Activate your premium subscription today
‘ഇറ്റലിയിൽ നിന്നുള്ള ഒരു ടെന്നിസ് കളിക്കാരൻ’– യാനിക് സിന്നർ എന്ന ഇരുപത്തിമൂന്നുകാരന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന വിശേഷണം ഇപ്രകാരമാണ്. എന്നാൽ, യുഎസ് ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനൽ മത്സരം കഴിഞ്ഞതിനു പിന്നാലെ ആരാധകർ അതൽപം പരിഷ്കരിച്ചു– യുഎസ് ഓപ്പൺ സിംഗിൾസ് വിജയിയാകുന്ന ആദ്യ ഇറ്റാലിയൻ പുരുഷ താരം!
ന്യൂയോര്ക്ക്∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. ഫൈനൽ പോരാട്ടത്തിൽ യുഎസിന്റെ ടെയ്ലർ ഫ്രിറ്റ്സിനെ 6–3,6–4, 7–5 എന്ന സ്കോറിനാണ് സിന്നർ തോൽപിച്ചത്. സിന്നറുടെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്. ഈ വര്ഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും 23 വയസ്സുകാരനായ താരം വിജയിച്ചിരുന്നു.
ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ ഇത്തവണ ഇറ്റലിയുടെ യാനിക് സിന്നറും യുഎസ് താരം ടെയ്ലർ ഫ്രിറ്റ്സും ഏറ്റുമുട്ടും. ആവേശകരമായ സെമിപോരാട്ടങ്ങളിൽ ഇറ്റലിയുടെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ, 25–ാം സീഡായ ബ്രിട്ടിഷ് താരം ജാക്ക് ഡ്രേപ്പറിനെയും 12–ാം സീഡ് ടെയ്ലർ ഫ്രിറ്റ്സ് സ്വന്തം നാട്ടുകാരനായ 20–ാം സീഡായ ഫ്രാൻസസ് ടിഫോയിയെയുമാണ് തോൽപ്പിച്ചത്. ഇരുവരുടെയും ആദ്യ യുഎസ് ഓപ്പൺ ഫൈനലാണിത്.
ഒഹായോ ∙ സിൻസിനാറ്റി ഓപ്പൺ ടെന്നിസ് പുരുഷ വിഭാഗം കിരീടം ലോക ഒന്നാം നമ്പർ താരം ഇറ്റലിയുടെ യാനിക് സിന്നറിന്. ആവേശകരമായ കലാശപ്പോരിൽ യുഎസ് താരം ഫ്രാൻസിസ് ടിഫോയെ വീഴ്ത്തിയാണ് സിന്നറിന്റെ കിരീടനേട്ടം. സ്കോർ: 7-6(4), 6-2. ഈ വർഷം മാത്രം സിന്നറിന്റെ അഞ്ചാം കിരീടനേട്ടമാണിത്. ഇതോടെ, വരുന്ന യുഎസ് ഓപ്പണിൽ സിന്നർ കിരീടസാധ്യതയും വർധിപ്പിച്ചു.
ടോൺസിലൈറ്റിസ് അസുഖം മൂലം ഒളിംപിക്സ് പുരുഷ ടെന്നിസ് മത്സരത്തിൽ നിന്നു പിൻമാറി ഇറ്റാലിയൻ താരം യാനിക് സിന്നർ. ഇരുപത്തിരണ്ടുകാരൻ സിന്നറായിരുന്നു ഒളിംപിക്സ് പുരുഷ സിംഗിൾസിലെ ഒന്നാം സീഡ് താരം.
ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ കാർലോസ് അൽകാരസിനോടു പരാജയപ്പെട്ടെങ്കിലും ഇറ്റാലിയൻ താരം യാനിക് സിന്നർ എടിപി ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു കയറി. നൊവാക് ജോക്കോവിച്ചിനെ മറികടന്നാണ് ഇരുപത്തിരണ്ടുകാരൻ സിന്നർ കരിയറിൽ ആദ്യമായി ഒന്നാമതെത്തിയത്. അൽകാരസിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് പുതിയ റാങ്കിങ്ങിൽ ജോക്കോവിച്ച്
ഇറ്റാലിയൻ യുവതാരം യാനിക് സിന്നറിന് മയാമി ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം. ഏകപക്ഷീയമായ ഫൈനലിൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് (6–3, 6–1), നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായ സിന്നർ മയാമി ഓപ്പണിൽ തന്റെ കന്നിക്കിരീടം സ്വന്തമാക്കിയത്. ജയത്തോടെ എടിപി റാങ്കിങ്ങിൽ സിന്നർ രണ്ടാം സ്ഥാനം ഉറപ്പിച്ചു.
നൊവാക് ജോക്കോവിച്ചിനെ തോൽപിച്ചാണല്ലോ താൻ ഇവിടെയെത്തിയത് എന്ന് യാനിക് സിന്നർ ഓർത്തത് ഫൈനലിൽ രണ്ടു സെറ്റിനു പിന്നിലായപ്പോഴാണ്! അതോടെ അടിമുടി ഒരു വീര്യം ഇറ്റാലിയൻ താരത്തിൽ ഇരച്ചുകയറി. അതു റാക്കറ്റിലേക്കും പടർന്നതോടെ പിന്നീടുള്ള 3 സെറ്റുകളും ആദ്യ ഗ്രാൻസ്ലാം കിരീടവും സ്വന്തം.
ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയ ഇറ്റാലിയൻ യുവതാരം യാനിക് സിന്നർ ഒടുവിൽ തന്റെ ദൗത്യം പൂർത്തിയാക്കി, കിരീട വിജയവുമായി. മെൽബൺ റോഡ് ലേവർ അരീനയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇറ്റലിയില്നിന്നുള്ള 22 വയസ്സുകാരൻ സിന്നർ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ കിരീടം ഉറപ്പിച്ചത്.
മെൽബൺ ∙ മദിച്ചെത്തിയ നൊവാക് ജോക്കോവിച്ചും കുതിച്ചെത്തിയ അലക്സാണ്ടർ സ്വരേവും വീണതോടെ, ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ പോരാട്ടം റഷ്യയുടെ ഡാനിൽ മെദ്വദേവും ഇറ്റലിയുടെ യാനിക് സിന്നറും തമ്മിൽ. 25–ാം ഗ്രാൻസ്ലാം കിരീടം
Results 1-10