ഹംപി, ഇന്നലെയുടെ വിജയനഗരം‌

hampi32.jpg.image.784.410
SHARE

സ്വപ്നങ്ങൾ തീര്‍ത്തത് കല്ലുകള്‍ കൊണ്ടായിരുന്നെങ്കിൽ, തകർന്നുടഞ്ഞ അനേകം സ്വപ്നങ്ങളുടെ ശവപ്പറമ്പാണ് ഹംപി. പേരറിയാത്ത ഏതോ ഒരു സഞ്ചാരിയുടെ ബ്ലോഗ് വായനയ്ക്കിടെ കണ്ണിൽ തറച്ചു നിന്നത് ഈ വാക്കുകളാണ്. ഓരോ കല്ലിലും വിസ്മയം നിറച്ച ഹംപിയെന്ന പുരാതന നഗര ത്തിന്റെ ഇടനാഴികൾ അപ്പോൾ മുതൽ മാടി വിളിക്കാൻ തുട ങ്ങി. ചിറകുകൾ മുളച്ചിരുന്നെങ്കിൽ വീൽച്ചെയറുകളെ തള്ളി മാറ്റി അന്നു തന്നെ ഹംപിയിലേക്ക് പറന്നേനെ. എന്തായാലും ഹംപി യാത്ര സാക്ഷാത്കരിക്കാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. സുഹൃത്തുക്കൾ ഖാലിദും അംജത്തും ഫഹീമും വിജയസാമ്രാജ്യത്തിന്റെ ഭൂമിയിലേക്കൊരു യാത്ര പ്ലാൻ ചെയ്തപ്പോൾ ശാരീരികവിഷമതകളോട് തൽക്കാലം ബൈ പറഞ്ഞ് അവരോടൊപ്പം കൂടി.

വിജയനഗരത്തിന്റെ മണ്ണിൽ

hampi4.jpg.image.784.410

ലോകത്തെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിൽ ഒന്നായ വിജയനഗര സാമ്രാജ്യം. എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങ ളും ശിൽപങ്ങളും കൊട്ടാരങ്ങളും മണ്ഡപങ്ങളും അഴകു ചാർ ത്തുന്ന അതിന്റെ തലസ്ഥാനം ഹംപി. വിജയസാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് ഹംപിയെ ലോകത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റാൻ ഓരോ രാജാക്കന്മാരും ശ്രമിച്ചിരുന്നു.... ചരിത്ര പുസ്തകത്തിന്റെ അധ്യായങ്ങളിൽ കുത്തിനിറച്ച വിര സമായ അക്ഷരങ്ങൾ പെറുക്കിയെടുക്കും പോലെ ഫഹീദ് ഹംപിയെ കുറിച്ച് വാചാലനായി. ആ വാക്കുകളിലൂടെ എന്റെ മനസ്സപ്പോൾ ഒരു സിനിമ കാണുകയായിരുന്നു. വിജയ സാമ്രാജ്യത്തിന്റെ വീരഗാഥകൾ നിറഞ്ഞൊരു ചരിത്ര സിനിമ. മാക്കൂട്ടം ചുരം കയറി തുടങ്ങി. ഇവിടെ എവിടെയോ അല്ലേ ഒരു തടാകമുള്ളത്? ആ ചോദ്യമാണ് ശ്രദ്ധ തിരിച്ചത്. ഒരു പാടു തവണ ഈ വഴി പോയെങ്കിലും തടാകം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞപ്പോൾ എന്നാൽ കണ്ടിട്ട് പോകാമെന്ന് പറഞ്ഞ് ഖാലിദ് വണ്ടി നിർത്തി. അപ്പോൾ വിദേശികളായ ഒരു സഞ്ചാര കുടുംബം അവിടെ ഉണ്ടായി രുന്നു. ഒരു ചെറിയ തടാകം പോലും അവർ എത്ര മനോഹരമാ യാണ് കാണുന്നതും ആസ്വദിക്കുന്നതും. ശരിക്കും അദ്ഭുതം തോന്നി. യാത്ര തുടർന്നു. മടിക്കേരിയിലെ രാജ സീറ്റിൽ അൽപനേരം ചിലവിട്ട് നേരെ ബേലൂരിലേക്ക്. പണ്ട് ഹോയി സാല രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ബേലൂർ. ഹാലെബീഡും, ചെന്നകേശവ ക്ഷേത്രസമുച്ചയങ്ങളുമാണ് ബേലൂരിലെ ആകർഷണം. ഹംപിയിൽ ചിലവിടാനുള്ള സമയത്തിനു മേൽ പിടുത്തം വീഴുമെന്നതിനാൽ ബേലൂർ കാഴ്ചകൾ പിന്നെ കാണാം എന്ന തീരുമാനത്തിലെത്തി.

പശ്ചിമഘട്ടത്തിലെ ചന്ദ്ര ദ്രോണ മലനിരകളിൽപ്പെടുന്നതും കർണാടകത്തിലെ ഏറ്റവും വലിയ മലനിരകളുമാണ് മുള്ള യാന ഗിരിയും ബാബ ബുധൻ ഗിരിയും. സമുദ്ര നിരപ്പിൽ നിന്ന് 1930 മീറ്റർ ഉയരത്തിൽ നില കൊള്ളുന്ന മുള്ളയാന ഗിരിയിലേക്കുള്ള യാത്ര വീൽചെയറില്‍ കഴിയുന്ന എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമാണ്. മലകയറു ന്നതിനിടെ ചെറിയൊരു വെള്ളച്ചാട്ടം കാണാം. പാറക്കെട്ടുകൾ ക്കിടയിലൂടെ ഒഴുകി വരുന്നത് കണ്ണാടിച്ചില്ലു പോലെ തെളി നീർ. മുള്ളയാനഗിരിയുടെ പകുതി വരെ മാത്രമേ വാഹനങ്ങൾ ക്കു കയറാൻ അനുമതിയുള്ളൂ. അവിടുന്നങ്ങോട്ട് ഓഫ് റോഡാണ്. രണ്ട് കിലോമീറ്ററോളം ഓഫ് റോഡിലൂടെ വീൽ ചെയർ തള്ളിനീക്കാൻ ഫഹീമും അംജിത്തും നന്നായി പരിശ്ര മിച്ചു. മലയുടെ ഏറ്റവും മുകളിലെത്താൻ പിന്നെയും 400 പടവുകൾ കയറാനുണ്ട്. ഇന്ത്യയിൽ കാപ്പിക്കൃഷിക്ക് പേരു കേട്ട സ്ഥലമാണ് ബാബ ബുധൻഗിരി. പതിനേഴാം നൂറ്റാണ്ടിൽ യമനിൽ നിന്നെത്തിയ സൂഫി വര്യൻ ബാബ ബുധൻ തപസ്സനുഷ്ഠിച്ച ഇടമായതിനാലാണത്രേ ബാബ ബുധൻ ഗിരി എന്ന പേരു വന്നത്. അനേകം ഹരിത മലകൾക്കിടയിൽ ഉയർന്നു നിൽക്കുന്ന ബാബ ബുധൻ ഗിരി ദക്ഷിണ ഇന്ത്യയി ലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും ഹിന്ദു, സൂഫി തീർത്ഥാടക കേന്ദ്രവുമാണ്.

hampi33.jpg.image.784.410

അനേകം ഹെർപിൻ വളവുകൾ കയറി മുകളിലെത്തുമ്പോൾ തകർന്നു കിടക്കുന്ന ഒരു പഴയ കെട്ടിടത്തിന്റെ അവശിഷ്ടം കാണാം. പഴയ കാലത്തെ മൈസൂർ രാജാവിന്റെ വേനൽക്കാല വസതി. ചുരം കാണാൻ കയറുമ്പോൾ തണുപ്പും കോടമഞ്ഞും ഒരുമിച്ചെത്തി. മലയുടെ മുകളിൽ പ്രകൃതിയുടെ വിസ്മയമെ ന്നോളം ഒരു തടാകം.

കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി

രണ്ടാമത്തെ ദിവസം കലൂര്‍, ഭദ്രാവതി, ഷിമോഗ, ഹരിഹർ, ഹോസ്പേട്ട് വഴി ഹംപിയിലേക്കു യാത്ര തിരിച്ചു. കര്‍ണ്ണാടക യിലെ ഗ്രാമങ്ങളിലൂടെയാണ് യാത്ര, നെല്ല്, ചോളം, കരിമ്പ്, കടല, സൂര്യകാന്തി തുടങ്ങിയവയുടെ നോക്കെത്താ ദൂരത്തോ ളം പടർന്നു കിടക്കുന്ന കൃഷിപ്പാടങ്ങൾ.

കല്ലുകൾ കഥ പറയുന്ന കിലോമീറ്ററോളം പരന്നു കിടക്കുന്ന ഒരു പുരതാന നഗരമാണ് ബെല്ലാരി ജില്ലയിലെ തുംഗഭദ്ര നദിക്കരയിൽ നിലകൊള്ളുന്ന ഹംപി. എവിടെ തിരിഞ്ഞാലും പാറക്കൂട്ടങ്ങളാണ് ഇപ്പോൾ ഉരുണ്ടു വീഴുമെന്ന് തോന്നിപ്പി ക്കുന്ന ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങൾ. ഒപ്പം മനോഹരങ്ങ ളായ കൊത്തു പണികളാൽ കടഞ്ഞെടുത്ത കോട്ടകളും, ക്ഷേത്രങ്ങളും, ശില്പങ്ങളും, ജല സംഭരണികളും, കൊട്ടാര ങ്ങളും. ഹംപി ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ കണ്ടു തീർക്കാൻ കഴിയില്ല. അത്രയും വിശാലമാണ് അതിന്റെ ഭൂമി ശാസ്ത്രം. എല്ലായിടത്തും വീൽ ചെയറിൽ ചെന്നെത്തു കയെന്നത് നന്നേ പ്രയാസകരമാണ്. ഹംപിയിലെ ഏറ്റവും പഴയതും ആകർഷണീയവുമായ ക്ഷേത്രമാണ് വിരൂപാക്ഷ ക്ഷേത്രം. കല്ലിൽ കൊത്തിയ അപൂർവ ശിൽപ്പങ്ങൾ ഇവിടെ കാണാം. 150 അടി ഉയരം വരുന്ന രണ്ട് വലിയ ഗോപുരങ്ങൾ ഇതിന്റെ പ്രൗഢി കൂട്ടുന്നു. പതിനൊന്നു നിലകളുള്ള ഗോപു രങ്ങൾ ‘ബിസ്തപയ്യ ഗോപുരങ്ങൾ’ എന്നാണ് അറിയപ്പെടു ന്നത്. ക്ഷേത്രഗോപുരത്തിന്റെ പ്രതിബിംബം ഉൾച്ചുവരില്‍ പതിക്കുന്ന പിൻഹോൾ ക്യാമറ എന്ന വിദ്യ വിരൂപാക്ഷ ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണമാണ്. പരമ്പരാഗതമായി കിഷ്കിന്ധ ക്ഷേത്രമെന്നും, ഭാസ്കര ക്ഷേത്രമെന്നും അറിയ പ്പെടുന്ന ഹംപി ലോകാത്ഭുതങ്ങളിൽ ഒന്നാണ്. ദ്രാവിഡ കലാചാതുരിൽ കൊത്തിവെച്ച മഹാകാവ്യമാണ് ഇവിടത്തെ ഹസാരെ രാമക്ഷേത്രം. രാമായണത്തിലെ കഥാ സന്ദർഭങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ കല്ലിൽ കൊത്തിവച്ചിരിക്കുന്നു. ശ്രീരാമന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള ശിൽപ്പഭാഷ്യം ഇവിടത്തെ ചുവരുകളിൽ വായിച്ചെടുക്കാം. കൂടാതെ ചിലഭാഗങ്ങളിൽ ഭാഗവത സന്ദർഭങ്ങളും കൊത്തി യിട്ടുണ്ട്. ബാലിയുടെയും, സുഗ്രീവന്റെയും രാജധാനിയായ കിഷ്കിന്ധയാണ് ഹംപിയെന്നും വിശ്വാസമുണ്ട്. ഹസാരെ രാമക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ഹംപിയിലെ മറ്റ് ക്ഷേത്രങ്ങവിൽ നിന്നും വ്യത്യസ്തമായി ഗ്രാനൈറ്റിൽ തീര്‍ത്ത ശില്പങ്ങളാണ് ഹംപി ഭരിച്ചിരുന്ന ഭരണാധികാരികളുടെ രൂപ ങ്ങളും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ഹസാരെ രാമക്ഷേത്രത്തി നു തൊട്ടു മുന്നിലാണ് പാൻസൂപ്പാരി ബസാർ. വിജയനഗര സാമ്രാജ്യത്തിലെ ഒരു വ്യാപാര താവളമായിരുന്നു ഇത്. തകർന്നു കിടക്കുന്ന ചുവരുകളുടെയും തൂണുകളുടെയും അവശിഷ്ടങ്ങളും രണ്ടു മൂന്ന് അരയാലും മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ. സുപ്പാരി ബസാറിൽ നിന്നു കുറച്ചു കൂടി മുന്നോട്ട് നടന്നു. രഞ്ജിയുടെ കൊട്ടാരവും അതിനടുത്ത് തന്നെ ലോട്ടസ്മഹലും കാണാം. വിജയ നഗര സാമ്രാജ്യ ത്തിലെ ഏറ്റവും കരുത്തനായ രാജാവായിരുന്നു കൃഷ്ണ ദേവരായരുടെ പത്നി ചിന്നാ ദേവിയുടേതാണ് ഈ കൊട്ടാരം. രാജ്ഞിക്ക് നീരാടാനായി തീർത്ത ജല മഹൽ എന്ന കൃത്രിമ കുളം കൊട്ടാരത്തിനോടു ചേർന്നു തന്നെ നിലകൊള്ളുന്നു. ജല മഹലിൽ നിന്നു അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് ലോട്ടസ് മഹൽ. ചുണ്ണാമ്പ്, വെല്ലം, കോഴി മുട്ട, മണ്ണ് എന്നിവ കൊണ്ട് നിർമിച്ച ലോട്ടസ് മഹൽ പുരാതന വാസ്തു വിദ്യയുടെ വിസ്മയമാണ്.

നഷ്ടസ്മൃതികളിൽ നിശബ്ദമായി

പലയിടങ്ങളിലായി ചരിത്രം പോറിയിട്ട കല്ലുകൾ കാണാം. അതിലൂടെ അൽപ്പനേരം കണ്ണോടിച്ചാൽ ഹംപിയുടെ ചരിത്രത്തിന്റെ പൂർണദൃശ്യം മനസ്സിലാക്കാം. കൂടെയുണ്ടാ യിരുന്ന ഗൈഡ് ഹംപിയെ ഞങ്ങൾക്കു പരിചയപ്പെടുത്തി.

‘1336 ലാണ് ഹംപി നഗരം സ്ഥാപിച്ചത്. ഒരു കാലത്തു ഏഷ്യയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്നു ഹംപി. വലുപ്പത്തിൽ പാരീസിന്റെ മൂന്ന് ഇരട്ടിയും ബീജിങ്ങിന്റെ തൊട്ടടുത്തുമായിരുന്നു. പ്രതാപകാലത്ത് രണ്ട് കോടി സൈന്യ ങ്ങൾ അംഗബലമായി ഉണ്ടായിരുന്ന ഹംപിയിലേക്ക് യൂറോ പ്പിൽ നിന്നും പോർച്ചുഗീസിൽ നിന്നും കച്ചവടത്തിനായ് വ്യാപാരികൾ എത്തിയിരുന്നു. 1566 ൽ സുൽത്താന്മാരുടെ ആക്രമത്തിൽ തകരുന്നത് വരെ സാമ്പത്തികമായും, സൈനിക മായും, വ്യാപാരമായും ഹംപി സമ്പന്നമായിരുന്നു.

പൂർവകാലത്ത് ഉണ്ടായിരുന്നതിന്റെ ക്ഷേത്രങ്ങളുടെയും ശില്പങ്ങളുടെയും കൊട്ടാരങ്ങളുടെയും 10% മാത്രമേ ഇപ്പോള്‍ അവിടെ അവശേഷിക്കുന്നുള്ളൂ എന്നറിയുമ്പോഴാണ് പ്രതാപ കാലത്തെ ഹംപിയുടെ വ്യാപ്തിയും പ്രൗഢിയും വിവരണാതീ തമാകുന്നത്. അയാളുടെ വാക്കുകൾ പഴമയുടെ ഗന്ധം വഹി ച്ചെത്തിയ കാറ്റ് ഏറ്റു പറഞ്ഞു. മുന്നിൽ വർണാഭമായൊരു രാജവാഴ്ചയുടെ കാലം പൊട്ടിപ്പൊളിക്കാത്ത ഒരു ഗ്രാമമാണ് ഇന്നത്തെ ഹംപി. കൃഷിയും കന്നുകാലി പരിപാലനവുമാണ് ഇവിടുത്തുകാരുടെ പ്രധാന ഉപജീവനം. പലർക്കും അവരുടെ ഗ്രാമത്തിന്റെ ചരിത്ര പ്രാധാന്യം പോലുമറിയില്ല. ഇന്നും കാളവ ണ്ടിയാണ് സാധാരണക്കാരന്റെ വാഹനം. ഓരോ ദിവസവും ഹംപിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുകയാണ്. യാത്രികരാൽ ഹംപി എപ്പോഴും തിരക്കിലാണ്. ആ തിരക്കി നോട് യാത്രപറഞ്ഞിറങ്ങുമ്പോൾ എവിടെ നിന്നോ കേൾക്കാ മായിരുന്നു, അടുത്തടുത്തു വരുന്ന കുതിരകുളമ്പടിയുടെ ശബ്ദം.

hampi

GETTING THERE

വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി കർണാടകയിലാണ് സ്ഥിതി ചെയ്യുന്നത്. ഹംപിയിൽ നിന്ന് 344 കിലോമീറ്റർ അകലെയാണ് ബെംഗളൂരു. ഹംപിയില്‍ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ബെല്ലാരിയാണ് തൊട്ടടുത്ത വിമാനത്താവളം. എന്നാൽ അന്താരാഷ്ട്ര വിമാനത്താവളം ബെംഗളൂരു ആണ്. ഹംപിയിൽ നിന്ന് 13 കിലോമീറ്റർ അകലെ യാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനായ ഹൊസപ്പെട്ട സ്റ്റേഷൻ. മിക്ക ട്രെയിനുകൾക്കും ഈ സ്റ്റേഷനിൽ സ്റ്റോപ്പു ണ്ട്. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയാണ് ഹംപി സന്ദർശിക്കാൻ പറ്റിയ സീസൺ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA