Activate your premium subscription today
ഇൻഡോർ∙ ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം മത്സരരംഗത്തേക്കെത്തുള്ള തിരിച്ചുവരവ് ബാറ്റുകൊണ്ടും ആഘോഷമാക്കിയ വെറ്ററൻ താരം മുഹമ്മദ് ഷമിയുടെ മികവിൽ, മധ്യപ്രദേശിനെതിരായ രഞ്ജി മത്സരത്തിൽ ബംഗാളിന് നാടകീയ വിജയം. ബംഗാൾ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ്, 99.2 ഓവറിൽ 326 റൺസിന് പുറത്തായി. വിജയസാധ്യത ഇരുവശത്തേക്കും മാറിമറിഞ്ഞ നാടകീയ നിമിഷങ്ങൾക്കൊടുവിൽ, കുമാർ കാർത്തികേയ സിങ്ങിനെ പുറത്താക്കി മുഹമ്മദ് ഷമി തന്നെയാണ് ടീമിന് 11 റൺസിന്റെ വിജയം സമ്മാനിച്ചത്.
രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമന്മാരായ ഹരിയാനയെ സമനിലയില്‍ തളച്ച് കേരളം. ലഹ്ലി ചൗധരി ബന്‍സിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ 127 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ 253 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന
പോർവോറിം∙ ഒട്ടേറെ ബാറ്റിങ് റെക്കോർഡുകൾകൊണ്ട് സമ്പന്നമായ രഞ്ജി ട്രോഫി മത്സരത്തിൽ അരുണാചൽ പ്രദേശിനെതിരെ ചരിത്രവിജയവുമായി ഗോവ. രണ്ട് താരങ്ങൾ ട്രിപ്പിൾ സെഞ്ചറിയുമായി ചരിത്രമെഴുതിയ മത്സരത്തിൽ, ഇന്നിങ്സിനും 551 റൺസിനുമാണ് ഗോവയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അരുണാചൽ ഒന്നാം ഇന്നിങ്സിൽ
ലാഹ്ലി (ഹരിയാന)∙ 10 വിക്കറ്റും ഒറ്റയ്ക്ക് സ്വന്തമാക്കി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച അൻഷുൽ കംബോജിന്റെ അടിക്ക്, അതേ നാണയത്തിൽ കേരളത്തിന്റെ തിരിച്ചടി. 10 വിക്കറ്റ് നേട്ടവുമായി കംബോജ് തകർത്തെറിഞ്ഞതോടെ 291 റൺസിന് പുറത്തായ കേരളം, പിന്നാലെ ബാറ്റിങ് ആരംഭിച്ച ഹരിയാനയ്ക്ക് നൽകിയത് അതിലും വലിയ തിരിച്ചടി.
ന്യൂഡൽഹി ∙ ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം മത്സരരംഗത്തേക്കെത്തിയ മുഹമ്മദ് ഷമി തിരിച്ചുവരവ് വിക്കറ്റുകൾകൊണ്ട് ആഘോഷമാക്കി. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ബംഗാളിനായി കളത്തിലിറങ്ങിയ ഷമി ഒന്നാം ഇന്നിങ്സിൽ 4 വിക്കറ്റുമായി തിളങ്ങി. ആകെ 19 ഓവർ ബോൾ ചെയ്ത താരം 4 മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ വഴങ്ങിയത് 54 റൺസാണ്. 3 മധ്യപ്രദേശ് ബാറ്റർമാരെ ക്ലീൻബോൾഡാക്കിയ ഷമി ഒരാളെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.
ഹരിയാനയ്ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സച്ചിന് ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ധ സെഞ്ചറി. ആദ്യ ദിനം രോഹനും അക്ഷയും അര്‍ധ സെഞ്ചറി നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് രണ്ടാംദിനവും കേരളത്തിന്റെ താരങ്ങള്‍ തകർപ്പൻ ബാറ്റിങ് നടത്തിയത്. 146 പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ സച്ചിന് ബേബി 52 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് അസറുദ്ദീന് 74 പന്തില്‍ നിന്നാണ് മൂന്ന് ഫോറും മൂന്ന്
രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചറി പ്രകടനവുമായി രാജസ്ഥാൻ താരം മഹിപാൽ ലോംറോർ. ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ 360 പന്തുകൾ നേരിട്ട ലോംറോർ 300 റൺസെടുത്തു പുറത്താകാതെനിന്നു. 13 സിക്സുകളും 25 ഫോറുകളുമാണ് രാജസ്ഥാൻ ബാറ്റർ അടിച്ചുപറത്തിയത്
കേരള ക്രിക്കറ്റിലെ റൺ വേട്ടയുടെ അമരത്ത് ഇനി സച്ചിൻ ബേബി ഒറ്റയാൻ. ഇന്നലെ ഹരിയാനയ്ക്കെതിരായ മത്സരത്തിൽ രഞ്ജി ട്രോഫിയിൽ (ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്) ഏറ്റവും അധികം റൺസ് നേടുന്ന കേരള താരമായതോടെ മൂന്ന് ഫോർമാറ്റിലും കേരളത്തിന്റെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരൻ സച്ചിനായി.
അരുണാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി ഗോവയുടെ യുവ പേസർ അർജുൻ തെൻഡുൽക്കർ. ഒന്‍പത് ഓവറുകൾ പന്തെറിഞ്ഞ അര്ജുൻ 25 റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. താരത്തിന്റെ മൂന്ന് ഓവറുകളിൽ റൺസൊന്നും നേടാൻ അരുണാചല്‍ ബാറ്റർമാർക്കു സാധിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത അരുണാചല്‍ 30.3 ഓവറിൽ 84
കൊൽക്കത്ത ∙ പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇന്ന് ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ മധ്യപ്രദേശിനെതിരെ ബംഗാളിനു വേണ്ടി ഷമി കളിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിനു പിന്നാലെയാണ് കാൽക്കുഴയ്ക്കേറ്റ പരുക്കുമൂലം ഷമി ടീമിനു പുറത്തായത്. പിന്നാലെ ശസ്ത്രക്രിയയ്ക്കു വിധേയനായ മുപ്പത്തിനാലുകാരൻ പേസർ, കഴിഞ്ഞ ഏതാനും മാസങ്ങളായി ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഫോർ എക്സലൻസിൽ പരിശീലനത്തിലായിരുന്നു.
Results 1-10 of 203