ഹിമാലയന്‍ യാത്രയില്‍ ആരെയും പോകാന്‍ കൊതിപ്പിക്കുന്ന സ്ഥലം
അതിരമണീയമായ ലാൻഡ്‌സ്‌കേപ്പ്, ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും മികച്ച ട്രെക്കിംഗ് ആൻറ് ടെന്റ് ലൈഫ് അനുഭവം തുടങ്ങി നിരവധി കാര്യങ്ങളാൽ സ്പിതി വാലി അസാധാരണമായ ഒരു സാഹസിക ലക്ഷ്യസ്ഥാനമാണ് എന്നതിൽ സംശയമില്ല. വർഷത്തിൽ ഭൂരിഭാഗവും അപകടകരവും വിശ്വസിക്കാൻ പറ്റാത്തതുമായ ഇടവഴികളാൽ രൂപപ്പെട്ടതും കടുത്ത മഞ്ഞുവീഴ്ചയിൽ

അതിരമണീയമായ ലാൻഡ്‌സ്‌കേപ്പ്, ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും മികച്ച ട്രെക്കിംഗ് ആൻറ് ടെന്റ് ലൈഫ് അനുഭവം തുടങ്ങി നിരവധി കാര്യങ്ങളാൽ സ്പിതി വാലി അസാധാരണമായ ഒരു സാഹസിക ലക്ഷ്യസ്ഥാനമാണ് എന്നതിൽ സംശയമില്ല. വർഷത്തിൽ ഭൂരിഭാഗവും അപകടകരവും വിശ്വസിക്കാൻ പറ്റാത്തതുമായ ഇടവഴികളാൽ രൂപപ്പെട്ടതും കടുത്ത മഞ്ഞുവീഴ്ചയിൽ കിടക്കുന്നതുമായ ഒട്ടനവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിൽ ഗംഭീരമായൊരു സ്ഥലമാണ് സ്പിതി വാലി.
ഹിമാലയന്‍ യാത്രയില്‍ ആരെയും പോകാന്‍ കൊതിപ്പിക്കുന്ന സ്ഥലമാണ് സ്പിതി. ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൊന്നായ ഇവിടം മലയിടുക്കളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. എത്തിപ്പെടാന്‍ കുറച്ച് പാടാണെങ്കിലും ഇവിടെ എത്തിയാലുള്ള സുഖം ഒന്നു വേറെത്തന്നെയാണ്.
18,300 അടി വരെ ഉയരത്തിൽ കടന്നുപോകുന്ന ഏറ്റവും വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ ട്രെക്കിംഗുകളിൽ ഒന്നാണ് സ്പിതിയിലേക്കുള്ളത്. ചാങ്‌താങ്ങിലെ നാടോടികൾ ഇപ്പോഴും ഉപയോഗിക്കുന്ന പുരാതന വ്യാപാര വഴികളിൽ ഒന്ന്. കാലമിത്ര മുന്നോട്ട് പോയിട്ടും ഇപ്പോഴും കാൽനടയായി മാത്രം എത്താൻ സാധിക്കുന്ന ചുരുക്കം ഇടങ്ങളിൽ ഒന്നു കൂടിയാണി താഴ്വര.
1993 മുതൽ മാത്രമാണ് വിദേശികൾക്കായി സ്പിതി തുറന്നത്, അതും വിദഗ്ധരുമൊത്തു മാത്രം സാധ്യമാകുന്ന യാത്ര. അതിസാഹസീകർക്ക് മാത്രം കീഴ്പ്പെടുത്താൻ സാധിക്കുന്ന സ്പിതിയെ കൂടുതൽ അറിയാം.
സ്പിതി-ലഡാക്ക് ട്രെക്കിനെക്കുറിച്ച്
ട്രെക്കിംഗ് പ്രിയരുടെ എക്കാലത്തേയും വെല്ലുവിളികളിൽ ഒന്നു തന്നെയാണ് സ്പിതി- ലഡാക്ക് ട്രെക്കിംഗ്. 5000 മീറ്റർ ഉയരത്തിലുള്ള ഹിമാലയൻ പാസുകൾ കടന്ന് വ്യത്യസ്തമായ ഭൂപ്രകൃതികളുള്ള വിദൂര സ്ഥലങ്ങളിലൂടെ സഞ്ചരിക്കാനുള്ള അവസരമാണ് ഈ ട്രെക്കിംഗിലൂടെ സഞ്ചാരികൾക്ക് ലഭിക്കുന്നത്. മനോഹരമായ മലയിടുക്കുകളും അവയ്ക്കിടയിലൂടെയുള്ള ചെറു അരുവികളും ടാറി ടാത്ത ചെറിയ ഇടവഴികളും താണ്ടിയുള്ള ട്രെക്കിംഗിന് അവസാനം നിങ്ങൾ എത്തുന്നത് സ്വർഗ്ഗതുല്യമായ പർവ്വത കീഴിലായിരിക്കും
ഹിമാചൽ പ്രദേശിലെ ടിബറ്റൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പർവതപ്രദേശമായ സ്പിതി അനിയന്ത്രിതമായ നിരവധി കൊടുമുടികളും മറഞ്ഞിരിക്കുന്ന താഴ്‌വരകളും കൊണ്ട് സമ്പുഷ്ം മാണ്. 4551 മീറ്റർ കുൻസും ലായാൽ സ്പിതി ഫലഭൂയിഷ്ഠമായ ലാഹോളിൽ നിന്ന് വേർതിരിക്കപ്പെടുന്നു.</p>
ക്യാമ്പിംഗ്
ഈ ട്രെക്കിംഗിന്റെ മറ്റൊരു സവിശേഷത ലോകത്തെവിടെയും കിട്ടാത്ത ഗംഭിരമായ ടെന്റ് അനുഭവമാണ്. ത്സോ കാർ എന്ന മനോഹര തടാകത്തിൻ തീരത്ത് ലഡാക്കിന്റെ നക്ഷത്രനിബിഡമായ ആകാശത്തിൻകീഴിൽ ക്യാമ്പ് ചെയ്യുക. ഹിമാലയത്തിന്റെ സ്വർഗ്ഗീയ തണുപ്പറിയാൻ, ഇതിലും മികച്ചൊരു അവസരം കിട്ടില്ല. കേൾക്കുമ്പോൾ തന്നെ കുളിർമയേകുന്ന ആ കാഴ്ച്ചകൾ നേരിട്ട് കണ്ടാലോ.
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം
സ്പിതി മുതൽ ലഡാക്ക് വരെയുള്ള ട്രെക്കിന് അനുയോജ്യമായ സമയം ജൂൺ പകുതി മുതൽ ഒക്ടോബർ വരെയാണ്. പക്ഷേ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുമെന്ന് മാത്രം. ഇനി യാത്ര ജൂൺ ജൂലൈ മാസങ്ങളിലാണെങ്കിൽ ലാഹൗൾ, സാൻസ്കർ താഴ്‌വരയിലെ വെള്ളച്ചാട്ടങ്ങളും മനോഹരമായ ഹിമാനികളും ആസ്വദിക്കാനാകും. ഈ മാസങ്ങളിൽ സന്ദർശിക്കുന്നതിന്റെ പ്രയോജനം മഴ വളരെ കുറവായിരിക്കും എന്നതാണ്.
സാഹസ മോഹികളെ, ട്രക്കിംഗ് ആസ്വാദകരെ വരൂ, ലഡാക്കിലെയും സ്പിതിയിലെയും പുരാതന വാസ്തുവിദ്യാ സമ്പന്നമായ ബുദ്ധമഠങ്ങൾ സന്ദർശിച്ച് ലഡാക്കിനും ടിബറ്റിനുമിടയിലുള്ള ഏറ്റവും പഴയ വ്യാപാര പാതയിലൂടെ സഞ്ചരിച്ച് ചരിത്രം സൃഷ്ടിക്കാം.