അന്നും ഇന്നും കൊടൈക്കനാൽ

kodai-town-getty.jpg.image.784.410
SHARE

നമ്മുടെ നാട്ടിൽ വേനൽക്കാലം കൊടുമ്പിരിക്കൊള്ളുമ്പോള്‍ കൊടൈക്കനാലിൽ കൊടും തണുപ്പിന്റെ ദിനങ്ങളാരംഭിക്കും. അവധിക്കാലത്ത് മലയാളികള്‍ കൊടൈക്കനാലിലേക്ക് ടൂര്‍ പോകുന്നതിനു കാരണം അതാണല്ലോ കയ്യിൽ നില്‍ക്കുന്ന ചെലവില്‍ രസകരമായ യാത്ര. അന്നും ഇന്നും ഇതാണ് കൊടൈക്കനാലിന്റെ ആകർഷണം. രണ്ടോ മൂന്നോ ദിവസം ചുറ്റിക്കറങ്ങി കണ്ടാസ്വദിക്കാനുള്ള വിശേഷങ്ങൾ ഉള്ളതു കൊണ്ട് മടുപ്പു തോന്നില്ല. 2017 ലെ വേനലവധി എത്തുന്ന തിനു മുൻപ് കൊടൈക്കനാലിലേക്ക് ഒരു യാത്ര നടത്തി സന്ദർശകരെ വരവേൽക്കാൻ തയാറെടുപ്പു നടത്തുന്ന പട്ടണത്തെയാണ് അവിടെ ചെന്നിറങ്ങിയപ്പോൾ കണ്ടത്. സിൽവർ കാസ്കേഡ് വെള്ളച്ചാട്ടത്തിൽ തുടങ്ങി പത്ത് സ്ഥലങ്ങൾ സന്ദർശിക്കാൻ രണ്ടു ദിവസം വേണ്ടി വന്നു. എല്ലാവരും പോകുന്ന ടൂറിസം കേന്ദ്രങ്ങളിലൂെട ഒരു വലം വയ്ക്കുന്നതാണ് ആദ്യ ദിവസത്തെ ടൂർ. രണ്ടാമത്തെ ദിവസം പെർജെം തടാകം, തൊപ്പി തൂക്കിപ്പാറ എന്നിവിടങ്ങളിലേക്കു ട്രെക്കിങ്–വ്യത്യസ്തം സാഹസികം.

കൊടൈക്കനാല്‍ ടൂറിന്റെ സ്റ്റാർട്ടിങ് പോയിന്റുകളാണ് വെള്ളച്ചാട്ടവും മ്യൂസിയവും. വെള്ളിയാഴ്ചയായിരുന്നിട്ടും രണ്ടിടത്തും സാമാന്യം ഭേദപ്പെട്ട തിരക്കുണ്ടായിരുന്നു. ചുര ങ്ങളില്‍ നിന്നു പാഞ്ഞു കയറിയ വാഹനങ്ങൾ കൊടൈ പട്ട ണത്തിലേക്കു നീങ്ങി. കുന്നിൻ ചരിവുകളിൽ പതിച്ചു വച്ച തീപ്പെട്ടിക്കൂടു പോലെ വീടുകൾ തെളിഞ്ഞു. കുളിരുള്ള കാറ്റിന്റെ തലോടലേറ്റ് പൈൻ മരങ്ങളും കാറ്റാടിയും ചൂളമ ടിച്ചു. ഊട്ടിയിലേക്കും കൊടൈക്കനാലിലും ചെന്നുകയറു മ്പോൾ പ്രകൃതിയൊരുക്കുന്ന ഈ വരവേൽപ് പറഞ്ഞറിയി ക്കാനാവാത്ത സുഖം തന്നെ.

സിൽവർ കാസ്കേഡ്

മധുരയിൽ നിന്നോ പഴനിയിൽ നിന്നോ കൊടൈക്കനാലിലേ ക്കു പോകുമ്പോൾ ആദ്യം എത്തിച്ചേരുന്ന ടൂറിസ്റ്റ് സ്പോട്ട് സിൽവർ കാസ്കേഡാണ്. കൊടൈ മലനിരയ്ക്കു മുകളിലെ നീരുറവയിൽ നിന്നൊഴുകി പാറപ്പുറത്തുകൂടി 180 അടി ഉയര ത്തിൽ നിന്നു പതിക്കുന്നു. വെള്ളിച്ചിലങ്കയണിഞ്ഞ വെള്ളച്ചാ ട്ടം. ഏപ്രിൽ, മേയ് മാസങ്ങളിൽ കാസ്േകഡിനു മുന്നിൽ ജന ത്തിരക്കേറും.

ഫെബ്രുവരിയിലും ജനത്തിരക്കിനു കുറവില്ല. സെൽഫി സ്റ്റി ക്കുമായി വെള്ളച്ചാട്ടത്തെ പശ്ചാത്തലമാക്കി ഫോട്ടോ എടു ക്കുന്നവർ സിൽവർ കാസ്കേഡിനു മുന്നിൽ തിക്കിത്തിരക്കി. തൊപ്പിയും വളയും മാലയും ഹോം മെയ്ഡ് ചോക്ലേറ്റും വിൽ ക്കുന്ന കടകൾ സിൽവർ ഹിൽസ് കാസ്കേഡിനെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.

ചെമ്പകനൂർ മ്യൂസിയം

കോയമ്പത്തൂരിലെ ഗാസ് ഫോറസ്റ്റ് മ്യൂസിയത്തിൽ നിന്നു വലിയ വ്യത്യാസങ്ങളില്ലാത്ത ഒരു മ്യൂസിയം കൊടൈക്കനാ ലിലുണ്ട് – ചെമ്പകനൂർ മ്യൂസിയം. മൃഗങ്ങളുടെയും പക്ഷികളു ടെയും മനുഷ്യന്റെയും മൃതശരീരം ആസിഡിലിട്ട് സൂക്ഷിച്ചി ട്ടുള്ള ഈ മ്യൂസിയമാണ് കൊടൈക്കനാല്‍ ടൂറിൽ രണ്ടാമത്തെ സ്ഥലം.

കാട്ടുപോത്തിന്റെ തോലുണക്കി അതിനുള്ളിൽ കൃത്രിമ വസ്തുക്കൾ നിറച്ച് ജീവനുള്ള മൃഗത്തെപ്പോലെയാക്കി അവി ടെ സൂക്ഷിച്ചിട്ടുണ്ട്. മാനും മുയലും പക്ഷികളുമൊക്കെ ഇതു പോലെ ജീവൻ തുടിക്കുന്ന പോലെ നിലനിൽക്കുന്നു. മലമ്പാ മ്പിനെയും മനുഷ്യക്കുഞ്ഞിനെയുമെല്ലാം കുപ്പിക്കുള്ളിലാക്കി സൂക്ഷിച്ചിട്ടുള്ള കാഴ്ച സന്ദർശകരിലുണ്ടാക്കുന്ന കൗതുകം പറഞ്ഞറിയിക്കാനാവില്ല.

ഗോഷൻ റോഡ് വ്യൂ പോയിന്റ്

എത്രയോ സിനിമകൾക്കു പശ്ചാത്തലമായിട്ടുള്ള പൈൻ മരത്തോട്ടത്തിനരികിലൂടെ മോയിർ സ്മൃതി മണ്ഡപത്തിലേക്കു നീങ്ങി. കടന്നു പോകുന്നതും എതിരെ വരുന്നതുമായ വണ്ടിക ളെല്ലാം കേരള രജിസ്ട്രേഷൻ. കൊടൈക്കനാൽ സന്ദർശക രിൽ എപ്പോഴും മുന്നിൽ നിൽക്കുന്നത് മലയാളികൾ തന്നെ. കൂവി വിളിച്ചും പാട്ടു പാടിയും വിദ്യാർഥികൾ മരത്തോപ്പുകൾ ക്കരികിൽ സംഘം ചേർന്ന് ആർത്തുല്ലസിക്കുന്നു. ആകാശ ത്തിനു താഴെ കുട ചൂടിയ കോടമഞ്ഞിന്റെ തണുപ്പ് സന്ദർശ കരുടെ ആവേശം ഇരട്ടിയാക്കി. ഗോഷൻ റോഡിനരികിലുള്ള വാച്ച് ടവറിലേക്കാണ് ഈ യാത്ര. കൊടൈക്കനാലിലെ കുന്നിൻ ചരിവുകളിൽ കോടമഞ്ഞ് കട്ടപിടിച്ചു നിൽക്കുന്നതു കാണാനാണ് ഈ തിരക്ക്. കൊടൈക്കനാലിനെ സൗന്ദര്യ വത്കരിച്ചവരിൽ പ്രമുഖനായ സർ തോമസ് മോയിറിന്റെ സ്മരണയ്ക്കായി നിർമിച്ച സ്തൂപത്തിനരികെ നിന്ന് ഫോട്ടോ യെടുക്കാൻ ജനപ്രളയം. ഇരുമ്പു ഗോവണി കയറി വാച്ച് ടവറിനു മുകളിൽ നിന്നു നോക്കിയപ്പോൾ ആകാശത്തിന്റെ തെക്കുഭാഗം കാണാനില്ല! പഞ്ഞിക്കെട്ടുകൾ കൂട്ടിക്കെട്ടി അടുക്കി വച്ചതു പോലെ വെളുത്ത നിറം മാത്രം. ശക്തിയായി കാറ്റു വീശിയിട്ടും അനക്കമില്ലാതെ നിന്ന കോടമഞ്ഞിന്റെ കുളിരിനെ മറി കടക്കാൻ കട്ടൻ ചായയുമായി ആളുകൾ പരക്കം പാഞ്ഞു

ഗുണ ഗുഹ

kodai-prv.jpg.image.784.410

തട്ടിക്കൊണ്ടു പോയ അഭിരാമിയെ ഒളിപ്പിക്കാൻ ‘ഗുണ’ കണ്ടെ ത്തിയ മലയിടുക്കിലേക്കാണ് അടുത്ത യാത്ര. സിനിമയുടെ പേരില്‍ പ്രശസ്തമായ മലയിടുക്കില്‍ ആഴ്ചയിൽ ഏഴു ദിവസ വും സന്ദർശകരെത്താറുണ്ട്. ഗുണ ഗുഹയുടെ കവാടത്തിനടു ത്ത് കച്ചവടക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറിനടു ത്ത് വെയ്റ്റിങ് ഷെഡ്ഡിന്റെ നിർമാണം പൂർത്തിയായി. സന്ദർശകർക്കു നടക്കാന്‍ സിമന്റിട്ട പാതയുണ്ട്. വഴി കാണി ക്കാനും കഥ പറയാനും ഗൈ‍ഡുമാർ ഓടി നടക്കുന്നു.

സിമന്റ് പാത കടന്ന് കാട്ടിലേക്കു പ്രവേശിക്കുന്ന സ്ഥലത്ത് കുരങ്ങു ശല്യത്തിന് യാതൊരു കുറവുമില്ല. കുരങ്ങിന്റെ ആക്ര മണത്തിൽ നിന്നു രക്ഷപെടാനെത്തിയ സന്ദർശകരില്‍ ചിലർ തട്ടിത്തടഞ്ഞു വീണു. വാനരന്മാരെ മറികടന്ന് സംഘം ചേർ ന്നാണ് ആളുകൾ ഗുണ ഗുഹയിലേക്കു നടന്നത്. കമ്പി വേലി കെട്ടി സുരക്ഷിതമാക്കിയ ഗുഹയെക്കുറിച്ചു സന്ദർശകരിലേ റെപ്പേർക്കും യാതൊരു ധാരണയുമില്ല. ഗുഹയ്ക്കപ്പുറത്ത് കുന്നിനു മുകളിൽ കെട്ടിയിട്ടുള്ള വാച്ച് ടവറിൽ കയറി കോട മഞ്ഞിന്റെ ഭംഗിയാസ്വദിച്ച് ആളുകൾ അവിടം വിട്ടു. ഗുണ എന്ന സിനിമ കാണാത്തവരാണ് അവരെല്ലാം. കമൽഹാസൻ സാഹസികമായി അഭിനയിച്ച രംഗങ്ങളെക്കുറിച്ച് അറിയാത്ത വരാണ് അവർ....

സന്ദർശകരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം, ആ പ്രദേ ശത്തെവിടെയും ഗുണ ഗുഹ എവിടെയെന്നു കാണിക്കാനായി ബോർഡ് വച്ചിട്ടില്ല. അപകട സാധ്യത ഒഴിവാക്കാനാണ് ഇങ്ങ നെ ചെയ്തതെന്ന് ഗൈഡ് പറഞ്ഞു. ‘‘ഗുഹയ്ക്കുള്ളിലേക്ക് ഇറങ്ങിയ പത്തു ചെറുപ്പക്കാരില്‍ അഞ്ചു പേരുടെ മൃതദേഹം കിട്ടി. ബാക്കിയുള്ളവർക്ക് എന്തു പറ്റിയെന്നു പോലും അറിയി ല്ല. അതിൽപ്പിന്നെയാണ് കമ്പിവേലി കെട്ടിയത്. ബോർഡ് എഴുതി വച്ചാൽ അതുവഴി ആളുകൾ ഇറങ്ങി നോക്കും. എന്തി നാ വെറുതെ....’’ വഴികാട്ടിയായി എത്തിയ സുന്ദർ പറഞ്ഞു.

പില്ലർ റോക്സ്

kodai-pillar-rock-getty.jpg.image.784.410
അമേരിക്കയിലെ വേൾ‍ഡ് ട്രേഡ് സെന്റർ പോലെ ഉയർന്നു നില്‍ക്കുന്ന രണ്ട് ഗ്രാനൈറ്റ് മലകൾ സ്ഥിതി ചെയ്യുന്ന സ്ഥല മാണ് പില്ലർ റോക്സ്

അമേരിക്കയിലെ വേൾ‍ഡ് ട്രേഡ് സെന്റർ പോലെ ഉയർന്നു നില്‍ക്കുന്ന രണ്ട് ഗ്രാനൈറ്റ് മലകൾ സ്ഥിതി ചെയ്യുന്ന സ്ഥല മാണ് പില്ലർ റോക്സ്. Devil's kitchen എന്നായിരുന്നു ഇംഗ്ലിഷു കാര്‍ ഈ മലയ്ക്കിട്ട പോര്. രണ്ടു സ്തൂപങ്ങളുടെ ആകൃതി യുള്ള മല പിന്നീട് പില്ലർ റോക്സ് എന്നറിയപ്പെട്ടു.

പില്ലർ റോക്സ് കാണാനെത്തുന്നവർക്ക് നിൽക്കാനുള്ള വ്യൂ പോയിന്റ് കല്ലുകൾ പാകി ഭംഗിയാക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള കളി സ്ഥലവും ഇതിനോടു ചേർന്നുള്ള പുൽമേടയും സന്ദർശ കർക്കു വിശ്രമിക്കാനുള്ള പീഠങ്ങളായി മാറ്റി. മഞ്ഞിൽ മുങ്ങിയ താഴ് വര കാണാനാകില്ലെങ്കിലും നെടുതായ മലകളുടെ രൂപം ആകാശച്ചെരുവില്‍ തെളിഞ്ഞു കാണാം.

പില്ലർ റോക്സിൽ നിന്നു മടങ്ങും വഴി അക്വാഷ്യ മരത്തോ പ്പിൽ കയറി. ‘ചിത്രം’ ഉൾപ്പെടെയുള്ള മലയാള സിനിമകൾക്കു പശ്ചാത്തലമായ അക്വാഷ്യത്തോട്ടത്തിൽ ഇപ്പോള്‍ കുതിര സവാരിയാണ് പ്രധാന വിനോദം. പൈൻ മരങ്ങളും അക്വാഷ്യ യും ഇടതൂർന്ന തോട്ടത്തിൽ ഫോട്ടോ എടുക്കുന്നവരുടെ തിര ക്കായിരുന്നു. കുതിരപ്പുറത്തു കയറിയും കാട്ടിലൂടെ ചുറ്റിക്കറ ങ്ങിയും സഞ്ചരിക്കുന്നവർ മലയാളികളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കൊടൈക്കനാൽ ടൂറിൽ സ്ഥിരമായി ഒഴിവാക്കപ്പെടുന്നതും എന്നാൽ നിർബന്ധമായും കണ്ടിരിക്കേണ്ടതുമായ ആരാധനാ ലയമാണ് ലാ സലേത്തിലെ മാതാവിന്റെ പള്ളി. ഫ്രഞ്ച് മിഷ നറിമാർ 1863 ൽ നിർമിച്ച പള്ളി തമിഴ്നാട്ടിലെ ഏറ്റവും പഴക്ക മേറിയ ക്രിസ്ത്യൻ ആരാധനാലയങ്ങളിൽലൊന്നാണ്. ഫ്രഞ്ച് വാസ്തു വിദ്യയും തമിഴ് തച്ചു ശാസ്ത്രവും ഒത്തു ചേര്‍ന്നതാ ണ് ഓടു മേഞ്ഞ ആരാധനാലയം. മനോഹരമായ അൾത്താര യോടുകൂടിയ പള്ളിയിൽ സന്ദർശകർക്ക് പ്രവേശനം അനുവ ദിച്ചിട്ടുണ്ട്.

ആത്മഹത്യാ മുനമ്പ്

അന്ധമായ പ്രണയത്തിനൊടുവിൽ ഒരുമിച്ചു ജീവനൊടുക്കിയ ചെറുപ്പക്കാരാണ് പച്ച നിറമണിഞ്ഞ താഴ് വരയെ ആത്മഹ ത്യാ മുനമ്പാക്കി മാറ്റിയത്. ഇരുവശത്തും മതിലുകെട്ടിയ ‘ഗലി’യിൽ കച്ചവടക്കാർ നിറഞ്ഞ പാതയിലൂടെയാണ് ‘suicide point’ ലേക്കുള്ള വഴി. ചോക്ലേറ്റും വസ്ത്രങ്ങളും ഫാൻസി സാധനങ്ങളും വിൽക്കുന്ന കടകളിൽ സ്കൂൾ വിദ്യാർഥിക ളുടെ തിരക്കൊഴിഞ്ഞ നേരമില്ല. കച്ചവചക്കാരിലേറെയും മലയാളികളാണ് എന്നത് മറ്റൊരു കേരള കണക്ഷൻ ഇരുമ്പു വേലിയുടെ അരികിൽ നിന്നാൽ കട്ടകുത്തിയ മഞ്ഞല്ലാതെ മറ്റൊന്നും കാണാനില്ല. വെയിലുള്ള പകലുകളാണ് സ്യൂയി സൈഡ് പോയിന്റിലെ മികച്ച ദിനങ്ങൾ.

കോക്കേഴ്സ് വോക്

ഗോൾഫ് കളിക്കാനായി നീക്കിവച്ച നീളമേറിയ കുന്നിൻ ചരിവിലെ വളഞ്ഞ റോഡിലൂടെ കോക്കേഴ്സ് വോക്കി ലെത്തി. മലഞ്ചെരിവിലുണ്ടാക്കിയ ഒരു കിലോമീറ്റർ നടപ്പാ തയാണ് കോക്കേഴ്സ് വോക്. അവിടെ നിന്നാൽ പെരിയകുളം പട്ടണം മുതൽ പാമ്പാർ നദി വരെയുള്ള സ്ഥലങ്ങൾ കാണാം. മഞ്ഞില്ലാത്ത പകലുകളിൽ ഭൂപടം പോലെ താഴ് വര മുഴുവൻ കാണാം. കൊടൈക്കനാലിന്റെ താഴ് വരയുടെ സൗന്ദര്യം ആസ്വദിക്കാൻ വഴി വെട്ടിയ ലഫ്റ്റനന്റ് കോക്കർ എന്നയാ ളോട് ബഹുമാനം തോന്നി. നടപ്പാതയുടെ പകുതിയിൽ ഒബ്സർവേറ്ററി കേന്ദ്രമുണ്ട്. ടെലിസ്കോപ്പിലൂടെ തമിഴ്നാ ടിന്റെ താഴ് വരയെ കാണാൻ വിദ്യാർഥി സംഘങ്ങൾ തിരക്കു കൂട്ടി.

തടാകം, പാർക്ക്

kodai-lake-getty.jpg.image.784.410
തടാകം

ഇനി പോകാനുള്ളത് തടാകം, പാർക്ക്. രണ്ടും അടുത്താണ്. ‘‘ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനോളം വരില്ല’’ പാര്‍ ക്കിൽ കയറിയ ഒരു കുടുംബത്തിന്റെ അഭിപ്രായം. ബൊട്ടാണി ക്കൽ ഗാർഡനോളം വലുപ്പമില്ലെങ്കിലും കൊടൈക്കനാലിലെ പൂന്തോട്ടവും വാട്ടർ ഫൗണ്ടേഷനുമെല്ലാം കുട്ടികളെ സന്തോ ഷിപ്പിക്കും. പുൽമേടയ്ക്കു മുകളിൽ കാട്ടുപാത തെളിച്ച് ഇരുവശത്തും ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രണയ സ്വപ്ന ങ്ങൾ പൂവിടുന്ന പാർക്ക് കമിതാക്കളാൽ സജീവം. ചവിട്ടി നീങ്ങുന്ന ബോട്ടുകളും മോട്ടോർ ബോട്ടുകളും നീങ്ങുന്ന തടാ കക്കരയിൽ എപ്പോഴും തിരക്കുണ്ടാകും. കുറേയാളുകൾ കുതി രപ്പുറത്തു കയറി സവാരി നടത്താൻ കാത്തു നിന്നു.

തൊപ്പിതൂക്കിപ്പാറ

രണ്ടാം നാൾ സാഹസിക സഞ്ചാരം ആരംഭിക്കുന്നത് തൊപ്പി തൂക്കിപ്പാറയിൽ നിന്നാണ്. ആയിരം അടി താഴ്ചയുള്ള കൊക്കയും കിഴുക്കാം തൂക്കായ പാറയും ഉൾപ്പെടുന്നതാണ് ഈ സ്ഥലം. കാടിനുള്ളിലേക്ക് എട്ടു കിലോമീറ്റർ യാത്ര ചെയ്താൽ തൊപ്പിതൂക്കിപ്പാറയിലെത്താം. പണ്ടു കാലത്ത് ഇവിടെയെത്തിയ സായിപ്പിന്റെ തൊപ്പി കൊക്കയിലേക്കു വീണു. കാറ്റ് ഗതി മാറി വീശിയപ്പോള്‍ തൊപ്പി മുകളിലേക്കു വന്നുവെന്നു നാട്ടു കഥ. അങ്ങനെയാണ് തൊപ്പിതൂക്കിപ്പാറ എന്ന പേരു വന്നത്. സന്ദർശകരുടെ തിരക്കേറിയതോടെ തൊപ്പിതൂക്കിപ്പാറയിൽ കമ്പിവേലി കെട്ടി. ശ്രദ്ധിക്കുക: ഗൈഡില്ലാതെ തൊപ്പിതൂക്കിപ്പാറയിലേക്കു പോകരുത്. കുറുക്കനും കരടിയുമുള്ള കാടാണ്, ജാഗ്രത പുലർത്തുക.

ബെരിജാം

ബെരിജാം അണക്കെട്ടാണ് അടുത്ത സ്ഥലം. പ്രവേശനത്തിന് തമിഴ് നാട് വനം വകുപ്പിന്റെ ഓഫിസിൽ നിന്നു പെർമിഷൻ ടിക്കറ്റ് എടുക്കണം. കാട്ടു വഴിയിലൂടെ ഇരുപത്തഞ്ചു കിലോ മീറ്റർ യാത്ര ചെയ്യാൻ പരിചയ സമ്പന്നരായ ഡ്രൈവർമാർക്കേ കഴിയൂ. കാടിന്റെ ഭംഗിയും അണക്കെട്ടിന്റെ നിശ്ശബ്ദ സൗന്ദര്യ വുമാണ് ബെരിജാം യാത്രയിൽ കാണാനുള്ളത്.

തമിഴ്നാട്ടിലെ അഴകേറിയ രണ്ടു മലയടിവാരങ്ങളാണ് ഊട്ടി യും കൊടൈക്കനാലും. രണ്ടു സ്ഥലങ്ങളിലും മലയാളികളാ ണ് സന്ദർശകർ. സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘ ങ്ങളാണ് അവരിലേറെയും. ആഴ്ചാവസാനത്തിലെ രണ്ടു ദിവ സം കുടുംബത്തോടൊപ്പം ആഘോഷിക്കാനെത്തുന്നവരും കുറവല്ല. കൊടൈക്കനാലിലെത്തിയ ഓരോരുത്തരുടെയും മുഖത്ത് ആ സന്തോഷം തിരിച്ചറിയാം. കമ്പിളി വസ്ത്രങ്ങ ളുടെ ചൂടണിഞ്ഞ് യാത്രയുടെ ആവേശത്തിലേറി അവരെല്ലാം അങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞു. തൊപ്പിയും കൂളിങ് ഗ്ലാസും ഓവർ കോട്ടുമിട്ട മലയാളികള്‍ കൂട്ടം കൂടി നിൽക്കു ന്നതു കാണാൻ കൊടൈക്കനാലിൽത്തന്നെ പോകണം.

GETTING THERE

പഴനി– കൊടൈക്കനാൽ പാത ഹെയർ പിൻ വളവുകൾ നിറഞ്ഞ് മനോഹരം.

പഴനി–കൊടൈക്കനാൽ 65 കി.മീ

കുമളി–തേനി–വെറ്റിലക്കുണ്ട് റോഡ്,

യാത്രാ പ്രേമികള്‍ക്ക് ഹരം പകരും. (140 കി.മീ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA