Activate your premium subscription today
പട്ന∙ ബിഹാറില്‍ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത ബിജെപി എംഎൽഎ മിഥിലേഷ് കുമാർ വിവാദത്തിൽ. സീതാമർഹി ജില്ലയിൽ ശനിയാഴ്ച നടന്ന വിജയദശമി ആഘോഷത്തിനിടെയാണ് മിഥിലേഷ് കുമാർ പെൺകുട്ടികൾക്ക് വാള് നല്‍കിയത്. ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സീതാമർഹി മണ്ഡലത്തിലെ ബിജെപി എംഎൽഎയാണ് മിഥിലേഷ് കുമാർ.
മരട് ∙ വനിതാ ജീവനക്കാരുടെയും ശാരീരികവും മാനസികവുമായ കരുത്തു വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപിഎസ് ലേക്ഷോർ ആശുപത്രി ആയോധന കലയിൽ പരിശീലനം തുടങ്ങി. മെഡിക്കൽ രംഗത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആശുപത്രിയുടെ 'ഷീൽഡ്-സെൽഫ് ഡിഫൻസ് ട്രെയ്നിങ് പ്രോഗ്രാം'. കരാട്ടെ പരിശീലകൻ
ജസ്റ്റിസ് േഹമ കമ്മിറ്റി മലയാള സിനിമാ വ്യവസായത്തിൽ കണ്ടെത്തിയ സ്ത്രീവിരുദ്ധ നിലപാടുകളും നടപടികളും സിനിമയുടെ മാത്രം പ്രത്യേകതയാണെന്നും അവിടെ മാത്രം നടക്കുന്ന അപഭ്രംശങ്ങളാണെന്നുമുള്ള നിലയിൽ നോക്കിക്കാണപ്പെടുന്നുണ്ട് എന്നു തോന്നുന്നു. മലയാളിസമൂഹത്തിന്റെ ഒരു മൂലയിൽ നടന്ന അപൂർവമായ അനീതിയെന്നപോലെയാണ് അതു ചർച്ച ചെയ്യപ്പെടുന്നത്. ആ നിലപാട് ആത്മവഞ്ചനയാണ്. ഉറച്ച മനുഷ്യാവകാശ ബോധത്തോടെയും കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ടും ഹേമ കമ്മിറ്റി തയാറാക്കിയ പഠനം കേരളത്തിലെ പുരുഷ മാടമ്പിത്ത മുഖ്യധാരയുടെ എല്ലാ രംഗങ്ങളിലും സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളുടെ പരിഛേദമാണ്. കേരളത്തിലെ പുരുഷ സർവാധിപത്യം എന്ന മഞ്ഞുമലയുടെ ഒരു തുമ്പു മാത്രമാണ് സിനിമാരംഗത്തു സ്ത്രീകൾക്കു സംഭവിച്ചവ. മറ്റു മേഖലകളെപ്പറ്റിയുള്ള അന്വേഷണം നടന്നിട്ടില്ല. സ്ത്രീ അന്തസ്സിന്റെ പേരിൽ സിനിമയിലെ ഒരുപിടി കലാകാരികൾ സംഘടിച്ചതുപോലെ മറ്റു രംഗങ്ങളിൽ സംഘടിച്ചിട്ടില്ല. എണ്ണമില്ലാത്ത സംഘടനകളുള്ള ഒരു സമൂഹത്തിൽ സ്ത്രീകൾക്കായി രാഷ്ട്രീയപ്പാർട്ടികളുടെ അലങ്കാരങ്ങൾക്കു പുറത്തു സംഘടനകളില്ലെന്നത് അദ്ഭുതകരമാണ്. നാം കണക്കിലെടുക്കേണ്ട മറ്റൊരു വാസ്തവമുണ്ട്. സിനിമാ വ്യവസായത്തിന്റെ അസൂയപ്പെടുത്തുന്ന താരപരിവേഷവും മലയാളികളുടെ അതിനോടുള്ള കാപട്യം നിറഞ്ഞ സ്നേഹിക്കൽ – വെറുക്കൽ – പുച്ഛിക്കൽ ബന്ധവും അതിലുമേറെ അതിലേക്ക് ഇന്നു വന്നുചേർന്നിരിക്കുന്ന ലൈംഗികാരോപണങ്ങളുടെ ത്രസിപ്പിക്കലും ഒന്നുചേർന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വ്യാപകമായി ചർച്ചാവിഷയമാക്കിയിരിക്കുന്നത്. ഞാൻ അദ്ഭുതപ്പെടുകയായിരുന്നു: സ്ത്രീകൾ പ്രവർത്തിക്കുന്ന മറ്റേതെങ്കിലും മേഖലയെപ്പറ്റി ഇങ്ങനെയൊരു അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടുണ്ടോ, അതു സാധ്യമാണോ?
സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ മാത്രമല്ല, നിലനിന്നു പോകാൻ വരെ ‘അഡ്ജസ്റ്റുമെന്റുകൾക്ക്’ നിന്നു കൊടുക്കേണ്ട അവസ്ഥ. ലൈംഗികാതിക്രമം എന്നു പേരെടുത്തു വിളിക്കാവുന്ന ഈ കടുത്ത ചൂഷണത്തെയാണ് മലയാള ചലച്ചിത്രലോകം ഇതുവരെ ‘അഡ്ജസ്റ്റ്മെന്റ്’ എന്ന ഓമനപ്പേരിട്ട് ഒതുക്കിയത്. എന്നാൽ, എത്ര മൂടിവച്ചാലും സത്യങ്ങളെല്ലാം ഒരു നാൾ പുറത്തുവരുമെന്നത് ഉറപ്പ്. അന്ന് നിലയുറപ്പിക്കാനാകാത്ത വിധം പല ആരാധനാ ബിംബങ്ങളും വീണുടയും. ആ കാഴ്ചയ്ക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്. മലയാള സിനിമയിലെ ലൈംഗിക അതിക്രമ സംഭവങ്ങളുടെ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തന്നെ പിരിച്ചുവിട്ടിരിക്കുന്നു. പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി സിദ്ദിഖുമെല്ലാം ഉണ്ട് ഈ രാജിവച്ചവരിൽ. ഒപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തും. എംഎൽഎ സ്ഥാനത്തു നിന്ന് നടൻ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. നിരന്തര സമ്മർദ്ദത്തിനൊടുവിൽ സർക്കാരിന് പുറത്തുവിടേണ്ടി വന്ന ഹേമകമ്മിറ്റി റിപ്പോർട്ടിൽ, ചൂഷകരുടെ പേരില്ലെങ്കിലും അക്രമികളെ ചൂണ്ടിക്കാട്ടി നടിമാരും ജൂനിയർ ആർടിസ്റ്റുകളും തിരക്കഥാകൃത്തുക്കളും ഉൾപ്പെടെ മുന്നോട്ടുവരുന്ന കാഴ്ചയാണ് ഇപ്പോൾ. ഇത്തരം വെളിപ്പെടുത്തലുകൾ
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കേരള പൊലീസ്, ഹെൽപ്ലൈനും സൗജന്യ യാത്രാപദ്ധതിയും ആരംഭിച്ചതായുള്ള വ്യാപക പ്രചാരണം വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ പ്രചാരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേയ്ക്ക് സന്ദേശം
ചെന്നൈ ∙ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ കേസിൽ അറസ്റ്റിലായ യുട്യൂബർ സവുക്ക് ശങ്കറെ കോടതിയിൽ ഹാജരാക്കിയത് വനിതാ പൊലീസുകാരുടെ വൻ സംഘത്തിന്റെ അകമ്പടിയോടെ.സവുക്ക് ശങ്കറിനെ എത്തിക്കുന്ന വിവരമറിഞ്ഞ് കോടതി പരിസരത്ത് എത്തിയ വനിതകൾ ചൂലുമായി ഇയാൾക്കെതിരെ പ്രതിഷേധവും
മനുഷ്യരുടെ സമൂഹ ജീവിതം സുഗമമായി ഒഴുകുന്നു എന്നുറപ്പാക്കുന്നത് അതിപ്രധാനമായ ഒരുപറ്റം മേഖലകളുടെ സംയുക്ത പ്രവര്‍ത്തനത്താലാണ്.വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുക, അവബോധം രാജ്യത്തെ പൗരന്മാരിലെത്തിക്കുക തുടങ്ങിയ പരിശ്രമങ്ങളുടെ ഭാഗമായാണ് ദേശീയ സുരക്ഷാ ദിനം രാജ്യം ആചരിക്കുന്നത്. ആരോഗ്യ
ഊട്ടിക്ക് സമീപം ഗാന്ധിനഗറില്‍ കെട്ടിടനിര്‍മാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍ പെട്ടത്. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നുവീണതാണ് അപകടത്തിനു കാരണമായത്.
ചെന്നൈ ∙ വസ്ത്രധാരണത്തിന്റെ പേരിൽ ഇപ്പോഴും വിലയിരുത്തപ്പെടുന്നുണ്ടെന്നും തുറിച്ചുനോട്ടം നേരിടേണ്ടി വരുന്നുണ്ടെന്നും നഗരവാസികളായ സ്ത്രീകൾ. പലയിടത്തും രാത്രി പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇവർ പറയുന്നു. വിവിധ സർക്കാർ സ്ഥാപനങ്ങൾ നൽകിയ വിവരങ്ങളും കുറ്റകൃത്യങ്ങൾ സംബന്ധിച്ച പൊലീസ് രേഖകളും പ്രത്യേക
മാവേലിക്കര ∙ വീട്ടിലേക്കുള്ള വഴി മറന്ന് അർധരാത്രിയിൽ നഗരത്തിലൂടെ അലഞ്ഞ വയോധികയെ സ്നേഹത്തോടെ ചേർത്തണച്ചു കാക്കിക്കുള്ളിലെ സുമനസ്സുകൾ. നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കുറത്തികാട് വരേണിക്കൽ കാർത്തിക് ഭവനം ചന്ദ്രമതിയമ്മയെ (80) ആണു എസ്ഐ എം.എസ്.എബിയുടെ നേതൃത്വത്തിൽ പൊലീസ്
Results 1-10 of 52