ദർ സിങ് എറിഞ്ഞ പന്ത് ഓസീസിന്റെ ഡീൻ ജോൺസ് ലോങ് ഓണിലേക്ക് അടിച്ചു പറത്തി. ബൗണ്ടറിക്കു സമീപം പന്ത് ക്യാച്ച് എടുക്കാൻ ശ്രമിച്ച രവി ശാസ്ത്രിക്ക് പിഴച്ചു. പന്ത് ബൗണ്ടറി കടന്നെങ്കിലും സിക്സാണോ ഫോറാണോ എന്ന കാര്യത്തിൽ സംശയമായി. ശാസ്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അംപയർ ഫോർ വിധിച്ചു. ഇത് സിക്സാണെന്ന് ഡീൻ ജോൺസ് വാദിച്ചു. വിക്കറ്റ് കീപ്പർ കിരൺ മോറെയും ഫോറാണെന്ന നിലപാട് സ്വീകരിച്ചു. ഇന്നിങ്സിന്റെ ഇടവേളയിൽ ഓസീസ് മാനേജർ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി. അതോടെ അംപയർമാർ ഇരു ടീം മാനേജ്മെന്റുമായി ചർച്ച നടത്തി.
മുംബൈ∙ 1983 ലോകകപ്പ് ഇന്ത്യ ഭാഗ്യം കൊണ്ട് ജയിച്ചതാണെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ആൻഡി റോബർട്സ്. വെസ്റ്റിൻഡീസ് ഫാസ്റ്റ് ബോളിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന ആൻഡി റോബർട്സ് 1975, 1979 ലോകകപ്പുകൾ ജയിച്ച ടീമുകളിലുണ്ടായിരുന്നു. 1983 ലോകകപ്പ് ഫൈനലിൽ ആൻഡി റോബർട്സ് ഉൾപ്പെട്ട
1983ൽ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ ‘കപിൽദേവും ചെകുത്താൻമാരും’ ലോകകപ്പ് ഉയർത്തിയതിന്റെ 40–ാം വാർഷികാഘോഷത്തിലാണ് ഇന്ത്യൻ കായികലോകം. എന്നാൽ, അന്ന് ഏകദിന ക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യൻ ടീം കിരീടം ചൂടുമെന്ന് പ്രവചിക്കാൻ ധൈര്യമുണ്ടായിരുന്ന ഒരു താരമുണ്ടായിരുന്നു.– അന്നത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ കിംബർലേ ജോൺ ഹ്യൂസ് എന്ന കിം ഹ്യൂസ്. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്.
കൊച്ചി ∙ ‘ഇന്നലെയാണു ജയിച്ചതെന്നാണ് ഇപ്പോഴും തോന്നുന്നത്. അത്രയ്ക്കു മധുരമുള്ള വിജയം’– 1983ലെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് നേട്ടത്തെക്കുറിച്ചു 40–ാം വാർഷികത്തിൽ ഓർക്കുകയാണ് അന്നു ടീമിലുണ്ടായിരുന്ന ഏക മലയാളി സുനിൽ വൽസൻ (64). ‘നിലവിലെ ലോക ജേതാക്കളായ വെസ്റ്റിൻഡീസിനെ ആദ്യ മത്സരത്തിൽ തന്നെ തോൽപിച്ചതു വല്ലാത്ത ഊർജമായി. അതൊരു വലിയ സന്ദേശമായിരുന്നു. മറ്റു ടീമുകൾക്കും കാണികൾക്കും’. ലോകകപ്പിനു മുന്നോടിയായി നടന്ന പ്രദർശന മത്സരങ്ങളിൽ ചെറുകിട കൗണ്ടി ടീമുകളോടുപോലും തോറ്റപ്പോൾ ഇംഗ്ലിഷ് പത്രങ്ങൾ ചോദിച്ചു, ‘ഇതൊരു ദേശീയ ടീമോ?’ എന്നാൽ, ക്ലൈവ് ലോയ്ഡിന്റെ കരുത്തൻ ടീമിനെ ആദ്യമേ തോൽപിച്ചതു വഴിത്തിരിവായി. പക്ഷേ ഇന്ത്യയുടെ മികവായിട്ടല്ല, വിൻഡീസിന്റെ മോശം ദിനം എന്ന നിലയിലാണ് എല്ലാവരും അതിനെ കണ്ടത്. ആ മത്സരത്തിൽ യശ്പാൽ ശർമ നേടിയ 89 റൺസ് ഇന്നും മറക്കാനാകുന്നില്ല. രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് പക്ഷേ, നമ്മളെ തകർത്തു.
83ലെ വിജയകഥ ഇന്ത്യയുടെ സ്പോർട്സ് ഫോക്ലോറിന്റെ ഭാഗമാണ്. പറഞ്ഞു പഴകിയ, പഴകുന്തോറും വീര്യം കൂടുന്ന കഥകൾ. വിജയശേഷം വീരന്മാരെ വാഴ്ത്താൻ രാജ്യം മൽസരിച്ചു; പക്ഷേ പടയ്ക്ക് പോകുന്നതിനു മുന്പ് അവരെയാരും കണ്ടില്ല. ആനയും അമ്പാരിയുമുള്ള
പുറപ്പെടും മുൻപേ തന്നെ റിട്ടേൺ ടിക്കറ്റുമെടുത്ത് ഇംഗ്ലണ്ട് ചുറ്റിക്കാണാനും ‘പറ്റിയാൽ’ ലോകകപ്പ് കളിക്കാനും ആശംസിച്ചു വിമാനം കയറ്റിവിട്ട ഒരു സംഘം യുവാക്കൾ ലോകക്രിക്കറ്റിന്റെ കനകക്കിരീടം ഇന്ത്യയിലെത്തിച്ചിട്ട് നാളെ 40 വർഷം തികയുന്നു. 1983 ജൂൺ 25നായിരുന്നു ‘
ന്യൂഡൽഹി∙ ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും വേൾഡ് റസ്ലിങ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീം. ഗുസ്തി താരങ്ങളെ തെരുവിലൂടെ
Results 1-10 of 11