മൂന്നുദിവസത്തെ അവധി വ്യത്യസ്തമാക്കാൻ കർണാടകയിലെ ഒരൊറ്റ പോയിന്റിലെത്തിയാൽ മതി
കാടുകാണാം. കാട്ടുമൃഗങ്ങളെ സ്വന്തം കാറിൽനിന്നു കണ്ടറിയാം. ലോകത്തെ വിസ്മയിപ്പിച്ച കൽസ്മാരകങ്ങൾ കണ്ടതിശയം കൂറാം. പിന്നെ കാപ്പിത്തോട്ടങ്ങളിലെ തണുപ്പറിഞ്ഞു താമസിക്കുകയുമാകാം. ഈ യാത്രാപദ്ധതിയിൽഇതൊക്കെയുണ്ട്. ഹാസ്സൻ തെക്കൻ കർണാടകത്തിലെ ഒരു ജില്ലമാത്രമല്ല. മറിച്ച് കന്നഡദേശത്തിന്റെ ചരിത്രസ്മാരകങ്ങളെയും

കാടുകാണാം. കാട്ടുമൃഗങ്ങളെ സ്വന്തം കാറിൽനിന്നു കണ്ടറിയാം. ലോകത്തെ വിസ്മയിപ്പിച്ച കൽസ്മാരകങ്ങൾ കണ്ടതിശയം കൂറാം. പിന്നെ കാപ്പിത്തോട്ടങ്ങളിലെ തണുപ്പറിഞ്ഞു താമസിക്കുകയുമാകാം. ഈ യാത്രാപദ്ധതിയിൽഇതൊക്കെയുണ്ട്. ഹാസ്സൻ തെക്കൻ കർണാടകത്തിലെ ഒരു ജില്ലമാത്രമല്ല. മറിച്ച് കന്നഡദേശത്തിന്റെ ചരിത്രസ്മാരകങ്ങളെയും ഹിൽസ്റ്റേഷനുകളെയും കയ്യെത്തും ദൂരത്ത് എത്തിക്കുന്ന കവാടം കൂടിയാണ്. ആ വാതിൽ തുറന്നാൽ പല ലോകങ്ങളിലെത്താം. കർണാടകയുടെ വിനോദസഞ്ചാര തലവാചകം പോലെ - ഒരു ജില്ല- പല ലോകങ്ങൾ.
ഹാസ്സൻ എവിടെയാണ്?
നമ്മുടെ മാനന്തവാടി കഴിഞ്ഞ് നാഗർഹോളെ കാട്ടിലൂടെ യാത്ര ചെയ്ത് ഹുൻസൂർ വഴി താണ്ടി ഹാസ്സനിലെത്താം. അല്ലെങ്കിൽ മടിക്കേരി കണ്ട് കുടകു കാപ്പിത്തോട്ടങ്ങളിലെ താമസം ആസ്വദിച്ചശേഷം ഹാസ്സനിലെത്താം. ഈ വഴിയിൽ കാടനുഭവം കുറവായിരിക്കും.
ഹാസ്സനിലെ കാഴ്ചകളെന്തൊക്കെ….?
ഹാസ്സൻ ഒരു സാധാരണ പട്ടണമാണ്. അവിടെ താമസിച്ച് ഏറെ സ്ഥലങ്ങളിലേക്കു പോയിവരാം. ശ്രാവണബേൽഗോളയിലെ ഗോമഡേശ്വരനെയും വേനലിൽ ഗോരൂർ ഡാമിലെ വെള്ളം വറ്റുമ്പോൾ ഉയർന്നുവരുന്ന ഷെട്ടിഹള്ളി പള്ളിയും അവിസ്മരണീയമായ കാഴ്ചകളാണ്. ഒരു ദിവസം മതി ഈ രണ്ടു കാഴ്ചകളും കാണാൻ.
ഹാസ്സനിൽ നിന്ന് അൻപതു കിലോമീറ്റർ ദൂരമേ ശ്രാവണ ബേൽഗോളയിലേക്കുള്ളൂ. രാവിലെ ഡാമിലെത്തി പള്ളി കണ്ടശേഷം വൈകിട്ടോടെ ഗോമഡേശ്വരനെ കാണാൻപോകാം. ആ വലിയ പാറമുകളിൽ സായാഹ്നം ചെലവിടാം. തിരിച്ചുഹാസ്സനിലെ താമസസ്ഥലത്തെത്താം.
രണ്ടാം ദിവസം
രാവിലെ പുറപ്പെട്ടാൽ ഹൊയ്സാല രാജവംശക്കാരുടെ ക്ഷേത്രങ്ങളായ ബേലൂർ-ഹാലേബിഡുവിന്റെ മായികശിൽപ്പക്കാഴ്ചകൾ ആസ്വദിക്കാം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രങ്ങൾ കർണാടകയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ്. അതിമനോഹരമായ കൊത്തുപണികളാലും ശിൽപ്പങ്ങളാലും സമ്പന്നമായ ക്ഷേത്രങ്ങൾ കണ്ടശേഷം ഹാസ്സനിലേക്കു മടങ്ങണമെന്നില്ല. കുറച്ചുദൂരം പോയാൽ ചിക്കമംഗളൂരുവിലെ തണുപ്പ് അനുഭവിച്ചുതാമസിക്കാം. കാപ്പിത്തോട്ടങ്ങൾക്കിടയിൽ ഏറെ ഹോംസ്റ്റേകളുണ്ട്. അവയിലൊന്നിൽ ചേക്കേറാം.
ഹാസ്സൻ- ബേലൂർ-ഹാലെബിഡു-ചിക്കമംഗളൂരു 124 കിലോമീറ്റർ ദൂരമേയുള്ളൂ.
ചിക്കമംഗളുരുവിൽനിന്ന് നേരത്തെ യാത്ര തുടങ്ങി ഹാസ്സനിൽ തന്നെ തിരികെയെത്തിയാൽ നേരെ മൈസുരുവിലേക്കു വച്ചുപിടിക്കാം. പാത മികച്ചതായതിനാൽ ആസ്വദിച്ചു ഡ്രൈവ് ചെയ്യാം. ഉച്ചയോടെ മൈസുരുവിലെത്താം. നഗരത്തിന്റെ കാഴ്ചയാസ്വദിച്ച്, കൊട്ടാരത്തിന്റെ ദീപാലങ്കാരദൃശ്യങ്ങൾ കണ്ട് അന്നുരാത്രി മൈസൂരുവിൽ താമസിക്കാം. അല്ലെങ്കിൽ ഗുണ്ടൽപേട്ട്വനഗ്രാമത്തിലൂടെ ബന്ദിപ്പുർ കാടു താണ്ടി മുതുമലയിലെത്താം. നേരം വൈകുംതോറും യാത്ര അപകടകരമായിത്തീരൂം എന്നറിയാമല്ലോ…. അതിനാൽ മുതുമലയിൽ രാത്രിതാമസത്തിനായി വനംവകുപ്പിന്റെ മുറികൾ ബുക്ക് ചെയ്യാം. (https://live.ipms247.com/booking/book-rooms-mudumalaitigerreserve)
അഥവാ കാടുകയറാൻ പറ്റാത്ത സമയമാണെങ്കിൽ ഗുണ്ടൽപേട്ടിൽ താമസിക്കാം. വൈകുന്നേരങ്ങളിൽ ഗോപാലസ്വാമിബേട്ടയിലേക്കുളള പാതയിലെ ഡ്രൈവിങ് രസകരമാണ്. ആനകൾ ഇറങ്ങുന്ന വഴിയാണ്. സൂക്ഷിക്കണം. കൃഷിക്കാരുടെ കൂവൽ കേൾക്കുമ്പോൾ ഓർക്കുക, ആനകൾ ഇറങ്ങിയിട്ടുണ്ടാകും. വാഹനത്തിൽനിന്നു പുറത്തിറങ്ങരുത്. പിറ്റേദിവസം അതിരാവിലെ ഗൂഡല്ലൂർ പട്ടണത്തിലൂടെ സഞ്ചരിച്ച്, നാടുകാണിച്ചുരമിറങ്ങി നിലമ്പൂർ വഴി എറണാകുളത്തേക്കു തിരിക്കാം. മൂന്നുദിവസം എന്നത് ഹാസ്സനിലെ കറക്കത്തിനു മാത്രമുള്ളതാണ്. നമ്മുടെ നാട്ടിൽനിന്നും തിരിച്ചുമുള്ള യാത്രാദിനങ്ങൾ വേറെ. ഇനി മൂന്നുദിവസം മാത്രമേ പദ്ധതിയുള്ളൂ എങ്കിൽ ഹാസ്സനിലെ കാഴ്ചകൾ ചുരുക്കാം.
എറണാകുളം-കോഴിക്കോട്-മാനന്തവാടി-നാഗർഹോളെ-ഹാസ്സൻ-459 km