ഛത്തീസ്ഗഡിലെ ജഗദൽപൂർ ജില്ലയിൽ കങ്ഗർവാലി ദേശീയോദ്യാനത്തിനുള്ളിലാണ് ഭൂമിക്കടിയിലുള്ള ഗുഹയായകുട്ടുംസർ ഗുഹ ഉള്ളത് ∙ 330 മീറ്റർ നീളമുള്ള ഈ ഗുഹ ലോകത്തെതന്നെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ സ്വാഭാവിക ഗുഹ എന്നാണ് അറിയപ്പെടുന്നത്. ഭൂ നിരപ്പിൽ നിന്ന് 35 മീറ്റർ താഴെ സ്ഥിതി ചെയ്യുന്ന ചുണ്ണാമ്പു കല്ലു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഛത്തീസ്ഗഡിലെ ജഗദൽപൂർ ജില്ലയിൽ കങ്ഗർവാലി ദേശീയോദ്യാനത്തിനുള്ളിലാണ് ഭൂമിക്കടിയിലുള്ള ഗുഹയായ കുട്ടുംസർ ഗുഹ ഉള്ളത്

∙ 330 മീറ്റർ നീളമുള്ള ഈ ഗുഹ ലോകത്തെതന്നെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ സ്വാഭാവിക ഗുഹ എന്നാണ് അറിയപ്പെടുന്നത്. ഭൂ നിരപ്പിൽ നിന്ന് 35 മീറ്റർ താഴെ സ്ഥിതി ചെയ്യുന്ന ചുണ്ണാമ്പു കല്ലു കൊണ്ടുള്ള ഗുഹയുടെ ഉള്ളിലേക്ക് സൂര്യപ്രകാശം കടക്കുന്നില്ല.

ADVERTISEMENT

∙ ഗുഹകളുടെ ഉള്ളിൽ സ്റ്റാലഗ്‌മൈറ്റ്, സ്റ്റാലക്റൈറ്റ് പരലുകൾ കൊണ്ടുള്ള അസാധാരണമായ രൂപങ്ങളുണ്ട്. ഗുഹയ്ക്കുള്ളിലെ വെള്ളക്കെട്ടുകളിൽ കാഴ്ചശക്തി ഇല്ലാത്ത മത്സ്യങ്ങളും വിശേഷ ഇനത്തിലുള്ള തവളകളും ഉണ്ട്. ഗുഹയുടെ അവസാന ഭാഗത്ത് ശിവലിംഗത്തിന്റെ രൂപത്തിലുള്ള സ്റ്റാലഗ്‌മൈറ്റ് രൂപം വനവാസികളായ ഗോത്രവർഗക്കാരുടെ ആരാധനാ കേന്ദ്രവുമാണ്.

∙ ജഗദൽപൂരിൽ നിന്ന് 32 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗുഹയിലേക്ക് ദേശീയോദ്യാനത്തിന്റെ കവാടത്തിൽ നിന്ന് 10 കി. മീ സഞ്ചരിക്കണം. ഈ പാതയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്.

ADVERTISEMENT

∙ പ്രവേശന സമയം രാവിലെ 8 മുതൽ ഉച്ചതിരിഞ്ഞ് 4 വരെ. ദേശീയോദ്യാനത്തിന്റെ കവാടത്തിൽ നിന്ന് 10 കീ. മീ സഞ്ചരിക്കണം. ഈ പാതയിൽ  സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്.

∙ പ്രവേശന സമയം രാവിലെ 8 മുതൽ ഉച്ചതിരിഞ്ഞ് 4 വരെ. ദേശീയോദ്യാനത്തിന്റെ കവാടത്തിൽ നിന്ന് ടിക്കറ്റ് എടുക്കണം. വീഡിയോ, സ്റ്റീൽ ക്യാമറകൾക്ക് പ്രത്യേകം ഫീസ് ഉണ്ട്. 50 രൂപ അടച്ചാൽ ഗൈഡിന്ഖെ സേവനം ലഭിക്കും. ഗുഹാമുഖത്തു നിന്ന് അകത്തേക്ക് ഇറങ്ങാന്‍ കോൺക്രീറ്റ് പടവുകൾ ഉണ്ട്. കൂട്ടുംസർ യാത്രയിൽ ഒരു ടോർച്ച് കരുതുക.

ADVERTISEMENT

∙ നവംബർ മുതൽ മാർച്ച് വരെയാണ് കൂട്ടുംസർ സന്ദർശിക്കുന്നതിന് നല്ല സമയം മഴക്കാലത്ത് വെള്ളം നിറയുന്നതിനാൽ ഗുഹയിലേക്ക് പ്രവേശനം അനുവദിക്കില്ല.

∙ സമീപത്തുള്ള കൈലാസ് ഗുഹയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. 100 മീ. നീളമുള്ള ഈ ഗുഹയിലും സ്റ്റാലഗ്മൈറ്റ് രൂപങ്ങളുണ്ട്. കൂടാതെ ഗുഹാഭിത്തിയുടെ പൊള്ളയായ ഭാഗത്ത് മുട്ടിയാൽ ഇമ്പമുള്ള സംഗീതം കേൾക്കാമത്രേ. 1993ൽ ആണ് ഈ ഗുഹ കണ്ടെത്തിയത്. കൂട്ടുംസർ ഗുഹാമുഖത്തു നിന്ന് ഛത്തീസ്ഗഡിലെ പ്രശസ്ത ജലപാതമായ തീർഥഗഡ് വെള്ളച്ചാട്ടത്തിലേക്ക് 6 കി. മീ ദൂരമേയുള്ളൂ.

∙ സംസ്ഥാന തലസ്ഥാനമായ റായ്പൂർ നിന്ന് റോഡ് മാർഗവും റെയില്‍ മാർഗവും ജഗദൽപൂരിൽ എത്താം. ഏറ്റവും അടുത്തുള്ള എയർപോർട്ട് റായ്പൂരിൽ ആണ്.