Activate your premium subscription today
ചെന്നൈയിൻ എഫ്സിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയിച്ചത് തിരിച്ചുവരവിന്റെ തുടക്കമാകുമെന്നു പ്രതീക്ഷിച്ചവരെയെല്ലാം വീണ്ടും നിരാശരാക്കിക്കളഞ്ഞു കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയ്ക്കെതിരെ ജയിക്കേണ്ട മത്സരമാണു ബ്ലാസ്റ്റേഴ്സ് തോറ്റത്. ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഭേദപ്പെട്ട നിലയിലുള്ള എതിരാളികൾക്കെതിരെ ബ്ലാസ്റ്റേഴ്സ് പൊരുതി നോക്കിയെന്നതു വാസ്തവം തന്നെ. പക്ഷേ, പതിവുപോലെ ഒരു ഗോൾ വഴങ്ങിയതിനു ശേഷമാണു ബ്ലാസ്റ്റേഴ്സ് കളി തിരിച്ചുപിടിക്കാൻ കഠിനമായി അധ്വാനിച്ചത്.
കൊച്ചി ∙ മൂന്നു തുടർ തോൽവികളുടെ കണ്ണീർ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ രാവിൽ തുടച്ചു കളഞ്ഞു; ചെന്നൈയിൻ എഫ്സിക്കെതിരായ വിജയം എന്ന തൂവാല കൊണ്ട്! ജയിച്ചേ തീരൂ എന്നുറപ്പിച്ചു കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് ചെന്നൈ മച്ചാൻമാരെ തീർത്തതു 3–0ന്. ഹെസൂസ് ഹിമെനെയും (56–ാം മിനിറ്റ്) നോവ സദൂയിയും (70) കെ.പി.രാഹുലും (90+2) ഗോളവകാശികൾ. രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മൂന്നു ഗോളുകളും. ഗോളുകൾ വഴങ്ങുന്ന ശീലം ഒഴിവാക്കണമെന്ന കോച്ച് മികായേൽ സ്റ്റാറെയുടെ നിർദേശം പ്രതിരോധനിര കേട്ടു; സീസണിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിനു ക്ലീൻ ഷീറ്റ്.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് 5–1ന്റെ കൂറ്റൻ ജയം. ജംഷഡ്പുരിന്റെ സ്വന്തം മൈതാനമായ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഇർഫാൻ യദ്വദ് (22), കൊന്നോർ ഷീൽഡ്സ് (24), വിൽമർ ജോർദാൻ ഗിൽ (54), ലൂകാസ് ബ്രാംബില്ല (71) എന്നിവരാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്.
ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്കെതിരെ പഞ്ചാബ് എഫ്സിക്ക് ജയം (3–2). സ്ലൊവേനിയൻ താരം ലൂക്ക മാജ്സന്റെ ഇരട്ടഗോളുകളാണ് പഞ്ചാബിനു തുണയായത്. പോയിന്റ് പട്ടികയിൽ പഞ്ചാബ് 3–ാം സ്ഥാനത്തും ചെന്നൈ 6–ാം സ്ഥാനത്തുമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സി– എഫ്സി ഗോവ ആവേശപ്പോരാട്ടം സമനിലയില് കലാശിച്ചു. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ആദ്യ പകുതിയുടെ 11–ാം മിനിറ്റിൽ ജോർദാൻ ഗില്ലിന്റെ ഗോളിൽ ചെന്നൈയിൻ മത്സരത്തിൽ ലീഡെടുത്തു. എന്നാൽ ഉദാന്ത സിങ് (45),
ഗുവാഹത്തി ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3–2നു തോൽപിച്ച് ചെന്നൈയിൻ എഫ്സി. 5–ാം മിനിറ്റിൽ െസ്റ്റർ ആൽബിയാച്ച് നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് മുന്നിലെത്തിയെങ്കിലും വിൽമർ ജോർദാന്റെ ഡബിൾ ഗോളുകളിൽ ചെന്നൈയിൻ മുന്നിലെത്തി. ഇടയ്ക്കു ലൂക്കാസ് ബ്രാംബില്ലയും ഗോൾ നേടിയിരുന്നു. പെനൽറ്റി കിക്ക് ഗോളാക്കി അലാദിൻ അജാരെ നോർത്ത് ഈസ്റ്റിന്റെ തോൽവിഭാരം കുറച്ചു(3–2).
ഹൈദരാബാദ്∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഹൈദരാബാദ് എഫ്സി – ചെന്നൈയിൻ എഫ്സി പോരാട്ടം ഗോൾരഹിത സമനിലയിൽ. ഹൈദരാബാദ് എഫ്സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഇരു ടീമുകളും സമനിലയ്ക്കു കൈകൊടുത്ത് പിരിഞ്ഞത്. പരാഗ് ശ്രീവാസ് ചുവപ്പുകാർഡ് കണ്ട് 71–ാം മിനിറ്റിൽ പുറത്തുപോയതിനാൽ, 10 പേരുമായാണ് ഹൈദരാബാദ് എഫ്സി അവസാന 20 മിനിറ്റ് കളിച്ചത്.
ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കന്ന ജയം കുറിച്ച് മുഹമ്മദൻസ്. ആവേശപ്പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് മുഹമ്മദൻസ് തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുഹമ്മദൻസിന്റെ വിജയം. 39–ാം മിനിറ്റിൽ ലാൽറിംസംഗ ഫനായിയാണ് അവരുടെ വിജയഗോൾ നേടിയത്.
ഭുവനേശ്വർ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിൽ ആദ്യ ജയം ചെന്നൈയിൻ എഫ്സിക്ക്. ഒഡീഷ എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ തോൽപ്പിച്ചത്. ഇന്നു നടന്ന രണ്ടാം മത്സരത്തിൽ ബെംഗളൂരു എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനെയും തോൽപ്പിച്ചു. 25–ാം മിനിറ്റിൽ വിനീത് വെങ്കടേഷ് നേടിയ ഗോളിലാണ് ബെംഗളൂരുവിന്റെ വിജയം.
കിലോമീറ്ററുകൾ ദൈർഘ്യമുള്ള മാരത്തൺ ഓട്ടത്തിന്റെ അവസാന നൂറുമീറ്റർ കടന്നു കിട്ടാൻ കഷ്ടപ്പെട്ടോടുന്ന അത്ലീറ്റിന്റെ അവസ്ഥയിലാണു കേരള ബ്ലാസ്റ്റേഴ്സ്. വെറും രണ്ടു കളി കൂടി ജയിച്ചാൽ ലഭിക്കുന്ന 6 പോയിന്റിലൂടെ ടേബിൾ ടോപ്പറായി പ്ലേ ഓഫിലെത്താൻ കഴിയുന്ന അവസ്ഥയിലായിരുന്നു, 7 മത്സരങ്ങൾക്കു മുൻപു വരെ ബ്ലാസ്റ്റേഴ്സ്. അന്നത്തെ 26 പോയിന്റ് ഇന്നത്തെ 30 പോയിന്റിലെത്തിക്കാനുള്ള തത്രപ്പാടിനിടെ കടന്നുപോയ 7 കളികളിൽ ഒരു ജയവും ഒരു സമനിലയുമൊഴിച്ചാൽ അഞ്ചിലും തോൽവി.
Results 1-10 of 69