നീണ്ട ഒൻപതു മാസത്തെ ഇടവേളയ്ക്കു ശേഷം, മഞ്ഞുപെയ്യുന്ന ഡിസംബറിൽ എന്റെയുള്ളിലെയും യാത്രാപ്രേമി വീണ്ടും ഉണർന്നു. ഞാനും ഒരു യാത്രയ്ക്കായി തയാറെടുത്തു. തൃശൂരിൽനിന്നു തുടങ്ങിയ യാത്ര ഇടുക്കിയിലെ കാന്തല്ലൂരിനടുത്തു കാടിനോടു ചേർന്ന് പ്രകൃതിയൊരുക്കിയ മനോഹരയിടമായ അഞ്ച് വീട് ടെംപിളിലാണ് അവസാനിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ട ഒൻപതു മാസത്തെ ഇടവേളയ്ക്കു ശേഷം, മഞ്ഞുപെയ്യുന്ന ഡിസംബറിൽ എന്റെയുള്ളിലെയും യാത്രാപ്രേമി വീണ്ടും ഉണർന്നു. ഞാനും ഒരു യാത്രയ്ക്കായി തയാറെടുത്തു.

തൃശൂരിൽനിന്നു തുടങ്ങിയ യാത്ര ഇടുക്കിയിലെ കാന്തല്ലൂരിനടുത്തു കാടിനോടു ചേർന്ന് പ്രകൃതിയൊരുക്കിയ മനോഹരയിടമായ അഞ്ച് വീട് ടെംപിളിലാണ് അവസാനിപ്പിച്ചത്. കാടിനുള്ളിലെ ഒള്ളവയൽ എസ്റ്റേറ്റായിരുന്നു ലക്ഷ്യം. വാഹനം താഴെ ഒതുക്കി. ഇനി ഒള്ളവയൽ എസ്റ്റേറ്റിലേക്കുള്ള യാത്ര ഓഫ് റോഡ് ജീപ്പ് സഫാരിയാണ്.

ADVERTISEMENT

കല്ലുകളിൽ കയറിയും ചെരിഞ്ഞും ജീപ്പ് യാത്ര തുടർന്നു. ഒള്ളവയൽ എസ്റ്റേറ്റിൽ എത്തിയപ്പോഴേക്കും അദ്ഭുതം തോന്നി, കാടിനുള്ളിൽ ഒരു ബംഗ്ലാവ്. പഴയ കാലത്തെ ഒരു തൊഴുത്ത് കാട്ടുബംഗ്ലാവായി മാറിയിരിക്കുന്നു.

കാടിനുള്ളില്‍ എസി റൂമും ടിവിയും സ്വിമ്മിങ് പൂളും അന്വേഷിച്ചു വരുന്നവരിൽനിന്നു വളരെ വ്യത്യസ്തനാണ് എന്റെയുള്ളിലെ യാത്രാപ്രേമി. എനിക്കിഷ്ടം അപൂർവതയുള്ള സ്ഥലങ്ങളും അധികം പരിചയപ്പെടാത്ത വഴികളും സാഹസിക ലക്ഷ്യങ്ങളും ഒക്കെയായിരുന്നു. ആ കൊടുംകാടിനുള്ളിൽ ഒളിച്ചിരിക്കുന്ന ബംഗ്ലാവ് ആദ്യകാഴ്ചയിൽത്തന്നെ വല്ലാതെ ആകർഷിച്ചു. ബംഗ്ലാവിലെ കാഴ്ചകളും ചുറ്റുമുള്ള മലനിരകളുടെ സൗന്ദര്യവുമൊക്കെ ആസ്വദിച്ചു.

ADVERTISEMENT

പച്ച മലനിരകളും അവയ്ക്ക് തണൽ വിരിക്കുന്ന വൻമരങ്ങളും അതിനിടയിൽ പ്രൗഢിയോടെ നിൽക്കുന്ന ബംഗ്ലാവും ഒറ്റ നോട്ടത്തിൽ ഏതൊരു സഞ്ചാരിയെയും ആകർഷണവലയത്തിലാക്കും. നഗരത്തിരക്കുകളിൽനിന്നു മാറി സ്വച്ഛമായ ഇടത്തേക്കുള്ള യാത്രയ്ക്കും താമസത്തിനും ഇവിടം അടിപൊളിയാണ്.

പണ്ടു തമിഴ് വംശജരായിരുന്നു ഇവിടെ താമസിച്ചിരുന്നത് .അവരുടെ ജീവിതരീതികൾ തികച്ചും വ്യത്യസ്തമാണ്. എല്ലാ വീടിനോടും ചേർന്ന് കാലിത്തൊഴുത്തു കാണും. ഇവിടുത്തെ താമസക്കാർ പിൽക്കാലത്ത് ഈ വീടൊരു മലയാളിക്കു വിറ്റു. അദ്ദേഹം ആ തൊഴുനെ പുതുക്കിപ്പണിത് ഒരു വലിയ ബംഗ്ലാവ് ആക്കി. അതാണ് മൂൺലൈറ്റ് ഫോറസ്റ്റ് റിസോർട്ട്.

ADVERTISEMENT

പകൽ പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യത്തിൽ മുങ്ങി നിൽക്കുന്ന ആ കൂടാരം രാത്രിയിൽ കാടിന്റെ പേടിപ്പിക്കുന്ന ശബ്ദങ്ങളിലേക്കു വഴുതിവീഴും. എങ്ങും ഇരുട്ട്, നിശബ്ദത, ബംഗ്ലാവിൽ തനിച്ചു താമസിക്കുന്ന ഏതൊരാളും ഭയന്നുപോകും. എന്റെ യാത്രയിൽ കൂട്ടായി സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഭക്ഷണ പ്രേമികളായ ഞങ്ങൾ നാലുപേര്‍ക്കും കിട്ടിയ ഒരു സുവർണ്ണ അവസരം കൂടിയായിരുന്നു അവിടുത്തെ താമസം. ഭക്ഷണം പാചകം ചെയ്യാൻ താല്പര്യമുള്ളവർ സാധനങ്ങളുമായി വന്നാൽ അവിടെ ഭക്ഷണം പാചകം ചെയ്തു കഴിക്കാം.

ആവശ്യസാധനങ്ങളടക്കം എല്ലാം ഞങ്ങൾ വരുന്ന വഴി കോവിൽകടവിൽനിന്നു വാങ്ങിയാണ് കാട് കയറിയത്. ബംഗ്ലാവിൽ താമസിച്ച ആ ദിവസങ്ങൾ മറക്കാനാവില്ല. വാട്സാപ്പിലെയും ഫെയ്സ്ബുക്കിലെയും നോട്ടിഫിക്കേഷനുകൾക്കു പകരം രാവിലെ വിളിച്ചുണർത്തിയത് കിളികളുടെ കളാകളാരവങ്ങളായിരുന്നു. കിളിക്കൊഞ്ചൽ കേട്ടു പുറത്തിറങ്ങുന്ന അതിഥിയെ കാത്തിരിക്കുന്നത് അവിടുത്തെ ഏറ്റവും ഉയരം കൂടിയ മരത്തിനുമുകളിലെ ഏറുമാടമാണ്. ഇരുമ്പുകോണിപ്പടി വഴി ഏറുമാടത്തിൽ കയറിയാൽ ചുറ്റുമുള്ള കാഴ്ചകൾ ശരിക്കും ആസ്വദിക്കാം.

അടുത്ത കാഴ്ച അവിടെയുള്ള  വെള്ളച്ചാട്ടവും അതിനോട് ചേർന്നുള്ള ഇൻഫിനിറ്റി നാച്ചുറൽ പൂളുമായിരുന്നു. അവിടെ കുറച്ച് സമയം ആർത്തുല്ലസിച്ചു. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയും ഇൗ വെള്ളച്ചാട്ടവും പൂളുമൊക്കെയാണ്. പ്രൈവറ്റ് വാട്ടർ ഫോൾസ് ആയതുകൊണ്ടും അടുത്തൊന്നും ആൾതാമസം ഇല്ലാത്തതുകൊണ്ടും കുടുംബവുമായി വന്നാൽ യാതൊരു ശല്യവും ഇല്ലാതെ വേണ്ടുവോളം സമയം അവിടെ ചെലവഴിക്കാം.

കാട്ടുപോത്തും ആനയും ഒക്കെ അതുവഴി ഇടയ്ക്കിടെ സഞ്ചരിക്കാറുണ്ടെന്ന് ഒപ്പമുള്ളവർ പറഞ്ഞെങ്കിലും ഞങ്ങൾക്ക് അവയൊന്നിനെയും കാണാൻ സാധിച്ചില്ല. കാടിന്റെ കാഴ്ചകൾ ആസ്വദിക്കാൻ മികച്ച ഇടമാണ് കാടിനുള്ളിലെ ഇൗ ബംഗ്ലാവ്. ഇനിയും വരണമെന്നു മനസ്സിലുറപ്പിച്ചായിരുന്നു മടക്കം.

English Summary: Moon Light Forest Resort holiday home in Kanthalloor