ഏലപ്പാറയ്ക്ക് ഈ പേരു വന്നതെങ്ങനെ ?
അണ്ണൻതമ്പി മലയടിവാരത്തിൽ പ്രൗഢോജ്ജ്വലമായി നിലകൊള്ളുന്നു ഏലപ്പാറ എന്ന കൊച്ചുഗ്രാമം. കാട്ടേലങ്ങൾ തിങ്ങി വളരുന്ന അണ്ണൻതമ്പി മലയിൽ ഏലങ്ങൾ പാറപ്പുറത്തേക്കു ചാഞ്ഞു കിടക്കുന്നത് ഇൗ പ്രദേശത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇൗ സ്ഥലത്തിന് ഏലപ്പാറ എന്ന പേരും ഉണ്ടായി. ആരെയും അദ്ഭുതപ്പെടുത്തുന്ന

അണ്ണൻതമ്പി മലയടിവാരത്തിൽ പ്രൗഢോജ്ജ്വലമായി നിലകൊള്ളുന്നു ഏലപ്പാറ എന്ന കൊച്ചുഗ്രാമം. കാട്ടേലങ്ങൾ തിങ്ങി വളരുന്ന അണ്ണൻതമ്പി മലയിൽ ഏലങ്ങൾ പാറപ്പുറത്തേക്കു ചാഞ്ഞു കിടക്കുന്നത് ഇൗ പ്രദേശത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇൗ സ്ഥലത്തിന് ഏലപ്പാറ എന്ന പേരും ഉണ്ടായി.
ആരെയും അദ്ഭുതപ്പെടുത്തുന്ന തരത്തിൽ പച്ചപ്പട്ടു വിരിച്ചതു പോലെയുള്ള തേയിലത്തോട്ടങ്ങളും പച്ചപ്പ് നിറഞ്ഞ കുന്നിൻചെരിവുകളും കളകളാരവം മുഴക്കി ഒഴുകുന്ന അരുവികളും ഒൗഷധഗുണങ്ങളുള്ള സസ്യലതാദികളും ഏലപ്പാറയുടെ ദൃശ്യചാരുതയ്ക്ക് മാറ്റ് കൂട്ടുന്നു.ഏലം, കാപ്പി, കുരുമുളക്, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. വൃശ്ചികം ,ധനു മാസങ്ങളിൽ ഏലപ്പാറയുടെ ഭൂപ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റം ഏവരെയും ഇവിടേക്ക് ആകർഷിക്കുന്നു
.ആകാശം ഭൂമിയിലേക്ക് ഇറങ്ങി വരുന്നതുപോലെ പ്രകൃതി രമണീയമായ മറ്റൊരു കാഴ്ച നമുക്കിവിടെ കാണാം. കോടമഞ്ഞാൽ അലംകൃതമായ മലകളിലും മലഞ്ചെരിവുകളിലും ആദിത്യകിരണങ്ങളേറ്റ് മഞ്ഞിൻപാളികൾ തെന്നി നീങ്ങുമ്പോൾ ഇവിടെ മറ്റൊരു പറുദീസ രൂപാന്തരപ്പെടുന്നു. അതിന്റെ മനോഹാരിത ആരുടേയും കണ്ണഞ്ചിപ്പിക്കും. ഇൗ നാടിനെ കണ്ടെത്തുന്നതിനും രൂപപ്പെടുത്തുന്നതിനും വേണ്ടി കഠിനാധ്വാനം ചെയ്ത സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനു മനുഷ്യരുടെ ത്യാഗങ്ങളെ ഒാർമിക്കുന്നതും ആ ചരിത്ര വഴികളിലൂടെ ഒന്ന് സഞ്ചരിക്കുന്നതും ഹൃദ്യമായ ഒരനുഭവമായിരിക്കും.
ഏലപ്പാറയുടെ ചരിത്രം പീരുമേട്, കുട്ടിക്കാനം എന്ന പ്രദേശങ്ങളുടെ ചരിത്രവുമായി ചേർത്തു വായിക്കേണ്ടതാണ്. രണ്ടാം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ കുമളി ആയിരുന്നു. പഴയ തെക്കുംകൂർ നാട്ടുരാജ്യങ്ങളിൽപ്പെട്ട ഇൗ പ്രദേശങ്ങൾ പൂഞ്ഞാർ രാജാക്കന്മാർ കൈവശപ്പെടുത്തുകയും എന്നാൽ 1756 ൽ തിരുവിതാംകൂർ രാജാക്കന്മാർ തെക്കുംകൂറും വടക്കുംകൂറും കീഴ്പ്പെടുത്തിയതോടുകൂടി ഇൗ പ്രദേശങ്ങൾ തിരുവിതാംകൂറിന്റെ ഭാഗമായി മാറുകയും ചെയ്തു. മന്നാൻ, ഇൗരാളി വിഭാഗങ്ങളിൽപെട്ട ആദിവാസികളായിരുന്നു കിഴക്കൻ മലനിരകളിലെ ആദ്യ ജനസമൂഹം. കിഴക്കൻ മലനിരകളിൽ ഏലം, കുരുമുളക് എന്നിവ വിളഞ്ഞിരുന്നു. ഇൗ സുഗന്ധ വ്യഞ്ജനങ്ങൾ അറബികളും പോർച്ചുഗീസുകാരും വഴി വിദേശത്തു എത്തിച്ചിരുന്നു. ബ്രിട്ടിഷുകാരുടെ കാലത്ത് ഇവിടെ മിഷൻ പ്രവർത്തനങ്ങൾക്ക് എത്തിച്ചേർന്ന റവ. ഹെൻട്രി ബേക്കറും അദ്ദേഹത്തിന്റെ കുറെ ബന്ധുക്കളും ചേർന്നു കേരളത്തിൽ ആദ്യമായി കാപ്പിക്കൃഷിക്ക് ഏലപ്പാറയിൽ തുടക്കം കുറിച്ചു. ഇങ്ങനെ ഒന്നൊന്നായി ഏലപ്പാറ എന്ന ഇൗ കൊച്ചുഗ്രാമം വികസിച്ചു കൊണ്ടിരുന്നു.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം ആയിരം മീറ്റർ അതായത് മൂവായിരത്തി മുന്നൂറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇൗ പ്രദേശം സുഖശീതള കാലാവസ്ഥ പ്രദാനം ചെയ്യുന്നതിനാലും വിശാലമായ തേയിലത്തോട്ടങ്ങൾക്ക് പ്രസിദ്ധമായതിനാലും അനേകം വിനോദസഞ്ചാരികളുടെ ആകർഷണബിന്ദുവായി. ഏലപ്പാറയുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന അണ്ണൻതമ്പി മല ഉയരത്തിന്റെ കാര്യത്തിൽ കേരളത്തിലെ മലനിരകളിൽ രണ്ടാം സ്ഥാനം വഹിക്കുന്നു. നാനാജാതിമതസ്ഥരെ ഉൾകൊള്ളുന്ന അണ്ണൻതമ്പി മലകളിൽ അണ്ണൻ മലയിൽ ഒരു ഹൈന്ദവ ശിവ ക്ഷേത്രവും തമ്പി മലയിൽ ഒരു ക്രൈസ്തവ തീർഥാടന കേന്ദ്രവും നിലകൊള്ളുന്നു.
വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ആയുർവേദ ചികിത്സയും മർമ ചികിത്സയും അവയ്ക്കു സൗകര്യങ്ങൾ ഒരുക്കുന്ന റിസോർട്ടുകളും ഇൗ പ്രദേശത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. കൂടാതെ മൗണ്ടനിയറിങ്, ട്രെക്കിങ്, സൈറ്റ് സീയിങ്, ഒാഫ് റോഡ് ട്രിപ്പ്, ടെന്റ് പിച്ചിങ് പോലെയുള്ള വിനോദങ്ങൾക്കു പറ്റിയ ഭൂപ്രകൃതി ഏലപ്പാറയിലേക്കു വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.
English Summary: Beauty of Elappara