കാളി കടുവാസങ്കേതത്തിൽ വേഴാമ്പൽ ഉൽസവം

vezhambal1
SHARE

ബെംഗളൂരു ∙ വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പലുകളുടെ സംരക്ഷണത്തിനായി വേഴാമ്പൽ ഉൽസവം (ഹോൺബിൽ) സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടു മുതൽ നാലുവരെ ഉത്തര കന്നഡ ജില്ലയിലെ കാളി കടുവാസങ്കേതത്തിലാണിത്. കർണാടക വനംവകുപ്പ്, ടൂറിസം വികസന കോർപറേഷൻ, ഇക്കോ ടൂറിസം വികസന കോർപറേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണു പരിപാടി. 

മലമുഴക്കി വേഴാമ്പൽ (ഇന്ത്യൻ ഗ്രേ), കോഴി വേഴാമ്പൽ (മലബാർ ഗ്രേ), പാണ്ടൻ വേഴാമ്പൽ (മലബാർ പൈഡ്) എന്നീ ഇനങ്ങളാണ് ഇന്ന് ഏറെ ഭീഷണി നേരിടുന്നത്. ഇവയുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് ഉൽസവം സംഘടിപ്പിക്കുന്നതെന്നു ഡപ്യൂട്ടി കൺസർവേറ്റർ ഡോ. എസ്.രമേശ് പറഞ്ഞു.

സംസ്ഥാനത്തു കൂടുതൽ വേഴാമ്പലുകളെ കാണുന്നതു ദണ്ഡേലി താലൂക്കിലെ ഹാലിയാൽ, ജോയിഡ നിത്യഹരിത വനങ്ങളിലാണ്. സഞ്ചാരികൾക്കായി ട്രക്കിങ്, ഫോട്ടോ മൽസരം എന്നിവയും ഒരുക്കിയിട്ടുണ്ട്. ദണ്ഡേലിയിലെ വനംവകുപ്പ് റെസ്റ്റ് ഹൗസിലാണു മൂന്നു ദിവസത്തെ ക്യാംപ് ഒരുക്കിയിരിക്കുന്നത്. പ്രവേശനത്തിനും താമസത്തിനും ഫീസുണ്ട്. ഓൺലൈൻ ബുക്കിങ്ങിനും ഫൊട്ടോഗ്രഫി മൽസരത്തിൽ പങ്കെടുക്കുന്നതിനും വെബ്സൈറ്റ്: www.myecotrip.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA