രാജവെമ്പാലകൾ വാഴുന്ന രാജവീഥിയിലൂടെ
രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അറിയപ്പെടുന്ന അഗുംബെയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. നഗരവത്കരണ കാലത്തും ഗ്രാമീണതയുടെ തനിമ കൈവിടാതെ കാത്തു സൂക്ഷിക്കുവാന്‍ ഇന്നും കന്നഡഗ്രാമങ്ങള്‍ക്കു കഴിയുന്നു എന്നതിന്റെ തെളിവാണ് ഷിമോഗയും അഗുംബെയുമെല്ലാം. നെല്‍പാടങ്ങളും

രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അറിയപ്പെടുന്ന അഗുംബെയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. നഗരവത്കരണ കാലത്തും ഗ്രാമീണതയുടെ തനിമ കൈവിടാതെ കാത്തു സൂക്ഷിക്കുവാന്‍ ഇന്നും കന്നഡഗ്രാമങ്ങള്‍ക്കു കഴിയുന്നു എന്നതിന്റെ തെളിവാണ് ഷിമോഗയും അഗുംബെയുമെല്ലാം. നെല്‍പാടങ്ങളും തെങ്ങിന്‍തോപ്പുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന കവുങ്ങിന്‍ തോട്ടങ്ങളുമൊക്കെയായി കാര്‍ഷികസമൃദ്ധി വിളിച്ചോതുന്ന വഴിയോരങ്ങള്‍.
ഷിമോഗ ജില്ലയിലെ അതിമനോഹരമായൊരു വിനോദസഞ്ചാര കേന്ദ്രമാണ് ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്ന് വിളിക്കുന്ന അഗുംബെ. തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇവിടെയാണ്. പൂർണ്ണമായും ഒരു മഴക്കാടാണ് അഗുംബെ. മികച്ച ട്രക്കിങ് മേഖല കൂടിയാണ് ഇവിടം.
സമുദ്രനിരപ്പില്‍ നിന്നു 2100 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അഗുംബെ റെയിന്‍ ഫോറസ്റ്റ് റിസേർച്ച് സ്റ്റേഷൻ ആണ് പ്രധാന ആകർഷണം. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടേക്ക് അഗുംബെ ടൗണില്‍നിന്നു മൂന്നു കിലോമീറ്ററോളം ദൂരമുണ്ട്. പ്രസിദ്ധ ഉരഗഗവേഷകനായ റോമുലസ് വിറ്റാക്കറിന്റെ നേതൃത്വത്തില്‍ 2005 ല്‍ ആണു ഈ റിസേര്‍ച്ച് സ്റ്റേഷന്‍ സ്ഥാപിച്ചത്. രാജവെമ്പാലകളുടെ തലസ്ഥാനം എന്ന വിളിപ്പേരുണ്ടെങ്കിലും മറ്റനേകം വിഷപ്പാമ്പുകളുടെയും ഈറ്റില്ലം ആണ് ഇവിടം. 1971- ല്‍ ആണ് വിറ്റേക്കര്‍ ഇവിടെ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തിയതെന്നു പറയുന്നു. രാജവെമ്പാലയുള്‍പ്പെടെയുള്ള പാമ്പുകളുടെ വിഹാര കേന്ദ്രമാണിവിടം.
ആഗുംബെ യാത്രയിലെ മറ്റൊരു പ്രധാന ദൃശ്യവിരുന്നാണ് സൂര്യാസ്തമയ പോയിന്റ്. ഉഡുപ്പിയിൽ നിന്ന് ആഗുംബെയിലേക്കുള്ള പാതയിലെ 14-ആം ഹെയർപിൻ വളവിലുള്ള സൂര്യാസ്തമന മുനമ്പ് വിനോദ സഞ്ചാരികളുടെ ഹോട്ട് സ്പോട്ടാണ്. അറബിക്കടലിലെ സൂര്യാസ്തമയം വളരെ മനോഹരമായി ഇവിടെ നിന്ന് കാണാം.
അഗുംബെയിൽ വെള്ളച്ചാട്ടങ്ങൾക്ക് ഒരു ക്ഷാമവുമില്ല എന്നു പറയാം. ജോഗിഗുണ്ടി, ബര്‍കാന ഫാള്‍സ്, കുഞ്ജിക്കല്‍ ഫാള്‍സ്, ഒനകേ അബ്ബി, കൂഡ്‌ലു തീര്‍ത്ഥ ഫാള്‍സ് തുടങ്ങി നിരവധി വെള്ളച്ചാട്ടങ്ങളുടെ ഒരു നിര തന്നെ നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കും. ജോഗിഗുണ്ടി വെള്ളച്ചാട്ടമാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്ന്. വർഷം മുഴുവനും നിറഞ്ഞ് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഏറ്റവും മനോഹരിയാകുന്നത് മഴക്കാലത്താണ്.
എങ്ങനെ പോകാം
ബാംഗ്ലൂരില്‍ നിന്നും കര്‍ണാടകത്തിലെ മറ്റ് പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് കെ എസ് ആര്‍ ടി സി സര്‍വ്വീസുകളുണ്ട്. ഷിമോഗ, ഉഡുപ്പി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നും ലോക്കല്‍ ബസുകളും ടാക്‌സികളും ലഭ്യമാണ്. കുടക് വഴിയും അഗുംബയിലെത്താം. യാത്രയെ അതിന്റെ എല്ലാ അളവിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗുംബയിലെത്താന്‍ തിരഞ്ഞെടുക്കാവുന്ന വഴി കുടകാണ്.
English Summery : king cobra agumbe rainforest