‘ഊരിൽ പട്ടിണി, പക്ഷേ ഗോവയിൽ തെയ്യം കെട്ടില്ല; ആ ഒരു ലക്ഷം വേണ്ട’: തീയിൽ ചാടാത്ത ചാമുണ്ഡിയെ ആർക്കുവേണം?
ലക്ഷദ്വീപിലെ ജോലി ഷിജിൻ നന്നായി ആസ്വദിച്ചിരുന്നു. പരമ്പരാഗതമായി തെയ്യക്കോലം കെട്ടുന്ന കുടുംബത്തിലായിരുന്നു ജനിച്ചത്. സാധാരണക്കാരെപ്പോലെ തരക്കേടില്ലാത്ത ജോലി, നാഗരിക സംസ്കാരത്തോടിണങ്ങി ഒരു ജീവിതം. ഇതായിരുന്നു ഷിജിന്റെ സ്വപ്നം. ഇതെല്ലാം ലക്ഷദ്വീപ് നൽകി. ഒപ്പം കുറെ നല്ല കൂട്ടുകാരെയും. എന്നാൽ കളിയാട്ടക്കാലമായപ്പോൾ ഷിജിന് ആകെയൊരു പരവശം. എങ്ങനെയങ്കിലും നാട്ടിലെത്തണം. തോറ്റംപാട്ടിന്റെ ഈണം കാതുകളിൽ മുഴങ്ങുന്നു, മനസ്സിൽ തെയ്യാട്ടങ്ങൾ താളം ചവിട്ടുന്നു. അന്നു തിരിച്ചു വണ്ടികയറിയ ഷിജിൻ ഇന്ന് നാട്ടിൽ ഏറെ തിരക്കുള്ള ഷിജിൻ പെരുവണ്ണാനാണ്. തെയ്യത്തിനായി സ്വയം സമർപ്പിച്ച ഒട്ടേറെ ജീവിതങ്ങളിൽ ഒന്നു മാത്രമാണു ഷിജിന്റേത്. വിശ്വാസങ്ങളെ മുറുകിപ്പിടിച്ചുള്ള യാത്രയാണ് തന്റെ ജീവിതം എന്നു ഷിജിൻ പറയുന്നു. പ്രതിബന്ധങ്ങൾക്കും പ്രതിസന്ധികൾക്കുമൊപ്പമുള്ള യാത്രയിൽ മുന്നോട്ടു നയിക്കുന്നത് ഈ വിശ്വാസമാണെന്ന് ഷിജിൻ ഉറച്ചു പറയുന്നു. തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന യുവാക്കളെപ്പോലും വിശ്വാസം ആഴത്തിൽ സ്വാധീനിക്കുന്നത് എങ്ങനെയാണ്? അതറിയാൻ തെയ്യത്തെക്കുറിച്ചറിയണം, കോലത്തിനകത്തും പുറത്തുമുള്ള അവരുടെ ജീവിതത്തെക്കുറിച്ചറിയണം.

∙ മല പോലെ വിശ്വാസം പേടിസ്വപ്നമായി ലംഘനം
ഹൈ-ടെക് സാങ്കേതികതയ്ക്കും സ്വാധീനിക്കാനാകാത്തവിധം പലവിധവിശ്വാസങ്ങളും സങ്കൽപ്പങ്ങളും കൊണ്ടുനടക്കുന്നവനാണ് മനുഷ്യൻ. പരിണാമത്തിന്റെ വളവ് തിരിവുകളിലൊന്നും ഉപേക്ഷിച്ച് കളയാതെ കൊണ്ടുനടക്കുന്ന അത്തരം ചില വിശ്വാസങ്ങളിലൊന്നാണ് തെയ്യം. വിശ്വാസത്തേക്കാൾ അധികം ഭയമുള്ളതിനാലാകാം ഈശ്വരന്റെ പേരിൽ നടക്കുന്ന കാര്യങ്ങൾ വർഷങ്ങൾക്കു ശേഷവും പരമ്പരാഗതമായി തുടരുന്നത്. കടുത്ത വിശ്വാസികളായതിനാൽ കോലധാരികൾ വിശ്വാസലംഘനത്തെ നന്നായി ഭയക്കുന്നവരുമാണ്. പഴയതലമുറയിലെപ്പോലെ പുതിയ തലമുറയും പൊതുവേ വിശ്വാസത്തിനൊപ്പം ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നതിൽ ഒരു വീഴ്ച്ചയും വരുത്താൻ തയാറല്ല.
രാവിലെ ഉണരുമ്പോൾമുതൽ രാത്രി ഉറങ്ങുമ്പോൾ വരെ കോലധാരി ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പഴമക്കാരുടെ ചിട്ടകളൊന്നും കടുകിട തെറ്റാതെ പുതുതലമുറക്കാർ പിന്തുടരുന്നുണ്ട് എന്നു പറയാനാകില്ല. അതേസമയം വ്രതമെടുക്കുമ്പോൾ ഇതൊക്കെ പാലിക്കാൻ പരമാവധി പാലിക്കാൻ ശ്രദ്ധിക്കുന്നുമുണ്ട്. പൂർണമായും കോലധാരിയുടെ ചിട്ടവട്ടങ്ങളിലൂടെ ജീവിതം കൊണ്ടുപോകാൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴെന്ന് ചെറുപ്പക്കാരായ മറ്റ് കോലധാരികളും സമ്മതിക്കുന്നു. മന്ത്രങ്ങളും ആചാരങ്ങളും പറഞ്ഞ് നൽകുന്നവർ പോലും സാഹചര്യം പോലെ അതൊക്കെ അനുഷ്ഠിക്കാനാണ് ഉപദേശിക്കുന്നത്. തെയ്യാട്ടം അനുഷ്ഠാനമാണ്. ജീവിക്കാനുള്ള മാർഗം മറ്റ് ജോലി ചെയ്ത് കണ്ടെത്തണം. അവിടെ ആചാരാനുഷ്ഠാനങ്ങൾക്കൊന്നും പ്രസക്തിയുണ്ടാകില്ല.
∙ ന്യൂജനറേഷന് ഇതൊക്കെ സ്വീകാര്യമോ?
പ്രകൃതിശക്തികളിലുള്ള കലർപ്പില്ലാത്ത വിശ്വാസവും വിധേയത്വവും സമർപ്പണവും വേണം തെയ്യാട്ടം നടത്തുന്ന കോലധാരികൾക്ക്. കണ്ടും കേട്ടും ശീലമാക്കിയ ഒരു സംസ്കാരത്തിന്റെ കാവലാളുകളും വാഹകരുമാകേണ്ടവരാണ് അവർ. പക്ഷേ ന്യൂജനറേഷന് അതൊക്കെ സ്വീകാര്യമാകുമോ, ആയാൽത്തന്നെ അത് ഏറ്റെടുക്കാൻ അവർ എത്രമാത്രം യോഗ്യരാണ് എന്നിങ്ങനെ ചോദ്യങ്ങളുയർന്നേക്കാം. പതിറ്റാണ്ടുകൾക്കോ നൂറ്റാണ്ടുകൾക്കോ മുമ്പ് ജീവിച്ചുമരിച്ചവരുടെ വിശ്വാസങ്ങളും സംസ്കാരവും തള്ളിപ്പറയുന്നവരുണ്ട്. പക്ഷേ അവരിലെ ചിലരെങ്കിലും കലർപ്പില്ലാത്ത വിശ്വാസവുമായി സ്വയം ആ സംസ്കാരത്തിലേക്ക് നടന്നടുക്കുന്നവരുമാണ്.
∙ ജോലി തേടി നാടുവിട്ടു, കളിയാട്ടമായപ്പോൾ ഓടിയെത്തി
33 വയസേയുള്ളു ഷിജിന്. എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് ചെയ്യുന്നതെന്നും എങ്ങനെയാണ് ചെയ്യേണ്ടതെന്നുമുള്ള അറിവ് മാത്രമാണ് തന്നെ കോലധാരിയാക്കുന്നതെന്ന് ഷിജിൻ ഉറപ്പിച്ച് പറയും. ആ നിശ്ചയദാർഢ്യവും സമർപ്പണവുമാണ് വെറും 23–ാം വയസ്സിൽ ഷിജിൻ എന്ന ഈ ചെറുപ്പക്കാരനെ ഷിജിൻ പെരുവണ്ണാനാക്കിയത്. അച്ഛന്റെയും അമ്മയുടെയും കുടുംബക്കാർ പരമ്പരാഗത കോലധാരികളാണ്. തോറ്റംപാട്ടും തെയ്യാട്ടവും കേട്ടും കണ്ടുമാണ് വളർന്നത്. പക്ഷേ ആ വഴിക്ക് ജീവിതമങ്ങ് കൊണ്ടുപോകണമെന്നൊന്നും ഷിജിന് ഉണ്ടായിരുന്നില്ല.
എല്ലാ ചെറുപ്പക്കാരെപ്പോലെയും നല്ലൊരു ജോലിയും നാഗരികസംസ്കാരത്തിന് ഇണങ്ങുന്ന ജീവിതവുമാണ് ഷിജിനും ആഗ്രഹിച്ചത്. നാട്ടിൽ നിന്നാൽ അത് എളുപ്പമല്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ നേരെ പോയത് ലക്ഷദ്വീപിലേക്ക്. അവിടെ ജോലി കിട്ടി. കൂട്ടുകാരും ധാരാളമുണ്ടായിരുന്നു. എന്നാൽ നാട്ടിൽ കളിയാട്ടക്കാലമായപ്പോൾ ഷിജിന് ആകെപ്പാടെ പരവേശമായി. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്നായി. അവസാനം ജോലിയൊക്കെ ഉപേക്ഷിച്ച് ഷിജിൻ നാട്ടിലേക്ക് വണ്ടി കയറി. ഇപ്പോൾ അറിയപ്പെടുന്ന ഏറെ തിരക്കുള്ള പെരുവണ്ണാനാണ്. എന്തുകൊണ്ടാണ് തിരികെ പോന്നതെന്ന് ചോദിച്ചാൽ ഷിജിന് ഉത്തരമില്ല. വന്നേ മതിയാകൂ എന്നതായിരുന്നു അപ്പോഴത്തെ അവസ്ഥയെന്ന് മാത്രമറിയാം.
∙ ഇത് സാധാരണ ജീവിതമല്ലെന്ന് ഷിജിൻ പെരുവണ്ണാൻ
18–ാം വയസ്സിലാണ് ഷിജിൻ ആദ്യമായി തെയ്യം കെട്ടിത്തുടങ്ങിയത്. ഗുരു കാരണവർ തെയ്യമാണ് ആദ്യമായി കെട്ടിയത്. ഒരു തറവാട്ടിലെ ദൈവങ്ങളെ ആവാഹിച്ച് ഉദ്ധരിച്ച് പ്രതിഷ്ഠിച്ച് പൂജ ചെയ്ത് അവർക്ക് ദേവത്വം നൽകുന്നവരാണ് ഗുരുകാരണവർ. വൈദികകർമത്തിലെ തന്ത്രിയുടെ സ്ഥാനമാണ് മലവാര സമ്പ്രദായത്തിൽ ഗുരുകാരണവർക്ക് നൽകുന്നത്. ഗുരുകാരണവരുടെ തെയ്യം കെട്ടിയാടുമ്പോൾ അത്രയധികം ചൈതന്യം അതിനുണ്ടാകണം. കാരണം മറ്റ് ദേവതകളെപ്പോലും വിളിപ്പുറത്ത് കൊണ്ടുവരാൻ കെൽപ്പുള്ളവരാണ് ഗുരു കാരണവർ. അതുപോലെ തന്നെ ഉഗ്രശക്തിയുള്ളവരാണ് മറ്റ് ദേവതകളും. തനിക്ക് ഏറ്റെടുക്കേണ്ട ദൈവത്യത്തിന്റെ ഗൗരവം മനസിലാക്കിയതോടെ ഷിജിൻ ജീവിത രീതിയിലും മാറ്റം വരുത്താൻ ശ്രമം തുടങ്ങി. പൂർവികരോടും ഗുരുക്കൻമാരോടും ദൈവങ്ങളോടും നീതി പുലർത്താനായി, കഴിയുന്നതും കോലധാരിയുടെ വ്രതാനുഷ്ഠാനങ്ങൾ അനുവർത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഈ ചെറുപ്പക്കാരൻ പറയുന്നു.
∙ കണ്ണടച്ചു പറഞ്ഞു- ആ ഒരു ലക്ഷം വേണ്ടെന്ന്
മറ്റ് കലാരൂപങ്ങളെപ്പോലെ തെയ്യം ഏതങ്കിലും വേദിയിൽ അവതരിപ്പിക്കാൻ ചെറുപ്പക്കാരും തയ്യാറല്ല. ഷിജിൻ പെരുവണ്ണാൻ അതേക്കുറിച്ച് പറയുന്നതിങ്ങനെ-കോവിഡ് കാലത്ത് ഉത്സവങ്ങളില്ലാത, തെയ്യാട്ടമില്ലാത വീട്ടിലിരിക്കുമ്പോൾ ഗോവയിൽ നിന്നുള്ള ഒരു സംഘത്തിന്റെ ക്ഷണം ലഭിച്ചു. അവരുടെ ഒരു വേദിയിൽ തെയ്യാട്ടം നടത്തണം. ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. പക്ഷേ കേട്ടപ്പോൾത്തന്നെ പറ്റില്ലെന്ന് പറഞ്ഞു ഷിജിൻ. എന്തെങ്കിലും ജോലി ചെയ്യാനുള്ള സാഹചര്യമല്ല പുറത്ത്. കളിയാട്ടക്കാലമായിട്ട് പോലും കോവിഡ് നിയന്ത്രണം കാരണം തെയ്യങ്ങളിറങ്ങുന്നില്ല. കയ്യിലാണെങ്കിൽ അഞ്ച് കാശില്ല.. പക്ഷേ വ്രതമടുത്ത് നിശ്ചിത സ്ഥലങ്ങളിൽ മാത്രം കെട്ടിയാടേണ്ട തെയ്യത്തെ തെരുവുകലയാക്കുന്നത് ഷിജിന് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല. ഷിജിൻ മാത്രമല്ല ഷിജിനെപ്പോലെ ചിന്തിക്കുന്നവരാണ് കോലധാരികളിലെ പിൻതുടർച്ചക്കാരായ വിശാൽ പിണറായിയും അജിത്തുമൊക്കെ..
∙ കാത്തിരിക്കുന്നത് അവശതയും രോഗവും
ആചാരത്തിന്റെ ഭാഗമായി ഭക്ഷണമില്ലാതെ ശരീരം കെട്ടിവരിഞ്ഞ നിലയിൽ നേരത്തോട് നേരം തെയ്യക്കോലത്തിനുള്ളിൽ കഴിയുന്നത് ശരിയാണോ എന്ന് ചോദ്യത്തിന് ‘അനുഷ്ഠാനമല്ലേ അത് അങ്ങനെ തന്നെ നിലനിൽക്കണമല്ലോ’ എന്നാണ് ഷിജിൻ പറയുന്നത്. തെയ്യത്തിന്റെ പുറപ്പാട് ചുരുക്കാനാകില്ല.. രാത്രി പന്ത്രണ്ട് മണിക്കിറങ്ങി പിറ്റേന്ന് വൈകുന്നേരം വരെ ജലം മാത്രം കുടിച്ച് തെയ്യക്കോലത്തിനുള്ളിലിരിക്കുന്നവരുണ്ട്. വീട് വീട് തോറും സഞ്ചരിച്ച് ദേശാടനം നടത്തുന്ന തെയ്യത്തിനും ഇതുപോലെ തന്നെ മണിക്കൂറുകളോളം ജലം മാത്രം കുടിച്ച് കഴിയേണ്ടിവരും. ചിട്ടയില്ലാത്ത ജീവിതവും കടുത്ത ശാരീരിക പ്രശ്നങ്ങളും കാരണം നാൽപ്പത് കഴിയുമ്പോൾ തന്നെ അവശരും രോഗികളുമാകുകയാണ് മിക്കവരും.
കാലത്തിന് അനുസരിച്ച് ചെറിയ വിട്ടുവീഴ്ച്ചകൾ തെയ്യാട്ടത്തിലും ആയ്ക്കൂടേ എന്ന ചോദ്യം ചെറുപ്പക്കാരായ പല കോലധാരികളോടും ചോദിച്ചു. പക്ഷേ ആരും അങ്ങനെയാകണം എന്ന് പറയാൻ കൂട്ടാക്കിയില്ല.ആചരിച്ചുവരുന്ന സമ്പ്രദായത്തിൽ പെട്ടെന്ന് മാറ്റം വരുത്താൻ തങ്ങൾക്കാകില്ല. തെയ്യാട്ടത്തിന്റെ എല്ലാ ബുദ്ധിമുട്ടും അറിഞ്ഞാണ് വന്നിരിക്കുന്നത്, അതൊക്കെ അനുഭവിക്കുന്നുമുണ്ട്, ‘അതങ്ങനെ പോകട്ടെ’ എന്ന നിലപാടാണ് ഇവർക്ക്. അതിന് വ്യക്തമായ കാരണമുണ്ട്. തീയിൽ ചാടാനില്ല എന്ന് തീച്ചാമുണ്ഡിത്തെയ്യം കെട്ടുന്ന ഒരാൾ നിലപാടെടുത്താൽ അദ്ദേഹത്തിന് പിന്നെ തെയ്യം കെട്ടേണ്ടിവരില്ല. അങ്ങനെയൊരാളെ വിശ്വാസികൾക്കും കാവധികാരികൾക്കും ആവശ്യമില്ല. എത്ര വലിയ തീയാണെങ്കിലും അപകടത്തിൽപ്പെടാതെ നോക്കേണ്ടത് കോലധാരിയുടെയും കൂടെയുള്ളവരുടെയും മാത്രം ചുമതലയാണെന്ന് ചുരുക്കം. തെയ്യം കലാകാരൻമാർക്ക് നാൽപ്പത് വയസ്സ് മുതൽ സർക്കാർ നൽകുന്ന പെൻഷൻ ലഭ്യമാക്കേണ്ട സാഹചര്യമാണെന്ന് കോലധാരികളും കാവധികാരികളും ചൂണ്ടിക്കാണിക്കുന്നു. കാരണം നാൽപ്പതിലെത്തുമ്പോൾ തന്നെ പലരും രോഗബാധിതരായിക്കഴിയുമെന്നാണ് ഇവർ വിശദീകരിക്കുന്നത്.
∙ വിശ്വാസികൾക്ക് വേണം സങ്കടം കേൾക്കാൻ തെയ്യങ്ങൾ
ചുരുക്കിപറഞ്ഞാൽ തെയ്യക്കോലങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന സാധുക്കൾക്കൊപ്പം ആരുമില്ല. വിശ്വാസത്തിന് ഇളക്കം തട്ടുന്നതൊന്നും ആരും ചിന്തിക്കുന്നത് പോലുമില്ല. ദുരിതങ്ങൾക്ക് പോംവഴി അരുളി ആശ്വസിപ്പിച്ച് അനുഗ്രഹിക്കാൻ ദൈവമുണ്ടെന്ന് അവനവനെത്തന്നെ വിശ്വസിപ്പിക്കാനുള്ള ഉപാധികൂടിയാണ് കോലം കെട്ടിയാടുന്നവർക്ക് തെയ്യങ്ങൾ.
∙ അനുഷ്ഠാനമാണ് ആചാരലംഘനമില്ല
ഓരോകാവുകൾക്കും ക്ഷേത്രങ്ങൾക്കും അവരുടേതായ ചിട്ടവട്ടങ്ങളുണ്ട്. ഭൂതാലയങ്ങളാണ് അധികവും. പ്രധാനമായും രക്തദാഹികളായ ദേവതമാരാണ് ഇവരിൽ അധികവുമെന്നതിനാൽ കോഴിയറവും മറ്റും പണ്ട് മുതലുള്ളതാണ്. ഇത് പുതിയ തലമുറയ്ക്ക് അത്രകണ്ട് സ്വീകാര്യമല്ലെങ്കിലും അത് ലംഘിക്കാൻ അവർ തയാറല്ല. കാവധികാരികളുടെ തീരുമാനമാണ് പ്രധാനം. അതുമാത്രമല്ല പരമ്പരാഗതമായി വിശ്വസിച്ചുവരുന്നതും അങ്ങനെതന്നെയാണ്. പൂർവികർ ചെയ്തുവന്നതൊക്കെ (അതോ ചെയ്യിപ്പിച്ചുവന്നതോ) ചെയ്തില്ലെങ്കിൽ അനുഷ്ഠാനം പൂർണമാകില്ലെന്ന് അധികാരികളും വിശ്വാസികളും ഉറപ്പിച്ച് പറയുന്നു, കോലധാരികൾ അനുസരിക്കുന്നു.
∙ സമർപ്പണമാണെന്ന് ചെറുപ്പക്കാർ
തെയ്യത്തിൽ വിശ്വാസമാണ് പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിയുന്നുണ്ട് ചെറുപ്പക്കാരായ കോലധാരികൾ. അതുകൊണ്ട് തന്നെ കണ്ണടച്ച് പഴയ രീതികളെ അവർ പിന്തുടരുകയാണ്. ഇത് തങ്ങളിൽ നിക്ഷിപ്തമായ കടമായാണെന്നും അത് നിറവേറ്റാനായി എന്ത് ത്യാഗവും അനുഷ്ഠിക്കാൻ ബാധ്യസ്ഥരാണെന്നും അവർ ആത്മാർഥമായി വിശ്വസിക്കുന്നു. അതിനുള്ള മന:ശുദ്ധിയും ഉറപ്പും ഉള്ളവർ മാത്രമേ ഈ വഴിക്കിറങ്ങുന്നുള്ളു. ആ ഉറപ്പിൽ ചവിട്ടിനിന്നാണ് ദിവസങ്ങളുടെ വ്രതവും പ്രാർഥനയുമായി കിഴയുന്നത്. അകലങ്ങളിലെവിടെയോ കാതോർത്തിരിക്കുന്ന ദേവതകളെ മനസിൽ കണ്ടാണ് അവർ തോറ്റം പാട്ടുപാടുന്നതും വരവിളി നടത്തുന്നതും. കാരണം അതൊന്നുമില്ലാതെ തങ്ങൾക്ക് ദൈവങ്ങളാകാൻ കഴിയില്ലെന്ന് അവർക്ക് നല്ല ബോധ്യമുണ്ട്. യുക്തിക്ക് പിടികിട്ടാത്ത ചിലതൊക്കെ ചിലപ്പോഴെങ്കിലും സംഭവിക്കുന്നത് അവരും അനുഭവിക്കുന്നുണ്ടത്രേ...
English Summary: Theyyam a tradition of Lifeblood, Dedication and Sacrifice; Explained