ഇ-വ്യാപാരം, ചില്ലറവ്യാപാരം, ഇന്റെർനെറ്റ്, നിർമിത ബുദ്ധി, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പ്രമുഖരായ ചൈനീസ് ബഹുരാഷ്ട്ര കമ്പനിയാണ് ആലിബാബ ഗ്രൂപ്പ് ഹോൾഡിങ്ങ് ലിമിറ്റഡ്. 1999-ൽ സ്ഥാപിതമായ ആലിബാബ ഗ്രൂപ്പ് ഉപഭോക്താവിൽ നിന്ന് ഉപഭോക്താവിലേക്കും, ബിസിനസിൽ നിന്ന് ഉപഭോക്താവിലേക്കും, ബിസിനസിൽ നിന്ന് ബിസിനസിലേക്കും വിൽപന സേവനങ്ങൾ വെബ് പോർട്ടൽ വഴി നൽകുന്നു. ജാക്ക് മായാണ് ആലിബാബ ഗ്രൂപ്പിന്റെ മേധാവി.