പൗരാണികകാലത്തിന്റെ തിരുശേഷിപ്പുകൾകൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. രാജകാലത്തിന്റെ ഓർമകൾ അവശേഷിപ്പിക്കുന്ന കൊട്ടാരങ്ങളും കോട്ടകളും ഇന്നത്തെ തലമുറയോട് വിളിച്ചു പറയുന്നത് നമ്മുടെ നാടിന്റെ ചരിത്രമാണ്. ഈ ശേഷിപ്പുകളിലൂടെ യാത്ര ചെയ്താൽ പല രംഗങ്ങൾ മാറി കാണിക്കുന്ന ചിത്രദർശിനി പോലെ അക്കാലം കൺമുമ്പിൽ വിടരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൗരാണികകാലത്തിന്റെ തിരുശേഷിപ്പുകൾകൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. രാജകാലത്തിന്റെ ഓർമകൾ അവശേഷിപ്പിക്കുന്ന കൊട്ടാരങ്ങളും കോട്ടകളും ഇന്നത്തെ തലമുറയോട് വിളിച്ചു പറയുന്നത് നമ്മുടെ നാടിന്റെ ചരിത്രമാണ്. ഈ ശേഷിപ്പുകളിലൂടെ യാത്ര ചെയ്താൽ പല രംഗങ്ങൾ മാറി കാണിക്കുന്ന ചിത്രദർശിനി പോലെ അക്കാലം കൺമുമ്പിൽ വിടരും. അകത്തളങ്ങളിൽ നിധിക്ക് തുല്യമായ അമൂല്യവസ്തുക്കളുടെ ശേഖരമുള്ള കോയിക്കൽ കൊട്ടാരവും നമുക്ക് പകർന്നു തരുന്നത് മറ്റൊന്നല്ല. രാജകാലത്തിന്റെ പ്രൗഢി വിളിച്ചു പറയുന്ന കോയിക്കൽ കൊട്ടാരത്തിലൂടെ ഒരു യാത്ര പോകാം.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളീയ വാസ്തു വിദ്യയുടെ മകുടോദാഹരണമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ കൊട്ടാരക്കെട്ടുകൾ  1677- 1684 കാലത്തു വേണാട് രാജവംശത്തിലെ രാഞ്ജിയായിരുന്ന ഉമയമ്മ റാണിക്കു വേണ്ടി നിർമിച്ചതാണെന്നാണ്‌ കരുതപ്പെടുന്നത്. റാണിയുടെ ഭരണകാലത്തു മുകിലൻ എന്നുപേരുള്ള ഒരു മുസ്ലിം പോരാളി തിരുവനന്തപുരത്തെ ആക്രമിക്കാൻ പദ്ധതിയിട്ടുകൊണ്ടു മണകാട് വന്നു തമ്പടിക്കുകയും ആ സമയത്തു റാണി തിരുവന്തപുരത്തു നിന്നും നെടുമങ്ങാട്ടേയ്ക്കു ആസ്ഥാനം മാറ്റി അവിടെ നിലയുറപ്പിക്കുകയും ചെയ്തു. അക്കാലത്തു ഉമയമ്മ റാണിയ്ക്കായി പണിതതാണ് കോയിക്കൽ കൊട്ടാരമെന്നു  വിശ്വസിക്കപ്പെടുന്നു. വള്ളത്തിന്റെ ആകൃതിയിൽ വളഞ്ഞു, ഇരുനിലയായാണ് കൊട്ടാരത്തിന്റെ നിർമിതി. 

Image from Shutterstock
ADVERTISEMENT

അമൂല്യമായ പല വസ്തുക്കളുടെയും ശേഖരം കൊണ്ട് സമ്പന്നമാണ് ഈ രാജകൊട്ടാരം.  അതുകൊണ്ടുതന്നെ ഒരിക്കലെങ്കിലും ഈ കൊട്ടാര കാഴ്ചകളിലേക്കു എത്തിനോക്കാത്ത ചരിത്രാന്വേഷികൾ കുറവായിരിക്കും. പുരാതന സംഗീതോപകരണങ്ങളും നാണയശേഖരണവും അതിൽ എടുത്തുപറയേണ്ടവയാണ്. കേരളത്തിൽ അക്കാലത്തു ഉപയോഗിച്ചുകൊണ്ടിരുന്ന വാദ്യോപകരണങ്ങൾ, നാടൻ കലകളുടെ മാതൃകകൾ, കലാകാരന്മാരുടെ വേഷവിധാനങ്ങൾ, ആടയാഭരണങ്ങൾ, നിത്യോപയോഗ വസ്തുക്കൾ തുടങ്ങി അത്യപൂർവമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ചന്ദ്രവളയം എന്ന വാദ്യോപകരണവും കൊട്ടാരത്തിലെ നാടൻ കലാ മ്യൂസിയത്തിലുണ്ട്. ചന്ദ്രവളയം എന്ന സംഗീതോപകരണം പ്രദർശിപ്പിച്ചിട്ടുള്ള കേരളത്തിലെ ഏക സ്ഥലവും കോയിക്കൽ കൊട്ടാരമാണ്. ഭഗവാൻ ശ്രീരാമന്റെ കഥ നാടൻപാട്ട് രൂപത്തിൽ അവതരിപ്പിക്കുന്ന കലാരൂപമാണ് രാമകഥാപ്പാട്ട്, ആ പാട്ടിനു താളമിടാൻ ഉപയോഗിക്കുന്ന സംഗീതോപകരണമാണ് ചന്ദ്രവളയം. മരത്തിൽ പണിതീർത്തിരിക്കുന്ന സാരംഗിയും ഈ ഫോക്‌ലോർ മ്യൂസിയത്തിലെ പ്രധാന കാഴ്ചകളിലൊന്നാണ്.

Image from Shutterstock

പഴയകാല നാണയങ്ങളുടെ അത്യപൂർവ ശേഖരം കൊണ്ട് സമ്പന്നമാണ് കോയിക്കൽ കൊട്ടാരം. കേരളത്തിലെ തന്നെ പുരാതന നാണയങ്ങളായ ഒറ്റപുത്തൻ, ഇരട്ടപുത്തൻ, കലിയുഗരായൻ പണം എന്നിവയും ന്യൂമിസ്മാറ്റിക്സ് മ്യൂസിയത്തിൽ കാണാവുന്നതാണ്. കേരളത്തിന്റെ പുരാതന വാണിജ്യബന്ധവും നമ്മുടെ നാണയങ്ങളുടെ ചരിത്രവും വെളിവാക്കുന്നതാണ് കൊട്ടാരത്തിലെ നാണയശേഖരം. 2500 വർഷം പഴക്കമുള്ള ഹർഷന്റെ കാലത്തെ നാണയങ്ങൾ, രാശി എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും ചെറിയ നാണയം, റോമാസാമ്രാജ്യത്തിൽ ഉപയോഗിച്ചിരുന്ന നാണയങ്ങൾ, ഇന്ത്യയിലെ പുരാതന രാജവംശങ്ങളും ലോകത്തിലെ പഴയ സാമ്രാജ്യങ്ങളും വിനിമയത്തിനായി ഉപയോഗിച്ചിരുന്ന നാണയങ്ങൾ തുടങ്ങിയവയെല്ലാം ഈ മ്യൂസിയത്തിലുണ്ട്. ഇവയെല്ലാം തന്നെ കേരളത്തിൽ നിന്ന് ലഭിച്ചതാണെന്നു അറിയുമ്പോഴാണ് നമ്മുടെ അക്കാലത്തെ വാണിജ്യബന്ധത്തിന്റെ വ്യാപ്തി മനസിലാക്കാൻ കഴിയുക.

ADVERTISEMENT

1992 ലാണ് ഈ കൊട്ടാരത്തെ ഫോക്‌ലോർ, ന്യൂമിസ്മാറ്റിക്സ്  മ്യൂസിയമാക്കി മാറ്റിയത്. കേരള സർക്കാരിന്റെ കീഴിൽ സംരക്ഷിത ചരിത്ര സ്മാരകമാണിപ്പോൾ കോയിക്കൽ കൊട്ടാരം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും പതിനെട്ടു കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ ഇവിടെ എത്തി ചേരാം. 

English Summary: Koyikkal Palace at Nedumangad in Thiruvananthapuram