Activate your premium subscription today
ഐപിഎൽ മെഗാലേലത്തിൽ ബംഗ്ലദേശ് താരങ്ങളെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാത്തതിൽ പ്രതികരിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ നസ്മുൽ ആബെദിന് ഫഹിം. താര ലേലത്തിൽ പങ്കെടുത്തെങ്കിലും പേസർ മുസ്തഫിസുർ റഹ്മാനുൾപ്പടെയുള്ള താരങ്ങളെയൊന്നും ഒരു ഫ്രാഞ്ചൈസിക്കും ആവശ്യമുണ്ടായിരുന്നില്ല. ബംഗ്ലദേശ് താരങ്ങളെ കളിപ്പിക്കണമെന്ന് ടീമുകളോടു പറയാൻ സാധിക്കില്ലെന്ന് നസ്മുൽ ആബെദിന് ഫഹിം ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു.
ഷാർജ∙ ആദ്യം ഇന്ത്യയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരകളിൽ ഇന്ത്യയിൽ സമ്പൂർണ തോൽവി, പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സ്വന്തം നാട്ടിൽ സമ്പൂർണ തോൽവി. ഇപ്പോഴിതാ, അഫ്ഗാനിസ്ഥാനെതിരെ ഷാർജയിൽ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ബംഗ്ലദേശിന് കനത്ത തോൽവി. ഷാർജ ക്രിക്കറ്റ്
കാൻപുർ∙ ആദ്യ ദിവസം കളി നടന്നത് വെറും 35 ഓവർ, രണ്ടും മൂന്നും ദിനങ്ങളിൽ ഒരു പന്തുപോലും എറിയാൻ സാധിക്കാതെ ഈ ദിവസങ്ങളിലെ കളി ഉപേക്ഷിച്ചു... സ്വാഭാവികമായും സമനിലയിൽ അവസാനിക്കേണ്ട ഒരു ടെസ്റ്റ് മത്സരത്തിനാണ്, ‘ട്വന്റി20 സ്റ്റൈൽ’ പ്രകടനത്തിലൂടെ ഇന്ത്യ റിസൾട്ട് ഉണ്ടാക്കിയത്. ടെസ്റ്റ് മത്സരങ്ങൾക്ക് സമീപകാലത്ത് ആദ്യത്തെ രണ്ടും മൂന്നും ദിവസം കൊണ്ട് റിസൾട്ട് ഉണ്ടാക്കുന്ന ഇന്ത്യൻ ശൈലി ചർച്ചയായിരിക്കെയാണ്, ഇത്തവണ അവസാന രണ്ടു ദിവസത്തെ ഐതിഹാസിക പ്രകടനത്തിലൂടെ ടീം ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഗൗതം ഗംഭീർ എന്ന പരിശീലകനു കീഴിൽ ടീമിലെ 11 താരങ്ങളും ഒത്തൊരുമിച്ചു പൊരുതിയപ്പോൾ ഇന്ത്യ സ്വന്തമാക്കിയത് നിർണായക വിജയം.
കാന്പുർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനായാസ വിജയം. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. യശസ്വി ജയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചറി നേടി പുറത്തായി. 45 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (
കാൻപുർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയം ഉന്നമിട്ട് ഇന്ത്യ. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലദേശ് 26 റൺസെടുത്തു. അവസാന ദിനം ബംഗ്ലദേശിനെ അതിവേഗം പുറത്താക്കി, വിജയലക്ഷ്യത്തിലേക്ക് അടുക്കാനാണ് ഇന്ത്യയുടെ ശ്രമം. സാക്കിർ ഹസനും (15 പന്തിൽ 10), ഹസൻ മഹ്മൂദുമാണ് (നാല്) രണ്ടാം ഇന്നിങ്സിൽ പുറ
കാൻപുർ∙ ഇന്ത്യ– ബംഗ്ലദേശ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിയും ഒരു പന്തുപോലും എറിയാൻ സാധിക്കാതെ ഉപേക്ഷിച്ചു. ശനിയാഴ്ചയും കളി നടത്താൻ സാധിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെ ഇടയ്ക്ക് മഴ തോർന്നിരുന്നെങ്കിലും ഗ്രൗണ്ടിലെ ഈർപ്പം കാരണം മത്സരം തുടങ്ങാനായില്ല. ശനിയാഴ്ച രാത്രി
ബെംഗളൂരു∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സർപ്രൈസ് എൻട്രിയായി യുവ പേസർ മയങ്ക് യാദവ് എത്തിയേക്കുമെന്നു വിവരം. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ കണ്ടെത്തലായിരുന്നു മയങ്ക് യാദവ്. തുടർച്ചയായി തിളങ്ങിയെങ്കിലും
കാൻപുർ∙ ഇന്ത്യൻ ആരാധകർ മർദിച്ചിട്ടില്ലെന്ന് ബംഗ്ലദേശ് ടീമിന്റെ സൂപ്പർ ഫാൻ ‘ടൈഗർ റോബി’. അസുഖം ബാധിച്ചതിനെ തുടർന്നാണ് സ്റ്റേഡിയത്തിൽ വീണതെന്നും, ഇപ്പോൾ ആരോഗ്യ നിലയിൽ മാറ്റമുണ്ടെന്നും ബംഗ്ലദേശ് ആരാധകൻ പ്രതികരിച്ചു. ഗാലറിയിലിരുന്ന് മത്സരം
കാൻപുര്∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ക്യാപ്റ്റൻ രോഹിത് ശർമയെയും സഹതാരങ്ങളെയും ഞെട്ടിച്ച് ഇന്ത്യൻ പേസർ ആകാശ്ദീപ്. മത്സരത്തിന്റെ 13–ാം ഓവറിൽ ആകാശ്ദീപിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഷദ്മൻ ഇസ്ലാമിനെ പുറത്താക്കാൻ ഡിആർഎസ് എടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ തീരുമാനിച്ചത്.
കാൻപുർ∙ ഇന്ത്യ– ബംഗ്ലദേശ് രണ്ടാം ടെസ്റ്റ് കാണാൻ സ്റ്റേഡിയത്തിലെത്തിയ ബംഗ്ലദേശ് ആരാധകനെ ഇന്ത്യൻ ആരാധകർ മർദിച്ചതായി റിപ്പോർട്ട്. ബംഗ്ലദേശ് ടീമിന്റെ ആരാധകനായ ‘ടൈഗർ റോബി’ക്കാണ് കാൻപുരിലെ സ്റ്റേഡിയത്തിൽവച്ചു പരുക്കേറ്റത്. പൊലീസ് ഇടപെട്ട് ബംഗ്ലദേശ് ആരാധകനെ ആശുപത്രിയിലേക്കു മാറ്റി.
Results 1-10 of 89