Activate your premium subscription today
സച്ചിൻ... ആ പേരിന് ക്രിക്കറ്റിലെ അസാമാന്യമായ സൗന്ദര്യത്തികവുണ്ടെന്ന് ഇന്നലെ ‘കേരള സച്ചിൻ’ വീണ്ടും തെളിയിച്ചു. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് ഉയർത്തിയ 213 റൺസെന്ന വൻമല നായകൻ സച്ചിൻ ബേബിയുടെ ഉജ്വലമായ സെഞ്ചറി (54 ബോളിൽ 105) കരുത്തിൽ കീഴടക്കിയ കൊല്ലം സെയ്ലേഴ്സ് ജേതാക്കളായി.
തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി സഹോദര തുല്യമായ ബന്ധമാണുള്ളതെന്നു കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീം ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മൽ. ‘‘എന്തു കാര്യത്തിനും വിളിക്കാന്‍ പറ്റുന്ന ആളാണ് സഞ്ജു ഭായ്. സഞ്ജു ഭായിയുടെ കൂടെ ക്രിക്കറ്റ് കളിക്കുമ്പോഴുള്ള അനുഭവം തീർത്തും വ്യത്യസ്തമാണ്. അദ്ദേഹം എനിക്ക് സഹോദരനെപ്പോലെയാണ്’’– രോഹൻ എസ്. കുന്നുമ്മൽ മനോരമ
തിരുവനന്തപുരം∙ കാലിക്കറ്റ് ഉയർത്തിയ 214 റണ്‍സെന്ന വമ്പൻ വിജയലക്ഷ്യത്തിനും കൊല്ലത്തെ തടയാനായില്ല. ക്യാപ്റ്റന്‍ സച്ചിൻ ബേബി സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച പോരാട്ടത്തിൽ ഗ്ലോബ്സ്റ്റാർസിനെ തകർത്ത് കൊല്ലത്തിന് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം. 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് കൊല്ലം വിജയ റൺസ് കുറിച്ചത്. 54
തിരുവനന്തപുരം∙ ട്രിവാൻഡ്രം റോയൽസിനെ 18 റൺസിനു തോൽപിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ. 174 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന റോയൽസിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. കാലിക്കറ്റിനു വേണ്ടി അഖിൽ സ്കറിയ നാലു വിക്കറ്റുകൾ വീഴ്ത്തി.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ആലപ്പി റിപ്പിൾസ്,
തിരുവനന്തപുരം∙ സീസണിലെ മൂന്നാം സെഞ്ചറി സ്വന്തം പേരിലാക്കി ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ മുന്നിൽ നിന്നു നയിച്ച ആവേശപ്പോരാട്ടത്തിൽ ട്രിവാൻഡ്രം റോയൽസിനെ തകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സെമിയിൽ. റണ്ണൊഴുക്കു കണ്ട മത്സരത്തിൽ നാലു വിക്കറ്റിനാണ് കാലിക്കറ്റിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ട്രിവാൻഡ്രം റോയൽസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 170 റൺസ്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് രണ്ടു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ചരിത്രത്തിലെ ആദ്യ സെഞ്ചറി നേട്ടവുമായി ചരിത്രമെഴുതിയതിനു പിന്നാലെ, ബൗണ്ടറിക്കരികെ 35–ാം വയസ്സിലും അസാമാന്യ ഫീൽഡിങ് പ്രകടനവുമായി സച്ചിൻ ബേബി. കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരായ മത്സരത്തിലാണ്, ബൗണ്ടറിക്കരികെ അസാമാന്യ മെയ്വഴക്കത്തോടെ
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിന് ഏഴാം വിജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ മൂന്നു വിക്കറ്റ് വിജയമാണ് കൊല്ലം നേടിയത്. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊല്ലം ഏഴു വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ ലക്ഷ്യം കണ്ടു. 12 പോയിന്റുള്ള കൊല്ലം നേരത്തേ തന്നെ സെമി ഫൈനലിൽ കടന്നിരുന്നു.
തിരുവനന്തപുരം∙ സല്മാന് നിസാറിന്റെ ബാറ്റിങ് മികവില്‍ കേരളാ ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ മൂന്നു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. 170 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് 19.5-ാം ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയം
തിരുവനന്തപുരം ∙ കേരളാ ക്രിക്കറ്റ് ലീഗിലെ ഒൻപതാം ദിവസത്തെ രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ 38 റണ്‍സിന് തോല്പിച്ചു. ടോസ് നേടിയ തൃശൂര്‍ കാലിക്കറ്റിനെ ബാറ്റിംഗിന് അയച്ചു. മഴയെ തുടർന്ന് കാലിക്കറ്റിന്റെ ബാറ്റിംഗിനിയടയ്ക്ക് വെച്ച് മത്സരം നിര്‍ത്തിവെച്ചു. മഴയെ തുടർന്ന് മത്സരം 19 ഓവറായി പുനർനിശ്ചയിച്ചു. ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് കാലിക്കറ്റ് നിശ്ചിത ഓവറിൽ നേടിയത്. അഖില്‍ സ്കറിയ (54), സല്മാന് നിസാര്‍ (53 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് കാലിക്കറ്റിന്റെ സ്കോര്‍ 150 കടത്തിയത്. വി ജെ ഡി നിയമപ്രകാരം 19 ഓവറില്‍ തൃശൂരിന്റെ വിജയലക്ഷ്യം 159 ആയി പുനര്‍ നിര്‍ണയിച്ചു. എന്നാല്‍ തൃശൂര്‍ 18.2 ഓവറില്‍ 120 ന് എല്ലാവരും പുറത്തായി. കാലിക്കറ്റിന് 38 റണ്‍സിന്റെ ജയം. കാലിക്കറ്റിന്റെ സല്മാന് നിസാറാണ് പ്ലയർ ഓഫ് ദ മാച്ച്.
Results 1-10 of 13