ചൈന യാത്രയിലെ സുന്ദരകാഴ്ചകളാണ് എന്നെ ഏറെ ആകർഷിച്ചത്. നെടുമ്പാശ്ശേരിയിൽ നിന്നു മലേഷ്യ വഴി ചൈന, കുതിച്ചു പായും ചൈന.... എന്നെ ഏറ്റവും ആകർഷിച്ചത് അവിടത്തെ ഗതാഗത സംവിധാനങ്ങളാണ്. പ്രഭാതം ഉണരുന്നതും രാത്രി ഉറങ്ങുന്നതും കഴുകി എടുത്ത തിളക്കമാർന്ന റോഡുകളിലാണ്. വലിയ ട്രക്കുകളിൽ വെള്ളം പമ്പ് ചെയ്ത് കഴുകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈന യാത്രയിലെ സുന്ദരകാഴ്ചകളാണ് എന്നെ ഏറെ ആകർഷിച്ചത്. നെടുമ്പാശ്ശേരിയിൽ നിന്നു മലേഷ്യ വഴി ചൈന, കുതിച്ചു പായും ചൈന.... എന്നെ ഏറ്റവും ആകർഷിച്ചത് അവിടത്തെ ഗതാഗത സംവിധാനങ്ങളാണ്.

പ്രഭാതം ഉണരുന്നതും രാത്രി ഉറങ്ങുന്നതും കഴുകി എടുത്ത തിളക്കമാർന്ന റോഡുകളിലാണ്. വലിയ ട്രക്കുകളിൽ വെള്ളം പമ്പ് ചെയ്ത് കഴുകി വൃത്തിയാക്കുമ്പോൾ പുറകെ വരുന്ന ബ്രഷുകൾ ഘടിപ്പിച്ച ട്രക്കുകൾ അതു വലിച്ചെടുത്ത് ഉണക്കിയെടുക്കുന്നു. വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച നഗരവീഥികളിൽ ഇലക്ട്രോണിക് നിയന്ത്രിതമായ വാഹനങ്ങൾ മലിനീകരണം കുറയ്ക്കുന്നതിനോടൊപ്പം ശാന്തസുന്ദരമാക്കുന്നു. വഴിയോര വീഥികളിലെ സൈക്കിളുകൾ ഉപയോഗപ്പെടുത്തി ട്രാഫിക് നിയന്ത്രണ വിധേയമാക്കുന്നു. മാത്രവുമല്ല, ലോകത്തിലെ ഏറ്റവും വേഗതയാർന്ന അതിശയിപ്പിക്കുന്ന ഭൂഗർഭ ട്രെയിനുകൾ എന്നെ വിസ്മയഭരിതയാക്കി.

695675608
ADVERTISEMENT

അടുത്തതായി ഞാൻ നിരീക്ഷിച്ചറിഞ്ഞ ഡിജിറ്റൽ ചൈന, അക്ഷരാർഥത്തിൽ കറന്‍സി രഹിതമായ രാജ്യം, തട്ടുകടക്കാരും വഴിയോര വില്പനക്കാരും മുതൽ ഏവരും പണമിടപാടുകൾ നടത്തുന്നത് ക്യൂ ആർ കോഡ് സ്കാൻ ചെയ്തു മാത്രം. ആരും പണം കൈമാറുന്നത് ഞാൻ കണ്ടതേയില്ല.

പിന്നീട് ഞാൻ രുചിവൈഭവങ്ങൾ തേടിയുള്ള യാത്രയിലായിരുന്നു. വിചിത്രമായ പല വിഭവങ്ങളും ഞാൻ കണ്ടു. ജീവനുള്ള മത്സ്യവും പാമ്പും ചൂണ്ടിക്കാണിക്കുമ്പോൾ രുചികരമായ ഭക്ഷണ പദാർഥമായി മിനിറ്റുകൾക്കുള്ളിൽ തീൻമേശയിലെത്തും. അവരുടെ തനതായ ശൈലിയിലുള്ള ചോപ്പ്സ്റ്റിക് വിരലുകൾക്കിടയിൽ ഒളിപ്പിച്ചു കൊണ്ടുള്ള ഭക്ഷണരീതി കുറച്ചു പ്രയാസപ്പെട്ടാണെങ്കിലും ഞാനും പഠിച്ചെടുത്തു. 

ADVERTISEMENT

അധ്വാനശീലത്തിലും ആരോഗ്യസംരക്ഷണത്തിലും മറ്റു രാജ്യക്കാരെക്കാൾ മുൻപന്തിയിലാണവർ. തലയിൽ നര വീഴുമ്പോഴും ‘തായ്ച്ചി’ എന്ന യോഗ ചെയ്യുന്നവർ പൊതു പാർക്കുകളിൽ സായാഹ്നത്തിന്റെ സുന്ദരക്കാഴ്ചകളായി. 80 ഉം 90 ഉം പിന്നിട്ടവർ പോലും ജോലിയുടെ തിരക്കിലാണ്. ഈ അധ്വാനശീലമായിരിക്കും ഏറ്റവും കൂടുതൽ ജീവിത കാലയ ളവ് ഇവർക്കു സമ്മാനിച്ചത്.

വെള്ളയും കറുപ്പും പുതപ്പു ധരിച്ച പാണ്ട മുളംകാടിലൂടെ എന്നെ എത്തി നോക്കിയപ്പോൾ അതൊരു പുതു അനുഭവമായി. ലാവണ്ടർ പൂക്കൾ പരവതാനി വിരിച്ചപ്പോൾ സന്ദർശകരുടെയും ഫോട്ടോപ്രേമികളുടെയും തിക്കും തിരക്കുമായി. പരമ്പരാഗത ശൈലിയിലുള്ള കെട്ടിട സമുച്ചയങ്ങൾ, ചൈന യുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും വിളിച്ചോതുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ കെട്ടിടമായ Global centre Mail ഉം വൻമതിലും ഗ്ലാസ് പാലവും ചൈനക്കാർക്കു സ്വന്തം.

Show comments