കാടിന്റെ മനോഹാരിത അറിഞ്ഞുള്ള ഒാരോ യാത്രയും സഞ്ചാരികൾക്ക് പുതുമ നിറഞ്ഞ കാഴ്ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്. അങ്ങനെയൊരിടമാണ് കേരളത്തിന്റെ മഴക്കാടായ സൈലന്റ്‍‍വാലി. സൈരന്ധ്രിവനം എന്നൊരു പേരുകൂടി ഈ സ്ഥലത്തിന് സ്വന്തമാണ്. ‌‌പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്ന് ഏകദേശം 40 കിലോമീറ്റര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടിന്റെ മനോഹാരിത അറിഞ്ഞുള്ള ഒാരോ യാത്രയും സഞ്ചാരികൾക്ക് പുതുമ നിറഞ്ഞ കാഴ്ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്. അങ്ങനെയൊരിടമാണ് കേരളത്തിന്റെ മഴക്കാടായ സൈലന്റ്‍‍വാലി. സൈരന്ധ്രിവനം എന്നൊരു പേരുകൂടി ഈ സ്ഥലത്തിന് സ്വന്തമാണ്.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയാണ് സൈലന്റ് വാലി ദേശീയോദ്യാനം. സാധാരണ വന പ്രദേശങ്ങളില്‍ കാണാറുളള ചീവീടുകളുടെ അഭാവമാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രത്യേകതയും. ഉഷ്ണമേഖലാ മഴക്കാടുകളും ലോകത്ത് മറ്റെവിടെയും കാണാന്‍ സാധ്യമല്ലാത്ത അപൂര്‍വയിനം പക്ഷി മൃഗാദികളും വൃക്ഷലതാദികളും കൊണ്ട് സമ്പന്നമാണിവിടം. ഈ ദേശീയോദ്യാനത്തിന്റെ മുഖമുദ്രകളിലൊന്നാണു സിംഹവാലന്‍ കുരങ്ങുകൾ.പതിനൊന്നോളം ഹെയര്‍പിന്‍ വളവുകള്‍ ഉള്ള അട്ടപ്പാടി ചുരം കടന്നുവേണം സൈലന്റ് വാലിയിലേക്ക്‌ പ്രവേശിക്കാന്‍. 

ADVERTISEMENT

പേരിനു പിന്നിൽ

വടക്ക് നീലഗിരി കുന്നുകള്‍ അതിരിടുന്നു, തെക്കു ഭാഗത്ത് മണ്ണാര്‍ക്കാട്ടെ സമതലങ്ങളും. പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് സൈലന്റ് വാലി. ചീവീടുകളുടെ സാന്നിധ്യം ഇവിടെയില്ലാത്തതു കൊണ്ടാണ് നിശബ്ദ താഴ്‌വര എന്നര്‍ത്ഥം വരുന്ന സൈലന്റ് വാലി എന്ന പേര് ലഭിച്ചത്. കൂടാതെ സൈരന്ധ്രിവനം എന്ന പേരിനെ ആംഗലേയ വത്ക്കരിച്ചതിന്റെ ഫലമായാണ് സൈലന്റ്‌വാലി ഉണ്ടായതെന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 2012-ല്‍ യുനെസ്‌കോ ആണ് ഈ വനമേഖലക്ക് ലോകപൈതൃക പദവി നല്‍കിയത്.

ADVERTISEMENT

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ‌പ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല. അതിനു വനംവകുപ്പിന്റെ ‌മുന്‍കൂർ അനുമതി വേണം. മുക്കാലി ഫോറസ്റ്റ് ഓഫീസാണ് സൈലന്റ് വാലിയുടെ പ്രവേശന കവാടം. ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ വാഹനത്തില്‍ ഗൈഡിന്റെ കൂടെ സഞ്ചാരികളെ ബഫര്‍ സോണിലൂടെ 24 കിലോമീറ്റര്‍ കൊണ്ട് പോകും. ഈ യാത്രയില്‍ ചിലപ്പോള്‍ വന്യജീവികളെ അടുത്തുകാണാനുള്ള അവസരവും ലഭിക്കും. 

സൈലന്റ് വാലി യാത്രയുടെ അവസാനം കുന്തിപ്പുഴയുടെ തീരത്താണ്. ദേശീയോദ്യാനത്തിന്റെ ഹൃദയഭാഗമാണിത്.

ADVERTISEMENT

English Summary: Silent Valley National Park

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT