Activate your premium subscription today
ഇരുടീമുകളിലും മലയാളികൾ ഗോളടിച്ച മത്സരത്തിൽ, ജംഷഡ്പുർ എഫ്സി 3–1നു കൊൽക്കത്ത മുഹമ്മദൻസിനെ തോൽപിച്ചു. മലപ്പുറം സ്വദേശി കെ. മുഹമ്മദ് സനാൻ (53–ാം മിനിറ്റ്), ഹവിയർ സിവേറിയോ (61), സ്റ്റീഫൻ എസി (79) എന്നിവരാണു ജംഡഷ്പുരിനായി ഗോൾ നേടിയത്.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് 5–1ന്റെ കൂറ്റൻ ജയം. ജംഷഡ്പുരിന്റെ സ്വന്തം മൈതാനമായ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഇർഫാൻ യദ്വദ് (22), കൊന്നോർ ഷീൽഡ്സ് (24), വിൽമർ ജോർദാൻ ഗിൽ (54), ലൂകാസ് ബ്രാംബില്ല (71) എന്നിവരാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വമ്പന് വിജയം. പോയിന്റു പട്ടികയിലെ രണ്ടാമൻമാരായ ജാംഷഡ്പൂരിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് തകർത്തുവിട്ടത്. 29–ാം മിനിറ്റിൽ സ്റ്റീഫൻ ഇസെ ചുവപ്പു കാർഡു കണ്ടു പുറത്തായതോടെ ജാംഷഡ്പൂർ പത്തുപേരുമായാണ് കളിയിൽ ഭൂരിഭാഗവും കളിച്ചത്.
ജംഷഡ്പുർ ∙ ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സി 2–1ന് ഹൈദരാബാദ് എഫ്സിയെ തോൽപിച്ചു. 12 പോയിന്റോടെ ജംഷഡ്പുർ രണ്ടാം സ്ഥാനത്തുണ്ട്. ഒരു പോയിന്റു മാത്രമുള്ള ഹൈദരാബാദ് 12–ാം സ്ഥാനത്ത്.
ജംഷഡ്പുർ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിൽ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ നാലാം തോൽവി. ഏകപക്ഷീയമായ മത്സരത്തിൽ ജംഷഡ്പുർ എഫ്സിയാണ് ഈസ്റ്റ് ബംഗാളിന് നാലാം തോൽവി സമ്മാനിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ജംഷഡ്പുരിന്റെ വിജയം. ഇന്നത്തെ രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ തോൽപ്പിച്ചു.
ഭുവനേശ്വർ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിക്ക് ആദ്യ വിജയം. ജാംഷഡ്പൂർ എഫ്സിയെ ഹോം മാച്ചിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡീഷ തോൽപിച്ചത്.
ജംഷഡ്പുർ∙ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) ആവേശപ്പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ തകർത്ത് ജംഷഡ്പുർ എഫ്സി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷഡ്പുരിന്റെ വിജയം. ഇരുപകുതികളിലുമായി ഇരട്ടഗോൾ നേടിയ ഹാവി ഹെർണാണ്ടസാണ് ജംഷഡ്പുരിന്റെ വിജയശിൽപി. 44, 50 മിനിറ്റുകളിലായിരുന്നു ഹെർണാണ്ടസിന്റെ ഗോളുകൾ.
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിൽ എഫ്സി ഗോവയ്ക്കു സ്വന്തം മൈതാനത്തു തോൽവി. ജംഷഡ്പുർ എഫ്സി 2–1ന് ഗോവയെ തോൽപിച്ചു. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ നേടാൻ കഴിഞ്ഞ ലീഡ് രണ്ടാം പകുതിയിൽ നിലനിർത്താൻ ഗോവയ്ക്കു കഴിയാതെ പോയതുമൂലമാണ് തോൽവി. കളിയിലുടനീളം മികച്ച പന്തവകാശവും പാസിങ് മികവുമുണ്ടായിരുന്നിട്ടും പ്രതിരോധത്തിലെ പാളിച്ചകൾ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവയെ തിരിഞ്ഞുകൊത്തി.
ഇരുമ്പയിരു പോലും ഉരുക്കാൻ ശേഷിയുള്ള ജംഷഡ്പുരിലെ ‘ഫർണസി’ൽ ജയിച്ചു ജ്വലിക്കാനായില്ലെങ്കിലും സമനിലയുമായി പുറത്തു കടന്ന് കേരള ബ്ലാസ്റ്റേഴ്സ്. പ്രതീക്ഷയോടെ ‘സ്റ്റീൽ സിറ്റി’യിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്സിക്കെതിരെ നേടിയ 1–1 സമനിലയോടെ 6 ടീമുകൾ കളിക്കുന്ന ഐഎസ്എൽ പ്ലേഓഫ് റൗണ്ട് ഏറക്കുറെ ഉറപ്പിച്ചു.
ജംഷഡ്പൂര്∙ ഇന്ത്യന് സൂപ്പർ ലീഗിൽ ജംഷഡ്പൂര് എഫ്സിക്കെതിരെയും വിജയിക്കാൻ സാധിക്കാതെ കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ 19–ാം മത്സരത്തിൽ ആതിഥേയർ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 23–ാം മിനിറ്റിൽ ഗോൾ നേടി ദിമിത്രിയോസ്
Results 1-10 of 79