Activate your premium subscription today
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ മോശം പ്രകടനത്തിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ പഴിച്ച് ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം സൈമൺ കാറ്റിച്ച്. മൂന്നാം ടെസ്റ്റിൽ രോഹിത് ശർമയിൽനിന്ന് കുറച്ചുകൂടി മികച്ച ക്യാപ്റ്റൻസി പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയ മുൻ താരം വ്യക്തമാക്കി.
അഡ്ലെയ്ഡ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ജസ്പ്രീത് ബുമ്ര മാത്രമല്ല ഏക ബോളറെന്നും മറ്റു ബോളർമാരുമുണ്ടെന്നും ഓർമപ്പെടുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. രാവിലെ മുതൽ വൈകിട്ട് വരെ രണ്ടറ്റത്തുനിന്നും ബുമ്രയെക്കൊണ്ടു മാത്രം എറിയിക്കാൻ പറ്റില്ലെന്ന് രോഹിത് ചൂണ്ടിക്കാട്ടി. മുഹമ്മദ് സിറാജായാലും ഹർഷിത് റാണയായാലും
കാൻബറ ∙ ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയായി യുവതാരം ഹർഷിത് റാണയുടെ ബോളിങ് പ്രകടനം. ഒരു ഘട്ടത്തിൽ മികച്ച സ്കോറിലേക്ക് കുതിച്ച ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ, കൂട്ടത്തകർച്ചയിലേക്ക് തള്ളിവിട്ടത് പിങ്ക് ബോളിൽ റാണ തീർത്ത മായാജാലമാണ്. വെറും ആറു
ദുബായ്∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ടെസ്റ്റ് ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാദയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബുമ്ര ഒന്നാമതെത്തിയത്. ഒരു മാസത്തിലധികം നീണ്ട
പെർത്ത്∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 104 റൺസിന് ഓൾഔട്ടായ ഓസ്ട്രേലിയയ്ക്ക്, കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഇന്ത്യയ്ക്കെതിരെ നേടുന്ന ഏറ്റവും ചെറിയ സ്കോറെന്ന നാണക്കേടും. ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള പേസ് ബോളർമാരുടെ ‘തീയുണ്ട’കളെ
പെർത്ത് ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഐതിഹാസിക ബോളിങ് പ്രകടനത്തിനു പിന്നാലെ ബാറ്റിങ് കരുത്തുകൂടി സന്നിവേശിപ്പിച്ച് ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 104 റൺസിന് പുറത്താക്കി 46 റൺസിന്റെ നിർണായക ലീഡ് നേടിയ ഇന്ത്യ, രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 57 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 172 റൺസ് എന്ന നിലയിലാണ്.
പെർത്ത്∙ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ബാറ്റിങ്ങിനിടെ മാർനസ് ലബുഷെയ്നെ പുറത്താക്കാനുള്ള അവസരം പാഴാക്കി വിരാട് കോലി. ഓസ്ട്രേലിയൻ ഇന്നിങ്സിൽ ജസ്പ്രീത് ബുമ്രയെറിഞ്ഞ മൂന്നാം ഓവറിലായിരുന്നു സംഭവം. ബുമ്രയെറിഞ്ഞ ഫുൾ ലെങ്ത് പന്ത് ലബുഷെയ്ന്റെ ബാറ്റിൽ തട്ടി സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോലിയുടെ കൈകളിലേക്ക്. കോലി പന്തു കയ്യിലൊതുക്കിയെന്നു തോന്നിച്ചെങ്കിലും, തൊട്ടുപിന്നാലെ നിലത്തു വീണു.
പെർത്ത്∙ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാരെ ‘വെള്ളം കുടിപ്പിച്ച’ ഓസ്ട്രേലിയയ്ക്ക്, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. തീ തുപ്പുന്ന പന്തുകളുമായി മുന്നിൽനിന്ന് പടനയിച്ച് യഥാർഥ ക്യാപ്റ്റനായി മാറിയ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ്, ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ തട്ടകത്തിൽ ഇന്ത്യയുടെ തിരിച്ചടി. ഒന്നാം ദിനം കളി നിർത്തുമ്പോൾ പ്രതിരോധത്തിലായ ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ്. ഇന്ത്യൻ ബോളിങ് ആക്രമണത്തെ പ്രതിരോധിച്ച് അലക്സ് കാരിയും (28 പന്തിൽ 19), മിച്ചല് സ്റ്റാർക്കും (14 പന്തിൽ ആറ്) ക്രീസിൽ.
ബോര്ഡര് ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനു മുൻപു നടത്തിയ വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകൻ ‘മീഡിയം പേസർ ഓൾറൗണ്ടർ’ എന്നു വിളിച്ചത് തിരുത്തി ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര. എനിക്കും 150 കിലോമീറ്റർ വേഗതയില് പന്തെറിയാൻ സാധിക്കുമെന്നായിരുന്നു ബുമ്ര നൽകിയ മറുപടി.
ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ച് ഇത്രയധികം ചർച്ച അടുത്തകാലത്തൊന്നും മുൻകൂട്ടി നടന്നിട്ടില്ല. ബോർഡർ – ഗാവസ്കർ ട്രോഫി സീരിസിലെ ആദ്യ ടെസ്റ്റ് എത്രമാത്രം ആകാക്ഷയും ഉദ്വേഗവും ഉയർത്തുന്നു എന്നതിന് വേറെ തെളിവു വേണ്ട. നവംബർ 22ന് ആരംഭിക്കുന്ന പെർത്തിലെ ആദ്യ ടെസ്റ്റ് ഇന്ത്യയ്ക്ക് അതീവ നിർണായകമാണ്. കീവിസിനോട് സ്വന്തം നാട്ടിൽ 0–3ന് തകർന്നടിഞ്ഞ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ലോകത്തിലെ ഏറ്റവും പേസ് പിച്ചുകളിൽ ഒന്നായ വാക്ക ക്രിക്കറ്റ് ഗ്രൗണ്ടിൽ പൊരുതാൻ പോലും കഴിയാതെ കീഴടങ്ങിയാൽ പിന്നെ ടീം ഇന്ത്യയെ അവരുടെ തന്നെ ആരാധകർ എഴുതിത്തള്ളും. അവശേഷിക്കുന്ന നാല് ടെസ്റ്റുകളിൽ പൊരുതാനുള്ള ആത്മവിശ്വാസം തന്നെ ടീമിനു നഷ്ടമാകും. പ്ലേയിങ് ഇലവന്റെ കോംപസിഷൻ ഇതുകൊണ്ടെല്ലാം അതീവ പ്രാധാന്യം അർഹിക്കുന്നു.
Results 1-10 of 217