കരിമീൻ ചൂണ്ടയിട്ട് പിടിക്കാം, താറാവ് റോസ്റ്റുംകൂട്ടി ഉൗണ്; 350 രൂപ മുതലുള്ള പാക്കേജുകളുമായി അക്വാ ടൂറിസം സെന്റർ
പ്രകൃതിയുടെ മനോഹാരിതയും സൗന്ദര്യവും ആസ്വദിച്ച് ഒരു ദിവസം ചിലവഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. വീശിയടിക്കുന്ന കുളിർമയുള്ള കാറ്റിനൊപ്പം അപ്പപ്പോൾ പിടിച്ചെടുക്കുന്ന മീനും കൂട്ടിയുള്ള ഉൗണും കൂടി ആയാലോ സംഗതി ജോറായി. വിനോദത്തിനും വിഞ്‍ജാനത്തിനുമുതകുന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മായാലോകത്തിലേക്ക്
പ്രകൃതിയുടെ മനോഹാരിതയും സൗന്ദര്യവും ആസ്വദിച്ച് ഒരു ദിവസം ചിലവഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. വീശിയടിക്കുന്ന കുളിർമയുള്ള കാറ്റിനൊപ്പം അപ്പപ്പോൾ പിടിച്ചെടുക്കുന്ന മീനും കൂട്ടിയുള്ള ഉൗണും കൂടി ആയാലോ സംഗതി ജോറായി. വിനോദത്തിനും വിഞ്‍ജാനത്തിനുമുതകുന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മായാലോകത്തിലേക്ക്
പ്രകൃതിയുടെ മനോഹാരിതയും സൗന്ദര്യവും ആസ്വദിച്ച് ഒരു ദിവസം ചിലവഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. വീശിയടിക്കുന്ന കുളിർമയുള്ള കാറ്റിനൊപ്പം അപ്പപ്പോൾ പിടിച്ചെടുക്കുന്ന മീനും കൂട്ടിയുള്ള ഉൗണും കൂടി ആയാലോ സംഗതി ജോറായി. വിനോദത്തിനും വിഞ്‍ജാനത്തിനുമുതകുന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മായാലോകത്തിലേക്ക്
പ്രകൃതിയുടെ മനോഹാരിതയും സൗന്ദര്യവും ആസ്വദിച്ച് ഒരു ദിവസം ചെലവഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. വീശിയടിക്കുന്ന കുളിർമയുള്ള കാറ്റിനൊപ്പം അപ്പപ്പോൾ പിടിച്ചെടുക്കുന്ന മീനും കൂട്ടിയുള്ള ഉൗണും കൂടി ആയാലോ സംഗതി ജോറായി. വിനോദത്തിനും വിജ്ഞാനത്തിനുമുതകുന്ന മായാലോകത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കും വർദ്ധിച്ചു. നഗരത്തിരക്കുകളിൽ നിന്നും ഗ്രാമത്തിന്റെ സ്വച്ഛതയിലേക്ക് കുടുംബവുമൊത്ത് യാത്രപോകാൻ മികച്ചയിടം കോട്ടയത്തുണ്ട്.
ഇതെല്ലാം നേരിട്ടനുഭവിക്കണമെന്നുള്ളവർക്കു ഫാം ടൂറിസം രംഗത്തു വേറിട്ട മാതൃകയായ വൈക്കം തേട്ടകത്തെ വൈക്കം ഫിഷ് ഫാം ആൻഡ് അക്വാ ടൂറിസം സെന്ററിലേക്ക് വരാം. മൂവാറ്റുപുഴ ആറിന്റെ കൈവഴിയായി ഒഴുകുന്ന കാരിയാർ തീരത്ത് നിലകൊള്ളുന്ന സുന്ദരഭൂമിയിലേക്ക് വിദേശീയരും സ്വദശീയരുമടക്കം നിരവധിപേരാണ് എത്തുന്നത്. മുളയുടെ അലങ്കാര ഭംഗിയിൽ പണിതുയർത്തിയ വൈക്കം ഫിഷ് ഫാം ആൻഡ് അക്വാ ടൂറിസം സെന്ററിന് വിശേഷങ്ങൾ ഒരുപാടുണ്ട് പറയാന്‍...
വിനോദത്തിലൂടെ അറിവ് നേടാം, പ്രകൃതിയെ പഠിക്കാം എന്ന ലക്ഷ്യത്തേടെ 2014ൽ ദമ്പതികളായ വിപിനും അനിലയും തുടങ്ങിയ ഫാം ടൂറിസം പദ്ധതി ചുരുങ്ങിയ നാളുകൾ കൊണ്ട് ജനശ്രദ്ധയാകർഷിച്ചു. പ്രളയവും കോവിഡ് പ്രതിസന്ധികളും അതിജീവിച്ച് മുന്നേറുകയാണിപ്പോൾ. കാഴ്ചക്കാരെ ആകർഷിക്കും ഇവിടം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആസ്വദിക്കാവുന്ന നിരവധി കാഴ്ചകളും വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മല്‍സ്യ കൃഷിയുടെയും വിനോദസഞ്ചാരത്തിന്റെയും സാധ്യത ഒരുപോലെ പ്രയേജനപ്പെടുത്തുന്ന ജില്ലയിലെ ചുരുക്കം ചിലസ്ഥലങ്ങളിലൊന്നാണ് വൈക്കം ഫിഷ് ഫാം ആൻഡ് അക്വാ ടൂറിസം.
വിവിധ ജില്ലകളിൽ നിന്നും നൂറുകണക്കിനു കുട്ടികളാണ് വിനോദത്തിനും വിജ്ഞാനനത്തിനുമായി ഇവിടെ എത്തിച്ചേരുന്നത്. കോട്ടയം കുമരകത്തു നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.
കാഴ്ചകളുടെ ലോകം
പ്രകൃതിയോട് ചേർന്ന ഇൗ ഫാം ടൂറിസം സെന്റർ എല്ലാവർക്കും കൗതുകം നിറഞ്ഞ കാഴ്ചകളാണ് സമ്മാനിക്കുന്നത്. വൈകുന്നേരത്തെ കാറ്റേറ്റ് സൊറ പറഞ്ഞിരിക്കാൻ മികച്ചയിടമാണ്. ശുദ്ധജല അക്വേറിയവും ശംഖ്, കക്ക തുടങ്ങിയവയുടെ മ്യൂസിയവും ജലസസ്യങ്ങളുടെ പാർക്കുമാണ് മറ്റൊരു ആകർഷണം.
വർണമല്‍സ്യങ്ങളുടെ ശേഖരവും കുട്ടികളെയും മുതിർന്നവരെയും ആകർഷണവലയത്തിലാക്കുന്നു. മൽസ്യക്കൂട് കൃഷിയും അമ്പെയ്ത്തിന്റെ ആവേശമറിയാനായ് ആർച്ചറിയും കുട്ടികൾക്കായുള്ള പാർക്കും വാട്ടർ സ്ലൈഡും റെയിൻ ബാത്തും വൈക്കം ഫിഷ് ഫാം ആൻഡ് അക്വാ ടൂറിസം സെന്ററിനെ വ്യത്യസ്തമാക്കുന്നു. കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം കാര്യങ്ങൾ പറഞ്ഞു കൊടുക്കുവാൻ ഗൈഡും സജ്ജമാണ്.
ശംഖ് മ്യൂസിയം
ശംഖുകളുടെ പ്രദര്‍ശനമുള്ള ഒരു മ്യൂസിയവും ഇവിടെയുണ്ട്. പല വലുപ്പത്തിലും നിറത്തിലുമുള്ള ശംഖുകളുടെ ശേഖരം കുട്ടികളിൽ കൗതുകം നിറയ്ക്കുന്നതാണ്. വിഷമുള്ള ശംഖുകളുമുണ്ട്.
കൂടാതെ കാതിൽ വച്ചാൽ കടലിരമ്പം കേൾക്കാവുന്ന ശംഖുകളുമുണ്ട്. എല്ലത്തിനെയും കുറിച്ച് പറഞ്ഞുനൽകുവാനായി ഗൈഡും ഒപ്പമുണ്ടാകും.
ചൂണ്ടയിടാം
പുഴയോരത്തെ നനുത്ത കാറ്റേറ്റ് വിശ്രമിക്കുവാനും ചൂണ്ടയിടുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ജലസവാരിക്കായി കുട്ടവഞ്ചിയും നാടന്‍ വഞ്ചിയും കനോയിങും റെഡിയാണ്. ഫിഷ് വേൾഡ് അക്വാ ടൂറിസം വില്ലേജിനകത്ത് വളർത്തുന്ന കരിമീനിനെയും തിലാപ്പിയെയും ചൂണ്ടയിട്ടു പിടിക്കാം. കരിമീനിന് കിലോയ്ക്ക് അഞ്ഞൂറ് രൂപ നിരക്കിലും തിലാപ്പിയ 200 രൂപയ്ക്കും വാങ്ങാവുന്നതുമാണ്. ടൂറിസം സെന്ററിനോട് ചേർന്നുള്ള പുഴയിൽ നിന്നും ചൂണ്ടയിട്ട് പിടിക്കുന്ന മീനുകളെ ഫ്രീയായും കൊണ്ടുപോകാം.
മീൻകറി കൂട്ടിയുള്ള നാടൻ ഉൗണാണ് ഹൈലൈറ്റ്
ആവശ്യാനുസരണം തത്സമയം പാകം ചെയ്തുകൊടുക്കുന്ന വിഭവങ്ങളും നാടൻരുചി നിറഞ്ഞ ചോറും കറികളുമൊക്കെയാണ് കാഴ്ചകൾ കഴിഞ്ഞാൽ വൈക്കം ഫിഷ് ഫാം ആൻഡ് അക്വാ ടൂറിസം സെന്ററിലെ മറ്റൊരു ആകർഷണം.
ബുക്കിങ് ഉള്ളതിനാൽ തിരക്കില്ലാത്ത ദിവസങ്ങളിൽ ഇവിടേയ്ക്ക് എത്തിച്ചേരാം.
കടൽവിഭവങ്ങൾക്ക് പകരം കായല്‍ വിഭവങ്ങളുമാണ് ഇവിടെ വിളമ്പുന്നത്. ചെമ്മീനും കരിമീനും വരാലും പുഴമീനുകളും കക്കയിറച്ചിയും ചിക്കനും താറാവുമൊക്കെ ഉണ്ടാകും. ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവയുമുണ്ടാകും. കൂടാതെ സ്പെഷ്യൽ വിഭവങ്ങൾ ഒാർഡർ ചെയ്യുന്നവർക്കു അതും തീൻമേശയിലെത്തും.
പാക്കേജുകൾ അറിയാം
സന്ദർശകർക്കായി രണ്ടുതരത്തിലുള്ള പാക്കേജുകളാണുള്ളത്. ഫാമിനുള്ളിലെ കാഴ്ചകളും ചൂണ്ടയിടലും വിനോദങ്ങളും ഉൗണും ഉൾപടെ ഒരാൾക്ക് 350 രൂപയുള്ള പാക്കേജും വെൽക്കം ഡ്രിങ്, ഉൗണ്, വൈകുന്നേരത്തെ സ്നാക്സ്, വിനോദങ്ങൾ, റെയ്ൻ ബാത്ത്. കുട്ടവഞ്ചി, കനോയിങ്, നാടൻ വള്ളം തുടങ്ങിയവ ഉൾപ്പെടുത്തി ഒരാൾക്ക് 1250 രൂപ ഈടാക്കുന്ന മറ്റൊരു പാക്കേജും നിലവിലുണ്ട്.
ഇൗ പാക്കേജിലെ ഉൗണിന് മുമ്പ് കരിമീൻ പൊള്ളിച്ചകും ബ്രെഡും സാലഡുമുണ്ട്. മീൻകറി കൂട്ടിയുള്ള ഉൗണിനൊപ്പം താറാവ് റോസ്റ്റുമുണ്ടാകും. ഉൗണ് കഴിഞ്ഞ് അടിപൊളി ഡെസേർട്ടും വിളമ്പും. രാവിലെ 10.30 മുതൽ വൈകിട്ട് 6 വരെയാണ് സമയം. പ്രകൃതിസൗഹൃദ വൈക്കം ഫിഷ് ഫാം ആൻഡ് അക്വാ ടൂറിസം സെന്ററിലേക്ക് വിട്ടോളൂ, അറിവും സ്വന്തമാക്കാം കാഴ്ചകളും ആസ്വദിക്കാം.
English Summary:Visit Vaikom Fish Farm And Aqua Tourism Centre