കാട്ടിനുള്ളില്‍ താമസിക്കാന്‍ 6 കിടുക്കന്‍ സ്ഥലങ്ങള്‍!
തിരക്കേറിയ നഗരജീവിതത്തിനിടയില്‍ വീണുകിട്ടുന്ന അവധിദിനങ്ങള്‍ തികച്ചും സമാധാനപരമായി എങ്ങനെ ചെലവഴിക്കാം എന്നാണ് എല്ലാവരും ആദ്യം നോക്കുക. ചിലര്‍ക്ക് വീടിന്‍റെ ശാന്തതയില്‍ കിടന്ന് ഉറങ്ങുന്നതാവാം സന്തോഷം. എന്നാല്‍ ഒന്നോ രണ്ടോ അവധി ദിനങ്ങളെങ്കിലും കിട്ടിയാല്‍ തന്നെ ബാഗുമെടുത്ത് എങ്ങോട്ടെങ്കിലും യാത്ര
തിരക്കേറിയ നഗരജീവിതത്തിനിടയില്‍ വീണുകിട്ടുന്ന അവധിദിനങ്ങള്‍ തികച്ചും സമാധാനപരമായി എങ്ങനെ ചെലവഴിക്കാം എന്നാണ് എല്ലാവരും ആദ്യം നോക്കുക. ചിലര്‍ക്ക് വീടിന്‍റെ ശാന്തതയില്‍ കിടന്ന് ഉറങ്ങുന്നതാവാം സന്തോഷം. എന്നാല്‍ ഒന്നോ രണ്ടോ അവധി ദിനങ്ങളെങ്കിലും കിട്ടിയാല്‍ തന്നെ ബാഗുമെടുത്ത് എങ്ങോട്ടെങ്കിലും യാത്ര
തിരക്കേറിയ നഗരജീവിതത്തിനിടയില്‍ വീണുകിട്ടുന്ന അവധിദിനങ്ങള്‍ തികച്ചും സമാധാനപരമായി എങ്ങനെ ചെലവഴിക്കാം എന്നാണ് എല്ലാവരും ആദ്യം നോക്കുക. ചിലര്‍ക്ക് വീടിന്‍റെ ശാന്തതയില്‍ കിടന്ന് ഉറങ്ങുന്നതാവാം സന്തോഷം. എന്നാല്‍ ഒന്നോ രണ്ടോ അവധി ദിനങ്ങളെങ്കിലും കിട്ടിയാല്‍ തന്നെ ബാഗുമെടുത്ത് എങ്ങോട്ടെങ്കിലും യാത്ര
തിരക്കേറിയ നഗരജീവിതത്തിനിടയില്‍ വീണുകിട്ടുന്ന അവധിദിനങ്ങള്‍ തികച്ചും സമാധാനപരമായി എങ്ങനെ ചെലവഴിക്കാം എന്നാണ് എല്ലാവരും ആദ്യം നോക്കുക. ചിലര്‍ക്ക് വീടിന്‍റെ ശാന്തതയില്‍ കിടന്ന് ഉറങ്ങുന്നതാവാം സന്തോഷം. എന്നാല്‍ ഒന്നോ രണ്ടോ അവധി ദിനങ്ങളെങ്കിലും കിട്ടിയാല്‍ തന്നെ ബാഗുമെടുത്ത് എങ്ങോട്ടെങ്കിലും യാത്ര പുറപ്പെടാന്‍ തയാറായി നില്‍ക്കുന്നവരുമുണ്ട്.
കാടിനുള്ളില്‍ ചെന്ന് കുറച്ചു ദിവസങ്ങള്‍ താമസിക്കണം എന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ കുറവായിരിക്കും. കേരളത്തില്‍ത്തന്നെ കുടുംബമായി വന്നെത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യം നല്‍കുന്ന വനപ്രദേശങ്ങള്‍ നിരവധിയുണ്ട്. വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ഇവ. ഏതൊക്കെയാണ് ആ സ്ഥലങ്ങള്‍ എന്നല്ലേ... വരൂ, പറഞ്ഞു തരാം!
തേക്കടി
കാടിന് നടുവില്‍ രാജകീയമായ ഒരു അവധിക്കാലം ചെലവിട്ടാലോ? അതിനുള്ള അവസരമാണ് തേക്കടി സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വനത്തിന്‍റെ വശ്യസൗന്ദര്യം മുഴുവൻ നുകര്‍ന്നു കൊണ്ട് തിരുവിതാംകൂർ രാജകുടുംബത്തിന്റെ പഴയ ടൂറിസ്റ്റ് ബംഗ്ലാവിൽ താമസിക്കാം. രാജകുടുംബത്തില്‍ പെട്ടവര്‍ ഉപയോഗിച്ചിരുന്ന ലേക്ക് പാലസും ഒപ്പം കെടിഡിസി ഹോട്ടലുകളായ ആരണ്യനിവാസ്, പെരിയാർ ഹൗസ് എന്നിവയും സഞ്ചാരികള്‍ക്കായി ഇവിടെ കാത്തിരിക്കുന്നു.
ഇന്ത്യയിൽത്തന്നെ വളരെ അപൂർവമായ, ഫോറസ്റ്റ് ലോഡ്ജ് എന്ന വിഭാഗത്തിൽപ്പെടുന്ന രാജകീയ ഹോട്ടലാണ് ലേക് പാലസ്. അര മണിക്കൂറോളം തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്തു വേണം ഇവിടെ എത്താന്‍. തേക്കടി വനത്തിൽ ഏറ്റവുമധികം മൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്നത് ലേക് പാലസിനു ചുറ്റുമുള്ള പ്രദേശത്തായതിനാല്‍ വന്യജീവി നിരീക്ഷണവും കൂടെ നടക്കും.
തേക്കടി ബോട്ട് ലാൻഡിങ്ങിനു സമീപമാണ് ആരണ്യനിവാസ് എന്ന കെടിഡിസി ഹോട്ടൽ. 30 മുറികളുള്ള ഹെറിറ്റേജ് ഹോട്ടലാണിത്. പെരിയാർ ഹൗസ് ആണ് മൂന്നാമത്തേത്. ബോട്ട് ലാൻഡിങ്ങിൽ നിന്നു പുറത്തേക്കുള്ള റോഡരികിൽ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലില്‍ 44 മുറികളാണ് ഉള്ളത്. കാനനസൗന്ദര്യത്തില്‍ മതിമയങ്ങിയും മരങ്ങളുടെ കുളിര്‍ ആസ്വദിച്ചും അവധിക്കാലം ചെലവഴിക്കാന്‍ തേക്കടി ബെസ്റ്റാണ്! കിളികളുടെ ചിലപ്പും ചീവീടിന്റെ നിർത്താക്കരച്ചിലും കുറുക്കന്റെ ഓരിയിടലുമെല്ലാം ചേര്‍ന്ന് തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരിക്കും ഇത്.
നെല്ലിയാമ്പതി
നിത്യജീവിതത്തിലെ തിരക്കുകളില്‍പ്പെട്ട് ജീവിതം ശ്വാസം മുട്ടുമ്പോള്‍ തനിച്ചിരിക്കാന്‍ ആരാണ് മോഹിക്കാത്തത്. ആ സമയം കാടിനുള്ളിലാണ് ചെലവഴിക്കുന്നതെങ്കില്‍ അതിലും വലിയ ആശ്വാസം വേറെയില്ല. അങ്ങനെ ഒരു യാത്ര വേണ്ടവര്‍ക്ക് പോയി താമസിച്ചു ഫ്രെഷായി വരാന്‍ പറ്റിയ സ്ഥലമാണ് നെല്ലിയാമ്പതിയിലെ പകുതിപ്പാലം.
നെല്ലിയാമ്പതിയിലെ പകുതിപ്പാലം ഫോറസ്റ്റ് ലോഡ്ജിൽ സഞ്ചാരികള്‍ക്ക് തങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കാപ്പിത്തോട്ടങ്ങളും കാടും കുളിരുമെല്ലാമായി എത്ര പോയാലും മതി വരാത്ത ഒരു സ്ഥലമാണ് ഇത്. നെല്ലിയാമ്പതി മലനിരകളിൽ KFDCയുടെ എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്നതാണ് പകുതിപ്പാലം ഫോറസ്റ്റ് ലോഡ്‌ജ്. നെല്ലിയാമ്പതിയിൽ നിന്നും 15 കിലോമീറ്റര്‍ മാറി ആണ് പകുതിപ്പാലം സ്ഥിതി ചെയ്യുന്നത്.
https://nelliyampathy.kfdcecotourism.com എന്ന വെബ്സൈറ്റ് വഴി താമസം ബുക്ക് ചെയ്യാം. താമസത്തോടൊപ്പം ഭക്ഷണവും KFDC നൽകുന്നുണ്ട്. റിസർവ് വനത്തിന്റെ ഭാഗം ആയതിനാൽ KFDC ബുക്കിങ് ചെയ്ത് ഉറപ്പാക്കിയ ശേഷം മാത്രം വേണം യാത്ര തുടങ്ങാന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : http://nelliyampathy.kfdcecotourism.com/Enquiry.aspx
തെന്മല
ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ശെന്തുരുണിയോടു ചേർന്നാണ് തെന്മല ഇക്കോ ടൂറിസം പദ്ധതി ഉള്ളത്. ഏഷ്യയിലെ ആദ്യത്തെ ഇക്കോടൂറിസം പ്രോജക്ട് കൂടിയാണ് തെന്മല. ട്രക്കിങ്, കുട്ടികളുടെ പാർക്ക്, സാഹസിക പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ, പാലരുവി വെള്ളച്ചാട്ടം, മാൻ പാർക്ക് എന്നിവയാണ് സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍.
പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരു പോലെ പ്രിയങ്കരമാകും ഇവിടം. സമുദ്ര നിരപ്പിൽനിന്ന് 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തെന്മലയിൽ ട്രക്കിങ് ചെയ്യാം. മനോഹരമായ വെള്ളച്ചാട്ടങ്ങൾ കാണാം. ഒപ്പം റോക്ക് ക്ലൈമ്പിങ്, റിവർ ക്രോസിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും സാധ്യതയുണ്ട്.
കൊടും കാടിനുനടുവിൽ താമസിക്കാൻ തെന്മല ഇക്കോ ടൂറിസം അവസരം ഒരുക്കുന്നു 3 നേരത്തെ ഭക്ഷണം ഉൾപ്പെടെയാണ് പാക്കേജുകൾ. കൊക്കൂണ്‍, ഹണി കോംബ്, ദി നെസ്റ്റ്, ബീ ഹൈവ് ഡോര്‍മിറ്ററി എന്നിവയാണ് അവ. എല്ലായിടത്തും ചെക്ക് ഇന്‍ ഉച്ചക്ക് 12 മണിക്കും ചെക്കൌട്ട് പിറ്റേ ദിവസം 11 മണിക്കും ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
0475-2344800,
Mob. +91 9496344800, 9495344800, 0475-2344855.
Email: info@thenmalaecotourism.com, info@teps.in
Website: http://www.thenmalaecotourism.com
കോട്ടൂര്‍
തിരുവനന്തപുരത്ത് നിന്നും 35 കിലോമീറ്റര്‍ അകലെയാണ് കോട്ടൂര്‍. മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒട്ടനേകം കാര്യങ്ങളുണ്ട് ഇവിടെ.
കാടിനുള്ളില്‍ നെയ്യാറിലൂടെ ചങ്ങാടത്തില്‍ തുഴഞ്ഞു പോകാം. പെഡല്‍ ബോട്ടിംഗ്, കുട്ടവഞ്ചി എന്നിവയും ഉണ്ട്. ആന സംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കുകയുമാവാം.
കാടിന്‍റെ തഴുകലേറ്റ് താമസിക്കാനായി ഇവിടെ കേരള ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ കോട്ടേജുകള്‍ ഉണ്ട്. ബാര്‍ബ്ലെര്‍, പീകോക്ക്, ബാര്‍ബെറ്റ്, റോബിന്‍, കോയല്‍, ഹോണ്‍ബില്‍ എന്നിവയാണ് അവ. ഭക്ഷണം ഉള്‍പ്പെടുന്നില്ല. എങ്കിലും സഞ്ചാരികള്‍ക്കായി കാന്‍റീന്‍ സൗകര്യം ഉണ്ട്. ഉച്ചക്ക് രണ്ടു മണിയാണ് ചെക്കിന്‍ ടൈം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.keralatourism.org/ecotourism/trekking-programs/kottur-ecotourism/37#jc
07025006757
പറമ്പിക്കുളം
ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്ക് താമസിക്കാന്‍ പറ്റുന്ന കിടുക്കന്‍ സ്ഥലമാണ് പറമ്പിക്കുളം. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഉള്ളത് ഇവിടെയാണ്. കേരളത്തിലെ രണ്ടാമത്തെ കടുവാ സങ്കേതമായ പറമ്പിക്കുളം ടൈഗർ റിസർവും ഇവിടെയാണ്.
കാടിനുള്ളില്‍ താമസിക്കാനുള്ള സൗകര്യം ഇവിടെയും ലഭ്യമാണ്. പെരുവരി ഐലന്‍ഡ് നെസ്റ്റ്, തൂണക്കടവ് ട്രീ ടോപ് ഹട്ട്, വീട്ടിക്കുന്ന് ഐലന്‍ഡ് നെസ്റ്റ്, ഹണികോംബ് കോംപ്ലക്സ് മുതലായവയാണ് ഇവിടെ സഞ്ചാരികള്‍ക്കായി നല്‍കിയിരിക്കുന്ന താമസസൗകര്യങ്ങള്‍. ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് പറമ്പിക്കുളത്തെ താമസം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
https://www.keralatourism.org/ecotourism/trekking-programs/parambikulam-trekking/2#jc
ഗവി
ഗവിയെക്കുറിച്ച് അധികം ആമുഖം ഒന്നും വേണമെന്നില്ല. ഒറ്റ സിനിമയിലൂടെ കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ ഗവിക്ക് സാധിച്ചു.
പത്തനംതിട്ട ജില്ലയുടെ ഭാഗമായ ഗവിയിലേക്ക് കെ എസ് ആര്‍ ടി സി ബസിലാണ് യാത്ര. പെരിയാര്‍ കടുവ സങ്കേതത്തിന്‍റെ ഭാഗമായ ഈ പ്രദേശത്ത് മൂന്ന് ഗ്രാമങ്ങളിലായി 250 ഓളം കുടുംബങ്ങള്‍ താമസിക്കുന്നു. വിനോദ സഞ്ചാരികള്‍ക്കായി ബോട്ടിംഗ്, സഫാരി, ട്രെക്കിംഗ് മുതലായവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു.
ടെന്‍റടിച്ചും അല്ലാതെയുമുള്ള താമസസൗകര്യങ്ങളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഗ്രീന്‍ മാന്‍ഷന്‍ ജംഗിള്‍ ലോഡ്ജ്,, സ്വിസ്സ് കോട്ടേജ് ടെന്റ്സ് മുതലായവക്ക് പുറമേ കാടിനുള്ളില്‍ ടെന്റ് അടിച്ചു താമസിക്കാനും ഇവിടെ പറ്റും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
https://gavi.kfdcecotourism.com/
Ph: +91 4869 223270, 2582640