Activate your premium subscription today
ഉത്തർപ്രദേശിനെ തകർത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്ന് ഡൽഹി. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുപി 19.5 ഓവറിൽ 174 റൺസെടുത്തു പുറത്താകുകയായിരുന്നു. ഡൽഹിയുടെ വിജയം 19 റൺസിന്. 13 ന് നടക്കുന്ന സെമി ഫൈനലിൽ മധ്യപ്രദേശാണ് ഡൽഹിയുടെ എതിരാളികൾ.
ഐപിഎൽ താരലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരങ്ങളിൽ കൂടുതല്‍ വില പേസർ ജസ്പ്രീത് ബുമ്രയ്ക്ക്. 18 കോടി രൂപയ്ക്കാണ് മുംബൈ ബുമ്രയെ നിലനിർത്തിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും സൂര്യകുമാർ യാദവിനും 16.35 കോടി രൂപ വീതം ലഭിക്കും. മുൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്ത സീസണിലും മുംബൈയില്‍ തുടരും. 16.30 കോടിയാണ് രോഹിത്തിനു ലഭിക്കുക.
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) അരങ്ങേറ്റ സീസണിൽ കിരീടം നേടി ഞെട്ടിച്ച ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുഖ്യ പരിശീലകൻ ആശിഷ് നെഹ്റ പടിയിറങ്ങുന്നു? ഗുജറാത്ത് ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് വിക്രം സോളങ്കിയും ടീം വിടുമെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും കീഴിലാണ് 2022ലെ അരങ്ങേറ്റ സീസണിൽ ഗുജറാത്ത്
ഹൈദരാബാദ് ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെത്തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ പ്ലേഓഫ് ഉറപ്പിച്ചു. ഇരുടീമുകൾക്കും ഒരു പോയിന്റ് വീതം ലഭിച്ചതിനെത്തുടർന്നാണ് ഹൈദരാബാദ് പ്ലേഓഫിലെത്തിയത്. കൊൽക്കത്ത, രാജസ്ഥാൻ ടീമുകൾ നേരത്തേ പ്ലേഓഫ് ഉറപ്പിച്ചിരുന്നു.
ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന മത്സരം കനത്ത മഴ കാരണം ഒരു പന്തു
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം ടോസ് പോലും ഇടനാകാതെയാണ് ഉപേക്ഷിച്ചത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു.
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 35 റൺസ് വിജയം. ഗുജറാത്ത് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സ്. അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് (34 പന്തിൽ 63) ചെന്നൈയുടെ ടോപ് സ്കോറർ.
ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫ് കാണാൻ വിധിയില്ലെന്ന ചർച്ചകളാണ് ആരാധകർക്കിടയിൽ. എന്നാൽ ഹാർദിക് ക്യാപ്റ്റൻസി ഒഴിഞ്ഞ ഗുജറാത്ത് ടൈറ്റൻസിന്റെ കാര്യമോ? അതും തഥൈവ. ഇത്തവണ പ്ലേ ഓഫ് കാണാമെന്ന ഐപിഎലിന്റെ ഈ ഘട്ടത്തിൽ ശുഭ്മൻ ഗില്ലിനുപോലും ഉണ്ടാകില്ല. എന്തുപറ്റി ഗുജറാത്തിന്, കാലെടുത്തു വച്ച സീസണിൽ തന്നെ ജേതാക്കൾ. തൊട്ടടുത്ത വർഷം റണ്ണേഴ്സ് അപ്. കുതിച്ചു ചാടിയ ടൈറ്റൻസിനും പരിശീലകൻ ആശിഷ് നെഹ്റയ്ക്കും കണക്കു പിഴച്ചതെവിടെ? ഹാർദിക് എന്ന ക്യാപ്റ്റന്റെ വിടപറച്ചിലാണോ തിരിച്ചടിയായത്?
ബെംഗളൂരു ∙ ആദ്യ 6 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസ്. തുടർന്ന് 25 റൺസിനിടെ 6 വിക്കറ്റ് നഷ്ടം. വെടിക്കെട്ട് തുടക്കവും കൂട്ടത്തകർച്ചയും കണ്ട റൺചേസിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 4 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനെ 147 റൺസിൽ ഓൾഔട്ടാക്കിയ ബെംഗളൂരു മറുപടി ബാറ്റിങ്ങിൽ 13.4 ഓവറിൽ വിജയം പിടിച്ചെടുത്തു. ഐപിഎൽ പ്ലേഓഫിലേക്ക് വിദൂര സാധ്യത മാത്രം അവശേഷിക്കുന്ന ആർസിബി തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിജയിച്ചു കയറുന്നത്. സ്കോർ: ഗുജറാത്ത് 19.3 ഓവറിൽ 147. ബെംഗളൂരു 13.4 ഓവറിൽ 152.
ബെംഗളൂരു ∙ ഐപിഎല്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ആധികാരിക
Results 1-10 of 230