Activate your premium subscription today
കന്യാകുമാരി∙ എസ്ഐ വേഷം ധരിച്ച് ബ്യൂട്ടി പാർലറിലെത്തി, ഫേഷ്യൽ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ സ്ത്രീ പിടിയില്. കന്യാകുമാരി നാഗർകോവിലിലാണ് ഫേഷ്യൽ ചെയ്ത് പണം നൽകാതെ മുങ്ങിയ സ്ത്രീയെ വടശ്ശേരി പൊലീസ് പിടികൂടിയത്. പൊലീസ് അന്വേഷണത്തിൽ യുവതി പൊലീസുകാരിയല്ലെന്ന് കണ്ടെത്തി. തേനി ജില്ലയിലെ പെരിയകുളം സ്വദേശിനിയായ അബി പ്രഭ (34) ആണ് പൊലീസ് പിടിയിലായത്.
തിരുവനന്തപുരം∙മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസ് നാളെ മുതൽ കന്യാകുമാരി വരെ സർവീസ് നടത്തും. മലബാർ മേഖലയിലെ തിരക്കിനു പരിഹാരമായി ട്രെയിനിൽ കോച്ച് കൂട്ടുന്നതിന്റെ ഭാഗമായാണു കന്യാകുമാരിയിലേക്ക് നീട്ടിയത്. 21ന് പകരം 23 കോച്ചുകളുമായാണ് നാളെ സർവീസ് മുതൽ സർവീസ് നടത്തുക. 2 ജനറൽ കോച്ചുകളാണു കൂട്ടിയത്.
കന്യാകുമാരി∙ കന്യാകുമാരിയിൽ ഇന്നലെ സന്ദർശകരുടെ വൻ തിരക്ക്.വിവേകാനന്ദ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 3 ദിവസങ്ങളായി നടത്തിയ ധ്യാനത്തെത്തുടർന്ന് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അത് ശനിയാഴ്ച വൈകിട്ടോടെ നീക്കിയതിനെത്തുടർന്നാണു തിരക്കു കൂടിയത്. ഇന്നലെ പുലർച്ചെ സുര്യോദയം
കന്യാകുമാരി ∙ അവസാനഘട്ട ലോക്സഭാ വോട്ടെടുപ്പ് കഴിയവേ കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്കു മടങ്ങി. ദേശീയ മാധ്യമങ്ങളടക്കമെത്തി രാജ്യശ്രദ്ധയാകർഷിച്ച കന്യാകുമാരി തീരത്തെ സുരക്ഷാനിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. അവസാനഘട്ട
പൊതുതിരഞ്ഞെടുപ്പിന്റെ മാസങ്ങൾ നീണ്ട പ്രചാരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലാണിപ്പോൾ.ഇതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ "ഗോ ബാക്ക് മോദി" എന്ന മുദ്രാവാക്യമുയർത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
കന്യാകുമാരി∙ വിവേകാനന്ദ സ്മാരകത്തിൽ 45 മണിക്കൂർ ധ്യാനത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ സൂര്യ നമസ്കാരം നടത്തി. സൂര്യോദയം കണ്ടശേഷം പ്രാർഥനയിൽ മുഴുകി. ഉച്ചയ്ക്കുശേഷം തൊട്ടടുത്തുള്ള തിരുവള്ളുവർ പ്രതിമ സന്ദർശിക്കുമെന്നാണ് വിവരം. പഴങ്ങളും വെള്ളവും മാത്രം കഴിച്ചാണ്
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ നാലിനാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കന്യാകുമാരിയിൽ ധ്യാനനിരതനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കന്യാകുമാരി ∙ വിവേകാനന്ദ സ്മാരകത്തിൽ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 മണിക്കൂർ ധ്യാനം ഇന്നലെ ഏഴരയോടെയാണ് തുടങ്ങിയത്. കാവി വസ്ത്രം ധരിച്ചാണു
കന്യാകുമാരി ∙ അവധിക്കാലത്തെ അവസാന ദിവസങ്ങളിൽ തിരക്കിൽ അമരാറുള്ള കന്യാകുമാരിയിൽ ഇപ്പോൾ എവിടെ നോക്കിയാലും പൊലീസുകാർ. നിരത്തുകളിൽ വാഹനങ്ങളുമില്ല, ആളുകളുമില്ല. എല്ലായിടത്തും ചർച്ചാവിഷയം ഒറ്റക്കാര്യം മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ്. അവധിയാഘോഷിക്കാൻ ഹോട്ടലുകളിൽ മുറിയെടുത്തവരുടെ ചരിത്രം മുഴുവൻ തപ്പിയെടുക്കുകയാണു പൊലീസ്. അത്ര കർശനമായ സുരക്ഷയാണ് എങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കഴിഞ്ഞ മാസം കന്യാകുമാരിയിൽ
കന്യാകുമാരി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 45 മണിക്കൂർ ധ്യാനത്തിനായി ഇന്നു കന്യാകുമാരിയിലെത്തും. ലോക്സഭാ വോട്ടെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാൾ നടക്കാനിരിക്കെയാണ് പ്രചാരണം പൂർത്തിയാകുന്ന ഇന്നു വൈകിട്ട് മോദി വിവേകാനന്ദ സ്മാരകത്തിൽ ധ്യാനത്തിൽ പ്രവേശിക്കുക. ഇന്ന് ഉച്ചകഴിഞ്ഞ് 3.55ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാഡിൽ ഇറങ്ങും. ആദ്യം തൊട്ടടുത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക്.
Results 1-10 of 43