വാരാണസി യാത്ര കേരളത്തിൽനിന്ന് അലഹാബാദിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഉടലെടുത്ത ആശയമായിരുന്നു. ട്രെയിനിൽവച്ചു പരിചയപ്പെട്ട ഉത്തരേന്ത്യൻ പയ്യന്റെ സ്ഫുടമായ മലയാളത്തിൽ തട്ടി തെറിച്ചാണ് വാരാണസി ഇത്തവണ ഉള്ളിലേക്കെത്തിയത്. പത്താംതരം കേരളത്തിൽ പഠിച്ച അവൻ എസ്എസ്എൽസി ബുക്ക് വാങ്ങാൻ

വാരാണസി യാത്ര കേരളത്തിൽനിന്ന് അലഹാബാദിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഉടലെടുത്ത ആശയമായിരുന്നു. ട്രെയിനിൽവച്ചു പരിചയപ്പെട്ട ഉത്തരേന്ത്യൻ പയ്യന്റെ സ്ഫുടമായ മലയാളത്തിൽ തട്ടി തെറിച്ചാണ് വാരാണസി ഇത്തവണ ഉള്ളിലേക്കെത്തിയത്. പത്താംതരം കേരളത്തിൽ പഠിച്ച അവൻ എസ്എസ്എൽസി ബുക്ക് വാങ്ങാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാരാണസി യാത്ര കേരളത്തിൽനിന്ന് അലഹാബാദിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഉടലെടുത്ത ആശയമായിരുന്നു. ട്രെയിനിൽവച്ചു പരിചയപ്പെട്ട ഉത്തരേന്ത്യൻ പയ്യന്റെ സ്ഫുടമായ മലയാളത്തിൽ തട്ടി തെറിച്ചാണ് വാരാണസി ഇത്തവണ ഉള്ളിലേക്കെത്തിയത്. പത്താംതരം കേരളത്തിൽ പഠിച്ച അവൻ എസ്എസ്എൽസി ബുക്ക് വാങ്ങാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാരാണസി യാത്ര കേരളത്തിൽനിന്ന് അലഹാബാദിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഉടലെടുത്ത ആശയമായിരുന്നു. ട്രെയിനിൽവച്ചു പരിചയപ്പെട്ട ഉത്തരേന്ത്യൻ പയ്യന്റെ സ്ഫുടമായ മലയാളത്തിൽ തട്ടി തെറിച്ചാണ് വാരാണസി ഇത്തവണ ഉള്ളിലേക്കെത്തിയത്. പത്താംതരം കേരളത്തിൽ പഠിച്ച അവൻ എസ്എസ്എൽസി ബുക്ക് വാങ്ങാൻ വന്നിട്ട് മടങ്ങുകയാണ്. സ്വദേശം വാരാണസിയാണെന്നു പറഞ്ഞയുടനെ ഞാനും റോണിച്ചനും മുഖാമുഖം നോക്കി. വാരാണസിയിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്നവൻ ഉപസംഹരിച്ചപ്പോൾ നിരാശ തോന്നി.

രണ്ടര ദിവസത്തെ ട്രെയിൻയാത്രയ്ക്കു ശേഷം അലഹാബാദിലെത്തി. വന്ന കാര്യം സാധിക്കാൻ 2 ദിവസം കൂടി കഴിയണമെന്നറിഞ്ഞപ്പോൾ നിരാശയൊന്നും കൂടാതെ രണ്ടു പേരും ഒരുപോലെ വാരാണസിയിൽ പോകാമെന്നു തിരുമാനിച്ചു. ഇ-റിക്ഷ ഡ്രൈവറോട് മുറി ഹിന്ദിയിൽ വാരാണസിക്കെത്ര ദൂരമുണ്ടെന്ന് ചോദിച്ചു. 100 കിലോമീറ്റർ എന്നു കേട്ടപ്പോൾത്തന്നെ രണ്ടര ദിവസത്തെ യാത്രാക്ഷീണമെല്ലാം പോയി ഉത്സാഹം കൈവന്നു. റൂമിൽ വന്നു ബാക്പാക്ക് എടുത്ത് അടുത്ത ഇ-റിക്ഷയിൽ (ബൈക്കിന്റെയും ഓട്ടോയുടെയും കോംപിനേഷനാണ് ഇ-റിക്ഷ. പണ്ട് ജുഗാഡുകൾ ആയിരുന്നു. അവ സർക്കാർ ബാൻ ചെയ്തിട്ട് ഇലക്ട്രിക് ചാർജ് ചെയ്ത ബാറ്ററികളിൽ ഓടുന്ന ഇ-റിക്ഷ പകരം കൊണ്ടുവന്നതാണ്.

ചിത്രങ്ങൾ : റോണി മാത്യൂസ്
ADVERTISEMENT

ഒറ്റതവണ ഫുൾ ചാർജിൽ 7 മണിക്കൂർ ഓടുമത്രേ) അലഹാബാദ് സിവിൽ ലൈൻ ബസ് സ്റ്റാൻഡിലേക്ക്. മഴ പെയ്തു തോരുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി വന്ന മഴ പൊതുവേ മലീമസമായ നഗരത്തെ കൂടുതൽ മലീമസമാക്കുകയായിരുന്നു. ഹ്യുമിഡിറ്റി കൂടിയ കാലാവസ്ഥയ്ക്കും പൊടിപറക്കുന്ന തെരുവുകൾക്കും മാറ്റമുണ്ടാകുമെന്ന എന്റെ ആശ്വാസം അബദ്ധ ധാരണയായിരുന്നു. പൊടിയടങ്ങിയെങ്കിലും ഒരൊറ്റ മഴ കൊണ്ട് റോഡാകെ മലിനജലം കെട്ടിക്കിടന്നു, ഹ്യുമിഡിറ്റിക്ക് മാറ്റമൊന്നും സംഭവിക്കുകയും ചെയ്തില്ല. 

ഡ്രൈവിങ്ങിന്റെ കാര്യത്തിൽ യാതൊരു മര്യാദയും ഇവിടെ കാണാനാകില്ല. നിരത്തുകളിൽ ടൂ വീലറുകളും സൈക്കിൾ റിക്ഷകളും ഇ-റിക്ഷകളുമാണ് കൂടുതലും! ഇടയ്ക്കിടെ കാണുന്ന വിരലിൽ എണ്ണാവുന്ന കാറുകളുടെ ഇരുവശവും ഉരഞ്ഞ് പെയിന്റാക്കെ പോയ അവസ്ഥ. ചെറിയ ആക്സിഡന്റുകളോ പെയിന്റ് പോകലോ പോറൽ സംഭവിക്കലോ ഇവിടെ സാധാരണമാണ്. പക്ഷേ അനാവശ്യമായി ഉയരുന്ന, തുരുതുരെയുള്ള ഹോൺ ശബ്ദങ്ങൾ ആരെയും അലോസരപ്പെടുത്തും.

ചിത്രങ്ങൾ : റോണി മാത്യൂസ്

സിവിൽ ലൈൻ സ്റ്റാൻഡ് എത്തുമ്പോഴേക്കും മഴ വീണ് നനഞ്ഞ ഇ-റിക്ഷയുടെ കുഷ്യൻ സീറ്റിൽനിന്ന് നനവ് ജീൻസിലേക്കു പടർന്നിരുന്നു.  ബസ് തേടി നടന്നു. ഉത്തർപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ അലഹാബാദ് - വാരാണസി ഓർഡിനറി ബസിൽ സീറ്റൊഴിവുണ്ടായിരുന്നു. നനഞ്ഞ ജീൻസിന്റെ അസ്വസ്ഥതയെ പറ്റി പരസ്പരം പറഞ്ഞു കൊണ്ടിരിക്കെ ഡ്രൈവർ എവിടന്നോ മഴ നനഞ്ഞ് ഓടിയെത്തി. അദ്ദേഹം കയറിയ ഉടൻ നനഞ്ഞ അണ്ടർവെയർ പിഴിഞ്ഞ് കുടഞ്ഞ് ഡ്രൈവിങ് സീറ്റിനു പുറകിലെ കമ്പിയിൽ വിരിച്ചിടുന്നതു കണ്ട് ഞാൻ ഞെട്ടിപ്പോയി. മറ്റു യാത്രക്കാർക്ക് ഭാവവ്യത്യാസമൊന്നുമില്ലെങ്കിലും റോണിച്ചൻ വായ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു.

ചിത്രങ്ങൾ : റോണി മാത്യൂസ്

ബസ് ഓടിത്തുടങ്ങി. പുറംകാഴ്ചകളിലേക്ക് കണ്ണുനട്ടിരുന്നു. പ്രധാന വീഥിയും വശങ്ങളും താരതമ്യേന വൃത്തിയുള്ളതാണ്. 2018 ലെ കുംഭമേളയ്ക്ക് ഗവൺമെന്റ് കോടികൾ ചെലവഴിച്ചാണ് അലഹാബാദ് നഗരം വൃത്തിയാക്കിയത്. ഇടവഴികളിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാലിന്യം നിറഞ്ഞ നിരത്തുകളും അഴുക്കു ഭക്ഷിക്കാൻ വരുന്ന പന്നിക്കൂട്ടങ്ങളും റോഡു ഭരിക്കുന്ന കന്നുകാലിക്കൂട്ടങ്ങളും ഇവിടെ ഇല്ല. ശാന്തമായൊഴുകുന്ന യമുനാ നദിക്കു കുറുകെയുള്ള പാലത്തിലൂടെ ബസ് നീങ്ങിയപ്പോള്‍ നേരിയ തണുപ്പുള്ള കാറ്റ് വന്ന് പൊതിഞ്ഞു.

ADVERTISEMENT

4.30 മണിക്കൂർ നീണ്ട യാത്രയുടെ ആദ്യ ഭാഗമായ നഗരത്തെ പിന്തള്ളി പിന്നങ്ങോട്ടുള്ള കാഴ്ചകൾക്ക് വ്യത്യസ്തത നിറഞ്ഞ നിറമായിരുന്നു. വരണ്ടുണങ്ങിയ മണ്ണിൽ മഴ ചാർത്തിയ നിഴലുകൾ, ഇടയ്ക്കിടെ വിശാലമായ മാന്തോപ്പുകൾ, ചതുരാകൃതിയിൽ ഇഷ്ടിക ചേർത്ത  കൊച്ചു വീടുകൾ, മുറ്റത്തെ മരത്തണലിൽ കയറ്റുകട്ടിലിൽ വിശ്രമിക്കുന്ന ഗ്രാമീണർ, കന്നുകാലികൾ. ഈ നഗരത്തിൽ മനുഷ്യരെക്കാൾ കൂടുതൽ കന്നുകാലികളാണെന്ന് ഒരു വേള തോന്നിപ്പോയി.

ചിത്രങ്ങൾ : റോണി മാത്യൂസ്

സായാഹ്നത്താടെ വാരാണസി ബസ് സ്റ്റാൻഡ് എത്തി. റെന്റിനു ടൂ വീലർ കിട്ടുമോ എന്നന്വേഷിച്ചു നിരാശരായി. ഇ-റിക്ഷ തന്നെ ഇവിടെയും ആശ്രയം. കാണേണ്ട സ്ഥലങ്ങളെപ്പറ്റി വർഷങ്ങൾ മുമ്പേ ധാരണ ഉണ്ടായിരുന്നെങ്കിലും പരിസരവാസികളോട് അഭിപ്രായം തേടുക പ്രാധാന്യമുള്ളതാണ്. ഒടുവിൽ ഗംഗാ തീരത്തെ ഏറ്റവും വലിയ ആരതി നടക്കുന്ന ‘ദശാശ്വമേധ ഘട്ട്’ സന്ദർശിച്ച് അന്ന് വൈകിട്ടത്തെ ആരതി കാണാമെന്ന് നിശ്ചയിച്ചു. ഗംഗാ നദിയിലേക്ക് ഇറങ്ങി ചെല്ലുന്ന പടിക്കെട്ടുകളോട് കൂടിയ, 6 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ചെറുതും വലുതുമായ 88 ഘട്ടുകളാണ് നഗരത്തിന്റെ പ്രധാന ഭാഗം തന്നെ. ഓരോ ഘട്ടിനും ഓരോ പേരും അതിനു പിന്നിൽ ഒരു ഐതിഹ്യവും ഉണ്ടാവും. മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന മൃത സജ്ജീവനിഘട്ട്, ആരതി നടക്കുന്ന ഘട്ടുകൾ അങ്ങനങ്ങനെ.

ചിത്രങ്ങൾ : റോണി മാത്യൂസ്

ദശാശ്വമേധ ഘട്ടും ആരതിയും

ഗംഗാതീരത്തെ പ്രശസ്തമായ 'ആരതി ' കാണാൻ ഞങ്ങൾ തിരഞ്ഞെടുത്തത് ' ദശാശ്വമേധ ഘട്ട് ' ആണ്. ബ്രഹ്മ, ശിവ കോംപിനേഷനിലാണ് ദശാശ്വമേധ ഘട്ട് അറിയപ്പെടുന്നത്. രാമലക്ഷ്മണന്മാരുടെ പിതാവായ ദശ്വരഥന്റെ പേരിലുള്ളതെന്നും പറയപ്പെടുന്ന ഈ ഘട്ടിലാണ് ഗംഗാതീരത്തെ ഏറ്റവും വലിയ ആരതികളിലൊന്ന് നടക്കുന്നത്. ബസ് സ്റ്റാൻഡിൽനിന്ന് ഇ-റിക്ഷയിൽ ദശാശ്വമേധ ഘട്ടു വരെ ഷെയറിങ്ങിൽ ഒരാൾക്ക് 20 രൂപ ആണ്. പക്ഷേ ഇയ്ക്കിടെ ആളു കയറുകയും ഇറങ്ങുകയും ചെയ്യും. തനിച്ച് യാത്ര ചെയ്യാൻ വേണ്ടി കഠിനമായി വിലപേശേണ്ടി വരും.

ചിത്രങ്ങൾ : റോണി മാത്യൂസ്
ADVERTISEMENT

താരതമ്യേന വൃത്തിയുള്ള അന്തരീക്ഷമായിരുന്നു വാരാണസിയിലേത്. നിറങ്ങളുടെ തെരുവെന്ന് ഈ നഗരത്തെ വിശേഷിപ്പിക്കാം. ദശാശ്വമേധ ഘട്ടിന്റെ അടുത്തുള്ള തെരുവ് വരെയേ വാഹനങ്ങൾ പ്രവേശിക്കുകയുള്ളു. റിക്ഷയുടെ കാശ് കൊടുത്ത് ഞങ്ങളും മെല്ലെ ആ നിറങ്ങളുടെ തെരുവിലെ ഓളങ്ങളിലലിഞ്ഞു. യാത്രാക്ഷീണം മാറ്റാനായി മഡ് കപ്പിലുള്ള രുചിയൂറും ചായ കുടിച്ചു. ദശാശ്വമേധ ഘട്ടിലേക്ക് നടക്കുന്നതും ഒരനുഭവമാണ്. വീഥിക്കിരുവശവും വഴിവാണിഭക്കാരാണ്. വളരെ ലാഭകരമായി തുണിത്തരങ്ങളും ആടയാഭരണങ്ങളും മറ്റും വിൽക്കുന്നവരുടെ ഉത്സാഹം നിറഞ്ഞ വിളിയൊച്ചകളിലൂടെ, സ്വാദിഷ്ഠമായ ലസ്സി വിൽക്കുന്നവരുടെ ഇടയിലൂടെ, ഞാവൽ പഴവിൽപനക്കാരുടെ ഇടയിലൂടെ... പേരുകേട്ട ബനാറസ് സിൽക്ക് സാരി തദ്ദേശീയർ നെയ്യുന്നതാണ്. നാട്ടിൽ കിട്ടുന്നതിന്റെ പകുതി വിലയ്ക്ക് നല്ല ഗുണമേന്മയുള്ള ബനാറസ് സാരി ഇവിടെ ലഭിക്കും.

ദശാശ്വമേധ ഘട്ടാകെ ജനസാന്ദ്രമാണ്. ഘട്ടിലേക്കുള്ള പടിക്കെട്ടുകൾക്കിരുവശവും ഭിക്ഷ യാചിക്കുന്നവർ, അവർക്കിടയിലൂടെ ആരതിയിൽ പങ്കെടുക്കാൻ വരുന്നവർ തിരക്കിട്ട് നടന്നു പോകുന്നു. പടിക്കെട്ടുകൾക്ക് താഴെ ഗംഗയിൽ ഒഴുക്കാനുള്ള ആരതി ദീപം വിൽക്കുന്ന ചെറിയ കുട്ടികൾ.

ഏറ്റവും താഴെയുള്ള പടിക്കെട്ടിനപ്പുറം ഗംഗാനദിയുടെ ഇളം പച്ച നിറം! ഉച്ചഭാഷിണിയിൽ നിന്നുതിരുന്ന പ്രാർഥനാഗീതികൾ, എങ്ങും പ്രകാശം പരത്തുന്ന ലൈറ്റുകളുടെ അലങ്കാരങ്ങളും. കേട്ടറിഞ്ഞതിനേക്കാൾ, വായിച്ചറിഞ്ഞതിനേക്കാൾ വലിയ മാറ്റമാണിത്. മനുഷ്യവിസർജ്യവും മറ്റു മാലിന്യങ്ങളും നിറഞ്ഞ ഗംഗയെക്കുറിച്ചു മാത്രമാണ് എനിക്കറിയാവുന്നത്. അലഹാബാദ് നഗരത്തെക്കാൾ മലീമസമായ നഗരമെന്ന് ഞാൻ കരുതിയ ഘട്ടുകളത്രയും വൃത്തിയുള്ളവയാണ്. വൃത്തിയുള്ള പടവുകളും പുജാദ്രവ്യങ്ങളുടെ ഗന്ധവും നാമജപസ്വരങ്ങളുമായാണ് ആദ്യ വരവിൽ തന്നെ വാരാണസി എനിക്കായി കാത്തു വെച്ചത്. ഗംഗാ സേവാ സമിതി എന്നൊരു സംഘടന ഉണ്ടന്നറിയാമായിരുന്നു. എന്നിരുന്നാലും അവരുടെ പ്രവർത്തനക്ഷമത നേരിട്ട് മനസ്സിലായതിപ്പോഴാണ്.

തുടരും...

English Summary: First Time to Varanasi? Here's What You Should Know