ഇടുക്കിയിൽ ഇങ്ങനെയൊരു സ്ഥലമോ?പ്രകൃതിയോടും മണ്ണിനോടും ചേർന്നു നിൽക്കുന്ന വഞ്ചിവയൽ
‘മലമേലേ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി ഇവളാണിവളാണ് മിടുമിടുക്കി’..... കേരളത്തിന്റെ മിടുമിടുക്കിയായ ഇടുക്കിയിലെ പീരുമേട് താലൂക്കിൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ് വഞ്ചിവയൽ. വന്യസുന്ദരമായ, കുത്തനെയുള്ള കുന്നുകളും ആഴത്തിലുള്ള താഴ്‍വരകളും ചേർന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി.

‘മലമേലേ തിരിവച്ച്
പെരിയാറിൻ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി’.....
കേരളത്തിന്റെ മിടുമിടുക്കിയായ ഇടുക്കിയിലെ പീരുമേട് താലൂക്കിൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ് വഞ്ചിവയൽ. വന്യസുന്ദരമായ, കുത്തനെയുള്ള കുന്നുകളും ആഴത്തിലുള്ള താഴ്‍വരകളും ചേർന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. നാഗരികതയുടെ കാലുഷ്യങ്ങൾ കലരാത്ത, പ്രകൃതിയോടും മണ്ണിനോടും ചേർന്നു ജീവിക്കുന്ന ഊരാളി ഗോത്രത്തിൽ പെട്ട ആദിവാസി സമൂഹത്തിന്റെ അധിവാസ മേഖല കൂടിയാണിത്. കൃഷിയാണ് പ്രധാന തൊഴിൽ, ചൂരൽ ഉപയോഗിച്ച് വീട്ടുപകരണങ്ങളുണ്ടാക്കുന്നതിലും വിദഗ്ധരാണ്. മരങ്ങളിൽ നിന്ന് തേൻ ശേഖരിക്കുന്നതിലും ഇവർ വിദഗ്ധരാണ്. ഓണം, വിഷു, പുത്താരി (വിളവെടുപ്പുമായി ബന്ധപ്പെട്ടത്) എന്നിവയാണ് ഇവരുടെ പ്രധാന ഉത്സവങ്ങൾ. എല്ലാ ഉത്സവങ്ങൾക്കും നൃത്തവും പാട്ടുകളും ഉണ്ട്.
ഊരാളി ഗോത്രങ്ങളുടെ ജനപ്രിയ കലാരൂപങ്ങളിലൊന്നാണ് മലങ്കൂത്ത്. ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായാണ് ഇത് അവതരിപ്പിക്കുക. സ്ത്രീകളും പുരുഷന്മാരും അവതരിപ്പിക്കുന്ന ഈ നൃത്തത്തിന് ഗോത്രത്തിലെ മുതിർന്ന അംഗം ഗാനം ആലപിച്ചും സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തും നേതൃത്വം നൽകും. ആലാപനത്തോടൊപ്പം നർത്തകരും അവരുടെ ശരീരം മുന്നോട്ടും പിന്നോട്ടും വളച്ചു ചലിപ്പിക്കണം. ഉളുക്കു, കുശാൽ, പാര എന്നിവയാണ് മലങ്കൂത്തിനായി ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ. നൃത്തം പുലർച്ചെ വരെ നീണ്ടുനിൽക്കും.
ഇവരിൽ ചിലർ വേട്ടയാടിയും കാട്ടിൽനിന്നും ഭക്ഷണം ശേഖരിച്ചും തങ്ങളുടെ പൂർവികരെപ്പോലെതന്നെ ജീവിക്കാൻ ശ്രമിക്കുമ്പോൾ മറ്റുചിലർ മാറിവരുന്ന കൃഷി രീതികൾ പരീക്ഷിക്കുകയും കർഷകരായി ജീവിക്കുകയും ചെയ്യുന്നു. പത്താം ക്ലാസ് പാസായവർക്ക് വനംവകുപ്പിൽ ജോലി ലഭിക്കും. വളരെ കുറച്ചുപേർ പ്ലാന്റേഷനുകളിലും പ്രവർത്തിക്കുന്നുണ്ട്.
വിദ്യാഭ്യാസപരമായി മുന്നാക്കം നിൽക്കുന്ന ആദിവാസി സമൂഹങ്ങൾ സാമ്പത്തിക രംഗത്തും ഉയർച്ച നേടുന്നു. വഞ്ചിവയലിലെ ഗോത്രസമൂഹത്തിന്റെ സവിശേഷതകൾ പരിശോധിക്കുന്ന ചില പഠനങ്ങൾ നടന്നിട്ടുണ്ട്. വിശ്വാസപരവും വിദ്യാഭ്യാസപരവും രാഷ്ട്രീയപരവുമായ വ്യത്യസ്തതകളോടൊപ്പം തീർത്തും വിഭിന്നമായ സാമൂഹിക സംസ്കാരവും ഭാഷാ സവിശേഷതകളും പുലർത്തുന്നവരാണ് വഞ്ചിവയലിലെ ആദിവാസി ഗോത്രക്കാ
സ്വാതന്ത്ര്യാനന്തരം ആദിവാസികളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിനായി ധാരാളം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ അവ പലപ്പോഴും കടലാസിലൊതുങ്ങുകയാണ്. സാമ്പത്തികമായും സാമൂഹികമായും വലിയ പിന്നാക്കാവസ്ഥ നേരിടുന്നു വഞ്ചിവയലിലെ ഗോത്രജനത. അവിടെ മികച്ച ഗതാഗത സൗകര്യങ്ങൾ നിലവിലില്ല. ടൂറിസത്തിനും മറ്റുമുള്ള വലിയ സാധ്യതകൾ വഞ്ചിവയലിലുണ്ടെങ്കിലും അവ ഉപയോഗിക്കപ്പെടുന്നില്ല. വഞ്ചിവയലിലെ കൃഷിഭൂമിയുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും വളരെ വിരളമായി മാത്രമേ നടക്കുന്നുള്ളൂ. ഭൂരിഭാഗം പേരും സ്വന്തം ആവശ്യത്തിനു മാത്രമാണ് കൃഷി ചെയ്യുന്നത്. അതിനപ്പുറമുള്ള സാഹചര്യങ്ങൾ ഭൂരിപക്ഷത്തിനും അപ്രാപ്യമാണ്. വഞ്ചിവയൽ ഗോത്രസമൂഹത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ചിത്രമിതാണ്.
ഗോത്രസമൂഹത്തിന് പലപ്പോഴും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. ആരോഗ്യ സേവനങ്ങൾ പോലും ലഭ്യമല്ലാത്തത്ര ദാരിദ്ര്യാവസ്ഥയിലാണ് അവരിൽ പലരും. ഗോത്ര ജനതയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ
അടിയന്തരമായി ശ്രദ്ധിക്കണം. ഒപ്പം വഞ്ചിവയലിന്റെ വിനോദസഞ്ചാര സാധ്യതകളെ പ്രകൃതിക്കു ദോഷകരമാവാത്ത വിധം പരമാവധി പ്രയോജനപ്പെടുത്തുകയും വേണം.
English Suimmary: Vanchivayal IdukkiTravel