കടലമ്മയുടെ കൊട്ടാരം കാണാം, യാത്ര തിരിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
അങ്ങകലെ നീല നിറത്താൽ ബങ്കാരം എന്ന സുന്ദരി അഴകിന്റെ മാസ്മരിക ഭാവം പൂണ്ട് ഒരു നവോഢയെ പോലെ നിൽക്കുന്നു. ചുറ്റും പഞ്ചാര മണൽ കൊണ്ട് കളം വരച്ചതു പോലുള്ള ഒരു ഭൂമിയുടെ തട്ട് ... എത്ര മനോഹരമായ കാഴ്ച. ഒരു മണവാട്ടിയെ പോലെ തന്നെ സുന്ദരിയായിരിക്കുന്നവൾ, ഈ ബങ്കാരം...!!! ബങ്കാരത്തിലെ കടലിലേക്ക്, കണ്ണെത്താ
അങ്ങകലെ നീല നിറത്താൽ ബങ്കാരം എന്ന സുന്ദരി അഴകിന്റെ മാസ്മരിക ഭാവം പൂണ്ട് ഒരു നവോഢയെ പോലെ നിൽക്കുന്നു. ചുറ്റും പഞ്ചാര മണൽ കൊണ്ട് കളം വരച്ചതു പോലുള്ള ഒരു ഭൂമിയുടെ തട്ട് ... എത്ര മനോഹരമായ കാഴ്ച. ഒരു മണവാട്ടിയെ പോലെ തന്നെ സുന്ദരിയായിരിക്കുന്നവൾ, ഈ ബങ്കാരം...!!! ബങ്കാരത്തിലെ കടലിലേക്ക്, കണ്ണെത്താ
അങ്ങകലെ നീല നിറത്താൽ ബങ്കാരം എന്ന സുന്ദരി അഴകിന്റെ മാസ്മരിക ഭാവം പൂണ്ട് ഒരു നവോഢയെ പോലെ നിൽക്കുന്നു. ചുറ്റും പഞ്ചാര മണൽ കൊണ്ട് കളം വരച്ചതു പോലുള്ള ഒരു ഭൂമിയുടെ തട്ട് ... എത്ര മനോഹരമായ കാഴ്ച. ഒരു മണവാട്ടിയെ പോലെ തന്നെ സുന്ദരിയായിരിക്കുന്നവൾ, ഈ ബങ്കാരം...!!! ബങ്കാരത്തിലെ കടലിലേക്ക്, കണ്ണെത്താ
അങ്ങകലെ നീല നിറത്താൽ ബങ്കാരം എന്ന സുന്ദരി അഴകിന്റെ മാസ്മരിക ഭാവം പൂണ്ട് ഒരു നവോഢയെ പോലെ നിൽക്കുന്നു. ചുറ്റും പഞ്ചാര മണൽ കൊണ്ട് കളം വരച്ചതു പോലുള്ള ഒരു ഭൂമിയുടെ തട്ട് ... എത്ര മനോഹരമായ കാഴ്ച. ഒരു മണവാട്ടിയെ പോലെ തന്നെ സുന്ദരിയായിരിക്കുന്നവൾ, ഈ ബങ്കാരം...!!!
ബങ്കാരത്തിലെ കടലിലേക്ക്, കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മണൽത്തിട്ട നമ്മേ അദ്ഭുതപ്പെടുത്തും.
ബങ്കാരം ദീപിൽ ഞങ്ങളെ സ്വീകരിക്കുന്നതിന് നിറചിരിയോടെ സുമുഖനായ ഹിയാദീൻ കാത്തു നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ റിസോട്ടിലായിരുന്നു ഞങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. ആന്ത്രോത്ത് ദ്വീപുക്കാരനായ അദ്ദേഹം കേരളത്തിൽ ചാവക്കാടു നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. കുടുംബമെല്ലാം കേരളത്തിലാണ്. കൊച്ചിൻ ശാസത്ര സാങ്കേതിക സർവ്വകലാശാലയിലെ അസിസ്റ്റൻറ് പ്രഫസറായ അദ്ദേഹം റിസർച്ചിന്റെ ഭാഗമായാണ് ബങ്കാരത്ത് എത്തിപ്പെട്ടെതെങ്കിലും, പിന്നീട് ബങ്കാരത്തെ പ്രണയിച്ച്, പ്രണയിച്ച് ഇവിടെ 12 സെൻറ് ഭൂമി സ്വന്തമായി വാങ്ങിച്ച് അതിൽ ഒരു റിസർച്ച് സെൻററും ഒരു റിസോട്ടും ആരംഭിക്കുകയായിരുന്നു. ബങ്കാരത്തെയും ദീപസമൂഹത്തെയും കുറിച്ച് പഠിക്കുന്ന ഒരു ബൃഹത്ത് സംരംഭം. അദ്ദേഹം ഒരുക്കിയ വിഭവ സമൃദ്ധമായ ആഹാരവും കഴിച്ച് ബങ്കാരത്തിന്റെ മണൽത്തിട്ടകളെ നോവിക്കാതങ്ങനെ നടന്നു നീങ്ങി. ബങ്കാര സൗന്ദര്യത്തെ ആവോളം ആസ്വദിച്ചു വിവിധ തരം കടൽ കേളികളിൽ ഏർപ്പെട്ടു.
എത്ര ശാന്തസുന്ദരമായ നീലക്കടൽ,ബങ്കാരത്തെ ഓരോ ദൃശ്യങ്ങൾക്കും ഓരോരോ വശ്യതകളാണ്. വിവരിക്കാനാകാത്ത സൗന്ദര്യം. അത് നേരിൽ കണ്ടു തന്നെ ആസ്വദിക്കാനുള്ളതാണ്.
വൈകിയിട്ട് ബങ്കാരത്തോട് വിട പറഞ്ഞു. ഇനിയും വരുമെന്നു പറഞ്ഞു കൊണ്ടു തന്നെ.ബങ്കാരം അത്രയേറെ വശ്യമനോഹാരിയാണ്...ഏകദേശം അഞ്ചു മണിയോടെ അതേ ബോട്ടിൽ തന്നെ തിരിച്ച് അഗത്തിയിലേക്ക്. തിരികെയുള്ള യാത്ര വളരെ ശാന്ത ഗംഭീരമായിരുന്നു. കടൽ സൗമ്യ ഭാവത്തിലായിരിക്കുന്നു. നേരത്തെ ബോട്ട് ഓടിച്ച പിൻബലത്തിൽ നടുകടലിലൂടെ ഞാനും ഫറുഖും വീണ്ടും ഞങ്ങളുടെ യാത്രാബോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തു. നമ്മൾ കാർ ഡ്രൈവ് ചെയ്യുന്നതു പോലെ തന്നെ. എങ്കിലും ഏറേ പ്രാവിണ്യം ഉണ്ടെങ്കിൽ മാത്രമേ രൗദ്രയാകുന്ന കടലിനെ വകഞ്ഞു മാറ്റി മുന്നേറാനാകൂ.
തിരിച്ചു വരുമ്പോൾ എന്റെ സഹയാത്രികൻ ഒമർ ഫറൂഖ് കടലിലേക്ക് ചാടുകയും ഏറേ ദൂരം നീന്തിത്തുടിച്ച് നടന്നത് എനിക്ക് ഉദ്വേഗജനകമായ കാഴ്ച തന്നെയായിരുന്നു.
ലക്ഷദീപ് യാത്രയുടെ ഏറ്റവും വലിയ മോഹമായിരുന്ന സ്കൂബ ഡൈവിങ്. ബങ്കാരത്ത് തെളിവാർന്ന കടലും ആകാശവും ലഭിക്കാത്തതിന്റെ വിഷമവുമായാണ് അഗത്തിയിൽ സ്കൂബ ഡൈവിങ് ചെയ്യുന്നതിനായി കാലത്തു തന്നെ ഞങ്ങൾ എത്തിച്ചേർന്നത്. സ്കൂബ ഡൈവിങ് ഇൻസ്ട്രക്ടർമാരായ റഹിമും, കലാമണ്ഡല ത്തിൽ നൃത്തം പഠിച്ച കലാകാരൻ കൂടിയായ ദാവൂതും ഞങ്ങൾക്കു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. കടലിന്റെ വിവിധ ഭാവങ്ങളെ കുറിച്ചും കടലിന്റെ അടിത്തട്ടിലെ മായാപ്രഞ്ചത്തെ കുറിച്ചും വല്ലാത്തൊരു സൗന്ദര്യാത്മകമായ ഒരു വർണ്ണ ചിത്രം ഞങ്ങളുടെ കണ്ണുകളിലേക്ക് അവർ വരച്ചിട്ടു തന്നു. അങ്ങിനെ ഡൈവിങ്ങിനുള്ള ഉപകരണങ്ങൾ എല്ലാം ശരീരത്ത് ഘടിപ്പിച്ച് ആദ്യം പരിശീലനത്തിനായി രണ്ടാൾ പൊക്കം ആഴത്തിലേക്ക്. പരിശീലനം വിജയകരമായതോടെ 6 മീറ്റർ താഴ്ച്ചയുള്ള കടലിന്റെ ആഴത്തിലേക്ക്. റഹിം പറഞ്ഞതിനേക്കാൾ എത്രയോ ഇരട്ടി ഭ്രമാത്മകവും മനോഞ്ജവും അത്ഭുതകരവുമായ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാഴചയുടെ മഹാപ്രപഞ്ചം...!!! നമ്മൾ കുഞ്ഞുനാളുകളിൽ കേട്ടും വായിച്ചുമറിഞ്ഞ കടലമ്മയുടെ കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ എത്തിയപ്പെട്ടതു പോലെ...
ഇതെല്ലാം നമ്മുടെ കണ്ണുകൾ കൊണ്ടു തന്നെയാണോ കാണുന്നതെന്നു തോന്നിക്കുമാറുള്ള വർണ്ണ വിസ്മയഘോഷങ്ങൾ
എന്തെന്തു കാഴ്ചകൾ...
എന്തെന്തു വർണ്ണങ്ങൾ...
എന്തെന്തു അനുഭൂതികൾ ...
ഇക്കാഴ്ചകൾ കാണാതെ എങ്ങനെ ലക്ഷദ്വീപിനെ കണ്ടുവെന്നു പറയാനാകും...കടലേ നിന്റെ സൗന്ദര്യം വർണനക്കപ്പുറമാണ്.
റഹിമും ദാവൂതും ഞങ്ങളെ അത്രയേറെ ഭ്രമാത്മകമായ ഒരു ലോകത്ത് എത്തിച്ചതിന്റെ നന്ദി പറഞ്ഞു കൊണ്ട് അവിടെ നിന്നും വിട പറഞ്ഞു.
വൈകിട്ട് കടലിലേക്കു തന്നെ ഞങ്ങൾ, കോറൽസ് കിട്ടുമോ എന്നു തിരക്കിയിറങ്ങി. നിരവധിയാളുകൾ പുരുഷന്മാരും സ്ത്രീകളും കുട്ടികളും നീരാളിയേയും കവിടിയേയും ഇരുമ്പു ദണ്ഡു കൊണ്ട് പിടിക്കുന്നതിനായി നിരനിരയായി നിൽപ്പുണ്ടായിരുന്നു. ഞങ്ങളും അക്കൂട്ടത്തിൽ ചേർന്ന് നീരാളിയേയും മത്സ്യങ്ങളെയും ഇരുമ്പുദണ്ഡു കൊണ്ട് ഏറേ പണിപ്പെട്ട് കുത്തി പിടിച്ചു. കിട്ടിയ മത്സ്യങ്ങളെ വീട്ടിൽ കൊണ്ടുപോയി ഉമ്മയെ കൊണ്ട് പൊരിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് റസാക്ക് വീട്ടിലേക്കും, ഞങ്ങൾ താമസസ്ഥലത്തേക്കും തിരിച്ചു. രാത്രി പത്തു മണിയോടെ മീൻ പൊരിച്ചതും നീരാളി റോസ്റ്റും മറ്റുമായി റസാക്ക് എത്തി.
സ്വാദിഷ്ടമായ ഭക്ഷണം കഴിച്ച് ഞങ്ങൾ താമസസ്ഥലത്തു നിന്നു രാത്രിയിലെ തണുത്ത കാറ്റലകളെ ആസ്വദിക്കുവാനായി ഇബ്രാഹിമിന്റെ ചായക്കടയോടു ചേർന്നുള്ള ലഗൂൺ ബീച്ചിൽ... രാവേറെ ഇരുന്ന് ഇബ്രാഹിം പല പല ദ്വീപു കഥകളും പറഞ്ഞു കൊണ്ടേയിരുന്നു. എത്ര രസകരായ അന്തരീക്ഷം. ആരുടെയും ശല്ല്യമില്ലാതെ...
അങ്ങിനെ പാതിരാത്രിയിൽ എപ്പോഴോ ഞങ്ങൾ വന്ന് കിടന്നുറങ്ങി.
അഗത്തി ദ്വീപസമൂഹത്തിലെ ഏക എയർപ്പോർട്ടും രാജീവ് ഗാന്ധി ഹോസ്പിറ്റലും ഗ്രാമ ദ്വീപ് ചെയർപേഴ്സന്റ ഓഫീസും, പോലീസ് സ്റ്റേഷനും ഞങ്ങൾ സന്ദർശിച്ചു. കൂടാതെ ദ്വീപിലെ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങൾ ഉണ്ടാക്കുന്ന ഉല്പന്നങ്ങളും ചൂര മത്സ്യം കൊണ്ടുണ്ടാക്കുന്ന മാസും കാണുന്നതിനായി പോയി.
ദ്വീപിലെ സ്ത്രീകൾ പൊതുവെ വളരെയധികം സ്വാതന്ത്ര്യം അനുഭവിക്കുന്നത് നമുക്ക് നേരിൽ തന്നെ മനസ്സിലാക്കാനാകും. ഓരോ വീടുകളിലും മുറ്റത്ത് വലിയ തറകൾ നിർമ്മിച്ചിരിക്കുന്നു. അതിൽ സ്ത്രീകൾ കൂട്ടം കൂട്ടമായി ഇരുന്ന് കുശലങ്ങൾ പറഞ്ഞിരിക്കുന്നു. രാത്രി ഏറേ വൈകിയും സ്ത്രീകൾ തനിച്ചും കൂട്ടമായും തെരുവുകളിലും മറ്റും യാത്ര ചെയ്യുന്നത് നമ്മെ അദ്ഭുതപ്പെടുത്തും. ദ്വീപിൽ പുരുഷന്മാരുടെയത്രയും സ്വാതന്ത്യവും അധികാരവും സ്ത്രീകൾക്കുണ്ടെന്നുള്ളത് എടുത്തു പറയേണ്ടതു തന്നെയാണ്. വിവാഹ വേളയിൽ പുരുഷന്മാർ സ്ത്രീകൾക്ക് അങ്ങോട്ട് ധനം കൊടുക്കുന്ന സമ്പ്രദായമാണു ഇവിടെയുള്ളത്.
അത് ഓരോരുത്തരുടെ ധനസ്ഥിതി അനുസരിച്ച് ലക്ഷങ്ങൾ വരുമത്രെ... രാത്രി ദ്വീപിലെ റസാക്കിന്റെ അമ്മാവന്റെ വിവാഹ സൽക്കാരത്തിന് ഞങ്ങളെ റസാക്ക്, കൂട്ടികൊണ്ടു പോകുകയും അവിടെ നിന്ന് ഭക്ഷണവും കഴിച്ച് ഞങ്ങൾ താമസസ്ഥലത്തേക്ക് പുറപ്പെട്ടു.
ദ്വീപിലെ അവസാന ദിവസം
ഉച്ചക്ക് ഒരു മണിക്ക് എംവി കവരത്തിയിൽ കയറുന്നതിനായി ബോർഡിങ് ക്ലിയറൻസിനായി എത്തിച്ചേർന്നു. എംവി ലഗൂൺസിനേക്കാൾ വലിയ കപ്പൽ.
ടുറിസ്റ്റുകളുടെ യാത്രക്ക് പ്രാധാന്യം. 1.15 ന് കടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്ക് മറ്റൊരു ചെറിയ ബോട്ടിൽ ഞങ്ങളെ കയറ്റി കപ്പലിൽ എത്തിച്ചു. 2.15 ന് കപ്പൽ കവരത്തിയിലേക്ക് പുറപ്പെടാനൊരുങ്ങി. വൈകുന്നേരം കപ്പൽ കവരത്തിയിലെത്തി. രാത്രിയിൽ കപ്പൽ മിനിക്കോയ് ദ്വീപ് ലക്ഷ്യമാക്കി മുന്നേറി.
രാവിലെ കപ്പൽ മിനിക്കോയിലെത്തി. കപ്പൽ പുറംകടലിൽ നങ്കൂരമിട്ട് ടൂറിസ്റ്റുകളെ ചെറിയ ബോട്ടുകളിൽ ദ്വീപിലേക്ക് എത്തിച്ചുകൊണ്ടിരുന്നു.
വൈകിയിട്ട് ടൂറിസ്റ്റുകൾ എത്തുന്നതു വരെ കപ്പൽ മിനിക്കോയ് തീരത്ത് നിലയുറച്ചു നിന്നു. രാത്രി 7 മണിയോടെ കപ്പൽ കൊച്ചി തീരം ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു. നേരം വെളുത്ത് 8 മണിയോടെ കപ്പൽ കൊച്ചി തീരത്തണഞ്ഞു. ഒരുപ്പാടുകാലത്തെ ഒരു കടൽയാത്ര മോഹത്തിന്റെ സാക്ഷാത്ക്കാരം അങ്ങിനെ പൂവണിഞ്ഞത്.ഞങ്ങൾ കൊച്ചിയിൽ നിന്നും അവരവരുടെ വീടുലേക്ക് െട്രയിൻ കയറി...
കടലമ്മയുടെ കൊട്ടാരം കണ്ട സംതൃപ്തിയോടെ ....
NB : യാത്രാ സംബന്ധമായ കുറിപ്പ്
∙ ലക്ഷദ്വീപിൽ പോകണമെങ്കിൽ ആദ്യം ദ്വീപ് വാസികളിലാരുടെയെങ്കിലും സ്പോൺസർ ഷിപ്പ് വേണം.
∙ നമ്മുടെ ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും (PCC)പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കണം.
∙ ഇതു രണ്ടും, ഐഡി തെളിയിക്കുന്ന എതെങ്കിലും രേഖകളും, രണ്ട് ഫോട്ടോയും സഹിതം കൊച്ചി-വെല്ലിങ്ടൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിൽ നൽകുക. അവർ നമ്മുടെ ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് വെരിഫിക്കേഷനും മറ്റും അയച്ച് 15 മുതൽ 20 ദിവസത്തിനുള്ളിൽ അനുമതി നൽകും. ആയത് നമുക്ക് നൽകിയ റജിസ്റ്റർ നമ്പർ പറഞ്ഞ് ഫോൺ ചെയ്തും അറിയാവുന്നതാണ്.
∙ തുടർന്ന് നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന ദിവസത്തേക്ക് കപ്പൽ ഉണ്ടോ എന്ന് അന്വേഷിച്ച് ഉറപ്പു വരുത്തി പെർമിറ്റ് ഓർഡർ അടിക്കുന്നതിന് അഡ്മിനിസ്ട്രേഷൽ ഓഫീസിൽ പോകുന്നു. 15 ദിവസത്തേക്കാണ് പെർമിറ്റി ലഭിക്കുക.
∙ പെർമിറ്റ് ലഭിച്ചാൽ ടിക്കറ്റ് കൊച്ചിയിൽ നിന്നൊ ബേപ്പൂരിൽ നിന്നൊ നേരിട്ട് ലഭിക്കും.
∙ തുടർന്ന് നിശ്ചിത ദിവസം യാത്ര. ദ്വീപിലെത്തിയാൽ അവിടുത്തെ പൊലീസ് സ്റ്റേഷനിൽ റിപ്പോർട് ചെയ്യുക. തിരിച്ചു പോരുന്നതിനു തൊട്ടു മുമ്പും അതു വേണം.
7. കൂടുതൽ ദ്വീപുകളിൽ പോകണമെങ്കിൽ പ്രത്യേകം പ്രത്യേകം അനുമതി വാങ്ങേണ്ടതാണ്. പെർമിറ്റ് ഇല്ലാതെ ഒരു ദ്വീപിലേക്കും സന്ദർശകർക്ക് പ്രവേശനമില്ല.