150 വർഷത്തിലേറെ പഴക്കം, യൂറോപ്യൻ സന്ദർശകരുടെ ഇഷ്ടയിടം; 'ലളിതം സുന്ദരം' ഇൗ ഹോംസ്റ്റേ
കുട്ടനാടൻ സൗന്ദര്യവും ശാന്തവും ഊർജ്ജസ്വലവുമായ അന്തരീഷവും, അവധി ദിനം കാഴ്ചകൾ കണ്ട് ഹോംസ്റ്റേയിൽ ചെലവഴിക്കണോ? എങ്കിൽ ആലപ്പുഴയിലെ നെൽപുര ഹെറിറ്റേജ് ഹോംസ്റ്റേ മികച്ച ചോയ്സാണ്. ആധുനികതയിൽ ന്യൂജനറേഷൻ മോഡിഫിക്കേഷൻ നടത്തിയിട്ടുള്ള താമസയിടമാണിത്. ആലപ്പുഴയുടെ സൗന്ദര്യത്തിലേക്ക് എത്തുന്ന യൂറോപ്യൻ

കുട്ടനാടൻ സൗന്ദര്യവും ശാന്തവും ഊർജ്ജസ്വലവുമായ അന്തരീഷവും, അവധി ദിനം കാഴ്ചകൾ കണ്ട് ഹോംസ്റ്റേയിൽ ചെലവഴിക്കണോ? എങ്കിൽ ആലപ്പുഴയിലെ നെൽപുര ഹെറിറ്റേജ് ഹോംസ്റ്റേ മികച്ച ചോയ്സാണ്. ആധുനികതയിൽ ന്യൂജനറേഷൻ മോഡിഫിക്കേഷൻ നടത്തിയിട്ടുള്ള താമസയിടമാണിത്. ആലപ്പുഴയുടെ സൗന്ദര്യത്തിലേക്ക് എത്തുന്ന യൂറോപ്യൻ സഞ്ചാരികളാണ് ഏറെയും നെൽപുരയില്‍ താമസത്തിനായി എത്തിച്ചേരാറുള്ളത്. സ്വദേശീയരും കുറവല്ല.
പമ്പാ നദിയിലേക്ക് നയിക്കുന്ന കനാലിന്റെ അരികിൽ സ്ഥാപിച്ചിട്ടുള്ള നെൽപുര ഒരു പ്രാദേശിക കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. റിട്ടയർ പ്രെഫസറായ ഡോ. ചാക്കോയുടെ ഉടമസ്ഥതയിലുള്ളതാണ് നെൽപുര ഹെറിറ്റേജ് ഹോംസ്റ്റേ. 150 വർഷത്തിലേറെ പഴക്കമുള്ളതും പരമ്പരാഗത കേരളീയ വാസ്തുവിദ്യയുടെയും ഉത്തമ ഉദാഹരണമാണ് ഇവിടം. നെൽപാടങ്ങളുടെ സൗന്ദര്യമാണ് ഇൗ വീടിന് മാറ്റുകൂട്ടുന്നത്. തടി കൊണ്ട് നിർമിച്ച മുറികളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ആദ്യ കാഴ്ചയിൽ ലളിതം സുന്ദരമാണ് ഇൗ ഹെറിറ്റേജ് ഹോം.
കേരള ടൂറിസത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വെയർ സ്റ്റേ എന്ന ക്യാംപെയിന്റെ ഭാഗമായി കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പഴയ തറവാടുകളിലൊന്നാണിവിടം. പഴമയുടെ പ്രൗഢി നഷ്ടപ്പെടുത്താതെ നവീകരിച്ച് ഹോംസ്റ്റേകൾ ആക്കിയ ഒരു മനോഹര താമസ ഇടംകൂടിയാണ് നെൽപുര ഹെറിറ്റേജ് ഹോം സ്റ്റേ. സഞ്ചാരികളെയും ടൂറിസം സേവന ദാതാക്കളെയും സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരള ടൂറിസം 'എവിടെ താമസിക്കും അഥവാ വെയർ ടു സ്റ്റേ എന്ന ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചത്.
നെൽപുര ഹെറിറ്റേജ് ഹോംസ്റ്റേയെ സവിശേഷവും അതുല്യവുമാക്കുന്നത് സന്തോഷകരമായ ഒരു വീടിന്റെ സാമീപ്യത്തിൽ നിന്ന് ലഭിക്കുന്ന ശാന്തമായ അന്തരീക്ഷമാണ്. എഴുത്തുകാർക്കും കലാകാരന്മാർക്കും അനുയോജ്യമായ ദീർഘകാല വിശ്രമ കേന്ദ്രമാണിത്. തിരക്കുപിടിച്ച നഗര ജീവിതത്തിൽ നിന്നും മാറി നാട്ടുവർത്തമാനങ്ങളും ഗ്രാമീണതയും നിറഞ്ഞ അന്തരീക്ഷത്തിൽ അവിസ്മരണീയമായ ഒരു അവധിക്കാലം ഇവിടെ ചെലവഴിക്കാം.
ഹോം സ്റ്റേയിലെ താമസം
മൂന്നു മുറികളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ആവശ്യമായ എല്ലാം സൗകര്യങ്ങളും ഒാരോ മുറികളിലും ഒരുക്കിയിട്ടുണ്ട്. കനോ റൈഡുകൾ, സൈക്ലിങ്, ഗ്രാമത്തിലെ നടത്തം എന്നിവയുൾപ്പെടെയുള്ള ഓഫ്-ബീറ്റൻ-ട്രാക്ക് ആക്റ്റിവിറ്റികളും ഇവിടെ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. നെൽപുരയിൽ താമസിക്കുമ്പോൾ എല്ലാ അതിഥികളും ഒരേ മേശയ്ക്ക് ചുറ്റും ഭക്ഷണം കഴിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പാചക ക്ലാസുകൾ പഴയ സ്കൂൾ സന്ദർശനം, മാർക്കറ്റിലേക്കുള്ള യാത്ര തുടങ്ങിയവയും ഇവിടെ താമസിക്കുമ്പോൾ അനുഭവിച്ചറിയാം. കൂടാതെ കള്ള് ചെത്തും കാഴ്ചക്കാർക്ക് ആസ്വദിക്കാം.
ആലപ്പുഴയിൽ നെടുമുടി ബസ് സ്റ്റോപ്പിൽ നിന്ന് 10 കി.മീ സഞ്ചരിച്ചാൽ സെന്റ് പയസ് പത്താം പള്ളിക്ക് സമീപമെത്തും. അവിടെ നിന്നും ഒരു കിലോമീറ്റർ ദൂരമേയുള്ളൂ നെൽപുര ഹെറിറ്റേജ് ഹോംസ്റ്റേയിലേക്ക്.
English Summary: Nelpura Heritage Homestay Alappuzha