Activate your premium subscription today
കോഴിക്കോട് ∙ ഗാലറിയിൽ പൂത്തുലഞ്ഞ കാണികൾ സാക്ഷി, സൂപ്പർലീഗ് കേരളയുടെ വിജയകിരീടം ചൂടി കാലിക്കറ്റ് എഫ്സി പ്രഖ്യാപിക്കുന്നു.. ഇതാ, ഞങ്ങളാണ് കേരള ഫുട്ബോളിന്റെ സുൽത്താൻമാർ. സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ ഫൈനലിൽ ഫോഴ്സ കൊച്ചിയെ 2–1ന് തോൽപിച്ചാണ് കാലിക്കറ്റ് എഫ്സി പ്രഥമ ജേതാക്കളായത്. തോയ് സിങ്, കെർവൻസ് ബെൽഫോർട്ട് എന്നിവരാണു കാലിക്കറ്റിന്റെ ഗോളുകൾ നേടിയത്. കൊച്ചിക്കായി ഡോറിയൽറ്റൻ ആശ്വാസഗോൾ നേടി.
കോഴിക്കോട്∙ സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ കാലിക്കറ്റ് എഫ്സി – ഫോഴ്സ കൊച്ചി എഫ്സി ഫൈനൽ. ഇന്നു നടന്ന രണ്ടാം സെമിയിൽ കണ്ണൂർ വോറിയേഴ്സിനെ വീഴ്ത്തിയാണ് ഫോഴ്സ കൊച്ചി ഫൈനലിൽ കടന്നത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് കൊച്ചിയുടെ വിജയം. ഇന്നലെ നടന്ന ആദ്യ സെമിയിൽ തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തിയാണ് കാലിക്കറ്റ് എഫ്സി ഫൈനലിൽ കടന്നത്. ഈ മാസം പത്തിന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
കോഴിക്കോട്∙ ഒരു ഗോൾ പിന്നിൽനിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് കാലിക്കറ്റ് എഫ്സി പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബോൾ ഫൈനലിൽ. തിരുവനന്തപുരം കൊമ്പൻസിനെയാണ് കാലിക്കറ്റ് തോൽപ്പിച്ചത്. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിയിൽ കാലിക്കറ്റിനായി ജോൺ കെന്നഡി (60–ാം മിനിറ്റ്), ഗനി അഹമ്മദ് നിഗം (74–ാം മിനിറ്റ്) എന്നിവരും, കൊമ്പൻസിനായി ഓട്ടമർ ബിസ്പോയും (41–ാം മിനിറ്റ്, പെനൽറ്റി) ഗോൾ നേടി.
കൊച്ചി ∙ 6 ടീമുകൾ 4 വേദികളിലായി പന്തടിച്ചു തിമിർത്ത സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ (എസ്എൽകെ) ആദ്യ പതിപ്പ് കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോൾ അവശേഷിക്കുന്നതു 4 ടീമുകളും ഒരേയൊരു വേദിയും. സെമിഫൈനലുകൾക്കും ഫൈനലിനും കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയമാണു വേദി.
മലപ്പുറം ∙ സ്വന്തം മണ്ണിൽ അവസാന മത്സരം കളിച്ച്, പ്രഫഷനൽ ഫുട്ബോളിനോടു വിടപറഞ്ഞ് ഇന്ത്യൻ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്സിയുടെ ക്യാപ്റ്റനായിരുന്ന മുപ്പത്തിയേഴുകാരൻ അനസ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിനെതിരെ കളത്തിലിറങ്ങിയിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളി താരങ്ങളുടെ എണ്ണം ഇനിയും വർധിപ്പിക്കാന്‍ സാധിക്കണമെന്ന് സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാൻ. സൂപ്പർ ലീഗ് കേരളയിലെ കഴിവു തെളിയിക്കുന്ന യുവതാരങ്ങൾക്ക് ഉയർന്ന ലീഗുകളിൽ അവസരം കിട്ടുമെന്നാണു പ്രതീക്ഷയെന്നും ഫിറോസ് മീരാൻ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. ‘‘സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ ഡെവലപ്പ്മെന്റൽ താരങ്ങളായി 40 പേരിൽ കൂടുതലുണ്ട്. ആദ്യ റൗണ്ട് മുതൽ എട്ടാം റൗണ്ട് വരെയുള്ള മത്സരങ്ങൾ നോക്കിയാൽ ഇവരിലുണ്ടായ മാറ്റമെന്നത് വളരെ വലുതാണ്. തിരുവനന്തപുരം കൊമ്പൻസിൽ അഷർ, കണ്ണൂരിന്റെ റിഷാദ് തുടങ്ങിയ താരങ്ങൾക്ക് പന്തു കിട്ടുമ്പോൾ തന്നെ സ്റ്റേഡിയത്തിലെ മാറ്റം നമുക്കു മനസ്സിലാകും. ഓരോ ടീമിലും ഇങ്ങനെയുള്ള താരങ്ങള്‍ ഉയർന്നുവരുന്നുണ്ട്.’’
മഞ്ചേരി∙ ആർത്തലച്ചുവന്ന മലപ്പുറം എഫ്സിയുടെ ആക്രമണങ്ങളെ പോസ്റ്റിനു മുന്നിൽ മലപോലുയർന്നു തടഞ്ഞ ഗോളി മിഖായേൽ സാന്റോസിന്റെ മികവിൽ തിരുവനന്തപുരം കൊമ്പൻസ് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ സെമിയിൽ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കി കൊമ്പൻസ്, മലപ്പുറത്തെ (2-2) സമനിലയിൽ തളച്ചു. കൊമ്പൻസിനായി ഓട്ടിമർ ബിസ്പൊ, പോൾ ഹമർ എന്നിവരും
ആദ്യ സീസണിൽ തന്നെ ആരാധകർ ഏറ്റെടുത്തതോടെ സൂപ്പർ ലീഗ് കേരളയിൽ പുതിയ മാറ്റങ്ങൾക്കു വഴിയൊരുങ്ങുന്നു. കേരളത്തിലെ ആറു ടീമുകൾ പോരാടിയ ആദ്യ സീസണ് സെമി ഫൈനലിന് അരികെ എത്തി നിൽക്കുകയാണ്. കൂടുതൽ സൗകര്യങ്ങളുള്ള വേദികളും എല്ലാ ജില്ലകളില്‍നിന്നും ടീമുകളും വേണമെന്ന് സൂപ്പർ ലീഗ് കേരളയ്ക്ക് നേതൃത്വം നൽകുന്ന അണിയറ പ്രവർത്തകർ സ്വപ്നം കാണുന്നു.
കോഴിക്കോട്∙ സൂപ്പർലീഗ് കേരളയിലെ കരുത്തൻമാർ ഏറ്റുമുട്ടുന്ന നോർത്ത് മലബാർ ഡാർബി ഇന്ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ലീഗ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ കാലിക്കറ്റ് എഫ്സിയും രണ്ടാംസ്ഥാനക്കാരായ കണ്ണൂർ വോറിയേഴ്സ് എഫ്സിയുമാണ് ഇന്നു രാത്രി 7.30ന് ഏറ്റുമുട്ടുന്നത്.
കൊച്ചി ∙ സെമിഫൈനൽ ഉറപ്പാക്കിയ ആവേശവുമായി സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചി എഫ്സി ഇന്നു തൃശൂർ മാജിക് എഫ്സിയെ നേരിടും. രാത്രി 7.30 നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് പോരാട്ടം. മത്സരം സ്റ്റാർ സ്പോർട്സിലും (ഫസ്റ്റ്) ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ഗൾഫ് മേഖലയിൽ മനോരമ മാക്സിൽ ലൈവ് സ്ട്രീമിങ് ആസ്വദിക്കാം.
Results 1-10 of 57