ഉളുപ്പുണിയിലെ മാസ്മരികതയിലേക്ക്
പച്ചപ്പു നിറഞ്ഞ കാഴ്ചകൾ മനസിൽ നിറയുമ്പോൾ ഒാർമയിലെത്തുന്നത് ഇടുക്കിയുെട മനോഹാരിതയാണ്. മലനിരകളുടെ പച്ചപ്പും വെള്ളിക്കൊലുസണിഞ്ഞ് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളുടെ ഇരമ്പലുമെല്ലമായി മഴയത്തും മഞ്ഞത്തും മിടുക്കിയാണിവൾ.
മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകള്‍ അതിനെ തട്ടി ഉണര്‍ത്തുന്ന പൊന്‍ കിരണങ്ങളും കാനാന ശോഭയും , അപൂര്‍വ്വ സസ്യലതാധികളും ഒൗഷധ ചെടികളും കരിങ്കല്‍പാറകെട്ടുകളും ഒപ്പം മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളും കാട്ടാറിന്റെ ആരവം , മഞ്ഞണിഞ്ഞ പുലരികളും .,നിറഞ്ഞ ഇടുക്കി സഞ്ചാരികളുടെ പറുദീസയാണ്. സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി എന്നും പ്രിയപ്പെട്ടതാണ്.
പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളുടെ സ്വർഗഭൂമി. പ്രകൃതിദൃശ്യങ്ങൾകൊണ്ടും കാലാവസ്‌ഥകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ് ഇടുക്കിയുടെ സൗന്ദര്യം.
പച്ചപ്പണിഞ്ഞ ഇടുക്കിയുടെ മാറില്‍ പ്രകൃതിയൊന്നാകെ വിരുന്നെത്തിയ ഒരിടമുണ്ട്. ഇന്നും അധികം വിനോദസഞ്ചാരികളുടെ കണ്ണില്‍പ്പെടാത്ത സ്വപ്നഭൂമി ഉളുപ്പുണി. ഇടുക്കി ജില്ലക്ക് ലഭിച്ച പ്രകൃതിയുടെ വരദാനമാണ് ഉളുപ്പുണി.
വാഗമണ്ണിൽ വാഗമൺ-പുള്ളിക്കാനം റോഡിൽ ചോറ്റുപാറ ജംഗ്ഷനിൽ നിന്നും ഏകദേശം 5 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ പുൽമേടാണ് ഉളുപ്പുണി. ഇവിടുത്തെ പ്രധാന ആകർഷണം മനോഹരമായ പുൽമേടുകളാണ്.
കുളമാവ് ഡാമിന്റെ വിദൂര ദൃശ്യം കാഴ്ചയ്ക്കു മിഴിവേകുന്നു. പച്ചപ്പിന്റെ വശ്യതയും കാഴ്ചയുടെ മനോഹാരിതയും കൂട്ടിന് കോടയും മഴയും കുളിരും അനുഭവിച്ച യാത്ര. ഓഫ് റോഡും സാഹസികതയും ആഗ്രഹിക്കുന്നർക്കുള്ള നല്ല ഒരു ഡെസ്റ്റിനേഷനാണ് ഉളുപ്പുണ്ണി.
വാഗമണ്ണിലെ മൊട്ടകുന്നുകളുടെ ഹരിതഭംഗികണ്ട് മടങ്ങുന്ന ഏതൊരു സഞ്ചാരിയെയും മനംമയക്കുന്ന കാഴ്ചയാണ് ഉളുപ്പുണിയിലും. പ്രകൃതി കനിഞ്ഞനുഗ്രഹിടച്ച ദൃശ്യചാരുതയാണ് ഉളുപ്പുണിൽ ഒരുക്കിയിരിക്കുന്നത്. മഞ്ഞും മഴയും നനഞ്ഞ യാത്ര മനസ്സിൽ കുളിരണിയുന്ന ഒാർമകളാണ്.