Activate your premium subscription today
ന്യൂഡൽഹി ∙ ജർമനിക്കെതിരായ ഹോക്കി പരമ്പരയിലെ രണ്ടാം മത്സരം ജയിച്ചെങ്കിലും പിന്നാലെ ഷൂട്ടൗട്ടിൽ പരമ്പര അടിയറ വച്ച് ഇന്ത്യൻ പുരുഷ ടീം. ഇന്നലെ നടന്ന മത്സരത്തിൽ 5–3നായിരുന്നു ഇന്ത്യൻ ജയം. ഇതോടെ പരമ്പര 1–1 എന്ന നിലയിലായി. ആദ്യ മത്സരത്തിൽ ജർമനി 2–0നു ജയിച്ചിരുന്നു.
ന്യൂഡൽഹി ∙ ഇന്ത്യൻ വനിതാ ഹോക്കി ടീം മുൻ ക്യാപ്റ്റൻ റാണി രാംപാൽ വിരമിച്ചു. ഇരുപത്തൊൻപതുകാരിയായ റാണി ദേശീയ സബ് ജൂനിയർ വനിതാ ടീമിന്റെ പരിശീലകയായി ഈയിടെ നിയമിക്കപ്പെട്ടിരുന്നു. ഹോക്കി ഇന്ത്യ ലീഗിൽ സൂർമ ഹോക്കി ക്ലബ്ബിന്റെ മെന്ററുമാണ്. രാജ്യത്തിനു വേണ്ടി 254 മത്സരങ്ങളിൽ നിന്നായി 204 ഗോളുകൾ നേടിയ റാണി 2021 ടോക്കിയോ ഒളിംപിക്സിൽ ടീം നാലാം സ്ഥാനം നേടിയപ്പോൾ ക്യാപ്റ്റനായിരുന്നു. 2020ൽ പത്മശ്രീ ബഹുമതിയും ഖേൽരത്ന പുരസ്കാരവും ലഭിച്ചു.
ന്യൂഡൽഹി ∙ ജർമനിക്കെതിരായ 2 മത്സര ഹോക്കി പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യയ്ക്കു തോൽവി. ഡൽഹി മേജർ ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2–0നാണ് ജർമനിയുടെ വിജയം. നാലാം മിനിറ്റിൽ ഹെൻട്രിക് മെറ്റ്ജൻസാണ് ആദ്യ ഗോൾ നേടിയത്. ലൂക്കാസ് വിൻഡ്ഫെഡർ(30–ാം മിനിറ്റ്) വിജയമുറപ്പിച്ച ഗോളും നേടി. പരമ്പരയിലെ രണ്ടാം മത്സരം ഇന്നു നടക്കും.
ഇന്ത്യ–ജർമനി ഹോക്കി പരമ്പര ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കും. മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ വൈകിട്ട് 3നാണു മത്സരങ്ങൾ. ഹർമൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യൻ ടീമിൽ പ്രധാന താരങ്ങളെല്ലാമുണ്ട്. പാരിസ് ഒളിംപിക്സ് സെമിഫൈനലിലെ തോൽവിക്കു മറുപടി നൽകാനാണ് ഇന്ത്യയുടെ ശ്രമം.
ക്വാലാലമ്പൂർ ∙ കരിയറിലെ രണ്ടാം ഇന്നിങ്സിലും തിളങ്ങി മുൻ ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്. മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിൽ വെച്ച് നടക്കുന്ന 'സുൽത്താൻ ഓഫ് ജോഹോർ കപ്പ്' ഹോക്കി ടൂർണമെന്റിൽ ശ്രീജേഷ് പരിശീലനം നൽകുന്ന ഇന്ത്യയുടെ അണ്ടർ 21 ടീം ആദ്യ രണ്ട് മത്സരങ്ങളിലും വിജയകുതിപ്പിൽ മുന്നേറുകയാണ്.ആദ്യ
ന്യൂഡൽഹി ∙ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായി പി.ആർ. ശ്രീജേഷ് നാളെ ചുമതലയേൽക്കും. പാരിസ് ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടത്തിനു പിന്നാലെ രാജ്യാന്തര ഹോക്കിയിൽ നിന്നു വിരമിച്ച മലയാളി താരത്തെ ജൂനിയർ ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്യാംപിലെത്തി ശ്രീജേഷ് ചുമതലയേൽക്കുമെന്നാണു വിവരം.
ഇന്ത്യയിലെ ഒരു വിമാനത്താവളത്തിൽ ഇന്ത്യൻ ഹോക്കി ടീമിലെ സൂപ്പർതാരങ്ങൾ നിൽക്കെ, അവിടെയുണ്ടായിരുന്ന ആളുകൾ നാഗ്പുരിൽ നിന്നുള്ള ഡോളി ചായ്വാലയ്ക്കൊപ്പം സെൽഫിയെടുക്കാൻ തിക്കിത്തിരക്കിയ സംഭവം വിവരിച്ച് ഹോക്കി ടീമംഗം ഹാർദിക് സിങ്. രണ്ട് ഒളിംപിക്സുകളിൽ തുടർച്ചയായി ഇന്ത്യയ്ക്കായി മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ സൂപ്പർ താരങ്ങളായ മൻദീപ് സിങ്, ഹർമൻപ്രീത് സിങ് തുടങ്ങിയവർ നിൽക്കെയാണ്, വിമാനത്താവളത്തിലുണ്ടായിരുന്ന ആളുകൾ ഡോളി ചായ്വാലയ്ക്കൊപ്പം സെൽഫിയെടുക്കാൻ തിക്കിത്തിരക്കിയത്.
ന്യൂഡൽഹി∙ ഇന്ത്യയിൽ ഏറ്റവും കായികക്ഷമതയുള്ളത് ഹോക്കി താരങ്ങൾക്കാണെന്ന അവകാശവാദവുമായി ഹോക്കി താരം ഹാർദിക് സിങ്. ‘യോ–യോ’ ടെസ്റ്റിൽ ഏതെങ്കിലും ക്രിക്കറ്റ് താരങ്ങൾ 19, 20 പോയിന്റ് സ്കോർ ചെയ്താൽ ‘ഫിറ്റസ്റ്റ്’ താരമെന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നതെന്ന് ഹാർദിക് ചൂണ്ടിക്കാട്ടി. ഹോക്കിയിൽ ഗോൾകീപ്പറായിരുന്ന ശ്രീജേഷ് പോലും 21 പോയിന്റ് സ്കോർ ചെയ്യാറുണ്ടെന്ന് ഹാർദിക് സിങ് ചൂണ്ടിക്കാട്ടി. സിമ്രൻജ്യോത് മക്കാറുമായുള്ള പോഡ്കാസ്റ്റിലാണ് ഹാർദിക് സിങ് ഇക്കാര്യം പറഞ്ഞത്. രണ്ടാഴ്ച മുൻപ് പുറത്തുവന്ന വിഡിയോ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ലുസെയ്ൻ (സ്വിറ്റ്സർലൻഡ്) ∙ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, മുൻ ഗോൾകീപ്പർ പി.ആർ.ശ്രീജേഷ് എന്നിവർ രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പുരസ്കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടം നേടി. പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിനുള്ള പട്ടികയിലാണ് ഇരുപത്തിയെട്ടുകാരൻ ഹർമൻപ്രീത് ഇടം പിടിച്ചത്.
ഹുലെന്ബെർ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്കെതിരെ മത്സരിക്കുന്ന ചൈനീസ് ടീമിനെ പ്രോത്സാഹിപ്പിക്കാന് ഗാലറിയിൽ നേരിട്ടെത്തി പാക്കിസ്ഥാൻ ഹോക്കി ടീം. ചൈനയുടെ പതാകകളുമായാണ് പാക്കിസ്ഥാൻ ഹോക്കി താരങ്ങൾ കളി കാണാനെത്തിയത്. സപ്പോർട്ട് സ്റ്റാഫുകളിൽ ചിലർ പാക്ക് പതാകകൾ കവിളത്തു വരയ്ക്കുകയും ചെയ്തിട്ടുണ്ട്.
Results 1-10 of 221