Activate your premium subscription today
ബ്രിസ്ബെയ്നിലേക്കുള്ള യാത്രയ്ക്കായി കൃത്യസമയത്ത് ബസിൽ കയറാതെ ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. അഡ്ലെയ്ഡിലെ ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്കു യാത്ര ചെയ്യാനുള്ള ബസ് യശസ്വി ജയ്സ്വാളില്ലാതെയാണു പുറപ്പെട്ടത്. 20 മിനിറ്റോളം വൈകിയാണ് ജയ്സ്വാൾ ഹോട്ടൽ ലോബിയിലെത്തിയത്. അപ്പോഴേക്കും ബസ് പുറപ്പെട്ടിരുന്നു. തുടർന്ന് ഹോട്ടലിലെ കാറിൽ കയറിയാണ് ജയ്സ്വാൾ വിമാനത്താളത്തിലേക്കു
അഡ്ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് താരം മിച്ചൽ സ്റ്റാർക്കിന്റെ പന്തിനു വേഗം പോരെന്ന് പറഞ്ഞ് ‘ട്രോളി’യ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ, ദിവസങ്ങൾക്കു ശേഷം സ്റ്റാർക്കിന്റെ പന്തിൽ പുറത്ത്. അതും ‘അതിവേഗ’ത്തിൽ. അഡ്ലെയ്ഡിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ കൂടുതൽ സിക്സടിച്ച താരമെന്ന റെക്കോർഡ് ഇനി ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിന്റെ പേരിൽ. 2024 ൽ 34 സിക്സുകളാണ് ജയ്സ്വാൾ ടെസ്റ്റ് മത്സരങ്ങളിൽനിന്ന് ഇതുവരെ നേടിയത്. ഓസ്ട്രേലിയയ്ക്കെതിരായ പെർത്ത് ടെസ്റ്റിൽ നേഥൻ ലയണിനെ സിക്സർ പറത്തി ജയ്സ്വാൾ 34–ാം സിക്സിലെത്തിയപ്പോൾ,
പെർത്ത്∙ ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് പേസ് ബോളർ മിച്ചൽ സ്റ്റാർക്കിനെ ‘ട്രോളി’ ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. ഓസീസിനെതിരെ 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ രണ്ടാം ഇന്നിങ്സ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു സംഭവം. ലോകത്തിലെ ഏറ്റവും മികച്ച ഇടംകൈ ബോളർമാരിൽ ഒരാളായ സ്റ്റാർക്കിനെ, ‘പന്തിനു തീരെ വേഗം പോരാ’ എന്നു പറഞ്ഞാണ് ജയ്സ്വാൾ പരിഹസിച്ചത്. ചെറുചിരിയോടെ അടുത്ത പന്തിന്റെ റണ്ണപ്പിനായി നടന്നുനീങ്ങിയ സ്റ്റാർക്ക്, കാര്യമായ പ്രതികരണത്തിനു മുതിർന്നതുമില്ല.
സിഡ്നി∙ ബോർഡർ–ഗാവസ്കർ ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം ഇന്ത്യ എ ടീമിനെതിരെ സന്നാഹ മത്സരം കളിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ ഇപ്പോൾ. മൂന്നു ദിവസമായി നടന്ന മത്സരത്തിന്റെ ഫലമെന്താണെന്നതു
ഓപ്പണിങ് ബാറ്റർ ജോസ് ബട്ലറെ നിലനിര്‍ത്താതെ ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ എന്നിവർക്കൊപ്പം രാജസ്ഥാന്റെ ഏറ്റവും വിശ്വസ്തനായ ബാറ്ററായിരുന്നു ബട്ലർ. സഞ്ജുവിനും ജയ്സ്വാളിനും 18 കോടി വീതം നൽകി ടീമിനൊപ്പം നിർത്തിയപ്പോൾ ജോസ് ബട്ലറെ ലേലത്തിൽ വിടാനാണു ടീം തീരുമാനിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പടെയുള്ള മൂന്ന് ഇന്ത്യൻ താരങ്ങളെ നിലനിർത്താൻ തീരുമാനിച്ച് രാജസ്ഥാൻ റോയൽസ്. സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ് എന്നിവരെ നിലനിർത്താനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ നിലനിര്‍ത്താനുള്ള താരങ്ങളിൽ രാജസ്ഥാൻ റോയൽസ് പ്രഥമ പരിഗണന നൽകുന്നത് ക്യാപ്റ്റൻ സഞ്ജു സാംസണ്. സഞ്ജുവിന് 18 കോടി രൂപ നൽകി ടീമിൽ നിലനിർത്താനാണ് രാജസ്ഥാൻ മാനേജ്മെന്റിന്റെ നീക്കമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഓസ്ട്രേലിയന്‍ പര്യടനങ്ങളിൽ രക്ഷകനായിട്ടുള്ള ചേതേശ്വര്‍ പൂജാര ടീമിനൊപ്പമില്ലെങ്കിലും ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാകില്ലെന്ന് ഓസ്ട്രേലിയ മുൻ താരം ഷെയ്ൻ വാട്സൻ. യശസ്വി ജയ്സ്വാൾ പ്ലേയിങ് ഇലവനിലുണ്ടെങ്കില്‍ പൂജാര ഇല്ലാത്തത് ഒന്നും പ്രശ്നമേയല്ലെന്നാണ് വാട്സന്റെ നിലപാട്.
മുംബൈ∙ ഐസിസി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. കാൻപുരിൽ നടന്ന ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുമ്ര ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനെ പിന്നിലാക്കിയാണ്
Results 1-10 of 67